ഒരു
സ്കൂള്‍ അതിന്റെ പരിസരമായ
ഗ്രാമപഞ്ചായത്തിന്റെ വികസനവുമായി
ബന്ധപ്പെട്ട പരിപ്രേക്ഷ്യം
അവതരിപ്പിക്കുന്ന സവിശേഷമായ
ഒരു പരിപാടി ഇന്നലെ [
11-02-2012] കുണ്ടുര്‍കുന്ന്
ഹൈസ്കൂളില്‍ നടന്നു.
ഭക്ഷണം,
വസ്ത്രം,
പാർപ്പിടം,
തൊഴിൽ,
വിദ്യാഭ്യാസം,
ആരോഗ്യം,
വിനോദം,
വിശ്രമം,
സ്വാതന്ത്ര്യം,
ലിംഗസമത്വം
എന്നിങ്ങനെ
10
വിഷയങ്ങളില്‍
8,9,+1,+2
കുട്ടികള്‍
നടത്തിയ പഠനവും അവര്‍
തയ്യാറാക്കി അവതരിപ്പിച്ച
വികസന രേഖയും ആണ്`
അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത്
മെബര്‍മാര്‍,
ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡന്റ്,
ജില്ല
പഞ്ചായത്ത് മെംബര്‍,
രക്ഷിതാക്കള്‍
തുടങ്ങി നല്ലൊരു സദസ്സ്
ഉണ്ടായിരുന്നു.
സ്കൂളിന്റെ
സുവര്‍ണ്ണജൂബിലിയുമായി
ബന്ധപ്പെട്ട് നടത്തുന്ന
വിവിധ പരിപാടികളില്‍ ഒന്നായിരുന്നു
ഇത്.
മുഴുവന്‍
കുട്ടികളുടേയും അധ്യാപകരുടേയും
പങ്കാളിത്തത്തോടെ നടന്ന
പഠനം മുഴുവന്‍ സമൂഹത്തിന്റേയും
ശ്രദ്ധയാകര്‍ഷിച്ചു.
No comments:
Post a Comment