കുഞ്ഞുങ്ങള്‍
എന്തു ചെയ്യുന്നതും കൗതുകമാണ്`.
പക്ഷെ,
കുഞ്ഞുങ്ങളെക്കൊണ്ട്
എന്തും ചെയ്യിക്കുന്നതും
ആര്‍ക്കും കൗതുകമാവില്ല.
ഈ
ടേം സ്കൂളുകളില്‍ കലോത്സവങ്ങള്‍,
ശാസ്ത്രോത്സവങ്ങള്‍,
കായികാഘോഷങ്ങള്‍
തുടങ്ങിയവയുടെ ഉത്സവക്കാലമാണ്`.
ഈ ഉത്സവങ്ങളിലെ
ഉള്ളടക്കങ്ങളെ കുറിച്ചുള്ള
ആലോചനകള്‍ തീര്‍ച്ചയായും
ഉണ്ടാവേണ്ടിയിരിക്കുന്നു.
പ്രത്യേകിച്ചും
ചെറിയക്ളാസുകളിലെ കുട്ടികളുടെ
കാര്യത്തില്‍.
കഴിഞ്ഞദിവസം
ഒരു സ്കൂളിലെ കായികഘോഷവേളയിലെ
'ചാക്കില്‍
കയറി ഓട്ടം '
കണ്ടപ്പോള്‍ ഈ
രംഗത്തെ ആലോചനകള്‍ ഏറെ വൈകി
എന്നും തോന്നി.
കിഡ്സ്
വിഭാഗത്തിലെ ഒരു ഇനമാണ്`
[ സ്കൂളുകള്‍
ചെയ്തുവരുന്നത്]
'ചാക്കില്‍ കയറി
ഓട്ടം]. സാ/ചാക്ക്
റൈസ്. കുട്ടികളുടെ
ഒരു കളി എന്നനിലയിലാണ് എങ്ങും
ഇത് പരിഗണിക്കപ്പെടുന്നത്.
സ്കൂള്‍ തലത്തില്‍
കായികവിനോദമെന്നതിലുപരി
ജന്മദിന പാര്‍ട്ടികളിലും
കുടുംബ പാര്‍ട്ടികളിലും
ഒക്കെ ചെയ്യുന്ന ഒരു
വിനോദപരിപാടിയാണിത്.
ചിലപ്പോള്‍
മുതിര്‍ന്നവരും ഈ വിനോദത്തില്‍
ഏര്‍പ്പെടുന്നുണ്ട്.
[ ചിത്രങ്ങള്‍
ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന്
:നന്ദി]
ചിത്രങ്ങള്‍
ശ്രദ്ധിച്ചല്‍ സാക്ക്
റൈസും നമ്മുടെ കുട്ടികള്‍
ചെയ്യുന്ന ചാക്ക്
റൈസും തമ്മിലുള്ള അന്തരം
- അശാസ്ത്രിയത
മനസ്സിലാക്കാം.
നട്ടുച്ച വെയില്‍
തുറന്ന പറമ്പില്‍ {
പ്ളേഗ്രൗണ്ട്
!] ഏതെങ്കിലും
പലചരക്ക് പീടികയില്‍ നിന്ന്
താല്‍ക്കാലികമായി-
[കളി കഴിഞ്ഞാല്‍
ഇപ്പോ കൊണ്ടുവന്നുതരാം ,
ചേട്ടാ]
ആരോ എടുത്തുകൊണ്ടുവരുന്ന
ചാക്കില്‍ കയറിയുള്ള
പിഞ്ചുകുട്ടികളുടെ ഓട്ടം
കണ്ടാല്‍ ആര്‍ക്കാ സഹിക്കുക.
കുട്ടികളാകട്ടെ
യാതൊരുവരും വരായ്കയും നോക്കാതെ
[ നോക്കേണ്ട
ചുമതല മാഷക്കുണ്ടല്ലോ]
കിട്ടിയചാക്കില്‍
കയറി അരവരെ ഉയര്‍ത്തിക്കെട്ടി
ഓട്ടമാണല്ലോ.
ചാക്കിലെ
മാലിന്യങ്ങളൊക്കെ കുട്ടി
അലങ്കാരമായി അണിയുകയാണ്`.
പിന്നെ ഓട്ടം,
വീഴ്ച്ച,
ജയം ,
തോല്‍വി,
ചെറിയ സമ്മാനപ്പൊതി!
ഓടാനുള്ള
എല്ലാ സ്വാതന്ത്ര്യവും
നിഷേധിക്കുന്ന ചാക്കില്‍
കയറി എങ്ങനെ 'ഓടാന്‍'
കഴിയും എന്ന
ചിന്ത ആര്‍ക്കുമില്ല.
അരമീറ്ററില്‍
കുറഞ്ഞ ദൂരം കാല്‍
ചലിപ്പിക്കാമെന്നല്ലാതെ ,
ഒരു തരം പരുക്കന്‍
പിടച്ചിലാണ്`
ഈ 'ഓട്ടം'.
രണ്ടുകാലിലും
ഒരു കയറ് കെട്ടി ഓടിക്കല്‍
തന്നെ. വീണാല്‍
ഈ ചാക്കില്‍ ശരീരത്തിന്റെ
കുറേ ഭാഗവും മുഖം തല ഭാഗങ്ങള്‍
തറയിലും.
എഴുന്നേല്‍ക്കാന്‍
സഹായി വേണം.
പിഞ്ചുകുട്ടികളോടാണ്
ഈ 'കളി"യൊക്കെ!
ഒരു
കായിക വിനോദത്തിന്ന് വേണ്ട
എന്തെല്ലാം ഘടകങ്ങള്‍ ഇതിലുണ്ട്
- കുട്ടിയുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലും
- കുട്ടിക്ക് ആരോഗ്യപരമായി ഗുണം ചെയ്യുന്ന എന്തെങ്കിലും
- അവനവന്റെ കെല്‍പ്പനുസരിച്ച് സന്തോഷപ്രദമായി ഇടപെടാനുള്ള എന്തെങ്കിലും [ എന്തിന്റെ ചാക്കാണെന്നുപോലും കുട്ടിയോട് പറയുന്നില്ലല്ലോ]
- നിരന്തരമായ , പരിശീലകന്റെ മേല്‍നോട്ടത്തിലുള്ള ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ അതിന്റെ മികവ് അളക്കാനുള്ള എന്തെങ്കിലും
- 'കളി' എന്നനിലയില്‍ കുട്ടിയുടെ താല്പ്പര്യങ്ങള്‍ക്ക്, മനോഭാവങ്ങള്‍ക്ക് എന്തെങ്കിലും പരിഗണന [ സമയം, സ്ഥലം ഒന്നും കുട്ടി തീരുമാനിക്കുന്നതാല്ലല്ലോ]
- രക്ഷിതാവിന്റെ സാന്നിദ്ധ്യം, മുഴുവന്‍ അധ്യാപകരുടെ സാന്നിദ്ധ്യം എന്നിവ
- കുട്ടിക്ക് തുടര്‍ന്ന് പരിശീലിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന എന്തെങ്കിലും
- കുട്ടിയുടെ സര്‍വതോമുഖമായ വളര്‍ച്ചയെ സഹായിക്കുന്ന എന്തെങ്കിലുംസാ/ ചാക്ക് റൈസെന്നും പറഞ്ഞ് നമ്മുടെ കുട്ടികളെ ഇങ്ങനെ ഓടിപ്പിക്കണോ ഇനിയും?
1 comment:
Kuttikalkkalle Odan Pattuka...!
Manoharam, Ashamsakal...!!!
Post a Comment