Showing posts with label POEM. Show all posts
Showing posts with label POEM. Show all posts

11 October 2015

വീണപൂവും വീണകവിതയും

Published in Malayalanatu


മഹാകവി കുമാരനാശാൻ ആ സ്ഥാനത്തിനർഹനാകുന്നത് വീണപൂവ് മുതലുള്ള അദ്ദേഹത്തിന്റെ രചനകളിലൂടെയാണല്ലോ. .രചനകളിലെ ഒരു ഭാവുകത്വമാറ്റം തുടങ്ങുന്നത് പ്രത്യക്ഷമായും വീണപൂവിൽ നിന്നാണ്`. ഈയിടെഫേസ്‌‌ബുക്കിൽ കാവ്യകേളി ഗ്രൂപ്പിൽ പരം. കെ.വി എന്ന ഒരു സഹൃദയന്റെ നേതൃത്വത്തിൽ ഒരിക്കൽ കൂടി വീണപൂവ് വായന നടക്കുകയുണ്ടായി. ഇതിൽ കൂടിയപ്പോഴാണ്` വീണപൂവിലെ വീഴ്ചകൾ ശ്രദ്ധയിൽ പെട്ടത്. ഓരോ ശ്ളോകമായി 41 ദിവസം നടന്ന ചർച്ചയിൽ ഞാനിതൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. ആശാനോടുള്ള ബഹുമാനവും കാവ്യസൗന്ദര്യവും ഒക്കെ മനസ്സിൽവെച്ചുതന്നെ വീണപൂവ് വായിച്ചപ്പോൾ മിക്കവാറും എല്ലാ ശ്ളോകത്തിലും ചില്ലറ സ്കലിതങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് തോന്നി. അതുകൊണ്ടുതന്നെ ശ്ലോകങ്ങളോടോപ്പം അവ ചൂണ്ടിക്കാണിക്കുന്നതാവും ഉചിതം. അതാണ്` ഈ ലേഖനത്തിൽ ഇനി ചെയ്യുന്നത് . മറ്റു മുഖവുരകളില്ലാതെത്തന്നെ ഇങ്ങനെ തുടരുന്നു.

1.

ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര

17 July 2011

മാധ്യമത്തിന്റെ അദ്വൈതം


ശ്ലോകം:
പ്രദീപജ്വാലാഭിർ ദിവസകരനിരാജനവിധി
സുധാസൂതർശ്ചന്ദ്രോപലജലലവൈരർഘ്യരചനാ
സ്വകീയരംഭോഭിസ്സലിലനിധി സൌഹിത്യകരണം
ത്വദീയാഭിർവാഗ്ഭിസ്തവജനനി! വാചാം സ്തുതിരിയം
(സൌന്ദര്യലഹരി: ശങ്കരാചാര്യർ)

സാരം:
ദീപജ്വാലകൊണ്ട് സൂര്യന് നീരാജനം ചെയ്യുമ്പോലെയും
ചന്ദ്രകാന്തജലംകൊണ്ട് ചന്ദ്രന് അർഘ്യദാനം ചെയ്യുന്നതുപോലെയും
സമുദ്രജലംകൊണ്ട് സമുദ്രത്തിൽ തർപ്പണം ചെയ്യും പോലെയും
ഞാൻ (കവി-ശങ്കരാചാര്യർ)
അങ്ങിൽ (ഭഗവതിയിൽ) നിന്നുണ്ടായ വാക്കുകളെക്കൊണ്ട് ഭഗവതിയെ സ്തുതിക്കുന്നു.

സൂചനകൾ:
(1)വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌ വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേര്‍ ഉണ്ട്. ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാ ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തി വേദാന്തത്തി തന്നെ പല വിഭാഗങ്ങഉടലെടുത്തു. അദ്വൈതം, ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയി പ്രധാനം.
വേദാന്തത്തിന്റെ മൂന്ന് ഉപദര്‍ശനങ്ങളി ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദര്‍ശനങ്ങ. അദ്വൈതം എന്നാ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.
 (2) ശ്രീ ശങ്കരാചാര്യ എഴുതിയതാണ്‌ സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ഇതിന്റെ ആദ്യത്തെ നാല്‍പത്തിയൊന്നു ശ്ളോകങ്ങആനന്ദ ലഹരി എന്ന്‌ അറിയപ്പെടുന്നു
 (അവലംബം: വിക്കി)
സൌന്ദര്യലഹരിയിലെ അവസാനശ്ലോകമായാണ് ‘പ്രദീപജ്വാലാഭി.’ ചേർത്തിരിക്കുന്നത്. കാവ്യത്തിലെ മംഗളശ്ലോകം . അസാധാരാണമായ കവിത്വവും, യുക്തിബോധവും തദനുസരണമായ ചിന്താശേഷിയും പ്രകടിപ്പിച്ച ശങ്കാരാചാര്യരുടെ എല്ലാ രചനകളും അതിന്റെ ഉദാത്തതയിൽ നിൽ‌പ്പുറപ്പിച്ചവയാണ്.
ശ്ലോകത്തിന്റെ സാമാന്യാർഥം മുകളിൽ നൽകിയിട്ടുണ്ട്. എല്ലാ ഊർജ്ജത്തിന്റേയും ഉറവിടമായ സൂര്യനെ , സൂര്യനിൽ നിന്നുണ്ടായ ഊർജ്ജ രൂപമായ നിലവിളക്ക്, കൊടിവിളക്ക് (ധൂപ-ദീപാദികളാൽ) എന്നിവകൊണ്ട് നിരാജനം ചെയ്യുന്നു. ഇതു പൂജയാണ്. ഈശ്വരനെ പൂജിക്കാൻ ഈശ്വരാംശം തന്നെ പ്രയോജനപ്പെടുത്തുകയാണ് യഥാർഥഭക്തി.
സമാനഭക്തിരൂപങ്ങൾ വീണ്ടും കാണിച്ചുതരുന്നു. ചന്ദ്രകാന്തക്കല്ലിൽ നിന്നൊലിക്കുന്ന ജലം കൊണ്ട് ചന്ദ്രന് അർഘ്യം നൽകുന്നു.ചന്ദ്രകാന്തക്കല്ല് ചന്ദ്രനിൽ നിന്നു അഭിന്നമല്ല. സമുദ്രജലം കൊണ്ടുതന്നെ സമുദ്രത്തിൽ തർപ്പണം ചെയ്യുന്നതും സമാനമായ മറ്റൊരു ക്രിയയാണ്.
ഈ പൂജാരൂപങ്ങളുടെ തുടർച്ചയാണ് കാവ്യനിർമ്മാണം. ഇവിടെ കവിത (സൌന്ദര്യലഹരി ) ഭഗവതിക്കുള്ള സ്തുതിയാണ്. 100 ശ്ലോകങ്ങളിൽ ഭഗവതിയെ കേശാദിപാദം വർണ്ണിക്കുകയാണ്.ഓരോ വാക്കും വരിയും സ്തുതിയാണ്. ഭക്തി നിർഭരമാണ്. ഭക്തിനിർഭരമായ കവിത രചിക്കുന്നത് ‘വാക്കു‘കളെക്കൊണ്ടാണ്. വാക്കാകട്ടെ ഭഗവതി (വാഗ്ദേവി) യിൽ നിന്നുണ്ടായതും.വാക്കുകൊണ്ട് നിർമ്മിക്കപ്പെട്ട കവിത (സൌന്ദര്യലഹരി) ഭഗവതിക്കുള്ള സ്തുതി. വാക്സൌനദര്യത്തിന്റെ ലഹരി . വാക്കിന്റെ സൌന്ദര്യം. വാക്കിന്റെ സൌന്ദര്യം തന്നെയാണല്ലോ കാവ്യം. ലാവണ്യാത്മകമായ വാക്ക് കാവ്യവും അതുതന്നെ ഉള്ളടക്കവുമാകുന്നു. ഉള്ളടക്കം വാഗ്സൌന്ദര്യത്തെ കേശാദിപാദം വിവരിക്കൽ. വിവരണം വാഗ്വൈഭവത്തോടുള്ള ഭക്തിയുടെ ബഹിർസ്പുരണവും. കവിത (സൌന്ദര്യലഹരി) കാവ്യസൌന്ദര്യത്തെ പ്രകീർത്തിക്കലും അതുതന്നെ ഭഗവത്സേവയുമായിത്തീരുന്ന അദ്വൈതം.
ഉൽ‌പ്പാദനസാമഗ്രിയും ഉൽ‌പ്പന്നവും ഉപഭോഗവും  എല്ലാം ഒന്നായിത്തീരുന്ന മഹത്തായൊരു സങ്കൽ‌പ്പം ആചാര്യൻ രൂപപ്പെടുത്തുകയാണ്. ആദ്വൈതത്തിന്റെ അതിമനോഹരമായ ഒരു സാക്ഷ്യം. ആത്മാവും ബ്രഹ്മവും രണ്ടെല്ലന്ന തത്വചിന്തയുടെ സ്വാഭാവിക പരിണാമം. മാധ്യമം തന്നെ ആശയവും ലക്ഷ്യവും ആവുന്ന അദ്വൈതം. കവിയും കാവ്യവും കഥാപാത്രവും വായനക്കാരനും ഒന്നാവുന്ന അവസ്ഥയാണിതിന്റെ സാഫല്യം.

വാക്കിന്റെ കൂടെരിയുന്നു 

01 May 2010

സ്വസ്തി

(റിട്ടയര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക്)

ഉദയാരുണന്നൊപ്പം കുഞ്ഞുങ്ങള്‍

നവാഹ്ലാദത്തികവില്‍

വാര്‍ധക്യങ്ങള്‍, തുറന്നൂ കലാലയം.

അന്നൊരു കൌമാരത്തില്‍ തെളിവെട്ടത്തില്‍ നിങ്ങള്‍

14 April 2010

വിഷു


വെക്കുക നിറദീപം സന്ധ്യയില്‍,
പുതുവര്‍ഷം ഉദിക്കും ആകാശത്തില്‍,
സൂര്യനസ്തമിച്ചൊരു കുന്നിന്‍ നെറ്റിയില്‍,
ചേക്കേറുന്ന പക്ഷികള്‍ താണ്ടും വയല്‍പ്പള്ളയില്‍,
വഴിപോക്കര്‍ തോണികാത്തീടും നദിക്കരയില്‍,
ദൂരദേശങ്ങള്‍ കണ്ട യാത്രികന്‍ തേടും സമുദ്രതിര്‍ത്തിയില്‍,
പഥികന്‍ വിരിവെച്ച പടിപ്പുരക്കോലായില്‍,
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലില്‍,
ഉണ്ണിതന്‍ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികില്‍,
പൂത്തതുളസിച്ചോട്ടില്‍,
ഉമ്മറപ്പടിയിന്മേല്‍,
അകത്തും പുറത്തും ഈ തളത്തില്‍,
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക വിഷുപ്പുലരി
രം.ദീപം നമ:

10 April 2010

നാദമേളം

1.

ഒന്നാം കാലത്തില്‍ ഉര്‍വീതല സുഭഗതയെ,മുറുക്കിച്ചേര്‍ത്ത വട്ടത്തില്‍,
നീളും കോലില്‍ ചെണ്ടപ്പുറത്തായ് ചലനരഹിതമായ് മന്ദതാളത്തിലായി
കൊട്ടിച്ചേര്‍ക്കുന്നു തായമ്പകയുടെ മുഖമൊഴിയായ്, ഭൂമിയെ, സര്‍വ-
ജീവന്നാസ്ഥാനം നല്‍കു മമ്മപ്രകൃതിയെ നിതരാം സാദരം സന്ധ്യതന്നില്‍

2.

കാലം രണ്ടില്‍ കളിമ്പത്തൊടു തിരതല്ലുന്ന നീരത്തിനാലേ
ദാഹം തീര്‍ക്കാന്‍ നിറപ്പൂ പൃഥിവിയില്‍ ഒഴുകും കോല്‍ത്തലപ്പാല്‍ സദസ്സില്‍
മന്ദം തന്‍ വിരലാലെ താമര രചിക്കുന്നൂ നറും തേനുമായ്
കാണാം ദൃശ്യമനോഹരം സരസുപോല്‍തായമ്പകാഖ്യം കല

3.

കാലം മൂന്നിതു തൈജസം സരഭസംതീജ്വാലകള്‍ പൊങ്ങിടും
കാലം, കോല്‍, വിരലൊക്കെയും നിറയുമീ ഊര്‍ജ്ജപ്രവാഹങ്ങളില്‍
മുന്നില്‍ വന്‍ തിരിയിട്ടു കത്തിടുമഹോദീപം ചലിക്കും ജ്വലന്നാളത്താല്‍
പകരാന്‍ ശ്രമിച്ചിടുമുടന്‍ മേളപ്രഹര്‍ഷങ്ങളെ.

4.

(നാലാം കാലത്തില്‍)

കൊടുംകാറ്റിന്‍ ഗാം ഭീര്യം കൈവരുമുടന്‍ ശക്തിവിപുലം,
തുടങ്ങും മേളത്തില്‍ കടപുഴകിടും ഗര്‍വമഖിലം,
അടങ്ങും കാലത്തിന്‍ വിടവുകളില്‍ ആകാശമഖിലം,
പെരുക്കും മേളത്തില്‍, സ്മൃതിയില്‍ നിറയും തത്വമഖിലം.

5

കല്ലൂര്‍ കൊട്ടിനിറപ്പു പൃഥ്വിയെ മുദാ കാലത്തിനൊന്നില്‍
ചലല്‍ വേഗം പൂണ്ട ജലത്തെ രണ്ടില്‍,നിഭൃതംതേജസ്സിനെ മൂന്നിലും
നാലില്‍ വായുവെ,പഞ്ചഭൂത മിവിടെ കാലങ്ങളോരോന്നിലായ്
ആകാശത്തെ നിശൂന്യ വേളകളിലും സമ്മേളനം മേളനം

(കല്ലൂര്‍ രാമങ്കുട്ടിയുടെ തായമ്പക)

30 August 2009

ഇന്നെന്നും ഓണം തന്നെ!

വാമനന്‍ നേരേവന്ന്
മൂന്നടി മണ്ണ് മാബലിയോട് യാചിച്ചു.
ബലിനീര്‍നല്‍കി മഹാമന്നന്‍
മൂന്നടിക്ക് സമ്മതം കൊടുത്തു.
പാതളത്തിലേക്ക് താഴ്ന്നു.

ഇന്ന്
മഹാബലിമാര്‍
നമ്മളെത്തേടിയെത്തുന്നു.
നാം വാമനന്മാര്‍ തലകുനിച്ചുകൊടുക്കുന്നു
മണ്ണും ശരീരവും തലച്ചോറും സകലവും
കൈക്കലാക്കി
എന്നും ഓണം തരുന്നു.
മഹാബലികള്‍ എത്തുമ്പോഴാണല്ലോ ഓണം.

27 August 2009

ഓണപ്പതിപ്പിൽ നൂറു പ്രണയകവിതകൾ

ഓണപ്പതിപ്പില്‍
ഒരു കപിയുടെ നൂറ് പ്രണയകവിതകള്‍!
ഒരെണ്ണം പോലും വായിക്കാന്‍ കഴിഞ്ഞില്ല
ആയിരം പരസ്യങ്ങള്‍ക്കിടയില്‍
കവിയും
പ്രണയിനിയും
കവിതയും
ചതഞ്ഞുകിടക്കുന്നു.
‘പ്രണയ‘ത്തിന്റെ പര്‍തിഫലം
ചെക്കു വന്നില്ലേ?
ഓണത്തിന്ന് ഒരു ഫുള്‍.
അതും അവളുടെ പേരില്‍.
പുല്ല്.


2.ഓണസ്സദ്യയില്‍ പായസം വിളമ്പുന്നത്

പായസം കഴിക്കുന്നത്
നാക്കിലയില്‍ തന്നെ വേണം.
ചൂടോടെ പരത്തിയൊഴിച്ചു
ഇലനിറയെ പരന്ന്
കൈകൊണ്ട്
തടവെച്ചു
മുഴുവന്‍ കോരിക്കുടിക്കുക.
ഇനിയും വിളമ്പിക്കുക.
പക്ഷെ ,
കവിത പ്രസിദ്ധീകരിക്കുന്നത്
മലബന്ധം-മൂലക്കുരു-ആശ്വാസം
എന്ന പരസ്യപ്പലകയില്‍?
പായസം
സ്വര്‍ണ്ണ ക്കോളാമ്പിയില്‍ കൊടുത്താലും
നമ്മുടെ കപികള്‍ നക്കിനക്കി ക്കുടിക്കും.

18 July 2009

മാറുന്ന കഥ


പണ്ട്,എസ്.ടി.റെഡ്യാർ
അച്ചടിച്ചു വിറ്റ
അതേ രമായണം (മുത്തശ്ശിയിൽ നിന്നു കിട്ടിയത്)
കർക്കിടകത്തിൽ പലകയിട്ട് വിളക്കുവെച്ചു
കിഴക്കോട്ട് തിരിഞ്ഞ്
ഭഗവാനെ ധ്യാനിച്ച്
ഹനൂമാനുകൂടി കേൾക്കാനായി ഉറക്കെ…
മുട്ടാതെ വയിക്കുന്നു.
ആദ്യന്തം.
പക്ഷെ,
കഴിഞ്ഞകൊല്ലം വായിച്ച കഥ
ഇക്കൊല്ലം കാണാനില്ല!
(കഴിഞ്ഞകൊല്ലം വായിച്ചപ്പോൾ
മുത്തശ്ശി അന്നേ പറഞ്ഞിരുന്നു.
കുട്ട്യേ, ഇതു കഥ മാറീലോ)
ഇക്കൊല്ലം അതുമല്ല കഥ!
ഇതെന്തു ഭഗവാനേ
എന്നു മനമുരുകി
ഗ്രന്ഥം കണ്ണിൽ തൊട്ട്
മടക്കി വെച്ചു
മുഖമുയർത്തി.
അപ്പോൾ മകൾ പറഞ്ഞു:
അമ്മയുടെ മുടി ഒക്കെ നരച്ചു.നോക്കൂ.