വിജ്ഞാനത്തിന്റെ മേഖലയിൽ ഏറ്റവും വേഗതയാർന്ന വികാസം സംഭവിക്കുന്നത് ഗണിതശഖയിലാണ്. ഇത് ഗുണപരമായും ഗണപരമായും (quality & quantity) സംഭവിക്കുന്നു. ലംബമായും തിരശ്ചീനമായും സംഭവിക്കുന്നു. ഈ വികാസം മറ്റു അറിവിടങ്ങളിൽ (ഭൌതിക ശാസ്ത്രം, രസതന്ത്രം…..) വളർച്ച ഉണ്ടാക്കുന്നു. അവിടങ്ങളിലൊക്കെ ഉണ്ടാകുന്ന വികാസങ്ങളുടെ ആകെത്തുക ഗണിത(ജ്ഞാന)മണ്ഡലത്തിൽ വമ്പിച്ച സ്പോടനങ്ങൾ സൃഷ്ടിക്കുന്നു. അതൊക്കെതന്നെ ഉള്ളടക്കത്തിലും പ്രക്രിയകളിലും വളർച്ച ഉറപ്പുവരുത്തുന്നു.‘കൊടുക്കും തോറുമേറിടും’ എന്ന അറിവിന്റെ കടംകഥ കണക്കിൽ പുതിയ ആകാശങ്ങൾ നിർമ്മിക്കുന്നു.കണക്ക് ‘അറിവ്‘ പ്രയോജനപ്പെടുത്തുകയും അതു തന്നെ അറിവിന്റെ ഉദ്പാദനത്തിന്ന് കാരണമാവുകയും ചെയ്യുന്നു. കാര്യകാരണങ്ങൾ തമ്മിലുള്ള അദ്വൈതം ആസ്വദിക്കുന്നതാവും ഗണിതത്തിന്റെ ലാവണ്യസാരം.
Showing posts with label OPINION. Show all posts
Showing posts with label OPINION. Show all posts
03 September 2010
നാട്ടുഗണിതം
വിജ്ഞാനത്തിന്റെ മേഖലയിൽ ഏറ്റവും വേഗതയാർന്ന വികാസം സംഭവിക്കുന്നത് ഗണിതശഖയിലാണ്. ഇത് ഗുണപരമായും ഗണപരമായും (quality & quantity) സംഭവിക്കുന്നു. ലംബമായും തിരശ്ചീനമായും സംഭവിക്കുന്നു. ഈ വികാസം മറ്റു അറിവിടങ്ങളിൽ (ഭൌതിക ശാസ്ത്രം, രസതന്ത്രം…..) വളർച്ച ഉണ്ടാക്കുന്നു. അവിടങ്ങളിലൊക്കെ ഉണ്ടാകുന്ന വികാസങ്ങളുടെ ആകെത്തുക ഗണിത(ജ്ഞാന)മണ്ഡലത്തിൽ വമ്പിച്ച സ്പോടനങ്ങൾ സൃഷ്ടിക്കുന്നു. അതൊക്കെതന്നെ ഉള്ളടക്കത്തിലും പ്രക്രിയകളിലും വളർച്ച ഉറപ്പുവരുത്തുന്നു.‘കൊടുക്കും തോറുമേറിടും’ എന്ന അറിവിന്റെ കടംകഥ കണക്കിൽ പുതിയ ആകാശങ്ങൾ നിർമ്മിക്കുന്നു.കണക്ക് ‘അറിവ്‘ പ്രയോജനപ്പെടുത്തുകയും അതു തന്നെ അറിവിന്റെ ഉദ്പാദനത്തിന്ന് കാരണമാവുകയും ചെയ്യുന്നു. കാര്യകാരണങ്ങൾ തമ്മിലുള്ള അദ്വൈതം ആസ്വദിക്കുന്നതാവും ഗണിതത്തിന്റെ ലാവണ്യസാരം.
09 August 2010
സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?
Published in Madhyamam 'Velicham"
ചില കർക്കടക ഓർമ്മകൾ. എല്ലാം പഴമ.എല്ലാം ശാസ്ത്രീയമെന്നോ അനുകരണീയമെന്നോ ഉള്ള സൂചനയിതിലില്ല. വെറ്തെ ചില അറിവുകൾ. ചേറിക്കൊഴിച്ച് പതിർകളയാം.കളയണം. ഇതു ആമുഖം.
ഋതു
നമ്മുടെ കാലാവസ്ഥയിൽ ഋതുസ്വരൂപം വർഷം, വസന്തം, ശരത്ത്, ഗ്രീഷ്മം എന്നിങ്ങനെയാണ്. ഹേമന്തം, ശിശിരംഎന്നിങ്ങനെ ഷഡൃതുക്കൾ പൂർണ്ണരൂപത്തിൽ നമുക്കനുഭവവേദ്യമല്ല. കർക്കടകം വർഷർത്തുവാണ്. പെരുമഴക്കാലം. തിരുവാതിര തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേല.അധികമഴയിൽ കൃഷിപ്പണിപോലും അവധിയിൽ. എല്ലാരും വീട്ടിനകത്ത് ഒതുങ്ങിക്കൂടുന്നു. പണ്ട്, കേരളീയന്റെ വെക്കേഷൻകാലം.കന്നുകാലികൾ പോലും തൊഴുത്തിൽ നിന്നിറങ്ങില്ല. പക്ഷികളടക്കം കൂടുകളിൽ ഒതുങ്ങിക്കൂടും.നിളയിൽ നിറവെള്ളം.എല്ലാ തോടുകളും പുഴകളും തെളിനീരാൽ നിറയും. കുളങ്ങളിൽ തെളിവെള്ളവും കുളവാഴയും പൂത്തുലയും.കുണ്ടൻകിണറുകളിൽനിന്ന് വെള്ളം കൊട്ടക്കോരികൊണ്ട് കൈനീട്ടി

04 June 2010
വാതായനങ്ങൾ തുറക്കുന്നു
വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുകയാണ്. കളികളും കോലാഹലങ്ങളുമായി വേനലവധി എത്രപെട്ടെന്നാ തീർന്നത് അല്ലെ? ഇനി പഠനത്തിന്റെ തിരക്കേറിയ ദിവസങ്ങളാണ്. തിരക്കേറും തോറും ദിവസങ്ങൾ പറന്നുപോകും.സമയം പോരെന്നു തോന്നും. അതുകൊണ്ട് വളരെ ശക്തമായ പ്ലാനിങ്ങ്, ടയിംടേബിൾ എന്നിവ പ്രധാനമാണ്. നന്നായി പഠിച്ചിറങ്ങിയ മിടുക്കികൾക്കൊക്കെ ഇങ്ങനെയുള്ള മുങ്കരുതൽ ഉണ്ടായിരുന്നു എന്നവർ പറയുന്നുണ്ട്.
ഒരുവിദ്യാഭ്യാസവർഷം എന്നത് ക്ലാസ്മുറികളിലെ പ്രവർത്തനങ്ങൾ മാത്രമാണെന്നു വിശ്വസിക്കരുത്. പാഠപുസ്തകം പഠിക്കുകഎന്നത്ആകെപണിയുടെപകുതിപോലുംആവുന്നില്ല.സി.ഇ.പ്രവർത്തനങ്ങൾ മുഴുവനും കൂട്ടിയാലും പകുതിയേ ആവൂ.എന്നാൽ കുട്ടികൾ ധരിച്ചുവെച്ചിരിക്കുന്നത് തു മാത്രമാണ് പഠനം എന്നുമാണ്.
Labels:
LEARNING,
LOOKUP,
OPINION,
REOPENING,
SCHOOL LEVEL,
SCHOOLDAYS
08 May 2010
ഇനി ഇ-ക്ലാസ്മുറികൾ
ഇനി ഇ-ക്ലാസ്മുറികൾ
വിവരസാങ്കേതിക വിദ്യ കാണെക്കാണെ വളരുന്ന ഒരു സാമൂഹ്യപരിസ്ഥിതിയിലാണ് നാമിന്ന് പ്രവർത്തിക്കുന്നത്. കണ്ടാൽ തിരിച്ചറിയാത്ത രൂപഭാവങ്ങളോടെ ഓരോമണിക്കൂറിലും ഐ.ടി.രംഗം പരിണമിക്കുകയാണ്. നമ്മുടെയൊക്കെ കമ്പ്യൂട്ടറുകളിലെ ഓരോ സോഫ്ട്വെയറും 3 മിനുട്ടിൽ ഒരു പ്രാവശ്യം എന്നകണക്കിൽ (നെറ്റിൽ) അപ്പ്ഡേറ്റഡ് ആവുന്നു. വലിയ വില കൊടുത്തു വാങ്ങിയ ഏറ്റവും പുതിയ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഉടനെ ഓൺലയിനിൽ അപ്പ്ഡേറ്റഡ് ആവുന്നു. വിവരങ്ങൾ മാത്രമല്ല അതുകളെ പ്രോസസ് ചെയ്യാനുള്ള സോഫ്ട്വെയറുകളും അനുനിമിഷം പുതുക്കപ്പെടുന്നു. Times of India ദിനപത്രം നെറ്റിൽ നോക്കൂ. ഒരിക്കൽ ഡ്ഔൺലോഡ് ചെയ്ത്

01 May 2010
വീട് ഒരു സാംസ്കാരിക ചിൻഹം
മനുഷ്യകുലത്തിന്റെ വികാസം പിന്തുടരുന്ന ഒരാൾക്ക് നല്ലൊരു പാഠ്യവസ്തുവാണ് പാർപ്പിടം. മനുഷ്യന്റെ അവശ്യവസ്തുക്കളിൽ മൂന്നാമത്തേതാണ് വീട്. ആദ്യത്തേതു ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം എന്നാണ് ക്രമം.വികാസത്തിന്റെ ഓരോകാലത്തും അവശ്യവസ്തുക്കളുടെ നിര വർദ്ധിച്ചുവന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ പ്രാഥമികാവശ്യങ്ങൾ വളരുകയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിശ്രമം, വിനോദം, വിജ്ഞാനം, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, ജനാധിപത്യം…..എന്നിങ്ങനെ കൂടിക്കൂടി വരികയും ചെയ്യുന്നു.
11 February 2010
കൊച്ചുകൊച്ചുകാര്യങ്ങൾ തന്നെ
എസ്.വി.രാമനുണ്ണി, സുജനിക
പ്രളയത്തിന്റെ പ്രശ്നങ്ങൾ
വെള്ളം സുലഭമായിടത്ത് പ്രളയം കുഴപ്പം തന്നെ. വെള്ളം ദുർലഭമായിടത്തോ ? അതും ഗുണം ചെയ്യില്ല. അതാണ് ‘എല്ലാം പാകത്തിന്ന്’ എന്ന തത്വം. പാകം അളവ് മാത്രമല്ല, നൈരന്തര്യം കൂടിയാണ്.പ്രയോജനപ്പെടുത്താൻ വേണ്ട ശ്രദ്ധ സാധിക്കലാണ്.
‘എന്റെ മരം’ വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും കൂടി ചെയ്ത ഒരുജ്വല പഠനപ്രവർത്തന മായിരുന്നു. അധ്യാപനത്തിന്റെ സകല സാധ്യതകളും ഉൾപ്പെട്ട പ്രോജക്ട്. വിഷയപരമായും, പ്രയോഗപരമായും, മൂല്യനിർണ്ണയപരമായും പ്രസക്തിയേറെ. ജൂലായ് മാസത്തിൽ കൈപ്പുസ്തകം കിട്ടിയപ്പോൾ അധ്യാപികയും കുട്ടിയും ആഹ്ലാദപ്പെട്ടു. ഇതു ചെയ്യാം…ചെയ്യണം….നന്ന്…അഭിനന്ദിക്കാം.ദിവസങ്ങൾ കഴിഞ്ഞതോടെ ദൈനംദിന തിരക്കുകൾക്കിടയിൽ ‘എന്റെ മരം’ വേലിക്കരികിലേക്ക് നീങ്ങിയിരുന്നു. പിന്നെ ആരും ഒന്നും ചോദിച്ചില്ല,ഒരിക്കൽ ആരോ എന്തോ ഒന്നു ചോദിച്ചു: ടീച്ചറേ, മരം പരിപാടി നടക്കുന്നില്ലേ…ഉവ്വ്…അത്രന്നെ. ചെയ്തതൊന്നും എവിടെയും കണക്കാക്കപ്പെട്ടും ഇല്ല. പിന്നെ എന്തൊക്കെയോ തിരക്കുകൾ കൂടി വന്നു….കുട്ടികൾ ഡയറി ഇടയ്ക്ക് കൊണ്ടുവന്നിരുന്നു.ആദ്യമൊക്കെ നോക്കി അഭിപ്രായം പറഞ്ഞു. പ്രോത്സാഹിപ്പിച്ചു.പിന്നെ കുട്ടികൾക്കും തിരക്കായി…വളർന്ന മരം പിന്നെ ‘ഇരുന്നു’.
അടുത്തകൊല്ലം ശാസ്ത്രവർഷാചരണം. ലിറ്റിൽ സയന്റിസ്റ്റ്. അതി ഗംഭീര പ്രോജക്ട്. ഉഷാറായി എല്ലാവരും. ട്രയിനിങ്ങ്. അപ്പോഴേ കല്ലുകടിച്ചു: കുറേ ചിത്രങ്ങൾ പണം മുടക്കി ഉണ്ടാക്കിയത് ടീച്ചർമാർക്ക് കൊടുത്തു. ഇനി അതു സ്കൂളിൽ കൊണ്ടുപോയി ലാമിനേറ്റ് ചെയ്തു ചുമരിൽ തൂക്കണം. ടീച്ചർമാർക്ക് സന്തോഷമായി. നല്ല സാധനം. ബി ആർ സി യിൽ എത്ര ഭംഗിയായി ലാമിനേറ്റ് ചെയ്തു പ്രദർശിപ്പിച്ചിരുന്നു. ഇതു പോലെ സ്കൂളിലും വേണം..സ്കൂളിൽ വന്നപ്പൊൾ യാഥാർഥ്യം മറിച്ചായി.3500 രൂപയെങ്കിലും വേണം ലാമിനേറ്റ് ചെയ്യാൻ.ഹെഡ്മാസ്റ്റർ കൈമലർത്തി. ബി ആർ സി ക്ക് പണം കയ്യിലുണ്ട്. സ്കൂളിൽ അത്യാവശ്യങ്ങൾക്കില്ല, പിന്നല്ലേ ചിത്രം ലാമിനേറ്റ് ചെയ്യൽ. പിന്നെ ആവാം. എ.ഇ.ഒ നോക്കാൻ വരും. ബി ആർ സി നോക്കൻ വരും…ആ..അപ്പോഴേക്കും ആവാം…പിന്നെ ആരും വന്നില്ല…ഒന്നും കാര്യമായി ഉണ്ടായില്ല. ചെറിയ ചെറിയ പ്രവർത്തനങ്ങൾ ഒക്കെ ചെയ്തു..ഉദ്ഘാടനം ഗംഭീരമാക്കി.പത്രവാർത്ത നന്നാക്കി. സിറ്റി ചാനലുകാർ അന്നു വന്നിരുന്നു. (100 രൂപ അവർക്ക് സയൻസ്ക്ലബ്ബ് ഫണ്ടിൽ നിന്നു ഓട്ടോ ചാർജ് കൊടുത്തു.എന്നാലും അവർ നമുക്ക് വേണ്ടി വന്നല്ലോ!) അപ്പോഴേക്കും ലിറ്റിൽ സയന്റിസ്റ്റ് ക്വിസ്സായി..മത്സരങ്ങളായി..പരിപാടികളായി…മീറ്റിങ്ങുകളായി…ഔദ്യോഗിക യോഗങ്ങളായി..എഛ് എം കോൺഫരൻസിൽ അജണ്ടകളായി….അതൊക്കെ നടന്നു…സ്കൂളിൽ മറ്റു തിരക്കുകളിൽ കുട്ടിക്ക് കാര്യമായൊന്നും ഉണ്ടായില്ല. സൂര്യഗ്രഹണം ഗംഭീരമായി. സബ്ജില്ലയിൽ നിന്നു ഒന്നോരണ്ടോ കുട്ടികളെ എന്തിനോ തിരഞ്ഞെടുത്തു എന്നു ടീച്ചറോട് ആരോ എന്നോ പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് എന്തു കിട്ടിയെന്നു ആരും പറഞ്ഞും കേട്ടില്ല.
പിന്നെ, ഈ തിരക്കുകൾക്കിടയിൽ ‘തെളിമ’ ഉഷാറായി വന്നു. മീറ്റിങ്ങുകൾ, ടയിനിങ്ങുകൾ,അതിമനോഹരമായ ഒരു പുസ്തകവും. ബി ആർ സി.മീറ്റിങ്ങ് വിളിച്ചിരുന്നു.‘തെളിമ’ സംഭവം എന്തെന്നറിയാത്ത ഹേഡ്മാഷ് തിരക്കൊഴിഞ്ഞ ഒരു മാഷിനെ മീറ്റിങ്ങിനു വിട്ടു. മൂപ്പർ മീറ്റിങ്ങ് കഴിഞ്ഞുവന്നു. എന്തേ അവിടെ ഉണ്ടായത്? ഒഹ്ഹ് …ബുക്ക് വരും. ബുക്ക് വന്നുവെന്ന് അറിഞ്ഞപ്പോൾ പോയി കെട്ടിക്കൊണ്ടുവന്നു. സ്കൂളിൽ വെച്ചു. പിന്നെ ഒന്നും ഉണ്ടായില്ല. അതിനേക്കാൾ വലിയ തിരക്കുകൾ വന്നും നടന്നും കൊണ്ടിരുന്നു. ഈ കെട്ടു മറന്നു. അതിനിടക്ക് ചില ക്വിസ്സ് പരിപാടികൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിങ്ങനെ ഒരായിരം സംഗതികൾ. അതിനൊക്കെ കുട്ടികളേയും കൂട്ടി പ്പോകാൻ പാടുപെട്ട ഹേഡ്മാഷും ടീച്ചർമാരും…ഒക്കെ കൂടി പ്രളയം…
ഇതു ഒരു സൂചനയാണ്. പണം ചെലവഴിച്ച്, വേണ്ടത്ര പ്രചാരണം കൊടുത്ത് വളരെ അർഥ സമ്പൂർണ്ണമായ പരിപാടികൾ തന്നെയെങ്കിലും നമ്മുടെ സാധാരണ സ്കൂളുകളിൽ ഇതൊന്നും കുട്ടിക്ക് വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന് വന്നാലോ? അപൂർവം സ്കൂളുകളിൽ സംഗതികൾ നന്നായി നടന്നു കാണും എന്നു മറക്കുന്നില്ല. പൊതുവെ കാണുന്ന നില സൂചിപ്പിച്ചതാണ്. ഇതു വിലയിരുത്താറായില്ലേ? കാര്യങ്ങൾ ഒന്നുകൂടെ ശ്രദ്ധിക്കാറായില്ലേ? എന്തു പോം വഴി?
09 January 2010
കൊച്ചുകൊച്ചുകാര്യങ്ങൾതന്നെ
1.സ്കൂൾ ബസ്സുകൾ
പഴമൊഴി ഒന്നിങ്ങനെയാണ്: കടുക് ചോരുന്നത് നോക്കും; ആന ചോരുന്നത് നോക്കില്ല.സ്കൂളിലെ ചില സംഗതികൾ ഇങ്ങനെയാണോ? ഹെഡ്മാസ്റ്റർ, അധ്യാപകർ, കുട്ടികൾ എന്നിങ്ങനെയുള്ള ഒരു കൊച്ചുസമൂഹത്തെ മാത്രം ശ്രദ്ധിച്ചാൽ നേരത്തെ പറഞ്ഞ പഴമൊഴി പ്രവർത്തിക്കുന്നതിന്റെ നേര് ശരിക്കറിയാം.
എല്ലാ സ്കൂളിനും ഇപ്പോൾ സ്വന്തമായി ബസ്സുകൾ ഉണ്ട്. സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഇതിൽ യാത്രികരാണുതാനും. രാവിലെ 7 മുതൽ 10 വരെയും വൈകീട്ട് 4 മുതൽ 6.30 വരേയും രണ്ടോട്ടം പതിവാണ്.ഇതിൽ രാവിലേയും വൈകീട്ടുമായി ഒരു കുട്ടി ശരാശരി 1 മണിക്കൂർ യത്രചെയ്യുന്നു.ഒരു മാസം 22 മണിക്കൂർ. ഇത്രയും നേരം കുട്ടികൾ എന്തു ചെയ്യുന്നു എന്നാലോചിച്ചിട്ടുണ്ടോ? ബസ്സിൽ കയറ്റിയാൽ അമ്മമാർ കരുതുന്നത് ഇനി മാഷമ്മാർ നോക്കിക്കൊള്ളും എന്നല്ലേ? മിക്ക ബസ്സിലും അധ്യാപകർ കൂടെയുണ്ട്.അവർ നോക്കുന്നുമുണ്ട്.
പക്ഷെ, കുട്ടികൾ കലപിലാ സംസാരിക്കുന്നു.ചെറിയ തോതിൽ വഴക്കടിക്കുന്നു. വഴിനീളെ കണ്ടുരസിക്കുന്നു. വഴിയിലെ വേലിക്കമ്പുകൾ കയ്യെത്തി പിടിക്കുന്നു (ഭാഗ്യത്തിന്ന് അപകടം ഒന്നും ഇല്ല). ആകപ്പാടെ ഒരു ഉല്ലാസയാത്ര.പുസ്തകസ്സഞ്ചികൾ ബസ്സിലെ കാരിയറിൽ നേരത്തെ തിരുകിക്കയട്ടിയിട്ടുമുണ്ട്.
നമ്മുടെ വിദ്യാർഥികൾ Full Time Students ആണോ Part Time Students ആണോ? വിദ്യാർഥി സ്കൂൾ ബഞ്ചിൽ ഇരിക്കുമ്പൊൾ മാത്രമാണൊ? വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ മാത്രമാണോ? പണ്ടുകാലത്താണെങ്കിൽ ഈ സംശയം ഇല്ല. ബ്രഹ്മചാരി (5 വയസ്സുമുതൽ 15 വയസ്സുവരെ) പൂർണ്ണസമയം വിദ്യാർഥി തന്നെ. രാവിലെ 5 മണിമുതൽ രാത്രി 8മണി വരെ വിദ്യാർഥിയായിട്ടാണ് കഴിയുക. ഉറക്കത്തിലും പഠിതാവുതന്നെയായിരുന്നു. പഠിച്ചകാര്യങ്ങൾ ‘ഏതുറക്കത്തിലും പറയാറാവണം’ എന്നായിരുന്നു പഴമൊഴി. ഉറക്കത്തിലും പഠിച്ചകാര്യങ്ങൾ സജീവമായി ചിന്തയിൽ ഉണ്ടാകണമെന്നല്ലെ ഇതു സൂചിപ്പിക്കുന്നത്.ഒരു പക്ഷെ, നമ്മുടെ അധ്യാപകർക്ക് ചെയ്യാനുള്ള ആദ്യത്തെ സുപ്രധാന കാര്യം കുട്ടിയെ Full Time പഠിതാവാക്കുക എന്നതു തന്നെയായിരിക്കും.ഈ വഴിക്കുള്ള ചർച്ചകൾ നാം നടത്തേണ്ടതല്ലേ?
ശരി. അപ്പോൾ ബസ്സിലെ കാര്യങ്ങൾ തന്നെ നോക്കാം. രാവിലെ ഭക്ഷണമൊക്കെ കഴിച്ചു ഉഷാറായി ആദ്യ ഒരു മണിക്കൂർ ബസ്സിലാണല്ലോ. ശരിക്കും പറഞ്ഞാൽ പഠിക്കാൻ ഏറ്റവും പറ്റിയ സമയം ആണ് ഈ ഒരു മണിക്കൂർ. എന്നാൽ ഒരു സംഗതിയും പ്ലാൻഡ് ആയി പഠിക്കാൻ ഈ സമയം നാം പ്രയോജനപ്പെടുത്തുന്നില്ല. ഇതു പ്രയോജനപ്പെടുത്താനുള്ള ചർചകൾ ആദ്യം അധ്യാപകരിൽ നടക്കണം. അതു കുട്ടിക്ക് പ്രവർത്തനമായി നൽകണം. ഓരോസ്കൂളിന്റേയും പരിമിതികൾ പരിഗണിച്ചു സമയബന്ധിതമായി ചിലത് ചെയ്യുകയും ആയതൊക്കെ മോണിറ്റർ ചെയ്യുകയും വേണം.
• മിക്ക ബസ്സുകളിലും ‘പാട്ട്’ ഉണ്ട്. പഠിക്കാനുള്ള പാഠങ്ങൾ (കഥ, നാടകം, കവിത) കാസറ്റുകളാക്കി കുട്ടികളെ കേൾപ്പിക്കാവുന്നതല്ലേ? വീഡിയോ പറ്റുമെങ്കിൽ സാധ്യത ഇനിയും ഏറും.ഇതു പതിവാക്കുമ്പോൾ കുട്ടികൾ ആവശ്യക്കാരാവും. ഇന്ന കവിത , ഇന്ന നാടകം കേൾക്കണമെന്നു കുട്ടികൾ ആവശ്യപ്പെടാൻ തുടങ്ങും .വിവിധ കാസറ്റുകൾ പാഠ്യവസ്തുക്കളുമായി ബന്ധപ്പെട്ട് തയ്യാറക്കിവെക്കേണ്ട ജോലി അധ്യാപകർ ചെയ്താൽ കാര്യങ്ങൾ ഫലപ്രദമാകും.
• ഒന്നോ രണ്ടോ പത്രങ്ങൾ ബസ്സിൽ വായിക്കാൻ ലഭിക്കുമെങ്കിൽ ആയത് ഗുണം ചെയ്യില്ലേ? പത്രവായനക്ക് പ്രേരിപ്പിക്കുന്ന ചിലതു കൂടി ഉണ്ടെങ്കിലോ? ചെറിയ ക്വിസ്സ്, ചോദ്യം, സമ്മാനപ്പൊതി തുടങ്ങിയവ.
• ബസ്സ് യാത്രയിൽ ഏറ്റവും ചുരുങ്ങിയത് നല്ല യാത്രാശീലങ്ങളെങ്കിലും പാഠ്യവിഷയമാക്കം. റോഡ് നിയമങ്ങൾ, ഡ്രൈവിങ്ങ് നിയമങ്ങൾ, റോഡ് സുരക്ഷ തുടങ്ങിയവയെങ്കിലും. ഇത് ചിത്രങ്ങൾ, ചാർട്ടുകൾ, ചെറിയ വീഡിയോകൾ എന്നിവ ഉപയോഗിച്ചാകാം.
• അടുത്തിരിക്കുന്നവരുമായി പഠനകര്യങ്ങൾ ചർച്ചചെയ്യുന്ന ശീലം ബസ്യാത്രയിൽ ഉണ്ടാവേണ്ടതല്ലേ? സ്കൂൾ കാര്യങ്ങളും പൊതുവെ ലോകകാര്യങ്ങളും ചർചചെയ്യാമല്ലോ. ഇപ്പൊഴും ചർച്ചകൾ നടക്കുന്നുണ്ടാവണം. എന്നാൽ അതൊന്നും ‘വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതല്ലെന്നു മാത്രം.
ഇതു പറയുന്നത് സാറമ്മാർ ബസ്സിലും കുട്ടികളെ പഠിപ്പിച്ചു ദ്രോഹിക്കയാണോ എന്ന കുചോദ്യം ഉന്നയിക്കാനല്ല. കുട്ടികളുടെ ‘വിദ്യാർഥി‘ സ്വഭാവം അവർക്ക് ഗുണകരമക്കൻ മാത്രമാണല്ലോ.
sujanika@gmail.com

23 December 2009
ഇമ്മിണി ബല്യ ഒന്ന്
സ്കൂൾ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദം ക്വിസ്സിൽ പങ്കെടുക്കുകയാണ്. ഈ ആറുമാസത്തിനിടയ്ക്ക് 15 ക്വിസ്സിൽ പങ്കെടുത്ത് 16ആമത്തേതിന്ന് തയ്യാറായി വന്ന ഒരു കൊച്ചു മിടുക്കനെ കണ്ടു.കേമൻ! മനസ്സിൽ ചെറിയൊരു അസൂയ തോന്നി.
ക്വിസ്സ് മാസ്റ്റർ ചോദിക്കുന്ന ചോദ്യം---അതിന്റെ ശരിയുത്തരം…സ്കോർ..സമ്മാനങ്ങൾ..ഇത്രയും കൊണ്ട് ക്വിസ്സ് തീരുമോ? തീരരുത്. തന്റെ അടുത്തിരുന്ന കുട്ടി പറഞ്ഞ ഉത്തരമെന്ത്? തൊട്ടടുത്ത ബഞ്ചിലിരുന്ന കുട്ടിയുടെ ഉത്തരമോ? അതൊക്കെ പൂർണ്ണമായും തെറ്റോ? അടുത്ത ക്ലാസിലിരുന്നിരുന്ന കുട്ടി പറഞ്ഞ ഉത്തരമോ? അടുത്ത സബ്ജില്ലയിലെ/ ജില്ലയിലെ/ സംസ്ഥാനത്തെ/ രാജ്യത്തെ/ കുട്ടികൾ പറഞ്ഞ ഉത്തരങ്ങളോ? കഴിഞ്ഞകാലങ്ങളിലെ ഉത്തരമോ? ഇനി വരും കാലങ്ങളിലെ ഉത്തരം എന്താവാം?...ഇങ്ങനെയുള്ള ഒരു പഠനം നടക്കുമ്പോഴാണ് ക്വിസ്സിൽ പങ്കെടുക്കുന്നതിന്റെ ഗുണം കിട്ടുക.
ഇതു കേരളീയമായ ഒരു അറിവാണ്. ഒന്നും ഒന്നും കൂട്ടിയാൽ രണ്ടല്ല; മറിച്ച് ഇമ്മിണി ബല്യ ഒന്നാണ് എന്നു പറഞ്ഞത് കേരളീയനായ ഒരു എഴുത്തുകാരനാണ്. ഒരു ചോദ്യത്തിന്ന് ഒരുത്തരമല്ല; അനേകം ഉത്തരം ഉണ്ട്. അറിവിന്ന് കേവലത്വമില്ല. സ്ഥലകാലങ്ങളിൽ അതു ബന്ധിതമാണ്. ചരിത്രത്തിൽ ഒരേ ചോദ്യത്തിന്ന് ഉത്തരങ്ങൾ മാറിവരുന്നുണ്ട്.
അപ്പോൾ ശരിക്കാലോചിച്ചാൽ ക്വിസ്സിന്ന് എക്കാലത്തേക്കുമായി ഒരൊറ്റ ചോദ്യം മതി. മികച്ച ഉത്തരങ്ങൾക്ക് സ്കോർ നൽകുമെങ്കിൽ.
ഇതറിഞ്ഞുതന്നെയാവണം കഴിഞ്ഞകാലങ്ങളിൽ ഒരുപാടു സംഘടനകളും മറ്റും നടത്തിയ 99% ചോദ്യാവലിയിലും ഒരേ ചോദ്യം ആവർത്തിക്കുന്നത്.

20 December 2009
ചെവിയും വെള്ളവും
മുങ്ങിക്കുളിക്കുമ്പോൾ ചിലപ്പോൾ ചെവിയിൽ വെള്ളം കയറും. അതു ചോർന്നു പോകുന്നതുവരെ ഒരസ്വസ്ഥതയാണ്. കേരളീയമായ ഒരു പരിഹാരവിദ്യ (മുങ്ങിക്കുളി സാധാരണ കേരളീയർക്കല്ലേ ഉണ്ടായിരുന്നത്?1) കുറച്ചുകൂടി വെള്ളം ചെവിയിൽ ഒഴിച്ച് കൊട്ടിക്കളയലാണ്. പ്രശ്നം പരിഹരിക്കും.
കീഴ്ജീവനക്കാരെ പണിയെടുപ്പിക്കാൻ ചെവിയിൽ വെള്ളമൊഴിക്കുന്ന വിദ്യ നമ്മുടെ മേലധികാരികൾക്കറിയാം.കുറേ അധികം പണികൾ ഏൽപ്പിച്ച് ഇതു നിർവഹിക്കും. 2 പണിഏൽപ്പിച്ചാൽ 1 എണ്ണം ചെയ്യും=50% /മറിച്ച് 100 പണി ഏൽപ്പിച്ചാൽ 10 എണ്ണം ചെയ്യും=10%. ഇതാണ് ബുദ്ധി. എത്രശതമാനം എന്നല്ല എത്ര എണ്ണം പണി എടുത്തു എന്നല്ലേ നോക്കേണ്ടത്?
അധ്യാപകർക്ക് ഒരു മാസം ചെയ്യേണ്ട പണികൾ ഇതിന്നു ഉദാഹരണം:
അറ്റൻഡൻസ്, പാഠം തീർക്കൽ, റ്റീച്ചിങ്ങ് മാന്വൽ, കുട്ടിയുടെ പ്രതികരണക്കുറിപ്പ്, പരിഹാരബോധനം (ഓരോ കുട്ടിക്കും!) സി.ഇ. പരിശോധന, വിവിധ ക്ലബ് പരിപാടികൾ, ഒരു മാസത്തിൽ ചുരുങ്ങിയത് 5 ക്വിസ്സ് പരിപാടിക്ക് കുട്ടിയെ തയ്യാറാക്കൽ-കൊണ്ടുപോകൽ, ക്ലസ്റ്റർ മീറ്റിങ്ങുകൾ, കമ്പ്യൂട്ടർ ഫീസ് പിരിവ്, പി.ടി.എ ഫണ്ട് ബാക്കി പിരിക്കൽ, സ്റ്റാമ്പ് വിൽപ്പന, യൂണിഫോം ഇല്ലാത്തവരുടെ കയ്യിൽ നിന്നും ഫയിൻ വാങ്ങി കണക്കു വെക്കൽ, കലോത്സവനടത്തിപ്പ്, കായികോത്സവം, എസ്.സി.എസ്.ടി ലിസ്റ്റ്, എ.പി.എൽ.ബി.പി.എൽ ലിസ്റ്റ്, രണ്ടാംവർഷക്കാർ ആദ്യവർഷക്കാർ ലിസ്റ്റ്, അരി വിതരണം ലിസ്റ്റ്, അരിവിതരണം, കഞ്ഞിലിസ്റ്റ്, ആബ്സന്റ് ലിസ്റ്റ്, ക്ലാസ് പി.ടി.എ, പഠനവീട്,പ്രാദേശിക പഠന കേന്ദ്രം, സബ്ജക്ട് കൌൺസിൽ (മിനുട്ട്സ് നിർബന്ധം), പിന്നോക്കക്കരായ വിദ്യാർഥികളുടെ ലിസ്റ്റ്, ക്ലാസ് ടെസ്റ്റ്, ക്ലാസ്ടെസ്റ്റ് ഗ്രേഡ് ലിസ്റ്റ്, ഓടിക്കളിച്ച് വീണ കുട്ടിയെ ആസ്പത്രിയിൽ കൊണ്ടുപോകൽ, കുറ്റം ചെയ്ത കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു വരുത്തി ഉപദേശിക്കൽ, തെളിമ വിതരണം, റോഡ് സുരക്ഷ ബോധവത്കരണം, മരം ഡയറി പരിശോധന, മന്ത് ഗുളിക, പുകയില വിരുദ്ധ- മയക്കുമരുന്നു വിരുദ്ധ ബോധവത്കരണം, ഐ.ഇ.ഡി.പി കുട്ടികൾക്ക് പ്രത്യേക സംവിധാനം, സ്കൌട്ട്-ഗയ്ഡ്, എൻ.സി.സി, വൈകീട്ട് അധിക ക്ലാസുകൾ,……………
പക്ഷെ, മാഷക്കറിയാം; ചെവിയിലെ വെള്ളം അവിടെ കിടക്കട്ടെ! നടക്കുമ്പോൾ ഒരു കുലുക്കം കിട്ടും.പാഠം തീർക്കൽ മാത്രം നടക്കും.

19 December 2009
പകരം സംവിധാനം
പിതൃക്കൾക്ക് ശാന്തി ലഭിക്കാൻ വർഷാവർഷം ശ്രാർദ്ധമൂട്ടുന്ന ചടങ്ങ് (ബലിയിടൽ) നമ്മൾ മലയാളികൾ ഉഷാറായി നിർവഹിക്കാറുണ്ട്.ഇതിന് വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദർഭപ്പുല്ല്. പലപ്പോഴും ഇതു കിട്ടാനുണ്ടാവില്ല. എന്നാൽ ബലിയിടൽ ഒഴിവാക്കാനാവില്ല. ദർഭക്ക് പകരം കുശപ്പുല്ല് മതി യെന്നു ‘വിധി‘ യുണ്ട്. കുശയും കിട്ടിയില്ലെങ്കിൽ ഞെങ്ങണപ്പുല്ല് മതി. അതും കിട്ടില്ലെങ്കിൽ ബലിയിടാതെ പറ്റില്ല; പകരം വൈക്കോൽ മതി. ദർഭ > കുശ > ഞെങ്ങണപ്പുല്ല് > വൈക്കോൽ…
ഇതു തനി കേരളീയമായ ഒരു ‘വിധി‘യാണ്. പകരം സംവിധാനം ഏർപ്പെടുത്തുന്നതിലെ ശാസ്ത്രീയത ഈ വിധിക്കനുസരിച്ചാവണം എന്നു നമുക്കറിയാം.അതുകൊണ്ടാണ് പല ഔദ്യോഗിക രംഗങ്ങളിലും ‘വൈക്കോൽ’ സന്നിഹിതനാവുന്നത്. മന്ത്രിക്ക് പകരം ഡ്രൈവർ വരെ റീത്ത് സമർപ്പിക്കുന്നത്.അതാവാം എന്നാണ് ‘വിധി’. ആപ്പീസർക്ക് പകരം മീറ്റിങ്ങ് നടക്കുന്ന സ്ഥലത്തിനടുത്തു താമസിക്കുന്ന ഒരു ഗുമസ്ഥൻ യോഗത്തിൽ ഒരൽപ്പം താമസിച്ചായാലും ഹാജരാവുന്നത്.
ഇതുകൊണ്ട് നാട്ടുകാർക്ക് ഗുണമുണ്ട്; ബലിയിടൽ നടക്കും. ശാന്തി ലഭിച്ചോ എന്നാരും അന്വേഷിക്കാറില്ല. ആപ്പീസർമാർ ബലിയിട്ട് ‘കൈകൊട്ടും’.കാക്ക വന്നാലെന്ത്? വന്നില്ലെങ്കിലെന്തു?

18 December 2009
‘ഒടും പാളയും’
ഓടും പാളയും ഒരു പ്രതീകം ആകുന്നു. ഇതു ഒരു രീതി ശാസ്ത്രവും തനി കേരളീയമായ ഒരു ജ്ഞാനശാസ്ത്രശാഖയും ആകുന്നു.
നമ്മുടെ കാരണവന്മാർ രൂപപ്പെടുത്തിയ ഒരു പ്രശ്നപരിഹാരരീതിയാണിത്. അന്നു വീടുകൾ മിക്കതും ഓടിട്ടവയായിരുന്നു. ഇന്നത്തെപ്പോലെ ടെറസ്സിന്നു മുകളിൽ ഓട് കമഴ്ത്തിവെച്ചതല്ല. കഴുക്കോലും ഉത്തരവും പട്ടികയും അടിച്ചു അതിനു മുകളിൽ ഓട് പാകും. താമസിക്കാൻ നല്ല സുഖമുള്ളവ.
പക്ഷെ, ചിലപ്പൊൾ ചില ഓടുകൾ പൊട്ടും. ‘പുരപ്പുറത്തു കല്ലിട്ട് മുതുകു കാണിക്കുന്നവർ‘ അന്നുണ്ടായിരുന്നു. അല്ലെങ്കിൽ ‘പുരക്കുമുകളിൽ ചാഞ്ഞ കൊമ്പ് മുറിക്കാൻ‘ മടിച്ചവർ. ഇത്തരക്കരുടെ പുരപ്പുറത്തെ ഓടുകളാണ് സാധാരണ പൊട്ടിയിരിക്കുക.ആദ്യമഴയിൽ തന്നെ ഇതു മനസ്സിലാവും. പുര ചോരും. വെള്ളം അകത്തു വീഴും. ഉണ്ണാനിരിക്കുന്നിടത്തും, കിടക്കുന്നിടത്തും ഒക്കെ ചോർന്നാൽ ഒരു സുഖമില്ല. ഓടുമാറ്റിവെക്കൽ എളുപ്പമല്ല. ഒരോട് മാറ്റാൻ പുരപ്പുറത്ത് കയറിയാൽ നാലോ അഞ്ചോ ഓട് മാറ്റേണ്ടിവരും. അപ്പോഴാണു കഴുക്കോലിന്റെ, പട്ടികയുടെ ചിതൽ തിന്ന അവസ്ഥ മനസ്സിലാവുക. അപ്പൊൾ അതും മാറ്റേണ്ടി വരും. ഇതൊക്കെ മഹാപാടാണ്. ഇതിന്നൊരു പരിഹാരമാണ് ‘പാള’.
നല്ല കവുങ്ങിൻപാള നീളത്തിൽ മുറിച്ചെടുത്തു ചോർച്ചയുള്ള ഓടിന്റെ താഴെ പട്ടികയിൽ തിരുകി ഉറപ്പിച്ചു വെക്കും കാരണവർ. അകത്തുനിന്നു പാളക്കീറ് കാണാം. ഒന്നോ രണ്ടോ സ്ഥലത്തെ ചോർച്ച തൽക്കാലം ഇങ്ങനെ അടച്ചു ചോർച്ച പ്രശ്നം അസ്സലായി പരിഹരിക്കും.
ഇങ്ങനെ ഒരു നാലഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് നിരവധി പാളക്കീറുകൾ ഓടിന്നടിയിൽ തിരുകിയിരിക്കും. അടുത്തകൊല്ലം മുഴുവൻ ഓടും മാറ്റി, അതോടൊപ്പം പട്ടികയും കഴുക്കോലും ഉത്തരവും കട്ടിളയും ജനലും വരെ (ഈർപ്പവും ചിതലും വേണ്ടതു ചെയ്തിരിക്കും) മാറ്റി വെച്ചാലേ അകത്തു കിടക്കാനാവൂ എന്നവസ്ഥ ഉണ്ടാവും.
നമ്മുടെ മേലധികാരികൾ, ഹേഡ്മാഷന്മാർ, ജില്ല സംസ്ഥാന അധികാരികൾ , മന്ത്രിമാർ…..എല്ലാരും പ്രശ്നം പരിഹരിക്കുന്നതിൽ ‘ഓടും പാളയും’ വിദ്യ പ്രയോഗിച്ചുകൊണ്ടിരിക്കയാണ് എന്നു മനസ്സിലാക്കാൻ നമുക്കവുന്നില്ലേ? ഏതാപ്പീസിലു ഏതു ഫയലാ വേണ്ടതുപോലുള്ളത്? എന്തു കാര്യാ വേണ്ടതുപോലുള്ളത്? തൽക്കാലം പ്രശനം പരിഹരിക്കണം എന്നല്ലതെന്താ നടക്കുന്നത്? അതിനെത്ര പണമാ സർക്കാർ ചെലവാക്കുന്നതു? എല്ലാ സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ ഓടിനേക്കാൾ അധികം പാളക്കീറുകൾ തിരുകപ്പെട്ടു നിൽക്കുകയല്ലേ? പ്രശ്നപരിഹാരത്തിന്റെ കേരളീയമായ ജ്ഞാനരൂപം നാം ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിമാനിക്കാം.

OPINION
14 November 2009
മാങ്ങാപ്പെരുമ
മാവുകൾ വീണ്ടും പൂക്കാൻ തുടങ്ങിയിരിക്കുന്നു. വേനൽക്കാലത്തേക്ക് പുതു മാമ്പഴങ്ങൾ തയ്യാറാവുകയാണ്. കഴിഞ്ഞ മാമ്പഴക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നമ്മെ കൊതിപ്പിക്കുന്നില്ലേ?
ഒരു മാങ്ങയുടെ പേരിൽ
രാജാവായിരുന്ന ഭർതൃഹരി വൈരാഗിയായി തീർന്നതിന്നു പിന്നിൽ ഒരു മാങ്ങാക്കഥയുണ്ട്. ഒരുപക്ഷെ, മാങ്ങയുമായി ബന്ധപ്പെട്ട ആദ്യകഥ ഇതാവാം.
ഒരിക്കൽ ഒരു ബ്രാഹ്മണൻ തന്റെ ദാരിദ്ര്യം തന്റെ ദാരിദ്രപരിഹാരത്തിനായി ദേവിയെ ഭജിച്ചു. ഭഗവതി അദ്ദേഹത്തിന്ന് ഒരു മാമ്പഴം സമ്മാനിച്ചു. ഇതു തിന്നാൽ ജരാനരകളില്ലാതെ അനവധികാലം ജീവിക്കാം എന്ന വരവും കൊടുത്തു.
മാമ്പഴം കിട്ടിയതിൽ അദ്ദേഹത്തിന്ന് വലിയ സന്തോഷം തോന്നിയില്ല.കഞ്ഞികുടിക്കാൻ വകയില്ലാത്ത താൻ അനവധികാലം ജീവിച്ചിട്ടെന്തു ചെയ്യും? ദാരിദ്രം മാറാൻ പണം കിട്ടണം. പണം കിട്ടാൻ ഈ മാമ്പഴം രാജാവായ ഭർതൃഹരിക്ക് നൽകാം എന്നു തീരുമാനിച്ചു. നൽകി. പണവും കിട്ടി.സന്തോഷമായി.
ഈ വിശിഷ്ടമായ പഴം രാജാവ് തന്റെ പ്രിയപ്പെട്ടവൾക്ക് നൽകി.വിശിഷ്ടമായത് സ്വയം അനുഭവിക്കുകയല്ല മറിച്ച്, പ്രിയപ്പെട്ടവർക്ക് നൽകണം എന്നാണു ധർമ്മം. അവളത് അവളുടെ പ്രിയപ്പെട്ട ജാരന്ന് നൽകി. അയാൾ അതു അയാളുടെ ഭാര്യക്കും ഭാര്യ മാമ്പഴത്തിന്റെ പ്രാധാന്യം ശരിക്കറിയാത്തതുകൊണ്ട് വേലക്കാരിക്കും നൽകി.
ഭർതൃഹരി, കൊട്ടാരമട്ടുപ്പാവിലിരിക്കുമ്പൊൾ ഒരുത്തി രാജവീഥിയിൽകൂടി ഒരുപാത്രം നിറയെ ചാണകവും അതിനുമുകളിൽ ഒരു മാമ്പഴവുമായി നടന്നുപോകുന്നതു കണ്ടു. ബ്രാഹ്മണൻ തനിക്കു തന്ന വിശിഷ്ടമായ പഴം ആണതെന്നു മനസ്സിലായി. അനേവ്ഷണത്തിൽ സംഗതികളെല്ലാം മനസ്സിലായി. ഏറെ ദു:ഖം തോന്നി.
അന്നു മുതൽ സ്ത്രീകളെയെന്നല്ല ഒന്നിനേയും വിശ്വസിക്കരുതന്ന് തീരുമാനിച്ച് രാജ്യം അനുജനായ വിക്രമാദിത്യനെ ഏല്പിച്ച് വിരാഗിയായി ജീവിച്ചു.
ഇക്കാലത്ത് ഇദ്ദേഹം ‘ഭർതൃഹരീയം’ എന്ന മഹത്തായ കൃതി രചിച്ചു.നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം തുടങ്ങിയ രചനകൾ ഇതിലാണ് ഉള്ളത്.
മാമ്പഴക്കവിതകൾ
.
പുരാണേതിഹാസങ്ങളിൽ മാമ്പഴത്തെ കുറിച്ചുള്ള സൂചനകൾ കണ്ടിട്ടില്ല. കാളിദാസന്റെ മേഘസന്ദേശത്തിൽ മാവുകളെകുറിച്ചും മാമ്പഴത്തെകുറിച്ചും പറയുന്നുണ്ട്. ഛന്നോപാന്ത: പരിണതഫലദ്യോദിഭി: കാനനാന്മ്രൈ….( മാങ്ങപഴുത്തു തിളങ്ങുന്ന കാട്ടുമാവുകളെകൊണ്ടു ചൂഴം മൂടിനിൽക്കുന്ന [ആമ്രകൂട]പർവതം…) പർവതത്തിന്റെ പേരുതന്നെ നോക്കൂ: ആമ്രകൂടം. ആമ്രം=മാങ്ങ!
മലയാളത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ‘മയൂരസന്ദേശത്തിൽ’ മാവിനെകുറിച്ചുള്ള മനോഹരമായ ഒരു വിവരണം ഉണ്ട്. മലയാളകവിതയിൽ ഇതാവാം ആദ്യത്തെ മാങ്ങാപ്രസ്താവം.മുറ്റത്ത് നിൽക്കുന്ന മാവിനെ കുറിച്ച് തമ്പുരാൻ എഴുതിയതു നോക്കൂ:
കയ്യാലെത്തിക്കുതുകമിയലും കുട്ടികൾക്കും പറിക്കാൻ
വയ്യാതല്ലാതൊരുതര ഫലശ്രേണി തൂങ്ങിക്കിടക്കും
തയ്യായുള്ളോരനവധി രസാലാളി സുസ്മേരമാക്കി
ച്ചെയ്യാതേകണ്ടവിടെ ഒരുവന്റേയുമില്ലന്തരംഗം.
മാവ് മുറ്റത്ത് നിറയെ വേണം.
തൈമാവ് ആവണം.
നിറയെ കായ്കൾ വേണം.
മൂത്തുപഴുത്തിരിക്കണം.
കുട്ടികൾക്കുപോലും കയ്യെത്തി പറിക്കാൻ കിട്ടണം.
എത്ര മനോഹരമായ ഉദ്യാനഭാവന!
മലയാളത്തിലെ ഏറ്റവും നല്ല മാങ്ങാക്കവിത വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ തന്നെ. മാമ്പഴം വായിക്കാത്ത-കേൾക്കാത്ത മലയാളിയില്ല. കവിതയെന്നനിലയിലും മാമ്പഴത്തെകുറിച്ചുള്ള ഒരു കവിതയെന്നനിലയിലും ‘മാമ്പഴം’ ഉദാത്തമാണ്.ശൈശവകുതൂഹലങ്ങളും മുതിർന്ന മനസ്സിന്റെ വേവലാതികളും ‘മാമ്പഴം’ എന്ന ഒരു കാവ്യബിംബത്തിലൂടെ വൈലോപ്പിള്ളി കാവ്യാത്മകമായ നിത്യതയിലെത്തിക്കുന്നു.
ആധുനിക കവികളിൽ പി.പി.രാമചന്ദ്രന്റെ ‘മാമ്പഴക്കാലം’ ആണ് ഏറ്റവും നല്ല മങ്ങാക്കവിത.പഴുത്തമാങ്ങകൾ ഞെക്കിപ്പിഴിഞ്ഞു കുടിച്ചിരുന്ന പഴയകാല രീതികളും ആധുനകമായ മങോഫ്രൂട്ടി സംസ്കാരവും തമ്മിലുള്ള വൈരുധ്യം രാമചന്ദ്രൻ എഴുതുന്നു.(കവിത ‘കാണെക്കാണെ’ എന്ന സമാഹാരത്തിൽ)
സംഭവങ്ങൾ…കഥകൾ
1.ഒരിക്കൽ മുത്തഛൻ ഒരു മാങ്ങയണ്ടി കു ഴിച്ചിട്ട് വെള്ളം നനക്കുനതുകണ്ട് : ഈ മാവ് വലുതയി കായ്ക്കാൻ എത്ര കാലം വേണം? അത്രകാലം മുത്തഛൻ ജീവിച്ചിരിക്ക്യോ?
ഇല്ല. ഇതെനിക്ക് തിന്നാനല്ല. എന്റെ പേരക്കുട്ടികൾക്കാ. ഞാൻ തിന്ന മാങ്ങകൾ എന്റെ മുത്തഛന്മാരു വെച്ചതല്ലേ?
2.തിരുവനന്തപുരത്ത് പത്മനാഭസ്വമിക്ഷേത്രത്തിൽ മുറജപം നടക്കുന്നു. ബ്രാഹ്മണർക്ക് ഗംഭീരസദ്യയുണ്ട്. ഊണുകഴിക്കുന്നനേരത്താണു പിറ്റേന്ന് വേണ്ട വിഭവങ്ങൾ തീരുമാനിക്കുക. ഒരുദിവസം ഒരു വൃദ്ധൻ നാലത്തെ സദ്യക്ക് രണ്ട് ഉപ്പുമാങ്ങ കിട്ടിയാൽ നന്നവും എന്നു അഭിപ്രായപ്പെട്ടു.
ഉപ്പുമാങ്ങകിട്ടുന്ന കാലമല്ല. എന്നിട്ടും രാജസേവകന്മാർ അന്വേഷിച്ച് എത്തിച്ചു. അതും പാണ്ടൻപറമ്പത്തെ കുണ്ടൻഭരണിയിൽ ഇട്ടുവെച്ച്ഇരുന്ന മാങ്ങ!സൂപ്പർ സാധനം!
3.രക്തസമ്മർദ്ദം അധികരിച്ച തിരുമേനി വൈദ്യനെ ചെന്നു കണ്ടു. വൈദ്യൻ ഉപ്പു കൂട്ടരുതെന്നു നിർദ്ദേശിച്ചു. മരുന്നിനു പഥ്യം!
കുറച്ചുദിവസം കഴിഞ്ഞു. സമ്മർദം ഒരു കുറവുമില്ല. വൈദ്യനെ വീണ്ടും കണ്ടു.
വൈദ്യൻ: ഉപ്പു കൂട്ടരുതെന്നു പറഞ്ഞിരുന്നില്ലേ?
തിരു: ഉവ്വ്.
വൈദ്യൻ: ന്ന്ട്ടോ…പിന്നെന്താ കഴിച്ചതു?
തിരു: ഉപ്പ് കൂട്ടില്ലാ…പകരം ദിവസവും ഉപ്പുമാങ്ങകൊണ്ട് കഴിച്ചുകൂട്ടി!
4. തിരുമേനി സദ്യക്കിരിക്കയാണ്. ഗംഭീരസദ്യ. മാമ്പഴക്കാളൻ ആണ് .
തിരുമേനി ഒരു മാങ്ങയെടുത്തു ചോറിലേക്ക് പിഴിഞ്ഞു. ധാരാളം ചാറ്. വീണ്ടും പിഴിഞ്ഞു.അമർത്തിപ്പിഴിഞ്ഞു.
മാങ്ങയണ്ടി കയ്യിൽ നിന്നു വഴുതി.അടുത്ത ഇലയിൽ തൊട്ടു.അതിനടുത്തതിൽ..അതിനടുത്ത്….ഒരു വരിയിലെ മുഴുവൻ ഇലയിലും അണ്ടി ചെന്നുമുട്ടി. ഒക്കെ എച്ചിലായി.
തിരുമേനിക്ക് സങ്കടം വന്നു. കരയാൻ തുടങ്ങി.
ഏയ്..സാരല്യാ…ഒരബദ്ധം പറ്റിയതല്ലേ…സാരല്യാ..
സാരണ്ട്….തിരുമേനി കരഞ്ഞു…സാരണ്ട്….
എന്താ?
എന്റെ അഛൻ ഇങ്ങനെ പിഴിഞ്ഞാൽ രണ്ടോ മൂന്നോ വരി എച്ചിലാക്കിയിരുന്നു.
എനിക്ക് കഷ്ടി ഒരു വരിയല്ലേ പറ്റീള്ളൂ…സാരണ്ട്…
മാങ്ങാത്തീറ്റ
വേനൽക്കാല ഫലമാണു മാങ്ങ. മാമ്പൂ മുതൽ കണ്ണിമാങ്ങ, അണ്ടിഉറച്ചമാങ്ങ, ചെനച്ചമാങ്ങ, പഴുത്തമാങ്ങ എന്നിങ്ങനെ പലപരുവത്തിലും ഉള്ള മാങ്ങകൾ തിന്നും.കുട്ടികളണ് ഏറ്റവും ആസ്വദിച്ചു തിന്നുന്നവർ. നേരെ കടിച്ചു കടിച്ചു തിന്നും. മുതിർന്നവർ തോലുചെത്തി പൂണ്ടാണു തിന്നുക.പൂളുന്നതു വളരെ നിഷ്കർഷയോടെയാണ്. ഒരു മാങ്ങപൂണ്ടാൽ നാലു കഷണം. രണ്ടു അപ്പം പൂളും രണ്ട് വാരിപ്പൂളും.അപ്പം പൂളു പുളിക്കില്ല. വാരിപ്പൂളു പുളിക്കും. അപ്പം പൂള് നാലാക്കി മുറിക്കും. അതണ് തിന്നുക.
മാങ്ങ കുട്ടികൾ എറിഞ്ഞു വീഴ്ത്തും. കുട്ടികളുടെ ഉന്നം പരീക്ഷിക്കപ്പെടുന്നതിവിടെയാണ്.മാവിൽ ക്കയറി കുലുക്കി വീഴ്ത്തും. തനിയെ വീണവ പെറുക്കിയെടുക്കും.
മറ്റൊരു സന്ദർഭത്തിൽ മഹാകവി ഒളപ്പമണ്ണ പറഞ്ഞത്:
അല്ലെങ്കിൽ പഴമാങ്ങയെറിഞ്ഞുവീഴ്ത്തും ശീലം
കല്ലാക്കി കൈവന്നോരു പഴമാങ്ങയെക്കൂടീ.
കുട്ടികൾ മാങ്ങ നേരേ കടിച്ചുതിന്നും. കണ്ടുനിൽക്കുന്നവന്റെ വായിൽ വെള്ളം നിറയും.പഴുത്തമാങ്ങ കയ്യിലിട്ട് ഞെരടി പതുപതുപ്പുള്ളതാക്കും.എന്നിട്ട് ഒരറ്റം ഒരൽപ്പം പൊട്ടിച്ച് അതിലെ സത്ത് ഉറുഞ്ചിക്കുടിക്കും.ഒരുപാടുനേരം കുടിക്കും. അവസാനം അണ്ടി വലിച്ചെറിയും. വലിച്ചെറിയുമ്പോൾ കൂട്ടുകാരെ അണ്ടിക്കു തുണപോകാൻ വിളിക്കും.
വലിച്ചെറിഞ്ഞ അണ്ടികൾ അണ്ണാർക്കണ്ണന്മാർ എടുത്തുകൊണ്ടുപോയി സൂക്ഷിക്കും.മഴക്കാലത്തെ പട്ടിണിമാറ്റാനുള്ള സൂക്ഷിപ്പ്! സൂക്ഷിച്ചത് എവിടെയെന്നു പാവം അണ്ണർക്കണ്ണന്മാർ മറക്കുകയും ചെയ്യും.
ഇങ്ങനെ വലിച്ചെറിഞ്ഞ അണ്ടികൾ മഴക്കാലത്ത് മുളയ്ക്കും. നാട്ടിൽ കാണുന്ന പല വലിയമാവുകളും ഇങ്ങനെ ഉണ്ടായവയാണ്. നാട്ടുമാവുകൾ എന്നു തന്നെ ഇവക്ക് പേരും.
മാവുകൾക്ക് പല പേരുകളും പണ്ടുണ്ട്. ഇനം തിരിച്ച് മൂവാണ്ടൻ, പുളിയൻ, ഗോമാവ് എന്നിങ്ങനെ. മൂവാണ്ടൻ വെളുത്തതും കറുത്തതും ഉണ്ട്. ചെറിയ മരങ്ങളാവും മൂവാണ്ടൻ. പുളിമാവും ഗോമാവും വലിയമരങ്ങളും.
ഓരോ മാവിനും പേരുണ്ട്. മുത്തി, മുട്ടിക്കുടിയൻ, വരമ്പൻ, അരികിലെ മാവ്, പിന്നിലെ മാവ്, ചകിരിയേൻ, ശർക്കരമാവ്,….എന്നിങ്ങനെ ഓരോ മാവിനും പേരുണ്ട്. അതിന്റെ ഫലം, വെച്ചയാൾ, സ്ഥാനം,പ്രായം , സംഭവങ്ങൾ എന്നൊക്കെ അടിസ്ഥാനമാക്കിയാണ് പേരുകൾ.ഓരോമാങ്ങയ്ക്കും ഭിന്ന രുചികളായിരുന്നു.
ഓരോ വളപ്പിലും നിരവധി മാവുകൾ ഉണ്ടാവും. പലപ്രായത്തിലുള്ളവ.കോടികായ്ക്കുന്ന ഫലം അമ്പലത്തിൽ നിവേദിക്കും.കോടി കായ്ക്കുമ്പോൾ മാവിനെ (പ്ലാവിനേയും)കോടി വസ്ത്രം ഉടുപ്പിക്കും.
കറികൾ….
വേനൽക്കാലം മുഴുവൻ പണ്ട് കുടുംബങ്ങളിൽ കറി ചക്കയും മാങ്ങയും തന്നെ.
മാങ്ങയിൽ ഏറ്റവും പ്രസിദ്ധമായ കറി കടുമാങ്ങ തന്നെ.മാങ്ങാ അച്ചാറും പ്രസിദ്ധം. പഴമാങ്ങാക്കറി നല്ലൊരു ഉപദംശമാണു. പൂങ്കുല മുതൽ മാങ്ങയുടെ എല്ലാ പ്രായവും കറികൾക്ക് നന്നു. മാങ്ങയില്ലാത്ത കാലത്തേക്ക് ഉപ്പിട്ടും മുളകിട്ടും ഉണക്കിയും സൂക്ഷിക്കും.പഴുത്തമാങ്ങ പിഴിഞ്ഞെടുത്ത് അപ്പം പോലെ പരത്തി ഉണക്കി സൂക്ഷിക്കും.പിന്നീടതു കറിവെക്കാൻ പ്രയോജനപ്പെടുത്തും.
മാങ്ങക്കുപകരം മാങ്ങഫ്രൂട്ടി
ഗ്രാമീണമായ മാങ്ങാസംസ്കാരത്തിന്റെ എതിർദിശയാണു നാഗരികമായ മാങ്ങസംസ്കരണവും മാഗോഫ്രൂട്ടി സംസ്കാരവും. സ്റ്റ്രോയിലൂടെ കുടിച്ച് ജനലിലൂടെ വലിച്ചെറിയുന്ന മാങോഫ്രൂട്ടി കൂടുകൾക്കൊപ്പം നാമും ഉള്ളുപൊള്ളയായവർആണല്ലോ എന്നു പി.പി.രാമചന്ദ്രൻ വ്യസനംകൊള്ളുന്നു.
മാങ്ങയില്ലാതെതന്നെ മാങ്ങയുടെ സ്വാദും മണവും കൃത്രിമമായി ഉണ്ടാക്കി നമ്മെ അതിലേക്കാകർഷിക്കുന്ന ഈ കച്ചവടകാലം നമ്മുടെ മാങ്ങാസംസ്കാരത്തിന്റെ നന്മകൾ നശിപ്പിക്കുന്നു.
മാധ്യമം ദിനപത്രത്തിൽ ‘വെളിച്ചം’ പേജിൽ പ്രസിദ്ധീകരിച്ചത്.
Labels:
DISCUSSION,
MANGA,
OPINION,
PRESS
Subscribe to:
Posts (Atom)