പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
20
തിലധികം
സ്കൂളുകൾ പൂർണ്ണമായി ഡിജിറ്റലൈസ്
ചെയ്ത് സ്മാർട്ട് ക്ലാസ്സ്ക്കി
മാറ്റി.
ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ പഠന പ്രവർത്തനങ്ങൾ LEMS [ learning experience management system ] എന്നൊരു പ്ലാറ്റ്ഫോമിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
അദ്ധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ , മാനേജ്മെന്റ് എന്നിവരെല്ലാം LEMS പരിചയപ്പെട്ടു.
ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ പഠന പ്രവർത്തനങ്ങൾ LEMS [ learning experience management system ] എന്നൊരു പ്ലാറ്റ്ഫോമിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
അദ്ധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ , മാനേജ്മെന്റ് എന്നിവരെല്ലാം LEMS പരിചയപ്പെട്ടു.
ഋതു
[
ശ്രീകൃഷ്ണപുരം
]
കേന്ദ്രമാക്കി
പ്രവർത്തിക്കുന്ന സ്വീറ്റ്
എന്ന സന്നദ്ധ പൊതു വിദ്യാഭ്യാസ
സമൂഹമാണ് മൂന്നുവർഷം മുൻപ്
LEMS
വികസിപ്പിച്ചെടുത്തിരിക്കുന്നത്
.
ഇപ്പോൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്വീറ്റ് ചെയ്യുന്ന
സഹായക പ്രവർത്തനങ്ങളിലൊന്നാണിത്.
LEMS
എന്ത്
?
പാഠപുസ്തകങ്ങൾ,
അദ്ധ്യാപക
സഹായികൾ,
പഠിപ്പിക്കാൻ
പ്രയാസമുള്ള ഭാഗങ്ങളുമായി
ബന്ധപ്പെട്ട ടീച്ചറുടെ
ആവശ്യങ്ങൾ,
ssweet [ society seeking the ways of effective educational trends ]
തയ്യാറാക്കിയ
ഡിജിറ്റൽ സാമഗ്രികൾ,
IT @ School പലഘട്ടങ്ങളിലായി
വികസിപ്പിച്ചെടുത്ത പഠനസാമഗ്രികൾ
[
സി
ഡി കൾ,
ലീനക്സ്
/
ഉബണ്ടു
ആപ്പ്ലിക്കേഷനുകൾ.…]
ലോകപ്രശസ്തമായ
മറ്റു പഠന സാമഗ്രികൾ – ഡിജിറ്റൽ
റിസോർസ് -
എന്നിവയെല്ലാം
ഒരിടത്ത് സന്നിവേശിപ്പിച്ച്
ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം
ആണ് LEMS
.
അദ്ധ്യാപകർക്കുള്ള
നിർദ്ദേശങ്ങൾ,
മുഴുവൻ
പാഠപ്രവർത്തനങ്ങൾ,
ഓരോ
പ്രവർത്തനങ്ങൾക്കും ആവശ്യമായ
ഡിജിറ്റൽ ഘടകങ്ങൾ [
ഓഡിയോ,
വീഡിയോ,
ഡൈനാമിക്ക്
ടെക്സ്റ്റ് ,
ചിത്രങ്ങൾ,
അനിമേഷൻ
,
ഇന്ററാക്ടീവ്
കളികൾ,
വർക്ക്ഷീറ്റുകൾ
,
ഡയ്നാമിക്ക്
ടെക്സ്റ്റുകൾ ]
, മൂല്യനിർണ്ണയ
സഹായികൾ എന്നിവ LEMS
ൽ
ഉൾപ്പെടുന്നു.
LEMS
എന്തിന്ന്
?
-
ഓരോ ക്ലാസ്മുറിയിലും അദ്ധ്യാപികക്കും കുട്ടിക്കും അപ്പപ്പൊൾ ഉപയോഗിക്കാവുന്ന രീതിയിൽ സാമഗ്രികൾ ഒരുക്കിവെച്ചിരിക്കുന്നു. ICT ക്കു വേണ്ടി സ്മാർട്ട് റൂമിലേക്ക് പോകേണ്ട കാര്യമില്ലാത്തതിനാൽ പഠനസമയം ഒട്ടും പാഴാവുന്നില്ല ക്ലാസ് മുറി സ്വയമേവ സ്മാർട്ടാക്കുന്നു LEMS
-
അദ്ധ്യാപികയെ സഹായിക്കാനാണ് ; അദ്ധ്യാപികക്ക് പകരം അല്ല LEMS – ഇതൊരു software വാങ്ങി ഉപയോഗിക്കുന്ന സ്വഭാവത്തിലുള്ളതല്ല
-
ഒരു പീരിയേഡ് പൂർണ്ണമായും കമ്പ്യൂട്ടർ പ്രയോഗമല്ല, സാധാരണ പഠനപ്രവർത്തനങ്ങൾക്കിടക്ക് ആവശ്യമായ ഡിജിറ്റൽ സഹായം മാത്രമാണിത്.
-
ഇന്ററാക്ടീവ് കളികൾ കുട്ടിയും കമ്പ്യൂട്ടറും തമ്മിലല്ല; കമ്പ്യൂട്ടറും കളാസും ചേർന്നാണ്.
-
മൾട്ടിപ്പിൾ ഇന്റെലിജൻസ് [MI] സങ്കൽപ്പം ക്ലാസ്മുറിയിൽ യാഥാർഥ്യമാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഭിന്നതലങ്ങളിൽ ചെയ്യാനുള്ള നിർദ്ദേശങ്ങളും സഹായവും നൽകുന്നു LEMS
-
സ്കൂളിൽ LEMS ഒരിക്കൽ ഒരുക്കപ്പെട്ടുകഴിഞ്ഞാൽ അതിന്റെ പ്രവർത്തകർ – സാങ്കേതിക , അക്കാദമിക സഹായം അദ്ധ്യാപകരുടെ ആവശ്യത്തിനനുസരിച്ച് എക്കാലവും നൽകുന്നു– ക്ലാസുകളായി, ഓൺലയിൻ സഹായമായി, ഓൺ ദ് സ്പോട്ട് സഹായമായി, അവലോകനയോഗങ്ങളായി, ശിൽപ്പശാലകളായി – പൂർണ്ണമായും സൗജന്യമായി
-
ഏതുഘട്ടത്തിലും അദ്ധ്യാപികയുടെ സർഗാത്മകതക്ക് ഒരു തടസ്സവും നിൽക്കുന്നില്ലLEMS ; ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂട്ടിച്ചേർക്കാനും അദ്ധ്യാപികക്ക് സാധിക്കുന്ന വിധം തുറന്നിട്ട സംവിധാനമാണിത്–ഒരു Educational Platform മാത്രമാണ്LEMS
-
മറ്റു വിഭവങ്ങളൊക്കെയും – യുട്യൂബ്, ബ്ലോഗുകൾ, എഡ്യു. ആപ്പുകൾ, കളിപ്പെട്ടി , സമഗ്ര തുടങ്ങിയവയൊക്കെ ക്ലാസ് മുറിയിൽ പാഠമെടുക്കുന്ന സമയത്ത് കുട്ടിക്ക് ലഭ്യമാകുന്ന വിധത്തിൽ ഓരോ സന്ദർഭത്തിലും LEMS ൽ ഉൾച്ചേർക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു
-
ഓരോ അദ്ധ്യാപകരുടേയും സംഭാവനകൾ LEMSപ്ലാറ്റ്ഫോമുള്ള ഏതു ക്ലാസിലേക്കും സ്കൂളിലേക്കും പങ്കുവെക്കാൻ കഴിയും
-
സ്കൂളിൽ നിലവിലുള്ള എല്ലാ ICTഉപകരണങ്ങളും പൂർണ്ണമായി LEMSൽ ഉൾച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്.
LEMS
വഴി
സ്കൂളിനുണ്ടായ
നേട്ടങ്ങൾ [
പൊതുവെ]
-
ക്ലാസുമുറികളുടെ മുഖഛായ മെച്ചപ്പെട്ടു
-
നിലവിൽ സ്കൂളിലുള്ള ഐ സി ടി ഹാർഡ്വെയർ മുഴുവൻ നല്ലനിലയിൽ ക്ലാസിലേക്ക് പ്രയോജനപ്പെടുത്താനായി.
-
ക്ലാസിൽ കുട്ടികൾ കുറേകൂടി ഇടപെടൽ ശേഷിയുള്ളവരായി
-
കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുമായി ഇടപഴകാൻ ധാരാളം അവസരം കിട്ടി
-
അദ്ധ്യപികക്ക് കമ്പ്യൂട്ടർ പ്രയൊജനപ്പെടുത്താനുള്ള ധാരണ കൂടി
-
പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഡിജിറ്റലും അല്ലാത്തതുമായ സഹായ ഘടങ്ങളെ കുറിച്ച് തനതായ ധാരണകൾ വർദ്ധിച്ചു
-
തന്റെ ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കാനും അത് പ്രവർത്തിപ്പിക്കാനും വേണ്ട അധിക സൗകര്യങ്ങൾ ലഭിച്ചു.
-
മറ്റു ക്ലാസുകളിലേക്ക് ഈ രീതിയിലുള്ള സാങ്കേതിക സഹായം വേണമെന്ന നിലവന്നു
-
മാനേജ്മെന്റ്, രക്ഷിതാക്കൾ എന്നിവരുടെ വലിയ സഹായം ക്ലാസിനും സ്കൂളിനും ലഭിച്ചു
-
സ്കൂൾ ചുറ്റുപാടിലെ പൊതുവിദ്യാഭ്യാസ തല്പരരായ സന്ന്ദ്ധപ്രവർത്തകർ നിരവധി പേരുമായുള്ള ബന്ധം ഉണ്ടായി
-
ഈ വർഷം ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ വർദ്ധിക്കുന്ന സൂചനകൾ നിലവിൽ ഉണ്ട്
-
No comments:
Post a Comment