പരീക്ഷക്കുമുന്‍പ്
ആകെ ചെയ്യാനുള്ളത് പഠിച്ചവയിലൂടെ
ഒരോട്ടം ഓടുക എന്നതു മാത്രമാണ്`.
പുതിയതൊന്നും
പഠിക്കാന്‍ മെനക്കെടാറില്ല
ആരും. കാരണം
പരീക്ഷ സുഖകരമായ ഒരു വിജയം
മാത്രമാണ്`
ഉണ്ടാക്കുന്നത്.
അത് നിസ്സാരവുമല്ല.
മലയാളം
പാഠങ്ങളിലൂടെ
നമ്പ്ര് | യൂണിറ്റുകള്‍ | പ്രധാനാംശങ്ങള്‍ | ചിന്തിച്ചുറപ്പിക്കേണ്ടവ. |
1 | 1 'വാക്കാം വര്‍ണ്ണക്കുടചൂടി' |
'വാക്കാം
വര്‍ണ്ണക്കുടചൂടി'
ഒരു ജനതയുടെ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്` ഭാഷ. മനുഷ്യന്റെ സ്വത്വവുമായാണ്` ഭാഷ കണ്ണി ചേരുന്നത്. ഭാഷ= മാതൃഭാഷ. മാതൃഭാഷയുടെ നാശം ഒരു ജനതയുടെ നാശമാകുന്നു. നാം ചിന്തിക്കുന്നതും അറിവുണ്ടാക്കുന്നതും ഈ മാതൃഭാഷയിലൂടെ തന്നെയാണ്`. നമ്മുടെ വികാരവിചാരങ്ങള്‍ പ്രകാശിപ്പിക്കുന്നത് മാതൃഭാഷയിലൂടെ തന്നെ. നമുക്ക് [ എല്ലാര്‍ക്കും അവരവരുടെ ] മാതൃഭാഷയെ സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യജീവിതത്തിന്റെ ഉച്ചവെയിലും തോരാമഴയത്തും വാക്കിന്റെ വര്‍ണ്ണക്കുടയാണ്` ഏവര്‍ക്കും രക്ഷ. |
മാതൃഭാഷയുടെ
പ്രാധാന്യം സ്പഷ്ടീകരിക്കുന്ന
കാവ്യഭാഗങ്ങള്‍ -
'ദിക്കു തെറ്റിയ
പക്ഷി', എന്റെ
ഭാഷ', വാക്കിന്റെ
കൂടെരിയുന്നു',
സൗന്ദര്യപൂജ',
എന്നീ പാഠങ്ങളില്‍
... [ പ്രയോഗഭംഗി,ശൈലി...
വൈവിധ്യം...
പൊരുള്‍,
കാവ്യസൗന്ദര്യം,
ആശയപരമായ
ശക്തി...
വാമൊഴിയുടെ ചന്തം.. ] നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഭാഷ.... അന്യഭാഷാ പ്രേമം..അടിമത്തം..അവഗണന...ശത്രുതാഭാവം[ മലയാളം സംസാരിച്ചാല്‍ ശിക്ഷ!] സംസ്കാരത്തിന്റെ നാശം... ഭാഷയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍... നമ്മുടെ ഭാഷയുടെ ശക്തി സൗന്ദര്യങ്ങള്‍ തിരിച്ചറിയല്‍ [ മലയാള സാഹിത്യത്തിന്റെ ഭംഗി] ... സ്വന്തം ഭാഷയില്‍ ചിന്തിക്കുക, എഴുതുക... ഭാഷ നമ്മുടെ പൂര്‍വികരില്‍ നിന്നും നമുക്ക് കിട്ടിയ വരദാനമാകുന്നു. ആയത് നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ നമുക്ക് ധാര്‍മ്മികമായ ബാധ്യതയുണ്ട്. |
2 | 2 'വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍' |
'വേണമീ
സ്നേഹബന്ധങ്ങളൂഴിയില്‍'
സ്നേഹരഹിതമായ ആധുനിക ലോകജീവിതത്തെക്കുറിച്ചുള്ള വേവലാതി. സ്നേഹാര്‍ദ്രതയിലേ ജീവിതം വികസിക്കൂ; നിരാര്‍ദ്രമായ ജീവിതം ലോകത്തെ മുഴുവന്‍ മരുഭൂമിയാക്കുന്നു. വിഭാഗീയതകള്‍ സ്നേഹം കൊണ്ടേ ഇല്ലാതാക്കാനാകൂ. നാഗരികതയും ഉപഭോഗതൃഷ്ണയും സ്നേഹം ഇല്ലാതാക്കുന്നുണ്ട്. ഇവ രണ്ടും 'സ്വന്തം കാര്യം ' മാത്രമായി ജീവിതത്തെ ചുരുക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്`.... സമൂഹ്യബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടേ സ്നേഹബന്ധങ്ങള്‍ വളര്‍ത്താനാകൂ. നാമിന്ന് നേടിയിരിക്കുന്ന പുരോഗതിയെല്ലാം സാമൂഹവുമായി ബന്ധപ്പെട്ട സ്നേഹം കൊണ്ട് മാത്രമാണ്`. വൈകാരികതയിലേ സ്നേഹം വളരൂ. വിചാരപരമായ ശക്തിക്കൊപ്പം വൈകാരികമായ ശക്തിയും മനുഷ്യന് വേണം. |
സ്നേഹാര്‍ദ്രമായ
ജീവിത നിമിഷങ്ങളെ ചൂണ്ടിക്കാണിക്കുന്ന
കാവ്യ ഭാഗങ്ങള്‍ :
'കൊച്ചു
ദു:ഖങ്ങളുറങ്ങൂ',
ബ്രഃമാലയം
തുറക്കപ്പെട്ടു',
തോരാമഴ',
എന്തൊക്കെയോ
നഷ്ടപ്പെട്ട ഒരാള്‍' സ്നേഹസാന്ദ്രമായ ജീവിതം തന്നെയാണ്` ഏറ്റവും പ്രധാനം ... മഹനീയമായ മനുഷ്യബന്ധങ്ങള്‍ രൂപം കൊള്ളുന്നതും ആവിഷ്കരിക്കുന്നതും സ്നേഹത്തില്‍ നിന്നുകൊണ്ടാണ്`. വ്യക്തികള്‍ തമ്മിലുള്ള സ്നേഹം സമൂഹവുമായുള്ള സ്നേഹത്തിനും ജീവിതത്തിന്റെ വികാസത്തിനും പ്രധാനപ്പെട്ടതാണ്`. നഷ്ടപ്പെടുന്ന സ്നേഹലോകം സ്നേഹം നഷ്ടപ്പെടുന്ന ഒരു ലോകം പ്രകൃതിയുടെ നാശം കൂടിയാണ്`. സമൂഹത്തിലെ നന്മകളുടെ നാശമാകുന്നു ഇത്. സംസ്കാരത്തിന്റേയും ധാര്‍മ്മികതകളുടേയും നാശമാകുന്നു. വ്യക്തികളെ പരസ്പരം മനസ്സിലാക്കിക്കുന്നത് ഈ സ്നേഹം തന്നെ. സമൂഹത്തിലെ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നലകാന്‍ കഴിയുന്നതും ഈ സ്നേഹം കൊണ്ടുതന്നെ. സ്നേഹംകൊണ്ടേ വ്യക്തിയില്‍ ഉത്ക്കണ്‍ഠയും ദുഖവും ഉണ്ടാവൂ ; വ്യക്തിയോടൂം സമൂഹത്തോടും മനുഷ്യകുലത്തോടും. സ്നേഹരാഹിത്യത്തെ എവിടെയും ചൂണ്ടിക്കാണിക്കയും എതിര്‍ക്കയും വേണം. സ്നേഹിക്കുന്നവരോട് പങ്കുചേരണം.... |
3 | 3 'അലയും മലയും കടന്നവര്‍' |
'അലയും
മലയും കടന്നവര്‍'
സ്വന്തം നാട് എല്ലാര്‍ക്കും പ്രിയപ്പെട്ടത്.ഒരാളിന്റെ ചരിത്രവും സംസ്കാരവും കുടുംബബന്ധങ്ങളും പൈതൃകവും ഓര്‍മ്മകളും എല്ലാം നാട്ടിലാണ്`. മറുനാട്ടില്‍ എല്ലാരും അന്യരാണ്`. അന്യനായി പ്പോകുന്ന അവസ്ഥയാണ്` പ്രവാസം. എല്ലാ പ്രവാസിയും എപ്പോഴും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. ഗൃഹാതുരത്വം പ്രവാസിക്ക് കൂടപ്പിറപ്പ്.. പ്രവാസിയാകേണ്ടിവരുന്ന അവസ്ഥ ഒട്ടും സുഖകരമല്ല. ദുരിതപൂര്‍ണ്ണമാണ്`. മനുഷ്യന്‍ മാത്രമല്ല സമൂഹങ്ങള്‍ പോലും പ്രവാസികളാക്കപ്പെടുന്നു. കേരളീയന്ന് പ്രവാസം തൊഴിലുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളത്. പ്രവാസിയുടെ വികാരങ്ങള്‍ സവിശേഷതയുള്ളതാണ്`. അത് അവരില്‍ ചിലര്‍ ആവിഷ്ക്കരിക്കുന്നുമുണ്ട്. പ്രവാസം മലയാളത്തില്‍ നല്ല രചനകള്‍ തന്നു. |
പ്രവാസം
നയിക്കേണ്ടിവരുന്നവന്റെ
അനുഭവങ്ങള്‍ പങ്കുവെക്കുന്ന
കൃതികള്‍ :
'ആടുജീവിതം',
ആസ്സം
പണിക്കാര്‍ ' പ്രവാസജീവിതത്തിന്റെ ദുരിതങ്ങള്‍ വായനക്കാരനെ ബോധ്യപ്പെടുത്തുന്ന കൃതികള്‍... കൃതിയിലെ ഭാഷ, പ്രയോഗങ്ങള്‍, ശൈലികള്‍, കാവ്യഭംഗികള്‍, പ്രകൃതിവര്‍ണ്ണന.. .... ജീവിതദര്‍ശനം, വികാരമണ്ഡലം.... ദുരിതങ്ങളിലും നാടിനെ കുറിച്ചുള്ള മധുരമയമായ ഓര്‍മ്മകള്‍... നാട്ടിലുള്ള പ്രിയപ്പെട്ടവര്‍.... 'നന്നായി' ജീവിക്കാന്‍ സ്വന്തം മക്കള്‍ വിദേശത്തുപോയി ജോലിചെയ്യാനാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഏറുന്ന കാലം. .. തൊഴില്‍, ജീവിത [സാമൂഹ്യ] സുരക്ഷ...ധനാര്‍ത്തി... അന്യനാട്ടില്‍ വഞ്ചിക്കപ്പെടുന്നവര്‍... ഈ നാട് നമ്മുടെ മാത്രമല്ല; പ്രവാസത്തിലുള്ളവരുടെ കൂടിയാണ്`. |
4 | 4 'കാലിലാലോലം ചിലമ്പുമായ്..' |
'കാലിലാലോലം
ചിലമ്പുമായ്..'
കല ഒരു ജനവിഭാഗത്തിന്റെ സംകാരത്തിന്റെ ഭാഗമാണ്`. കാലത്തിനനുസരിച്ചും സാഹചര്യങ്ങള്‍ മൂലവും കലയില്‍ പുതുമകള്‍ വരും... കലകള്‍ രൂപപ്പെട്ട സാമൂഹ്യ - സാംസ്കാരിക പശ്ചാത്തലം, അവയിലുണ്ടാകുന്ന മാറ്റങ്ങള്‍ കലയെയും കലാഭിരുചിയേയും ബാധിക്കുന്നതെങ്ങനെ... കഥകളി, കൂടിയാട്ടം എന്നീ ക്ളാസിക്ക് കലകളുടെ ഘടന, സാഹിത്യം, അവതരണച്ചിട്ടകള്‍.... ചിത്രകലാസ്വാദനം, വിമര്‍ശനം... |
കലകളുമായി
ബന്ധപ്പെട്ട കൃതികള്‍ :
' ചെറുതായില്ല
ചെറുപ്പം',
മുരിഞ്ഞപ്പേരീം
ചോറും ',
'ആര്‍ട്ടറ്റാക്ക്' കാവ്യസൗന്ദര്യം, പദഭംഗി, പ്രയോഗഭംഗി, വര്‍ണ്ണനാപാടവം, ഔചിത്യം, ഭാഷാഭംഗി.... [സാഹിത്യം] ലിഖിതം, വാചികം സമ്പന്നമായൊരു കലാപാരംപര്യം കേരളത്തിനുണ്ട്. കലകളെ കേരളീയര്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കല രൂപപ്പെട്ട സാമൂഹ്യസാഹചര്യം പ്രധാനം. കലയുടെ ലക്ഷ്യം- സമൂഹ്യമാറ്റം. [സാമൂഹ്യ വിമര്‍ശനം] മാറുന്ന കാലം - മാറുന്ന ആസ്വാദനം പാഠം കേന്ദ്രീകരിച്ച്- കയ്യേറ്റങ്ങള്‍, യൗവനം വന്നുദിച്ചും മാറാത്ത കുട്ടിത്തം. കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരും ഉള്‍ക്കൊള്ളാത്തവരും. [ കാലത്തിനനുസരിച്ച് കോലം കെട്ടാന്‍ കൂട്ടാക്കാത്തവര്‍] സമകാലിക കലാസ്വാദനം.... ചിട്ടയുള്ള കല- ചിട്ടവിട്ട കല കലാലക്ഷ്യത്തിലെ സമകാലിക പ്രസക്തി കലയും കച്ചവടവും |
5 | 5 'ഇരുചിറകുകളുമൊരുമയിലങ്ങനെ' |
'ഇരുചിറകുകളുമൊരുമയിലങ്ങനെ'
സ്ത്രീ-പുരുഷ തുല്യത... സാമൂഹികനീതി ആണിനും പെണ്ണിനും.. സമൂഹത്തില്‍ സ്ത്രീക്ക് [ പെണ്‍കുട്ടി ] നേരേയുള്ള അതിക്രമങ്ങള്‍, വിവേചനം, ജനാധിപത്യത്തിന്റെ ശോഷണം.... സ്ത്രീക്കും സ്വന്തം വ്യക്തിത്വവും സ്വന്തം ലോകവുമുണ്ട്... പുരുഷന്റെ അടിമയല്ല സ്ത്രീ.... സ്ത്രീക്കുനേരേയുള്ള വിവേചനങ്ങള്‍ തടയേണ്ടതുണ്ട്.. സമൂഹം അതിനൊത്ത് വളര്‍ന്നാലേ പുരോഗതി പ്രാപിച്ച സമൂഹം എന്ന് പറയാനാവൂ... |
സ്ത്രീയുടെ
വ്യക്തിത്വവും പ്രവൃത്തികളും
അംഗീകരിക്കുന്ന സാഹിത്യകൃതികള്‍
പഠിക്കുക:
'ഇവള്‍ക്കുമാത്രമായ്',
സാഹിത്യത്തിലെ
സ്ത്രീ', യാത്രാമൊഴി' കാവ്യസൗന്ദര്യം, പദ- ശൈലി- പ്രയോഗഭംഗികള്‍, ഉള്ളടക്കം - ആശയഭംഗി, സ്ത്രീപക്ഷ രചനകള്‍... പാഠങ്ങളിലൂന്നി: സ്ത്രീയുടെ സാമൂഹ്യപദവിയില്‍ ആധുനികസമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റം... പുരുഷാധിപത്യത്തില്‍ നിന്ന് വിടുതല്‍ നേടുന്ന സ്ത്രീ... അതിക്രമങ്ങളെ ചെറുക്കുന്ന സ്ത്രീ.... പരിഷ്കൃതസമൂഹത്തില്‍ സ്ത്രീക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍... സ്ത്രീവിരുദ്ധ ചൊല്ലുകള്‍, പ്രയോഗങ്ങള്‍... സാഹിത്യത്തിലെ സ്ത്രീ- സിനിമ[സീരിയലിലെ] യിലെ സ്ത്രീ.. വ്യത്യാസം. ആശാന്റെ സീതാദേവി, സ്വന്തം ജീവിതം നോക്കിക്കാണുന്ന സ്ത്രീ... ഭര്‍ത്താവിനെ വിലയിരുത്തുന്ന സ്ത്രീ... സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉള്ള ഒരു സമൂഹത്തിനേ പരിഷ്കൃതം എന്ന് അവകാശപ്പെടാനാകൂ. ആധുനിക സ്ത്രീസങ്കല്പ്പം വിളംബരപ്പെടുത്തുന്ന സാഹിത്യം, കല... |
6 | 6 'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം ' |
'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം
' മനുഷ്യത്വമുള്ളവനാണ്` മനുഷ്യന്‍. തന്നെപ്പോലെയാണ്` എല്ലാ മനുഷ്യനും -എല്ലാവര്‍ക്കും ഈ ലോകത്ത് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ സമാധാനം ഇല്ലാതാക്കുന്നത് യുദ്ധങ്ങളാണ്`. യുദ്ധത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നു. അവരുടെ സ്ത്രീകളും കുട്ടികളും അനാഥരാക്കപ്പെടുന്നു. അഭയാര്‍ഥികള്‍ ഉണ്ടാവുന്നു. ലോകസമാധാനം ഇല്ലാതാവുന്നു. സംസ്കാരങ്ങള്‍ നശിക്കുന്നു.നന്മകള്‍ ഇല്ലാതാവുന്നു. അധര്‍മ്മം നടമാടുന്നു. സമാധാനപൂര്‍ണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനാണ്` മനുഷ്യന്‍ ശ്രമിക്കേണ്ടത്. |
സമാധാനപൂര്‍ണ്ണമായ
ഒരു ലോകം സങ്കല്പ്പനം
ചെയ്യുന്ന സാഹിത്യ കൃതികള്‍
പരിചയപ്പെടുക:
'ഗാന്ധാരിവിലാപം',
'പട്ടാളക്കാരന്‍',
അര്‍ജുനവിഷാദയോഗം'.
സാഹിത്യഭംഗി/ പദ-പ്രയോഗ-ശൈലി ഭംഗികള്‍/ രചനയുടെ കലാപരത/ ലോകസമാധാനം ഇല്ല്ലാതാക്കുന്ന അധാര്‍മ്മികതകള്‍ക്കെതിരെ: യുദ്ധം/ ജാതി, മത, രാജ്യ സമൂഹങ്ങള്‍- തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ -/ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദരിദ്രര്‍ക്കും അനാഥര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍/ പ്രതികരിക്കുക. ലോകസമാധാനത്തിന്നുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍/ നിയമങ്ങള്‍/ ക്രമസമാധാനം/ മാനവമൈത്രി മഹത്തായ കൃതികളെല്ലാം സമാധാനപൂര്‍ണ്ണമായ മനുഷ്യജീവിതം തന്നെയാണ്` വിഷയമാക്കുന്നത്. പാഠം കേന്ദ്രീകരിച്ച്: യുദ്ധത്തിന്റെ തിക്തഫലങ്ങള്‍ ഏറെയും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും. കഥാപാത്രങ്ങളുടെ സവിശേഷതകള്‍. സമകാലിക സംഭവങ്ങള്‍/ വാര്‍ത്തകള്‍/ പ്രതികരണം. |
7 | 7 'കായിന്‍പേരില്‍ പൂമതിക്കുവോര്‍' |
'കായിന്‍പേരില്‍
പൂമതിക്കുവോര്‍'
സ്വന്തം ജീവിതവിജയമെന്നത് തന്റെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ഈ ലോകത്തിന്റേയും വിജയം കൂടി ആവുന്നതോടെ മാത്രമേ 'വിജയ'മാകുന്നുള്ളൂ. ആധുനിക ലോകം പലപ്പോഴും ഇങ്ങനെയല്ല ചിന്തിക്കുന്നത്. സ്വന്തം കാര്യം മാത്രമായി ജീവിതത്തെ കാണുന്നു. സ്വന്തം ലാഭം/ സ്വന്തം ഉയര്‍ച്ച/ സ്വന്തം വികാരം/ എന്നിവയില്‍ പുതിയതലമുറ ഒതുങ്ങുന്നു. സ്വന്തം കാര്യം നിസ്സാരമായിക്കണ്ട , ലോകസൗഖ്യത്തെ പ്രമപ്രധാന ജീവിതകര്‍മ്മമാക്കിയ ഒരുപാട് മഹാമനസ്സുകളുടെ ജീവിതം നമുക്ക് മതൃകയാവണം. അവരുടെ പ്രവര്‍ത്തനങ്ങളാണ്` ഈ പരിഷ്കൃതലോകം സൃഷ്ടിച്ചത്. അല്ലാതെ തന്‍ കാര്യം നോക്കികളല്ല. |
മനുഷ്യനന്മവിളംബരം
ചെയ്യുന്ന സാഹിത്യകൃതികള്‍
പരിചയപ്പെടണം:
'വിണ്ടകാലടികള്‍',
ഉതുപ്പാന്റെ
കിണര്‍', അടുത്തൂണ്‍'
കടലിന്റെ
വക്കത്ത് ഒരു വീട്'
പദ- പ്രയോഗ-ശൈലീ ഭംഗികള്‍/ കാവ്യസൗന്ദര്യം/ ഉള്ളടക്കം, ആശയഭംഗി.... അലസതയും സുഖലോലുപതയും മുഖമുദ്രയാക്കുന്ന പുതിയ മനുഷ്യന്‍... നമ്മുടെ നാട് കടന്നുപോന്ന പഴയകാലത്തെ വിസ്മരിക്കുന്നവര്‍... പൂര്‍വികരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം മനസ്സിലാക്കാതെ പോകുന്നവര്‍... ജീവിതത്തിന്റെ ഉയര്‍ച്ച എന്നാല്‍ ഭൗതികമായത് മാത്രമല്ല; അനുഭവങ്ങള്‍ കൂടിയാണ്`. നിസ്സാരമെന്ന് തോന്നുന്നവ കൂടി [ ഒരു ഗാനം, ഒരു മുക്കുറ്റി... ] വലിയ അനുഭവങ്ങള്‍ നല്കും. അത് മനസ്സിലാക്കാനുള്ള ക്ഷമയും ത്യാഗബോധവും ഉണ്ടാവണമെന്നു മാത്രം . ... ജീവിതത്തോടുള്ള കാഴ്ചപ്പാടാണ്` നവീകരിക്കേണ്ടത്....മറ്റു സഹജീവികളുമായുള്ള ബന്ധമാണ്` ഇത് സാധ്യമാക്കുന്നത്. |
8 | 8 ദേശപ്പെരുമ ' |
'ദേശപ്പെരുമ
'
ജനിച്ചുവളര്‍ന്ന നാട് നമ്മിലുണ്ടാക്കുന്ന വികാസം ചെറുതല്ല. നമ്മെ വള ര്‍ത്തിവലുതാക്കുന്നത് നമ്മുടെ നാട്- ദേശം തന്നെ. ഏതാളിലും അവനവന്റെ ദേശം ഒരു തുണ്ട് ഭൂമിയല്ല. അനുഭവങ്ങളും വികാരങ്ങളുമാണ്`. എഴുത്തുകാരനില്‍ ഇത് പ്രത്യക്ഷമായി കാണാം ... അവരുടെ കൃതികളിലൂടെ. ഈ കൃതികളില്‍ ദേശം പ്രകൃതിവര്‍ണ്ണനയല്ല; അനുഭൂതി പകരലാണ്`. ഈ കൃതികളില്‍ ദേശം ആദര്‍ശമല്ല; അനുഭവമാണ്`... യാഥാര്‍ഥ്യമാണ്`... |
ദേശാനുഭൂതി
പകരുന്ന രചനകള്‍ ആസ്വദിക്കുക:
' പൊന്നാനി,
'തട്ടകം,'കടമ്മനിട്ട,
'ഉരുളികുന്നത്തിന്റെ
ലുത്തീനിയ'. ഭാഷാപരമായ സൗന്ദര്യം, ആവിഷ്കാര ശൈലി, ആഖ്യാനഭംഗി, ഐതിഹ്യങ്ങളുടെ പ്രയോഗം... ... പാഠങ്ങളിലൂന്നി: ദേശാനുഭവം നമ്പൂതിരി ആവിഷ്കരിക്കുന്നത് ചിത്ര രൂപത്തിലാണ്`. ചിത്രങ്ങള്‍ - ആളുകള്‍, സ്ഥലങ്ങള്‍, ആചാര സംസ്കാരങ്ങള്‍ ...എന്നിവ വിശദമാക്കുന്നു. കഥ- നോവല്‍ ചരിത്ര രേഖയായി മാറുന്നു. അത്ര വിശദമായി ദേശചരിത്രം, ദേശ സംസ്കാരം അതില്‍ ഉള്ളടക്കമായി വരുന്നു. ദേശം ഓര്‍മ്മയില്‍ അല്ല; യാഥാര്‍ഥ്യമാകുന്നു. ദേശത്തിന്ന് ചരിത്രം മാത്രമല്ല; വര്‍ത്തമാന കാലവുമുണ്ട്. കവി ജീവിക്കുന്ന കാലം ഒട്ടും സുന്ദരമല്ല.ഭൂതകാല മാധുര്യങ്ങള്‍ ഇപ്പോഴുള്ള ദുരിതങ്ങള്‍ മറക്കാന്‍ സഹായകമല്ല. നാട് നശിക്കുന്നത് സംസ്കാരം നശിക്കുന്നതിന്ന് കാരണമാവുന്നു... |
No comments:
Post a Comment