13 February 2013

സമഗ്രാവലോകം

sslchelp
പരീക്ഷക്കുമുന്പ് പഠിക്കാനുള്ള പാഠങ്ങളും പരീക്ഷക്ക് വരാവുന്ന പ്രവര്‍ത്തനങ്ങളും പൊതുവേ സമഗ്രമായഒരു അവലോകനത്തിന്ന് വിധേയമാക്കാന്‍ സമയമായിട്ടുണ്ട്. മലയാളം കേരളപാഠാവലി [10 ക്ളാസ്] ആദ്യം നോക്കാം.



നമ്പ്ര്
ഊന്നല്‍ ഭാഗം
ശ്രദ്ധ
1
വ്യാപ്തി
17 പാഠങ്ങളില്‍ കേന്ദ്രീകരിച്ച് നാം ചെയ്ത ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ വിപുലമാണ്`
2
വ്യവഹാരരൂപം
4 വ്യവഹാരരൂപങ്ങള്‍ നിന്ന് ഡസന്‍ കണക്കിന്ന് ഭാഷാവ്യവഹാരങ്ങള്‍ നാം മനസ്സിലാക്കീട്ടുണ്ട്.
3
പ്ളാനിങ്ങ്
പഠിക്കുന്നതിനുള്ളതിനേക്കാള്‍ തയ്യാറെടുപ്പുകള്‍ പരീക്ഷക്ക് വേണം
4
ഉള്ളടക്കം
ചോദ്യങ്ങളുടെ ഉള്ളടക്കം പാഠങ്ങളിലെ ഉള്ളടക്കവുമായി കണ്ണിചേര്‍ക്കണം
5
ചോദ്യരൂപങ്ങള്‍
കഴിഞ്ഞ കാലങ്ങളില്‍ നാം ചെയ്ത ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ നന്നായി മനസ്സിലാക്കണം
6
സാമൂഹ്യാംശം
പാഠങ്ങളിലെ സാമൂഹ്യപ്രശ്‌‌നങ്ങള്‍ ക്ളാസില്‍ നാം ചര്‍ച്ചചെയ്തവ ധാരണയിലുണ്ടാവണം
7
പ്രമേയം
ഓരോ പാഠത്തിലുമായി നാം കണ്ടെത്തിയ പ്രമേയങ്ങള്‍ വിപുലമാണ്`
8
ഭാഷാശാസ്ത്രം
ഭാഷയുടെ ഭംഗി ഇതിലാണ് നിലനില്‍ക്കുന്നത്
9
പോരായ്മകള്‍
ക്ളാസ് മുറി പോലെയല്ല പരീക്ഷാമുറി. അതിന്റെ പരിമിതികള്‍ നേരത്തെ അറിയണം


നമ്പ്ര്
ഊന്നല്‍ ഭാഗം [വ്യാപ്തി]
1
ആകെ 5 യൂണിറ്റുകളിലായി 17 പാഠങ്ങളാണ്` നമുക്കുള്ളത്. വ്യവഹാരരൂപം , ഉള്ളടക്കം, സാമൂഹികാംശം, ഭാഷാ സവിശേഷത.. എന്നിങ്ങനെ വിവിധ ഘടകങ്ങളില്‍ ഈന്നി നിന്നുവേണം അവലോകനം.
അതായിരിക്കും പരീക്ഷക്ക് സഹായകം.


നമ്പ്ര്
ഊന്നല്‍ ഭാഗം [വ്യവഹാരരൂപം ]
1
  • കവിത, കഥ, നോവല്‍ [ഭാഗം], ഉപന്യാസം
  • പാഠങ്ങളിലെ വ്യവഹാരങ്ങള്‍ ഇവയാണ്`.
  • പാഠപ്രവര്‍ത്തനങ്ങളിലൂടെ നാം കടന്നു പോയപ്പോള്‍
  • വിവിധതരം കുറിപ്പുകള്‍, ഉപന്യാസം, പ്രസംഗം, കത്ത്, നിവേദനം, ശീര്‍ഷകം, അടിക്കുറിപ്പ്... എന്നിങ്ങനെ വിവിധ വ്യവഹാരരൂപങ്ങള്‍ മനസ്സിലാക്കി.
  • പരീക്ഷയിലെ ഉത്തരങ്ങള്‍ പാഠ ഉള്ളടക്കത്തോടൊപ്പം-ഈ വ്യവഹാരരൂപങ്ങളുടെ പ്രയോഗശേഷി കൂടിയാണ്`പരിശോധിക്കുന്നത്.


നമ്പ്ര്
ഊന്നല്‍ ഭാഗം [പ്ളാനിങ്ങ്]
1
  • ഒരു നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ്` പരീക്ഷ . അതിനാല്‍ സമയബോധം പ്രധാനമാണ്`.
  • കൂള്‍ ഓഫ് സമയം എന്തുചെയ്യണം...
  • എത്ര ചോദ്യങ്ങള്‍, എന്തെല്ലാം തരം ചോദ്യങ്ങള്‍...
  • ഓരോന്നിനും എത്ര സ്കോറ് ..
  • അതിനൊക്കെ അനുസരിച്ചേ ഒരു ഉത്തരമെഴുതാന്‍ സമയമെടുക്കാവൂ.
  • ഒരു വാക്കില്‍ ,ഒരു വാക്യത്തില്‍, ഒരു ചെറു ഖണ്ഡികയില്‍, ഒരു പേജില്‍,ഒരു ഉപന്യാസത്തില്‍.... എന്നിങ്ങനെയുള്ളവക്ക് അതിനനുസരിച്ച സമയം ക്രമീകരിക്കണം.
  • ഏതാദ്യം എഴുതണം? ഏതു പിന്നെ?
  • ഒടുവില്‍ ഒന്നുകൂടി ഓടിച്ചു നോക്കി തൃപ്തിയാവാന്‍ ഒരല്പ്പം സമയം...



നമ്പ്ര്
ഊന്നല്‍ ഭാഗം [ഉള്ളടക്കം]
1
  • കഥ, കവിത, ഉപന്യാസം എന്നിവ പാഠഭഗത്ത് പഠിക്കുന്നു. എന്നാല്‍ സമാനമായ , പാഠപുസ്തകത്തിന്നു പുറത്തുള്ള സാഹിത്യഭാഗങ്ങള്‍ വെച്ചുകൊണ്ടായിരിക്കും ചോദ്യപാഠങ്ങള്‍ മിക്കതും.
  • ചോദ്യങ്ങളിലെ ഉള്ളടക്കം പാഠപുസ്തക ഉള്ളടക്കവുമായി കണ്ണിചേര്‍ക്കാന്‍ കഴിയണം.
  • ഉള്ളടക്കത്തിലെ സാമൂഹ്യാംശം തിരിച്ചറിയണം.
  • സാഹിത്യത്തിന്റെ സൗന്ദര്യവും ഭാഷാ സവിശേഷതകളും നന്നായി ആസ്വദിക്കാന്‍ കഴിയണം.
  • വിമര്‍ശനാത്മകമായി ഉള്ളടക്കം പരിശോധിക്കണം.
  • സ്വന്തം നിരീക്ഷണങ്ങള്‍ യുക്തിയുക്തം എഴുതാന്‍ കഴിയണം.
  • അനുയോജ്യമായ ഭാഷാശൈലിയും വ്യവഹാരരൂപപരമായ ഘടനയും തനിമയോടെ ഉള്‍ച്ചേര്‍ക്കണം


നമ്പ്ര്
ഊന്നല്‍ ഭാഗം [ ചോദ്യരൂപങ്ങള്‍ ]
1
  • പ്രയോഗഭംഗി
  • ആഖ്യാന സവിശേഷത
  • ശബ്ദ ഭംഗി / ഭാഷാസവിശേഷത
  • അലങ്കാരഭംഗി
  • താളഭംഗി / തിരിച്ചറിയല്‍
  • ശീര്‍ഷകത്തിന്റെ ഔചിത്യം
  • കഥാപാത്രസ്വഭാവം
  • യോജിപ്പ്/ വിയോജിപ്പ്
  • കൂട്ടിച്ചേര്‍ക്കല്‍ / ടേബിള്‍
  • വിശകലനം
  • പ്രസംഗം
  • ഉള്ളടക്കവുമായി താരത‌‌മ്യം
  • വിലയിരുത്തല്‍
  • സമകാലികാവസ്ഥയുമായി താരത‌‌മ്യം
  • ജീവിത സമീപനം വിശകലനം
  • പ്രതികരണം


നമ്പ്ര്
ഊന്നല്‍ ഭാഗം [സാമൂഹ്യാംശം]
1
  • മാറുന്ന ജീവിതാവസ്ഥകള്‍ കലകളേയും സംസ്കാരത്തേയും ബാധിക്കുന്നു
  • ലിംഗവിവേചനം
  • പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്‌‌നങ്ങള്‍
  • സമൂഹത്തിലെ സ്ത്രീപദവി
  • സ്ത്രീക്കുനേരേയുള്ള കടന്നുകയറ്റങ്ങള്‍
  • സ്വാര്‍ഥത, അധികാരക്കൊതി, യുദ്ധം
  • യുദ്ധം സൃഷ്ടിക്കുന്ന വിപത്തുകള്‍
  • എഴുത്തും ദേശവും തമ്മിലുള്ള പാരസ്പര്യം
  • സാമൂഹ്യ തിന്മകള്‍ക്കെതിരെ സാഹിത്യം നില്‍ക്കുന്നു
  • നഗരവത്ക്കരണം സൃഷ്ടിക്കുന്ന മനസ്സ്









നമ്പ്ര്
ഊന്നല്‍ ഭാഗം [പ്രമേയാംശം ]
1
  • ആട്ടക്കഥ/ ഹംസ ദമയന്തീ സംവാദം
  • ചാക്യാര്‍കൂത്ത്/ സാമൂഹ്യവിമര്‍ശനം / ഭാഷാരീതി
  • മാറുന്ന കാലത്തെ കലാസ്വാദനം / കല
  • സ്ത്രീ വേദനകള്‍ / ശാക്തീകരണം / സ്ത്രീ സ്വാതന്ത്ര്യം
  • സാഹിത്യത്തിലും യഥാര്‍ഥ ജീവിതത്തിലും സ്ത്രീയവസ്ഥ
  • യുദ്ധത്തിന്റെ കെടുതികള്‍ / സാഹിത്യം യുദ്ധത്തിനെതിരെ
  • ചരിത്രം / സംസ്‌‌കാരം എന്നിവകളുടെ ഓര്‍മ്മ
  • നാടും നഗരവും - സംഘര്‍ഷം
  • എഴുത്തുകാരന്റെ നാടും അവരുടെ എഴുത്തും - ബന്ധം
  • പ്രകൃതിയും പ്രകൃത്യതീതവും എഴുത്തില്‍


നമ്പ്ര്
ഊന്നല്‍ ഭാഗം [ഭാഷാശാസ്ത്രം ]
1
  • ഭാഷയുടെ തനിമ
  • ഭാഷ നശിക്കുന്നത്
  • താളം / ഈണം
  • ശബ്ദഭംഗി
  • അലങ്കാരഭംഗി
  • ബിംബകല്‍പ്പന/ കാവ്യബിംബം
  • ശൈലികള്‍
  • പ്രയോഗങ്ങള്‍
  • പദങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍
  • പദങ്ങള്‍ പിരിച്ചെഴുതല്‍
  • വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍
  • വാക്യങ്ങള്‍ പ്രിച്ചെഴുതല്‍
  • പദസ്ഥാനത്തിന്റെ മികവ്
  • സമാസിക്കല്‍
  • പദങ്ങളുടെ നിരര്‍ഥകമായ ആവര്‍ത്തനം തിരിച്ചറിയല്‍
  • നാട്ടുവാക്കുകള്‍


നമ്പ്ര്
ഊന്നല്‍ ഭാഗം [പോരായ്‌‌മകള്‍ ]
1
  • ക്ളാസ് മുറി പ്രോസസ്സില്‍ ഊന്നിയായിരുന്നു; പരീക്ഷ പ്രോഡ്കടില്‍ അധികം ശ്രദ്ധിക്കുന്നു.
  • സമയബന്ധിതമാണ്`.. അതുകൊണ്ടുതന്നെ പിന്നീട് തിരുത്താന്‍ പറ്റില്ല.
  • ആലോചിക്കാനും എഴുതാനും വെവ്വേറെ സമയമില്ല; ആലോചനയും എഴുത്തും ഒപ്പം നടക്കണം.
  • ക്ളാസ്‌‌മുറി ചര്‍ച്ചാപ്രധാനമായിരുന്നു.സംഘമായിട്ടായിരുന്നു. സഹായിക്കാന്‍ ആളുകളുണ്ടായിരുന്നു. പരീക്ഷക്ക് ചര്‍ച്ചയും സംഘവും സഹായവും ഇല്ല.
  • കൂളോഫ് സമയത്തോ മറ്റോ എന്തെങ്കിലും പെട്ടെന്ന് ഓര്‍മ്മയിലെത്തുന്നത് ഒന്ന് കുറിച്ചുവെക്കാന്‍ ഒരു സംവിധാനവുമില്ല.

No comments: