28 August 2011

“മേളകൾ പഠനമികവിന്ന്”


കൾച്ചറൽ ഫെസ്റ്റ്-2011

മേളകൾ പഠനമികവിന്ന്

പാലക്കാട്ജില്ലയിൽ എല്ലാ സ്കൂളുകളിലും സെപ്തംബർ 12 നുകൾച്ചറൽ ഫെസ്റ്റ് നടത്താൻ ഹരിശ്രീ തീരുമാനിച്ചിരിക്കുന്നു.വളരെ പുതുമയുള്ള ഈ ഉത്സവം സ്കൂളുകളിൽ അക്കാദമിക്ക് രംഗത്ത് നല്ലൊരു ഉണർവുണ്ടാക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ് എന്നു കരുതാം.

സെപ്തമ്പർ മാസത്തോടുകൂടി നമ്മുടെ സ്കൂളുകളിൽ ഇനി മേളകളാണ്. കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ-വിദ്യാരംഗ മേളകൾ വിദ്യാഭ്യാസമണ്ഡലത്തിൽ സർവത്ര നിറയുകയാണ്. ഒരുക്കപ്പാച്ചിൽ ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ-സബ്ജില്ല-ജില്ല-സംസ്ഥാന തലങ്ങളിലൊക്കെ ഇതു നടക്കാൻ പോവുകയാണ്. മത്സരാർഥികൾ, താരങ്ങൾ, രക്ഷിതാക്കൾ, ഗുരുക്കന്മാർ.തുടങ്ങി എല്ലാവരും ഉത്സവലഹരിയിലാണ്.
സ്കൂൾതലം തൊട്ട് ഇക്കാര്യങ്ങൾ മത്സരിക്കുന്ന കുട്ടികളുടെ മാത്രം മേളയാവുകയാണ്. കാണികൾ (കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ..)ക്കിതിൽ വലിയ പങ്കാളിത്തം ഇല്ല. കലാ സംസ്കാരത്തിന്റെ വിപരീതമാകുന്നു ഇത്. കല പ്രാഥമികമായും കലാകാരന്റേയോ നടത്തിപ്പുകാരന്റേയോ അല്ല; കാണികളുടെ [ആസ്വാദകന്റെ,സഹൃദയന്റെ] ആകുന്നു.   മത്സരം, വിജയം, തല്ഫലങ്ങൾ എന്നിങ്ങനെ മേള ഒതുങ്ങുന്നു. അതുകൊണ്ടുതന്നെ രക്ഷിതാക്കളും മറ്റുംകലയും കായികവും ഒന്നും വേണ്ടഇരുന്ന് പഠിച്ചോജയിക്കാൻ നോക്കിക്കോനേരം കളയണ്ടാഎന്ന മനോഭാവത്തിലാണ് എന്നും.
എല്ലാ മേളകളും സർക്കാർ- ഡിപ്പാർട്ട്മെന്റ് വിഭാവനം ചെയ്യുന്നത് കുട്ടിയുടെ അക്കാദമിക്ക് മികവ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളായിട്ടാണ്. അതുകൊണ്ടുതന്നെ മേളകൾ നമ്മുടെ എല്ലാ സ്കൂളുകളിലും എല്ലാ കുട്ടിയിലും ഗുണപരമായ ഫലങ്ങൾ സൃഷ്ടിക്കണം.ഈ സന്ദേശം നമ്മുടെ കുട്ടികളിൽ എത്തണം. അധ്യാപകരിലും ക്ലാസ്മുറിയിലും എത്തണം. പഠനപ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരണം. സ്കൂൾ തലം തൊട്ട് സംസ്ഥാനതലം വരെ നടക്കുന്ന മേളകൾ എല്ലാ കുട്ടിയുടേതുമായിത്തീരണം. അതിന്റെ സ്വാദും ആവേശവും നമ്മുടെ കുട്ടികളിൽ സദ്ഫലങ്ങൾ ഉൽപ്പാദിപ്പിക്കണം. ഇതിന്നുള്ള ഒരു സാധ്യത നിർമ്മിക്കുന്നതാവണംകൾച്ചറൽ ഫെസ്റ്റ്’.

ആലോചിക്കാവുന്ന പ്രവർത്തനങ്ങൾ
സ്കൂൾ തലത്തിൽ

·         അസംബ്ലിയിൽ വിശദാംശങ്ങൾ അറിയിക്കൽ
·         കൾച്ചറൽ ഫെസ്റ്റ്സംഘാടകസമിതി രൂപീകരണം
·         അലങ്കാരങ്ങൾ, കേളി, പതാകകൾ
·         സ്കൂൾ തല മേളകളുടെ ശാസ്ത്രീയമായ ആസൂത്രണം
·         എല്ലാ കുട്ടിക്കും പങ്കെടുക്കാനുള്ള അവസരവും ആവേശവും സൃഷ്ടിക്കൽ
·         ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചർച്ചകൾ, ആസ്വാദനങ്ങൾ, ശേഖരണങ്ങൾ, പ്രദർശനങ്ങൾ..
·         സ്കൂൾ തലം തൊട്ട് സംസ്ഥാനതലം വരെയുള്ള മേളകൾ തുടർച്ചയായി അറിയാനുള്ള വാർത്താ ബോർഡുകൾ, പോസ്റ്ററുകൾ, വീഡിയോ , പത്രവാർത്തകൾ……
·         അപ്പ്ഡേറ്റ് ചെയ്യപ്പെടുന്ന സ്കോർ ബോർഡുകൾ
·         വിക്ടേർസ് ചാനൽ പ്രയോജനപ്പെടുത്തൽ
·         മേള സ്ഥല മാപ്പുകൾ- ആപ്പ്ഡേഷനുകൾ

ക്ലാസ്തലം

നോട്ടീസുകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, ബ്രോഷറുകൾ (കല-കായിക രൂപങ്ങളെ സംബന്ധിച്ച്), വാർത്താരചന, ആസ്വാദനക്കുറിപ്പുകൾ, ചർച്ചാക്കുറിപ്പുകൾ, അഭിനന്ദനക്കത്തുകൾ, സ്വീകരണഭാഷണം, പരിചയപ്പെടുത്തലുകൾ, ബയോഡാറ്റ,  ……എല്ലാ ഭാഷകളിലും ശാസ്ത്രപഠനത്തിലും..
റെക്കോർഡുകൾ, ഗ്രാഫുകൾ-ചാർട്ടുകൾ, സ്ഥല മാപ്പുകൾ, ഗൂഗിൾ മാപ്പ്, ചിത്രശേഖരം, ………
കലാ-കായിക ചരിത്രം, മേളയുടെ ചരിത്രം, നിയമങ്ങൾ, മാന്വലുകൾ, സംഘാടന രൂപരേഖകൾ, .
ശാസ്ത്ര വിഷയങ്ങൾ, പ്രോജക്ടുകൾ, നിർമ്മിതികൾ, വിജയം നേടിയ പ്രദർശനവസ്തുക്കളുടെ വിശദാംശങ്ങൾ മനസ്സിലാക്കൽ, പുനരവതരണങ്ങൾ, സാധ്യതകൾ തിരിച്ചറിയൽ
(ഇതെല്ലാം സ്വാഭാവികമായ ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ  നമ്മുടെ അധ്യാപികക്കറിയാം)

വ്യക്തിപരം

സ്വയം മേളകളിൽ പങ്കെടുക്കാനുള്ള സന്നദ്ധതകൾ
വിവിധ മത്സരങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കൽ
വാരത്തകൾ ശേഖരിക്കൽ- വിശകലനം ചെയ്യൽ
ആൽബങ്ങൾ
അഭിമുഖങ്ങൾ, ആസ്വാദനങ്ങൾ……

[നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയാൽ സംസ്ഥാനത്തിനൊട്ടാകെ മികച്ച മാതൃകകൾ സംഭാവനചെയ്യാൻ പാലക്കാട് ജില്ലക്കാവും തീർച്ച]

No comments: