27 January 2012

പരീക്ഷക്കൊരുക്കം


പരീക്ഷ 2
പരീക്ഷക്കൊരുക്കം

ഏപ്രില്‍ മുതല്‍ കുട്ടികളെല്ലാരും എസ്.എസ്.എല്‍.സി പരീക്ഷക്ക് ഒരുങ്ങുകയായിരുന്നല്ലോ ! ഇനിയെന്ത് വേവലാതി?


പഠിക്കാനൊരുങ്ങുന്നതിനേക്കാള്‍ ശ്രദ്ധ പരീക്ഷക്കൊരുങ്ങാന്‍ വേണം . പഠിക്കാനൊരുങ്ങാന്‍ വേണ്ടത്ര സമയം ഉണ്ട്; പരീക്ഷക്കതില്ല. ഇന്നത്തെ രീതിക്ക് - അത് അത്രത്തോളം അശാസ്ത്രീയമെങ്കിലും - പഠിപ്പ് കഴിഞ്ഞാണ്` പരീക്ഷ. അപ്പോള്‍ പഠിപ്പ് മുഴുവന്‍ കഴിഞ്ഞ് ഉഷാറായി, ആത്മവിശ്വാസത്തോടെ പരീക്ഷക്കൊരുങ്ങാന്‍ നിലവില്‍ വേണ്ടത്ര സമയം ഇല്ല. പരീക്ഷയെ തകര്‍ക്കുന്ന പ്രധാന പ്രശ്നം ഇതുതന്നെയാണുതാനും.

പരീക്ഷക്കൊരുക്കം ആദ്യം തൊട്ടു തുടങ്ങുന്നു

പരീക്ഷ എങ്ങനെയാണോ അതിനനുസൃതമായാണ്` പഠനം എന്നത് തര്‍ക്കമറ്റതാണ്`. പരീക്ഷയുടെ ലക്ഷ്യം ജയം തന്നെ. പരീക്ഷയും പഠനമാണെന്ന സംഗതിയൊക്കെ ശരിതന്നെ. പക്ഷെ, നിലവില്‍ പരീക്ഷയുടെ ഉന്നം ജയം മാത്രം. തോറ്റല്‍ വീണ്ടും പരീക്ഷയെഴുതും ; ജയിക്കും. അല്ലെങ്കില്‍ ജയിക്കും വരെ എഴുതും. അതുകൊണ്ടുതന്നെ പരീക്ഷക്കുള്ള പഠനം നേരത്തെ ആരംഭിക്കാന്‍ ആലോചിക്കണം. അല്ലെങ്കില്‍ പഠനമൊക്കെ പരീക്ഷക്ക് മാത്രമായി ക്രമീകരിക്കണം. സ്കൂളുകളില്‍ പ്രത്യേകിച്ച് എസ്.എസ്.എല്‍.സി. ക്ളാസുകളില്‍ ഇങ്ങനെയാണ്` എവിടേയും. ക്ളസ്റ്ററും ട്രയിനിങ്ങും ഒക്കെ 9 വരെയേ ഉള്ളൂ. പത്തില്‍ പരീക്ഷക്കൊരുക്കം മാത്രം. സമ്പൂര്‍ണ്ണവിജയം മാത്രം ലക്ഷ്യം. പരീക്ഷയില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണ്` അധ്യാപികയെ നയിക്കുന്നത്.
ഇതു കാണിക്കുന്നത് പരീക്ഷക്കൊരുക്കം ഏപ്രില്‍ മുതല്‍ [ വെക്കേഷന്‍ ക്ളാസുകള്‍] തന്നെ സ്കൂളുകളില്‍ ആരംഭിക്കുന്നു. 'കളിയും ചിരിയും ' ഒന്നും ഇല്ല; പരീക്ഷക്കൊരുങ്ങല്‍ മാത്രം.

  • കൃത്യമായി പാഠം തീര്‍ക്കലും പരീക്ഷകളെഴുത്തും പരിശീലനവും മോഡല്‍ പരീക്ഷകളും....
  • രക്ഷിതാക്കളെ വിളിക്കലും, ക്ളാസ് പി.ടി.. കളും, എം.പി.ടി.. കളും....
  • കുട്ടികളെ ചെറു ഗ്രൂപ്പുകളാക്കലും , അധ്യാപകരെ മേല്നോട്ടത്തിന്നും സഹായത്തിന്നുമായി ഏര്‍പ്പാടാക്കലും , നിരന്തര അന്വേഷണങ്ങളും...
  • ഗൃഹസന്ദര്‍ശനവും, പ്രാദേശികപഠനകേന്ദ്രങ്ങളും, സാംപത്തികമായ സഹായങ്ങളും....
  • കുട്ടിക്കും രക്ഷിതവിനും കൗണ്‍സലിങ്ങ്...
  • രാത്രി ക്ളാസുകള്‍, അവധിദിനപരിപാടികള്‍, അക്കാദമിക്ക് ക്ളിനിക്കുകള്‍, സഹവാസക്യാമ്പുകള്‍....
  • ത്രിതല പഞ്ചായത്തുകളുടെ 'വിയജ' പരിപാടികള്‍...
  • സര്‍ക്കാര്‍ QIP പരിപാടികള്‍ , ധനസഹായം...
  • എല്ലാ പ്രധാനപത്രങ്ങളിലും ആശ്ചയില്‍ ഒന്നും രണ്ടും തവണ എസ്.എസ്.എല്‍.സി ക്കാര്‍ക്കായുള്ള സവിശേഷ പംക്തികള്‍...
  • മികച്ച വിജയം ഉറപ്പുനല്കുന്നു വിവിധ വിദ്യാഭ്യാസ സംരംഭകര്‍... അവരുടെ പരീക്ഷകള്‍..സമ്മാനങ്ങള്‍....
  • ചാനലുകളില്‍ , വിക്ടേര്‍സില്‍ എല്ലാം പഠനസഹായം....
  • നിരവധി ബ്ളോഗുകള്‍ , സൈറ്റുകള്‍ എല്ലാം മികച്ചവിജയം ആശംസിക്കുന്നു....
  • സര്‍വോപരി ഭരണകൂടത്തിന്റെ നിരന്തര പ്രോത്സാഹനവും മോണിറ്ററിങ്ങും....
  • ....
  • ..
ഓരോ വര്‍ഷവും ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ഇത്രയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിക്കുവേണ്ടിയും നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഗുണം പ്രത്യക്ഷമായും പരോക്ഷമായും ഓരോ കുട്ടിക്കും ലഭിക്കുന്നുമുണ്ട്. വിജയശതമാനത്തില്‍ ക്രമാനുഗതമായ മുന്നേറ്റം സ്ഥിരമായി കാണുകയും ചെയ്യാം.

എന്നാല്‍, കുട്ടിക്കുവേണ്ടി ചെയ്യുന്ന ഈ സംഭവങ്ങളൊന്നും പൊതുവേ കുട്ടികള്‍ അറിയുന്നില്ല എന്നതാണ്` ഏറ്റവും ഖേദകരം. സംഗതികള്‍ കുട്ടികള്‍ സമയാസമയം അറിഞ്ഞിരുന്നെങ്കില്‍.... [ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ കുട്ടികളോട് വിശദീകരിക്കുമോ എന്നത് കണ്ടറിയാം. ]

കുട്ടിക്ക് - തന്നെ സഹായിക്കാനുള്ള ഏര്‍പ്പാടുകളുടെ വൈപുല്യം-ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
കുട്ടിക്ക് , താനൊറ്റക്കല്ല ഈ പോരാട്ടത്തില്‍ എന്ന ആത്മബലം ഉണ്ടാക്കും.
സ്കൂളിനകത്തും പുറത്തും നടക്കുന്ന ഈ സംഗതികളൊക്കെ തനിക്കെന്നറിയുന്ന കുട്ടിയുടെ ഉത്തരവാദിത്തബോധം ശതഗുണീഭവിക്കും.
ക്ളാസ്‌‌മുറിയിലും പുറത്തും കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ അത്യധികം കാര്യക്ഷമമാവും.
കാര്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ രക്ഷിതാക്കളുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിക്കും.
ഓരോകുട്ടിക്കും ഇതെല്ലാം ലഭ്യമാക്കാനുള്ള പരിപാടികള്‍ [ സ്കൂളിലും, വീട്ടിലും, നാട്ടിലും.. ] വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിജയം വര്‍ദ്ധിക്കും.










1 comment:

Hari | (Maths) said...

എന്നാല്‍, കുട്ടിക്കുവേണ്ടി ചെയ്യുന്ന ഈ സംഭവങ്ങളൊന്നും പൊതുവേ കുട്ടികള്‍ അറിയുന്നില്ല എന്നതാണ്` ഏറ്റവും ഖേദകരം. സംഗതികള്‍ കുട്ടികള്‍ സമയാസമയം അറിഞ്ഞിരുന്നെങ്കില്‍..!!!!!

ഇതൊരു വാസ്തവമാണ്. പഠനമായാലും പരീക്ഷയായാലും ലാഘവത്തോടെയാണ് കുട്ടികള്‍ കാണുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ അന്ന് രാവിലെ പോലും ക്രിക്കറ്റും ഫുട്ബോളും കളിക്കാന്‍ പോകുന്ന കുട്ടികള്‍ അനവധി നിരവധിയാണ്. നിര്‍ഭാഗ്യ വശാല്‍ പഠനതല്പരതയും പരീക്ഷാ ചൂടുമെല്ലാം വളരെ കുറച്ചു കുട്ടികളിലേ ഉള്ളു. പഠനവും ജീവിതവിജയവും തമ്മിലുള്ള ബന്ധമെന്തെന്ന് കുട്ടികളെ വേണ്ട പോലെ മനസിലാക്കിക്കൊടുക്കാനായാല്‍ ഇതെല്ലാം താനേ വന്നു കൊള്ളും. ആ നിലയിലേക്ക് കൂടി അധ്യാപകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.