അവാങ്മയമായ എഴുത്ത്
വാക്കിനേക്കാൾ വാക്കില്ലായ്മ കൊണ്ടും വര കൊണ്ടും നിറം കൊണ്ടും മൗനം കൊണ്ടും സ്വയം പ്രകാശനം നടത്തുന്ന സർഗാത്മകതയാണ് നീല മൂങ്ങ . ആദിമമായ അഗാധമായ മൗനമാണ് നീല മൂങ്ങ . ആകാശവും കടലും നീലയായ അളവില്ലായ്മയാണ്- കവിതയാണ് മയൂരക്ക്.
ഐസ്ക്യൂബ് സമാഹാരത്തിനു ശേഷം നീല മൂങ്ങയിലെത്തുമ്പോൾ ഉറഞ്ഞമൗനം ആദിമശൈത്യത്തിലേക്കാണ് പരിണമിക്കുന്നത് . അവിടെ വെച്ച് 'കൊക്കുപിളർത്തിപൂവിട്ട ചിറകുമായി വേരോടെ പറക്കാ’നാവുന്നതാണ് മൂങ്ങയുടെ ഊർജം . മൗനത്തിലേക്ക് വാക്കുകൾ കൊത്തിയിടുന്ന കാക്ക - എന്ന് തുടക്കത്തിൽ പറഞ്ഞ് വെക്കുന്നു.
അവ്യാഖ്യേയമാണ് കവിത. അവാങ്മയിയാണ്. വായനക്കാരനുവേണ്ടി മരിക്കുന്ന കവിത- അനുഭവമാണ്. അനുഭവിക്കുന്നതിലൂടെ കവിതയുടെ പ്രാകാരങ്ങൾ അഴിയുന്നു. അതൊരു മുറിവായി അവശേഷിക്കുന്നു. നിർജീവമായ മുറിപ്പാടല്ല , സജീവമായ മുറിവായി . നിതാന്തമായ അനുഭവമായി .
അകത്തു നിന്നും പുറത്തേക്ക് പാറുന്ന
അപായചിഹ്നത്തിനു മേൽ
പറന്നു ചെന്നിരിക്കുന്നു തുമ്പികൾ
പുറത്തേക്ക് പാറാനായുള്ള വഴി വിടവാണ് മുറിവാതിൽ . അനുഭവിപ്പിക്കലാണ് പറക്കലിന്റെ ഫലം. അപായചിഹനത്തിൽ ചെന്നിരുന്ന് ആ കവിത അഴിയുന്നു. മയൂര ഒരു കവിതയല്ല ഒരിക്കലെഴുതുന്നത്. വായിക്കുന്ന ഒരാരുത്തർക്കുമുള്ള ഒരോ കവിതയാണ്. ഒരോരുത്തരുടേയും മുറിവിലൂടെ അകത്തേക്കും പുറത്തെക്കും പറക്കാനായി . സമകാലിക എഴുത്തുകാരിൽ ഇത്രയധികം നല്ല കവിതകളെഴുതുന്ന [ ഒരു കവിത കൊണ്ട് ഓരോ വായനക്കാരനും ഓരോ കവിത ] വേറെരാളില്ല എന്ന് മയൂരയുടെ ഓരോ കവിത വയിക്കുമ്പാഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ ഒന്നെഴുതുന്ന പ്രാമാണിക കവികളിൽ നിന്ന് വേറിട്ടാണ് ഈ കവിക്ക് സ്ഥാനം .
അംഗീകൃത കാലപ്രമാണങ്ങൾക്ക് അകത്തല്ല കവിയുടെ / വായനക്കാരന്റെ കാലാനുഭവം . 24 മണിക്കൂർ കഴിഞ്ഞുള്ള സമയമെന്ന കവിത എല്ലാ കവിതയ്ക്കും ബാധകമാവുകയാണ് . കാലത്തിന്നു പുറത്ത് കടക്കാനും അകത്ത് കടക്കാനും അനുഭവങ്ങളുടെ മുറിവായ എഴുത്താണ് / വരയാണ് / നിറമാണ് / മൗനമാണ് മൂങ്ങയിൽ മുഴുവൻ . 24 മണിക്കൂർ തികയ്ക്കാൻ പാടുപെട്ടുന്നവരുടെ ഓട്ടത്തേക്കാൾ ഖനീഭവിച്ച ചലനമാവുകയാണ് അധികം കിട്ടിയ സമയത്തെ 24 ലേക്ക് ഒതുക്കേണ്ടവരുടെ ഓട്ടം. അനുഭൂതിയുടെ കാലപ്രയോഗത്തിലെ ഈയൊരോട്ടം സാധ്യമാകൂ .
, ചില കഥകളും കവിതകളും
നമുക്കു പകരം
സ്കൂളിൽ പോയി ‘.
അവനവനെ തിരിച്ചറിയുന്ന അനുഭവസന്ദർഭമാണിത്. മയൂരയുടെ ഏറ്റവും മികച്ച പോയറ്റിക് അട്ടറൻസ് . നാം എന്താണ്? വാക്ക് / മൗനം / വര / നിറം / നിറവ് / ഒഴിവ് / ഊർജം / ശൈത്യം എന്നിവയിൽ ചിലതിന്റേയോ പലതിന്റേയൊ ഉണ്മ . ത്വങ് മാംസ രക്താസ്ഥി രേതസാം എന്ന പരികല്പന ഹോമോസാപ്പിയന്റെ ആദ്യകാല നിർവചനമാണ്. ആധുനിക മനുഷ്യൻ ഡിജിറ്റൽ യുഗത്തിൽ പരിണമിച്ചത് വാക്ക് / മൗനം / വര / നിറം / നിറവ് / ഒഴിവ് / ഊർജം / ശൈത്യം എന്നിവയിൽ ചിലതിന്റേയോ പലതിന്റേയൊ ഉണ്മയായിട്ടാണ്. അതു കൊണ്ട് നമുക്ക് പകരമല്ല നാം തന്നെയാണ് വാക്ക് / മൗനം / വര / നിറം / നിറവ് / ഒഴിവ് / ഊർജം / ശൈത്യം എന്നിവ. അത് കഥയായും കവിതയായും ചിത്രമായും നാനാതരം സർഗോൽപ്പന്നങ്ങളായും പ്രവർത്തിക്കുന്നു. അവ സ്കൂളിൽ പോവുകയും ചന്തയിൽ പോരടിക്കുകയും ചെയ്യും. പന്തുകളി കാണുകയും ഉടുപ്പ് ഇസ്തിരിയിടുകയും ചെയ്യും. രതിയിലേർപ്പെടുകയും മുറിവിലൂടെ പറക്കുന്ന തുമ്പികളെ അനുഗമനം ചെയ്യുകയും ഉണ്ടാവും. അപൂർവം സന്ദർഭങ്ങളിൽ ഇതിന്റെയൊക്കെ ഡോക്യുമെന്റെഷൻ എന്ന നിലയിൽ ' നീല മുങ്ങ ‘എഴുതും.

No comments:
Post a Comment