14 March 2012

അടപ്പ്- തുറപ്പ്


മദ്ധ്യവേനലവധി ആരംഭിക്കുകയായി. സ്കൂളുകള്‍ തുറക്കുന്നതുവരെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒഴിവുകാലം. ഒഴിവുകാലം ആസ്വദിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുകാണും. സ്കൂള്‍ തുറക്കുന്നതുവരെ മറ്റു ചിന്തകളൊന്നും ഇല്ല.
എന്നാല്‍ ജൂണില്‍ തുറക്കുമ്പോഴോ? അടച്ചുപോയപോലെ മതിയൊ? മതിയെന്നാരും പറയില്ല. രണ്ടുകാരണങ്ങള്‍ ഇതിന്ന് പിന്നിലുണ്ട്:
  1. ആവര്‍ത്തന വിരസതയില്‍ ഒഴിവുകാലത്തിന്റെ സുഖം പോലും നഷ്ടപ്പെടും.
  2. പുതുമകള്‍ ഏവരും ആഗ്രഹിക്കുന്നു.
  3. മാറ്റങ്ങളുണ്ടാകാതെ- ക്കാതെ മുന്നോട്ടുപോകാനാവില്ല.
അങ്ങനെയാണങ്കില്‍ പുതുവര്‍ഷത്തില്‍ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകളോടെ മാത്രമേ അടയ്ക്കാനാകൂ. അതു ചെയ്യാന്‍ നാമല്ലാതെ [ അധ്യാപകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, മറ്റു ബന്ധപ്പെട്ടവര്‍] മറ്റാരുമില്ലതാനും.

അതുകൊണ്ട് തുറക്കലിനെ കുറിച്ചുള്ള വ്യക്തമായ ആലോചനകളും പ്രവര്‍ത്തനങ്ങളും ഉറപ്പിച്ചേ അടയ്ക്കാവൂ. ആലോചനകള്‍ അകം കാര്യങ്ങളെ കുറിച്ചും [ അക്കാദമിക്ക് പുറം കാര്യങ്ങളെ കുറിച്ചും [ ഭൗതികസംവിധാനങ്ങള്‍വേണം. അതോ , ഒറ്റക്കല്ല; കൂട്ടായി.

സ്കൂള്‍ അടയ്ക്കുന്നതിന്ന് മുന്‍പൊരു ദിവസം ഇതിന്നായി കണ്ടെത്തണം. ഇനി എന്റെ സ്കൂള്‍ എങ്ങനെയായിരിക്കണം എന്നതാവണം കൂടിയിരുന്നാലോചിക്കാനുള്ള വിഷയം. അധ്യാപകര്‍ മാത്രം ആലോചിച്ചാല്‍ പോരാ. കുട്ടികളുടെ, രക്ഷിതാക്കളുടെ ഒക്കെ ആലോചന നടക്കണം. പരിപാടികള്‍ യാഥാര്‍ഥ്യബോധത്തോടെ പ്ളാന്‍ ചെയ്യണം. നടപ്പാക്കാനുള്ള ശ്രമം സമയബന്ധിതമായി ഉറപ്പാക്കണം.

എന്റെ സ്കൂള്‍ എന്ന സ്വപ്നം

ഇനി എന്റെ സ്കൂള്‍ എങ്ങനെയായിരിക്കണം? [ ഭൗതികമായി ; അക്കാദമികമായി ]
നല്ല മാതൃകകള്‍ ലഭ്യമാണോ?
ആവശ്യമായ വിഭവം എവിടെനിന്ന് ലഭ്യമാക്കാം?
സ്വപ്നസാക്ഷാല്ക്കാരം , സ്വപ്നപരിപാലനം, പിന്‍തുടരല്‍ എങ്ങനെയൊക്കെ?

' നല്ല സ്വപ്നങ്ങള്‍ കാണുന്നവര്‍ക്കേ നല്ലൊരു ലോകം സൃഷ്ടിക്കാനാവൂ
 
[ ഒറ്റപ്പാലം  എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചര്‍ച്ചക്ക് തയ്യാറാക്കിയ നോട്ട് ]

No comments: