14 February 2013

ചോദ്യരൂപങ്ങള്‍

SSLC HELP


ഭാഷാവിഷയങ്ങളില്‍ നല്ലൊരുഭാഗം ചോദ്യങ്ങളും ഭാഷാവ്യവഹാരരൂപങ്ങളെ ആസ്പദിച്ചാണല്ലോ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരരൂപങ്ങളെ സംബന്ധിച്ചുള്ള ഘടനാപരമായ അറിവ് പ്രധാനമാണ്`. കഴിഞ്ഞകാലങ്ങളിലെ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചിലത് തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.


മലയാളം
ഇംഗ്ളീഷ്
ഹിന്ദി
  • കുറിപ്പുകള്‍ [ ആസ്വാദനം, ഔചിത്യം , പ്രതികരണം, അനുഭവം, കാവ്യഭംഗി, ചമല്‍ക്കാരം, വിശകലനം, പ്രയോഗഭംഗി, താരത‌‌മ്യം,ജീവിതസമീപനം, കാഴ്ച്ചപ്പാട് ]
  • ഉപന്യാസം
  • എഡിറ്റോറിയല്‍
  • പ്രസംഗം
  • കഥാപാത്രനിരൂപണം
  • എഡിറ്റിങ്ങ് [ തിരുത്തല്‍, മാറ്റിയെഴുതല്‍ ]
  • പട്ടിക [ചേരും പടി ചേര്‍ക്കല്‍]
  • കത്ത്


  • DIARY
  • NOTICE
  • LETTER
  • NEWS REPORTS
  • PROFILES
  • SPEECH
  • CHARACTER SKETCH
  • NARRATIVE
  • WRITE-UP
  • CONVERSATION
  • ഡയറി
  • ജീവനി
  • പോസ്റ്റര്‍
  • വാര്‍ത്താലാപ്
  • റപ്പര്ട്ട്
  • ചിട്ടി
  • നിബന്ധ്
  • സംശോധന്‍
  • ടിപ്പണി

സാധാരണയായി ഇതൊക്കെയാണ്` ആവര്‍ത്തിച്ചു വരുന്നത്. അപ്പോള്‍ ഇതിന്റെയൊക്കെ മാതൃകകള്‍, വിലയിരുത്തല്‍ സൂചകങ്ങള്‍ , സ്കോര്‍ ലഭ്യത എന്നിവ വ്യക്തമായി മനസ്സിലാക്കിവെക്കണം. ഇതെല്ലാം പലപ്പോഴായി നാം ക്ളാസില്‍ പരിചയിട്ടുള്ളവതന്നെ. ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഇവയുടെ വിലയിരുത്തല്‍ സൂചകങ്ങള്‍ എന്നാണ്`. അത് ക്ളാസില്‍ ഇതുവരെ പറഞ്ഞിട്ടുണ്ടാവില്ല. ലഭിക്കുന്ന സ്കോറിന്റെ കാര്യവും മനസ്സിലാക്കണം.

മലയാളം, ഇംഗ്ളീഷ്, ഹിന്ദി തുടങ്ങി എല്ലാ ഭാഷാവിഷയങ്ങളിലും മിക്കതും ഒരേ Discourse തന്നെ വരുന്നുണ്ട് . അവയുടെ രൂപത്തില്‍ വളരെ ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ. Evaluation Points ല്‍ നേരിയ മാറ്റങ്ങളേ ഉള്ളൂ. അതൊക്കെ അറിയുന്നത് അധിക സ്കോറ് ലഭിക്കാന്‍ സഹായിക്കും.

No comments: