16 August 2011

പഠനവും മൂല്യനിർണ്ണയനവും


പഠനവും മൂല്യനിർണ്ണയനവും

എസ്.എസ്.എൽ.സി മലയാളം (അടിസ്ഥാനപാഠാവലി) ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം: ഒരു മാതൃക- ചർച്ചചെയ്യാം.

ആദ്യ യൂണിറ്റ് മിക്കവാറും പൂർത്തിയായിക്കാണും.ജൂൺ ഒന്നു മുതൽ ജൂലായ് 15 വരെയാണ് വിദ്യാഭ്യാസവകുപ്പ് ഈ യൂണിറ്റിനായി നിർദ്ദേശിച്ചിരിക്കുന്ന സമയം.മൂല്യനിർണ്ണയം, ക്ലാസിൽ നടക്കുന്ന നിരന്തര മൂല്യനിർണ്ണയവും തുടർന്ന് ടേം മൂല്യനിർണ്ണയവുമുണ്ട്. ക്ലാസിൽ ചെയ്യുന്നതിന്റെ മുഴുവൻ ചുമതലയും അധ്യാപകർക്കാണെന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആലോചിക്കുകയാണിവിടെ.അധ്യാപകനു സഹായമെന്നതിനേക്കാൾ ഈ കുറിപ്പ് കുട്ടികൾക്ക് ഗുണം ചെയ്യും എന്ന തോന്നലാണുള്ളത്. അത്:
·         ഈ യൂണിറ്റിൽ എന്തെല്ലാം പഠിക്കാനുണ്ടായിരുന്നു എന്ന അറിവ് കുട്ടിക്ക് ലഭിക്കും
·         ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ എന്തെല്ലാ ശേഷികൾ കുട്ടികൾക്ക് ലഭിക്കണമെന്ന് ബന്ധപ്പെട്ടവർ ആഗ്രഹിക്കുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടും
·         ആ ശേഷികൾ ലഭിക്കാൻ ഏതെല്ലാം പ്രവർത്തനങ്ങളായിരുന്നു നിർദ്ദേശിക്കപ്പെട്ടത്; അവയുടെ പ്രക്രിയകൾ എന്തായിരുന്നു എന്നു അറിയാൻ കഴിയും
·         പ്രവർത്തനങ്ങളും അവയുടെ പ്രക്രിയകളും യഥാസമയം പിന്തുടരുന്നതോടെ ഓരോ കുട്ടിയേയും എങ്ങനെ വിലയിരുത്തിയിട്ടുണ്ടാവുമെന്ന് മനസ്സിലാക്കൻ കഴിയും
·         പോരായ്മകൾ സ്വയം പരിഹരിക്കാവുന്നവ പരിഹരിച്ച് കുട്ടിക്ക് മുന്നേറാൻ കഴിയും
·          
കാലിലാലോലം ചിലമ്പുമായ് എന്ന ഒന്നാം യൂണിറ്റിൽ മൂന്നു പാഠങ്ങൾ പഠിച്ചു:

1.    ചെറുതായില്ല ചെറുപ്പം
2.    മുരിഞ്ഞപ്പേരീം ചോറും
3.    ആർട്ട് അറ്റാക്ക്

താഴെക്കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ഈ യൂണിറ്റിനുവേണ്ടി ആസൂത്രണത്തിൽ നിർദ്ദേശിച്ചിരിക്കുന്നു. പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കൈവരിക്കുന്ന ശേഷികൾ വിശദമായി പറയുന്നില്ലെങ്കിലും മുൻ അനുഭവങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുകയും ചെയ്യും.

നമ്പ്ര്
പ്രവർത്തനം
(ഡിപ്പാർട്ട്മെന്റ് നിർദ്ദേശം)
ശേഷികൾ
1
കുറിപ്പുകൾ
താഴെ വിശദാംശങ്ങളോടെ ഉണ്ട്
2
വിശകലനക്കുറിപ്പുകൾ
ഉള്ളടക്കം മനസ്സിലാക്കൽ, വിശകലനം ചെയ്യൽ, ക്രമീകരിക്കൽ, ഭാഷയിലൂടെ നന്നായി പ്രകടിപ്പിക്കൽ (=കുറിപ്പെഴുത്ത്)
3
വാമൊഴിവിശകലനം
വാമൊഴി/ വരമൊഴി എന്നിവ മനസ്സിലാക്കൽ, വാമൊഴിയുടെ ഘടകങ്ങൾ (ലാളിത്യം, സ്വാഭാവികത, പ്രാദേശികത, വൈകാരികത, മൊഴിക്കൊപ്പം വരുന്ന ഭാവ-ആംഗ്യ പ്രകടനങ്ങൾ, സമാനമായ വരമൊഴിരൂപം) മനസ്സിലാക്കൽ, മേനമയും പോരായ്മയും തിരിച്ചറിയൽ, ഭാഷാപരിണാമം മനസ്സിലാക്കൽ, അറിഞ്ഞവ ക്രമമായി പ്രകടിപ്പിക്കൽ (=കുറിപ്പ്/ ഉപന്യാസം/പ്രസംഗം/ എഴുത്ത്)
4
അർഥതലം കണ്ടെത്തൽ
പദങ്ങളുടെ സാമാന്യാർഥം, പദങ്ങൾ കവിതയിലും കഥയിലും പ്രയോഗിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന പരിണാമങ്ങൾ, അധികാർഥങ്ങൾ, ധ്വനിഭംഗി, നാനാർഥങ്ങൾ, പകരം പദങ്ങൾ.
5
(മാധ്യമങ്ങളും കലകളും) അന്വേഷണം
വിവിധ മാധ്യമങ്ങൾ, കലകൾ (ഇവിടെ പത്രം, കൂത്ത്, ചെറുകഥ, കഥകളി, കവിത, ചിത്രകല) എന്നിവ സാമാന്യമായി മനസ്സിലാക്കൽ, ഇവയുടെ പരിണാമം, സമകാലിക പ്രസക്തി-സാധ്യതകൾ,എന്നിവ തിരിച്ചറിയൽ
6
പ്രയോഗകൌതുകം കണ്ടെത്തൽ
കഥ, കവിത, വാക്ക് (കൂത്ത്) എന്നിവയിലെ ഭാഷാ പ്രയോഗ ഭംഗി കണ്ടെത്തൽ, ഉപയോഗിച്ചിരിക്കുന്ന ഭാഷയിൽ ഉൾക്കൊള്ളുന്ന സാംസ്കാരിക-സാമൂഹ്യ ഭാവം, അർഥധ്വനികൾ തിരിച്ചറിയൽ, ഉള്ളടക്കത്തിൽ ഈ പ്രയോഗങ്ങൾ രൂപപ്പെടുത്തുന്ന അധികസൂചനകൾ മനസ്സിലാക്കൽ.
7
ഉപന്യാസം
വായിച്ചും ചർച്ച ചെയ്തും ആശയങ്ങൾ സ്വാംശീകരിക്കൽ, അവ നിരൂപണം ചെയ്ത് സ്വീകരിക്കലും പരിത്യജിക്കലും, സ്വീകാര്യമായവ ക്രമത്തിൽ അടുക്കിവെക്കൽ, യുക്തിയുക്തം ബന്ധിപ്പിക്കൽ, ഉദാഹരണങ്ങളിലൂടെസമർഥിക്കൽ, ഇതെല്ലാം ഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കൽ (= ഇവിടെ ഉപന്യാസരചന)
8
പ്രഭാഷണം
വായിച്ചും ചർച്ച ചെയ്തും ആശയങ്ങൾ സ്വാംശീകരിക്കൽ, അവ നിരൂപണം ചെയ്ത് സ്വീകരിക്കലും പരിത്യജിക്കലും, സ്വീകാര്യമായവ ക്രമത്തിൽ അടുക്കിവെക്കൽ, യുക്തിയുക്തം ബന്ധിപ്പിക്കൽ, ഉദാഹരണങ്ങളിലൂടെസമർഥിക്കൽ, ഇതെല്ലാം ഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കൽ (= ഇവിടെ പ്രഭാഷണം)
9
ആസ്വാദനക്കുറിപ്പുകൾ
വായിച്ചും ചൊല്ലിയും കേട്ടും ആശയം മനസ്സിലാക്കൽ, ആശയാവിഷകാരം നടത്തുന്ന ഭാഷാ-ആശയ ഭംഗികൾ തിരിച്ചറിയൽ, ക്രമപ്പെടുത്തി ആവിഷ്കരിക്കൽ (=ഇവിടെ ആസ്വാദനക്കുറിപ്പ്)
10
താരതമ്യക്കുറിപ്പ്
ഒന്നിലധികം ഉള്ളടക്കങ്ങൾ മനസ്സിലാക്കൽ, അവ തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ (ആശയം, പ്രകടിപ്പിക്കുന്ന രീതി എന്നിവയിലൊക്കെ) തിരിച്ചറിയൽ, ക്രമപ്പെടുത്തിവെക്കൽ, ഭാഷയിലൂടെ പ്രകടിപ്പിക്കൽ (=ഇവിടെ താരതമ്യക്കുറിപ്പ്)
11
ഔചിത്യം കണ്ടെത്തൽ
ആശയം ഗ്രഹിക്കൽ (വായന, ചർച്ച, കേൾവി), ആശയം-അതു പ്രകടിപ്പിച്ച ഭാഷാപരമായ ഭംഗികൾ എന്നിവ സന്ദർഭത്തിനും വിഷയത്തിനും ഇണങ്ങുന്നതാണോ എന്ന പരിശോധന, മേന്മകൾ-പോരായ്മകൾ എന്നിവ തിരിച്ചറിയൽ, അതെല്ലാം മികവടെ ഭാഷയിലൂടെ പ്രകടിപ്പിക്കൽ (= ഇവിടെ ഔചിത്യക്കുറിപ്പ്)
12
വർണ്ണനാപാടവം കണ്ടെത്തൽ
ആശയം ഗ്രഹിക്കൽ, സന്ദർഭത്തിനനുസരിച്ചുള്ള വിശദാംശങ്ങൾ ഉണ്ടോ എന്ന പരിശോധന, ഉള്ളവയുടെ മേന്മ തിരിച്ചറിയൽ, സമാന സൃഷ്ടികൾ താരതമ്യം ചെയ്യൽ, ഇതെല്ലാം ക്രമത്തിൽ മികവോടെ ഭാഷയിലൂടെ പ്രകടിപ്പിക്കൽ (=ഇവിടെ വർണ്ണനാപാടവം കുറിപ്പ്)
13
നാടകാഭിനയം
ഇതൊരു ഭാഷാ ശേഷിയല്ല എന്നു തോന്നുന്നു
14
മൂകാഭിനയം
ഇതൊരു ഭാഷാ ശേഷിയല്ല എന്നു തോന്നുന്നു
15
സെമിനാർ
വായിച്ചും ചർച്ച ചെയ്തും കേട്ടും  ആശയങ്ങൾ സ്വാംശീകരിക്കൽ, അവ നിരൂപണം ചെയ്ത് സ്വീകരിക്കലും പരിത്യജിക്കലും, സ്വീകാര്യമായവ ക്രമത്തിൽ അടുക്കിവെക്കൽ, യുക്തിയുക്തം ബന്ധിപ്പിക്കൽ, ഉദാഹരണങ്ങളിലൂടെസമർഥിക്കൽ, ഇതെല്ലാം ഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കൽ (= ഇവിടെ സെമിനാർ പേപ്പർ)
16
അഭിമുഖം
പ്രസക്തമായ ചോദ്യങ്ങൾ തയ്യാറാക്കൽ, വിശദാംശങ്ങൾക്കായി തത്സമയ ഉപചോദ്യങ്ങൾ സൃഷ്ടിക്കൽ,   ഉത്തരങ്ങൾ റക്കോഡ് ചെയ്യൽ, വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കൽ
17
സർഗ്ഗത്മകരചന
ഇവിടെ കഥ, കവിത, ആട്ടക്കഥ, കൂത്ത്, പത്രറിപ്പോർട്ട്, നിരൂപണക്കുറിപ്പ്, തലക്കെട്ട് നൽകൽ, ഉപന്യാസരചന
18
പ്രതികരണക്കുറിപ്പുകൾ
ആശയം മനസ്സിലാക്കൽ, ആശയത്തിലൂന്നിനിന്നുള്ള ചിന്ത-ചർച്ച-നിരൂപണം-യുക്തി-സമർഥനം, ക്രമപ്പെടുത്തിയുള്ള ഭാഷാ പ്രകടനം (=ഇവിടെ പ്രതികരണക്കുറിപ്പ്)
19
സ്വാഭിപ്രായക്കുറിപ്പ്
ആശയം മനസ്സിലാക്കൽ, ആശയത്തിലൂന്നിനിന്നുള്ള ചിന്ത-ചർച്ച-നിരൂപണം-യുക്തി-അഭിപ്രായ രൂപീകരണം,  സമർഥനം, ക്രമപ്പെടുത്തിയുള്ള ഭാഷാ പ്രകടനം (=ഇവിടെ അഭിപ്രായക്കുറിപ്പ്)
20
കഥാപാത്രനിരൂപണം
കഥ-കഥാപാത്രം എന്നിവ മനസ്സിലാക്കൽ, കഥാപാത്രം വിവിധ സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്നത് പിന്തുടർന്നുള്ള വിലയിരുത്തൽ, യുക്തിയുക്തം അഭിപ്രായം രൂപീകരിക്കൽ, ഭാഷാപരമായി പ്രകടിപ്പിക്കൽ (=ഇവിടെ കഥാപാത്രനിരൂപണം ലഘു ഉപന്യാസം )


ഇപ്പറഞ്ഞ പ്രവർത്തനങ്ങളൊക്കെ സ്വാഭാവികമായും സ്കൂളുകളിൽ സബ്ജക്ട് കൌൺസിലുകൾ ചർച്ചചെയ്ത് മുൻഗണനാക്രമവും സാധ്യതാക്രമവും നിശ്ചയിച്ചിരിക്കും. അതനുസരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും ക്ലാസിൽ നൽകിയിരിക്കുക. ‘വിശകലനക്കുറിപ്പുകൾഎന്ന ഇനത്തിൽ ഓരോ പാഠത്തിൽ നിന്നും/ യൂണിറ്റിൽ നിന്നും തീർച്ചയായും ഒന്നിലധികം ഉണ്ടായിരിക്കും. കഥാപാത്രനിരൂപണം എന്ന ഇനത്തിൽ ദമയന്തി, ഹംസം, ശിവരാമൻ എന്നിങ്ങനെ ഒന്നിലധികം വരും.ഈ ഓരോ പ്രവർത്തനവും ക്രമമായും സമയബന്ധിതമായും ക്ലാസിൽ ചെയ്തിരിക്കും. അതു മിക്കവാറും
·         അധ്യാപകന്റെ നേരിട്ടുള്ള പ്രവർത്തനം (വിശദീകരണങ്ങൾ, നിർദ്ദേശങ്ങൾ, കൂട്ടിച്ചേർക്കലുകൾ, ചൂണ്ടിക്കാണിക്കലുകൾ, മാതൃകകൾ കാണിക്കൽ, സഹായം നൽകൽ, സംഘടിപ്പിക്കൽ)
·         പാഠങ്ങളുടെ വായന (ഒറ്റക്ക്, ഗ്രൂപ്പിൽ)
·         അധികവായനകൾ (ഒറ്റക്ക്, ഗ്രൂപ്പിൽ, നേരത്തെ വായിച്ചതിന്റെ കുറിപ്പുകൾ)
·         വീഡിയോ തുടങ്ങിയ സാങ്കേതകവിദ്യകൾ (ICT)
·         കുട്ടികളുടെ പ്രവർത്തനം (ഭാഷണം,അന്വേഷണം, സംവാദം, രചന, അവതരണം,സ്വയം പരിശോധന, മാതൃകകൾ പരിശോധിക്കൽ,  മികവ് വർദ്ധിപ്പിക്കൽ)
ഇങ്ങനെയൊക്കെ ആയിരിക്കും. ഇതെല്ലാം നടന്നത്
·         ഒറ്റക്ക് (ക്ലാസിൽ, വീട്ടിൽ)
·         ചെറു ഗ്രൂപ്പുകൾ (ക്ലാസിൽ, വീട്ടിൽ)
·         അധ്യാപകന്റെ നേരിട്ടുള്ള സഹായം
എന്നിങ്ങനെയുമായിരിക്കും.ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം മൂല്യനിർണ്ണയനം. അതു സ്വാഭാവികമായും നിരന്തരവുമായിരിക്കും  . അപ്പോൾ ആസൂത്രണം ചെയ്യപ്പെട്ട ഈ പ്രവർത്തനങ്ങളിലൂടെ കുട്ടി കടന്നുപോന്ന പ്രക്രിയയാണ് മൂല്യനിർണ്ണയത്തിൽ ആധാരശില. പ്രക്രിയയിൽ കുട്ടി എത്രത്തോളം മികവ് പുലർത്തി നേടി / നേടാൻ കഴിഞ്ഞില്ല എന്നതായിരിക്കും മൂല്യം.അതല്ലാതെ പ്രവർത്തനത്തിന്റെ ഫലമായി കുട്ടി ഉൽപ്പാദിപ്പിക്കുന്ന ഭാഷാരൂപം (പലപ്പോഴും ഉത്തരം) നോക്കിയായിരിക്കരുതല്ലോ. ടി.. മൂല്യനിർണ്ണയത്തിന്റെ സംബ്രദായങ്ങൾ നിരന്തരമൂല്യനിർണ്ണയത്തിൽ പിന്തുടരാനാകില്ലല്ലോ.

പ്രക്രിയാപരവിലയിരുത്തൽ
അങ്ങനെയാനെങ്കിൽ പ്രക്രിയാപരമായ വിലയിരുത്തൽ ഓരോഘട്ടങ്ങളിലും നടന്നിരിക്കണം. ഒരു മാതൃക (ചർച്ചക്കായി) ഇവിടെ നോക്കാം
പ്രവർത്തനം
ശേഷികൾ
പ്രക്രിയ
മൂല്യനിർണ്ണയം


താരതമ്യക്കുറിപ്പ്ഒന്നിലധികം ഉള്ളടക്കങ്ങൾ മനസ്സിലാക്കൽ,
 അവ തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ (ആശയം, പ്രകടിപ്പിക്കുന്ന രീതി എന്നിവയിലൊക്കെ) തിരിച്ചറിയൽ, ക്രമപ്പെടുത്തിവെക്കൽ, ഭാഷയിലൂടെ പ്രകടിപ്പിക്കൽ (ഉൽപ്പന്നം താരതമ്യക്കുറിപ്പ്)
1.    ഒന്നിലധികം ഉള്ളടക്കങ്ങൾ കുട്ടിക്ക് വായിക്കാൻ ലഭ്യമാക്കുക. (ഒറ്റക്കോ ഗ്രൂപ്പായോ)


2.    ഉള്ളടക്ക സൂചനകൾ നമ്പ്രറിട്ട് നോട്ട് ബുക്കിൽ കുറിക്കുക (ഒറ്റക്ക്)

3.    സാജാത്യ വൈജാത്യങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്യുക


4.    ചർച്ചാകുറിപ്പുകൾ നോട്ടുബുക്കിൽ (ഒറ്റക്ക്)

5.    കുറിപ്പുകൾ ഗ്രൂപ്പിൽ പരിശോധന


6.    ഗ്രൂപ്പിൽ മികച്ചത് ക്ലാസിൽ പൊതു അവതരണം

7.    പൊതു ചർച്ച-കൂട്ടിച്ചേർക്കൽ


8.    അധ്യാപകന്റെ കൂട്ടിച്ചേർക്കൽ

9.    താരതമ്യ ക്കുറിപ്പ് തയ്യാറാക്കൽ (ഒറ്റക്ക്)

10.  തുടർന്നുള്ള ക്ലാസുകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇപ്പോൾ എഴുതിയത് പിന്നീട് മെച്ചപ്പെടുത്തൽ
1.    ലഭ്യമാക്കാനും ലഭ്യമായവ വായിക്കാനും ഉള്ള ഉത്സാഹം, സമയബന്ധിതമായി പൂർത്തിയാക്കൽ


2.    നോട്ട് ബുക്കിലെ കുറിപ്പുകളുടെ മികവ്
3.    ഗ്രൂപ് ചർച്ചകളിലെ പങ്കാളിത്തം, മികവ്
4.    കുറിപ്പുകളിലെ മികവ്, മൌലികത


5.    ഗ്രൂപ്പ് പ്രവർത്തനത്തിൽ കുട്ടിയുടെ ഇടപെടൽ, യുക്തി, നിരീക്ഷണപാടവം, മൌലികത


6.    മികവ് കണ്ടെത്താനുള്ള ഗ്രൂപ്പിന്റെ കഴിവ്. കൂടുതൽ നന്നാക്കാനുള്ള ഗ്രൂപ്പിന്റെ സംഭാവന


7.    വ്യക്തിപരമായ സംഭാവനകൾ


8.    കുട്ടികളുടെ ഗ്രഹണപടുത,ഇടപെടൽ ശേഷി,സ്വാംശീകരണം


9.    കുറിപ്പിന്റെ മികവ്10.  തുടരെഴുത്തുകളുടെ മികവ് (സമയബന്ധിതമായുള്ള അന്വേഷണം)


താരതമ്യക്കുറിപ്പുപോലെ തന്നെ ഉപന്യാസരചനയായാലും അഭിമുഖം തയ്യാറാക്കലായാലും എല്ലാം ഈ പ്രക്രിയാരീതികൾ ഉണ്ട്.  ഈ പ്രക്രിയകളിലൂടെ കടന്നുപോകാനുള്ള ക്ഷമയും പരിശീലനവും അധ്യാപകനുണ്ടായിരിക്കും. അതാണ് കുട്ടിയെ അധിക മികവുകളിലേക്ക് നയിക്കുന്നത്. ഗ്രൂപ്പുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ കുട്ടിയുടെ മൂല്യനിർണ്ണയ ശേഷിയും നിരന്തരം വർദ്ധിപ്പിക്കും. ഓരോഘട്ടത്തിലും നടക്കുന്ന മൂല്യനിർണ്ണയം കുട്ടിയുടെ പോരായ്മകൾ പരിഹരിക്കുന്നതും മികവുകൾ അംഗീകരിക്കുന്നതുമാവും. ഇതെല്ലാം പൂർണ്ണരൂപത്തിൽ നടക്കാനുള്ള രംഗമൊരുക്കലാണ് നമ്മുടെ സബ്ജക്റ്റ് കൌൺസിലുകളും ക്ലസ്റ്ററുകളും പരിശീലനങ്ങളും നിർമ്മിക്കുന്നത്. കൈപ്പുസ്തകവും പാഠപുസ്തകവും ഇതിനൊക്കെ കൂട്ടായി നിൽക്കുകയും ചെയ്യുന്നു

 കലാധരൻ മാഷ് ചൂണ്ടിക്കാണിക്കുന്നത്:
മാഷ്‌
അല്പം വൈകി
1. ഞാന്‍ ഇതു ആദ്യം  പരിശോധിച്ചത് കുട്ടികളുടെ പക്ഷത്ത് നിന്നാണ്
എനിക്ക് (ഞാന്‍ എന്ന കുട്ടീക്കു )വ്യക്തത വരേണ്ടത്.
 • പലതരം കുറിപ്പുക എന്നു പറയുന്നു .കുറിപ്പുകള്‍ക്ക് എന്തെങ്കിലും പൊതു സ്വഭാവം ഉണ്ടോ.ഉണ്ടെങ്കില്‍ അവയെ ഒരു ഗണത്തി പെടുത്താമോ.അര്‍ത്ഥം കണ്ടെത്തൽ,വായ്മൊഴി വിശകലനം,പ്രയോഗ കൌതുകം കണ്ടെത്തർണനാപാടവം ഇവയെല്ലാം കുറിപ്പുകളി വരുന്നു.ഒരു അവ്യക്തത.
 • സര്‍ഗാത്മക രചനയിലും നിരൂപണക്കുറിപ്പ്‌  അല്ലാതെയും നിരൂപണ ക്കുറിപ്പ്‌  പട്ടികയിൽ  കൊടുത്തിട്ടുണ്ട്.എന്തിന് രണ്ട് തവണ ഒരേ ശേഷി,

2. ഇനി മറ്റൊരു പക്ഷത്ത് നിന്നും നോക്കാം.
ആസ്വാദന ക്കുറിപ്പിന്റെ  ഭാഗമായി ഔചിത്യം കണ്ടെത്തലിനെ പരിഗണിക്കാമോ.

3. നിരന്തര വിലയിരുത്ത കാഴ്ചപ്പാടി പരിശോധിക്കാം
ഞാന്‍ താര തമ്യകുറിപ്പ്  തയ്യാറാക്കുമ്പോൾ എന്തെല്ലാം ചെയ്യണം.
3.1തന്നിട്ടുള്ള ഒന്നിലധികം ഇനങ്ങനന്നായി വായിക്കണം
വായിക്കുമ്പോ എന്തെല്ലാം ശ്രദ്ധിക്കണം
 • ആശയങ്ങ
 • ആവിഷ്കാര രീതി (-ഘടന/ക്രമം/..)
 • ഭാഷ സവിശേഷതക-
 • കാഴ്ചപ്പാടുക./നിലപാടുക/പ്രസക്തി.
ഇവയി ഓരോന്നിലും എങ്ങനെ രണ്ട് രചനകളും -
 • സമാനതക പങ്കു വെക്കുന്നു-ഉദാഹരണം 
 • മികവുക പുലര്‍ത്തുന്നു,
 • വ്യത്യസ്തത പാലിക്കുന്നു.
ശക്തമായത്‌/ദുര്‍ബലമായത്  എന്‍റെ  പക്ഷത്തിത്?
ഇങ്ങനെ ആഴത്തി വായിക്കണം എങ്കി എനിക്ക് വായന രീതി സംബന്ധിച്ച് ആ തോന്ന/ധാരണ  ഉണ്ടാകണം.അതു അധ്യാപിക ക്ലാസി ഒരുക്കാതെ ഞാഎന്തെങ്കിലും എഴുതിയിട്ട് ഗ്രൂപ്പി പങ്കു വെച്ചാ കുഴയും.
അതു കണ്ട് വായനക്ക് മുന്‍പ് ക്ലാസി ഒരു ചര്‍ച്ച /അല്ലെങ്കി രണ്ട് കാര്യങ്ങളുടെ താരതമ്യം എന്തെല്ലാം പരിഗണിക്കണം (ഒരു ബ്രെയിന്‍ സ്റൊമിംഗ് നടക്കണം.)
3.2 ഇനി കുറിപ്പിലേക്ക് കടക്കും മുമ്പ് ഞാന്‍ ചെയ്യേണ്ടത് ? എന്താണ് വായനയിൽ കണ്ടെത്തിയ കാര്യങ്ങ ഒന്ന് മനസ്സിചിട്ടപ്പെടുത്തണം.അല്ലങ്കി ഗ്രാഫിക് ഓര്‍ഗനൈസ രീതിയി താരതമ്യ ചാര്‍ട്ട് ഉണ്ടാക്കണം.
3.3ഇനി ഞാന്‍ കുറിപ്പ് എഴുതാന്‍ പോവുകയാണ്
എന്താണ് ആദ്യം പരിഗണിക്കേണ്ടത്-ഇവയി ഏതു.
 • ആശയങ്ങ
 • ആവിഷ്കാര രീതി (-ഘടന/ക്രമം/..)
 • ഭാഷ സവിശേഷതക-
 • കാഴ്ചപ്പാടുക./നിലപാടുക/പ്രസക്തി.
ഏതു വേണമെങ്കിലും ആകാം എന്നു പറഞ്ഞാ എനിക്ക് ആത്മവിശ്വാസം കിട്ടും
ഏതായാലും തുടക്കം വളരെ പ്രധാനം.
ഓരോ കാര്യവും ഉദാഹരണ സഹിതം വ്യക്തമാക്കണം
ശക്തമായ ക്രമം വേണം.-ഓരോ കാര്യവും ഉറപ്പിച്ചിട്ടു അടുത്തത് എന്നു തീരുമാനിക്കാം
താരതമ്യത്തിന്റെ ഭാഷ -ആവര്‍ത്തന വിരസതയില്ലാതെ ഉപയോഗിക്കണം.(അതി ഇങ്ങനെ ഇതി അങ്ങനെ എന്നു എല്ലായിടത്തും  എഴുതിയാലോ
എങ്ങനെ  അവസാനിപ്പിക്കും അതും പ്രധാനം.
3.4 കുറിപ്പ് എഴുതിയ ശേഷം എനിക്ക് തിരുത്ത ആകാമോ.
അതേ, വീണ്ടും രചനകളിൽ  ഒന്ന് കൂടി കടന്നു പോയി പ്രധാനപ്പെട്ടത് വിട്ടുപോയിട്ടില്ലെന്നു ഉറപ്പിക്കാം
എഴുതിയ കുറിപ്പിലെ ആശയ ക്രമീകരണം മാറ്റാം,ഭാഷ വീണ്ടും മെച്ചപ്പെടുത്താം.

ഇത്രയുമാണ് നടക്കേണ്ടതെങ്കിൽ  ഇതിലൂടെ എനിക്ക് നേടാന്‍ കഴിയുന്ന ശേഷികഎന്തെല്ലാം ആയിരിക്കും.
 • ഒന്നിലധികം രചനക വിശകലനം ചെയ്തു ആശയങ്ങൾ,ആവിഷ്കാര രീതി (-ഘടന/ക്രമം/..),ഭാഷ സവിശേഷതക-,കാഴ്ചപ്പാടുക/നിലപാടുക/പ്രസക്തി.എന്നിവ കണ്ടെത്താനുള്ള   വായനാശേഷി
 • രണ്ട് രചനകളും മേല്‍ സൂചിപ്പിച്ച കാര്യങ്ങളി എങ്ങനെ സമാനതക പങ്കു വെക്കുന്നു-ഉദാഹരണം,മികവുക പുലര്‍ത്തുന്നു,വ്യത്യസ്തത പാലിക്കുന്നു എന്നു കണ്ടെത്താനുള്ള കഴിവ്
 • ഇവ പരിഗണിച്ചു അനുയിജ്യമായ ക്രമം പാലിച്ചു താരതമ്യത്തിന്റെ ഭാഷയിയുക്തിപൂര്‍വ്വം കണ്ടെത്ത എഴുതി ബോധ്യപ്പെടുത്താനുള്ള കഴിവ്.
നിരന്തര വിലയിരുത്ത ഇതു പരിഗണിച്ചു മതി
കുട്ടി കഴിവ് നേടാനുള്ള ഇടപെട ആണ് നിരന്തര വിലയിരുത്ത .
സ്വയം വിലയിരുത്താന്‍ ചെക്ക് ലിസ്റ്റ് നല്‍കിയാ കുട്ടിക ഓരോ ഘട്ടത്തിലും വിലയിരുത്തും.
ഗ്രൂപ്പ് പ്രവര്‍ത്തനം വിലയിരുത്തുന്നതും ഇപ്പോ ഏതുവിഷയത്തിന്റെ പ്രവര്‍ത്തനത്തിന്റെ  ഗ്രൂപ്പിനും പറ്റിയ രീതിയിലാണ്.അതാണോ വേണ്ടത്?.വ്യവഹാര രൂപത്തെ മാനിക്കെണ്ടേ ?
ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ
ഗ്രൂപ്പി ചെയ്യേണ്ടത്-ക്രമം.
 • എന്തെല്ലാം ആശയങ്ങ ആണ് ഓരോ രചനയിലും ഉള്ളത് എന്ന് പങ്കിടണം.ഒരാ ഒരു ആശയം പറഞ്ഞാ മറ്റുള്ളവ അത് അംഗീകരിക്കാവുന്നതാണോ  എന്ന് പരിശോധിക്കണം.എല്ലാവര്ക്കും അവസരം ലഭിക്കണം.
 • ആശയപരമായ സമാനതക പിന്നീടു പങ്കിടണം
 • ആശയപരമായ വ്യത്യാസങ്ങ കണ്ടെത്തിയത് പങ്കിടണം
 • ആവിഷ്കാര രീതി താരതന്മ്യം ചെയ്തപ്പോ പരിഗണിച്ചത് പങ്കിടണം
 • ഭാഷാപരമായ കാര്യങ്ങ താരതമ്യം ചെയ്തത്  പങ്കിടണം.
 • അതിനു ശേഷം എന്തെങ്കിലും കാര്യങ്ങ വിട്ടു പോയിട്ടുണ്ടോ എന്ന് ഗ്രൂപ്പ് പരിശോധിക്കണം
 • ഓരോരുത്തരും താരത‌മ്യക്കുറിപ്പ് അവതരിപ്പിക്കണം.
 • തുടക്കം ഇതാണ് നല്ലത്.ആരുടെ.ഇനിയും മെച്ചപ്പെടുത്താമോ,വേറെ രീതി സാധ്യമോ
 • അവതരണ ക്രമം ആരുടെതാണ് നല്ലത് ഇനിയും അത് മെച്ചപ്പെടുത്താമോ,കൂടുത നല്ല രീതി ഉണ്ടോ
 • താരതമ്യ ഭാഷ ആരുടെതാണ് നല്ലത് ആരൊക്കെ എഴുതിയതിൽ  നിന്നും നല്ലത് എടുക്കാം
ഇത്തരം പങ്കിട കഴിയുമ്പോ ഓരോ കുട്ടിക്കും തോന്നും എനിക്ക് കൂടുതമെച്ചപ്പെടുത്താന്‍ ഉണ്ടെന്നു.ഗ്രൂപ്പ് വര്‍ക്ക് അവരുടെ കഴിവിനെ ഉയര്‍ത്തും.വളരെ വ്യക്തത കിട്ടും.
പൊതു Aവതരണവും ഇതേ ക്രമം  പാലിച്ചാണെങ്കി ധാരണ വികസിക്കും
ഈ അനുഭവത്തിന്റെ അടിസ്ഥാനത്തി കൂടുത മെച്ചപ്പെട്ട ഒരു താരതമ്യ കുറിപ്പ് അവര്‍ക്ക് അപ്പോ തന്നെ എഴുതാ കഴിയും.വ്യക്തിഗതം.
അത് വിലയിരുത്താം.
അടുത്ത ഒരു സന്ദര്‍ഭത്തിലെ താരതമ്യ കുറിപ്പ് എഴുതുമ്പോ വളര്‍ച്ച ,ധാരണയുടെ സ്ഥായീ സ്വഭാവം ഇവ കണ്ടെത്തുകയും ആകാം.
ഒരു കാര്യം കുട്ടികള്‍ക്ക് ഓരോ സമയവും അധ്യാപിക നല്ക്കേണ്ട പിന്തുണ പ്രധാനം.അത് മുകളില്‍ സൂചിപ്പിച്ച പ്രക്രിയകളി ഊന്ന നല്‍കുന്ന സൂക്ഷ്മാംഷങ്ങളി ആകണം.
നിരന്തര വിലയിരുത്ത പത്താം ക്ലാസിലെ നിലവിലുള്ള ധാരണ പ്രകാരമാവില്ല എന്റെ കുറിപ്പ് .അത് പോളിച്ചെഴുതെണ്ട കാലം കഴിഞ്ഞു.
പ്രതികരണം അറിയിക്കണേ
ഇന്ന് നല്ല ഒരു ദിനം.
സന്തോഷത്തോടെ
കലാധരന്‍
http://mail.google.com/mail/images/cleardot.gif

1 comment:

കലാധരന്‍.ടി.പി. said...

എന്റെ കുറിപ്പ് കൊടുത്തതില്‍ സന്തോഷം
പരീക്ഷാ ചര്‍ച്ച നടക്കുംമ്പോള്‍ ഈ പോസ്റ്റ്‌ നന്നായി