17 August 2011

ഇവൾക്കുമാത്രമായ്…….


ആശയം ചർച്ചചെയ്യുക എന്ന പഠനപ്രവർത്തനം ഒരു കഥ/ കവിത/ നാടകം യെ  പൂർണ്ണമായോ അതിലെ ചില പ്രത്യേക വരികൾ മാത്രമെടുത്തോ ഭാഷാക്ലാസിലും തുടർന്ന് പരീക്ഷകളിലും ആവർത്തിച്ചു വരുന്ന ഒന്നാണ്. ‘ആശയം ചർച്ച ചെയ്യുകഎന്ന പ്രക്രിയ ക്ലാസ്മുറിയിൽ അർഥപൂർണ്ണമായി നടത്തിയിട്ടുവേണം കുട്ടിയുടെ ഉത്തരം/ കുറിപ്പ് വിലയിരുത്താൻ.എന്നാൽ നമ്മുടെ പാഠപുസ്തകത്തിൽ അവധാരണചോദ്യങ്ങളുടെ സബ്രദായത്തിലാണ് ഇതു ഉൾപ്പെടുത്തുന്നത്.പക്ഷെ, നമുക്കിത് അവധാരണചോദ്യമായി പ്രവർത്തിപ്പിക്കാൻ കഴിയില്ലല്ലോ. ആശയംചർച്ചചെയ്യൽ ഒരു പഠനപ്രവർത്തനം തന്നെയാണ്. ഇങ്ങനെ:

ഇവൾക്കു മാത്രമായൊരുഗാനം പാടാ-
നെനിക്കു നിഷ്ഫലമൊരു മോഹം, സഖീ.’

ഈ വരികളുടെ ആശയം ചർച്ച ചെയ്യുക.

ഉത്തരം തയ്യാറാക്കാനുള്ള പ്രവർത്തനത്തിലെ ഏറ്റവും ആദ്യഘട്ടം ഈ വരികളിലെആശയം ചർചചെയ്യാനുള്ളസ്വാഭാവികമായ ഉത്സുകത കുട്ടിയിൽ സൃഷ്ടിക്കുകയാണ്. വളരെ സ്വാഭാവികമായ രീതിയിൽ ഇതിലെ ആശയം ചർച്ചചെയ്യാനുള്ള തോന്നൽ കുട്ടിയിൽ ഉണ്ടാവണം.
ചർച്ചഒരു കുട്ടിക്ക് ഒറ്റക്ക് സാധ്യമല്ല. അതുകൊണ്ട്ചർച്ച ചെയ്യണമെന്ന്സത്യമായും അധ്യാപിക ആഗ്രഹിക്കുന്നെങ്കിൽ ഒന്നിലധികം കുട്ടികൾക്ക് ചർച്ച ചെയ്യാനുള്ള തോന്നലുണ്ടാവണം. ചർച്ചയുടെ ആവശ്യകത കുട്ടികൾക്ക് ഉണ്ടാവണം. ക്ലാസ്മുറിയും അധ്യാപികയും തമ്മിലുള്ള ബന്ധം ഔദ്യോഗികമാണെന്നതുകൊണ്ട് കുറച്ചു കുട്ടികൾക്ക് മാത്രം ആവശ്യകതാബോധം ഉണ്ടായാൽ പോര. മുഴുവൻ കുട്ടികൾക്കും ഉണ്ടാവണം. ഇവിടെ അധ്യാപികയുടെ ഇടപെടൽ വളരെ പ്രധാനവുമാണ്.

പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

1.    മുഴുവൻ കുട്ടികളോടും കവിത പൂർണ്ണമായി വായിക്കാൻ പറയുക (ശരിക്കാലോചിച്ചാൽ ആ യൂണിറ്റിലെ മുഴുവൻ പാഠങ്ങളും സമഗ്രമായെടുത്ത്  വേണം പ്രവർത്തനങ്ങൾ ചെയ്യാൻ. എന്നാൽ ഇതൊരു അവധാരണ ചോദ്യം പോലെയാണല്ലോ. )
2.    ഉള്ളടക്കം കുട്ടികൾ പരസ്പരം സംസാരിക്കട്ടെ
സംസാരിക്കാനുള്ള വിഷയങ്ങൾ BBയിൽ
[ (1) ആരെ കുറിച്ചാണ് കവി പറയുന്നത്? ‘ആരെ കുറിച്ചു  എന്നു മനസ്സിലാക്കാൻ സഹായിച്ച സൂചനകൾ എന്തെല്ലാം? സൂചനകൾഈ ആളെപരിചയപ്പെടുത്തുന്നതിൽ എന്തെങ്കിലും സവിശേഷകൾ കവി ഉൾക്കൊള്ളിക്കുന്നുണ്ടോ? [സവിശേഷതകൾ: രൂപം വിവരിക്കൽ, ഭാവം വിവരിക്കൽ, അവസ്ഥ-നില വിവരിക്കൽ, സാമൂഹ്യാവസ്ഥ ചൂണ്ടിക്കാട്ടൽ, വൈകാരികത, സഹതാപം-രോഷം-ആക്രോശം]
(2)ഈ ആളെനമുക്ക് പരിചയമുണ്ടോ? ഇപ്പറയുന്നതൊക്കെ ശരിയാണെന്ന് തോന്നുനുണ്ടോ? ‘ഈ ആളോട്നിങ്ങൾക്ക് തോന്നുന്ന മനോഭാവം എന്താണ്? അനുതാപം / വെറുപ്പ് തോന്നുണ്ടോ? ഇതൊക്കെ ഇങ്ങനെത്തന്നെയാണോ വേണ്ടത്? മാറ്റം വേണ്ടേ? മാറില്ലേ? മാറണമെങ്കിൽ നിങ്ങൾക്കെന്തു ചെയ്യാനാകും? കവി എന്താണ് ചെയ്തത്? ചെയ്യുന്നത്? നമുക്കെന്തു ചെയ്യാനാകും?]

3.    കുട്ടികളുടെ സംഭാഷണം ശ്രദ്ധിക്കുകയും സെറ്റ് 2. സൂചനകളുടെ പ്രതികരണം തിരിച്ചറിഞ്ഞ് സമാനാഭിപ്രായക്കാരെ 3-4 പേരെ ഒന്നിച്ചിരുത്തി (ഗ്രൂപ്പുകളിൽ) സംഭാഷണം തുടരാൻ അനുവദിക്കുകയും ചെയ്യുക
ഗ്രൂപിൽ, ‘മാറ്റത്തിനു വേണ്ടി എന്തുചെയ്യാനാകും’ , ‘കവി എന്തു ചെയ്തുഎന്നീ സൂചകങ്ങളുടെ പ്രതികരണങ്ങൾ കാണും.(പൊതു അവതരണം) ഇങ്ങനെ:
·         കവിഇവൾക്ക് മാത്രമായി ഒരു പാട്ട്-കവിത എഴുതി
·         നമുക്കും ഒരു കവിത എഴുതാം (ബാലിശമായ ഒരു പ്രതികരണം എന്നു കരുതാമോ)
·         സ്ത്രീയോടുള്ള അവഗണന പ്രതിപാദിക്കുന്ന കവിതകൾ/ കഥകൾ ഇനിയും വായിച്ചു മനസ്സിലാക്കാം
·         ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പ്രചാരണം / പ്രവർത്തനം ചെയ്യാം
·         സമൂഹത്തിൽസ്ത്രീ അവസ്ഥയെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം
·         നമ്മുടെ വീട്ടിൽ തന്നെ ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ സഹായിക്കാം
·         സ്ത്രീകളെ പുരുഷനുതുല്യരീതിയിൽ കണ്ട് പെരുമാറാം
·         .
·         .

4.    കവി ഈ കവിതയെഴുതി[കവി എന്തു ചെയ്തു എന്ന ചർച്ചാസൂചകം] എന്ന സംഗതിയിൽ കേന്ദ്രീകരിച്ച്:
സുഗതകുമാരി ഈ കവിത-പാട്ട് എഴുതിയപ്പോൾ സംഭവിച്ചതെന്തെല്ലാം?
{പൊതു ചോദ്യം ക്ലാസിൽ}
·         ഒരു പാടുപേർ വായിച്ചു
·         ഇനിയും ഒരുപാടുപേർ ഇക്കവിത വായിക്കും
·         സ്ത്രീ ജീവിതത്തിന്റെ തീവ്രമായ ദൈന്യം മനസ്സിലാക്കി
·         നമ്മുടെ സമൂഹത്തിലെ വലിയൊരു തിന്മയാണിതെന്ന് തിരിച്ചറിയുന്നു
·         ഇപ്പോൾ നമ്മളും ഈ കവിതയെ കുറിച്ച് സംസാരിക്കകയും അതിൽ പ്രശ്നം പരിഹരിക്കാൻ നമുക്കെന്തു ചെയ്യാനാവുമെന്നുവരെ ആലോചിക്കുകയും ചെയ്യുന്നു
·         .
·         .
BB-
അപ്പോൾ കവിയുടെമോഹംനിഷ്ഫലമായി എന്നാണോ?
[കുട്ടികളുടെ പ്രതികരണം]
നിഷ്ഫലം അല്ല/ നാമൊക്കെ ഇപ്പോഴും ഇക്കാര്യങ്ങളിൽ സംസാരിക്കുകയാണല്ലോ/ പരിഹാരത്തിന്നുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയായിരുന്നല്ലോ
എന്നാൽ എന്തേ കവി ഇങ്ങനെ പറയാൻ?
[കുട്ടികളുടെ പ്രതികരണം]
ഒരിക്കലും നിഷ്ഫലം ആവുന്നില്ല എന്നാണ് നമ്മൾ നേരത്തെ കണ്ടത്
തന്റെ (കവിയുടെ ) ഈ ചെറിയ ശബ്ദം / കവിത കവി ആഗ്രഹിച്ചപോലെ ശക്തമായില്ല എന്ന പരിഭ്രമം-കവിക്ക്
യാഥാർഥ്യത്തെ അതിന്റെ പൂർണ്ണതയിൽ കവിതയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞല്ല എന്ന തോന്നൽ-കവിക്ക്
ഇപ്പോഴും സ്ത്രീപ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ല എന്ന വേദന കവിക്ക്
കവിത ആസ്വദിക്കുന്നതിന്നപ്പുറം- കാര്യങ്ങൾ മനസ്സിലാക്കിയിട്ടും വായനക്കാർ പ്രവർത്തനങ്ങളിലേക്ക് ചെല്ലുന്നില്ല എന്ന രോഷം കവിക്ക്
അധികാരികൾ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുന്നില്ല എന്ന രോഷം
നമ്മൾ ആസ്വദിക്കുകമാത്രമല്ല; തുടർന്ന് പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു (ദിനാചരണങ്ങൾ, ക്ലബ്ബ്, ക്ലാസ് പരിപാടികൾ)



ഉൽപ്പന്നത്തിലേക്ക്

ആശയം കണ്ടെത്തി ഒരു കുറിപ്പ് എന്നായിരിക്കുമല്ലോ ഉൽപ്പന്നം (ആശയക്കുറിപ്പ്?)
ഇതു വരെ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടൊ മൂന്നോ ഖണ്ഡികയിൽ എഴുതാൻ ഉണ്ടായിരിക്കുമല്ലോ

ഒന്നാം ഖണ്ഡിക [കവി, കവിത, ഉള്ളടക്കത്തിന്റെ മർമ്മഭാഗം- സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥ]
രണ്ടാം ഖണ്ഡിക  [സ്ത്രീ അവ്സ്ഥയുടെ തീവ്രത കാവ്യാത്മകമായി-സ്ത്രീജന്മത്തിന്നു നൽകിയ വിശേഷണങ്ങൾ, ബിംബങ്ങൾ, വൈകാരികത, സഹാനുഭൂതി, ഐക്യം- അവതരിപ്പിച്ചിരിക്കുന്നു എന്ന സംഗതി]
മൂന്നാം ഖണ്ഡിക  [കവി ചെയ്തതിന്റെപാട്ട് എഴുതി- പ്രാധാന്യം, ആവശ്യകത, പ്രയോജനം- നമ്മിൽ ഉണ്ടാക്കിയ കർമ്മവ്യഗ്രത-പ്രതികരണക്ഷമത]

തുടർ പ്രവർത്തനം

ഗ്രൂപ്പ്ചർച്ചയിൽ കുട്ടികൾ കണ്ടെത്തിയതീരുമാനിച്ച സംഗതികൾ ഇങ്ങനെയാണല്ലോ
·         നമുക്കും ഒരു കവിത എഴുതാം (ബാലിശമായ ഒരു പ്രതികരണം എന്നു കരുതാമോ)
·         സ്ത്രീയോടുള്ള അവഗണന പ്രതിപാദിക്കുന്ന കവിതകൾ/ കഥകൾ ഇനിയും വായിച്ചു മനസ്സിലാക്കാം
·         ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പ്രചാരണം / പ്രവർത്തനം ചെയ്യാം
·         സമൂഹത്തിൽസ്ത്രീ അവസ്ഥയെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം
·         നമ്മുടെ വീട്ടിൽ തന്നെ ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ സഹായിക്കാം
·         സ്ത്രീകളെ പുരുഷനുതുല്യരീതിയിൽ കണ്ട് പെരുമാറാം
·         .
·         .

ക്ലാസിലും വിവിധ ക്ലബ്ബ് പരിപാടികളിലും ഈ പ്രവർത്തനങ്ങൾ ചെയ്യാൻ ഇടം ഉണ്ടാവണം
ദിനാചരണങ്ങളിൽ കുട്ടികൾ ആവേശപൂർവം തീരുമാനിച്ച ഈ സംഗതികൾ ചെയ്യാൻ അവസരം ഉണ്ടാകണം
ക്ലാസിലും പൊതു ഇടങ്ങളിലും വീട്ടിലും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ പെരുമാറാൻ തുടങ്ങിയിരിക്കുന്നു എന്നു നിരീക്ഷിക്കണം [കുട്ടിയുടെ ദിനചര്യാക്കുറിപ്പുകൾ,സംഭവങ്ങളുടേയും പത്രവാർത്തകളുടേയും അടിസ്ഥാനത്തിലുള്ള പ്രതികരണക്കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ എന്നിവയിലൂടെ ഇതു നിരീക്ഷിക്കാമല്ലോ ]
തത്സമയത്തേക്കാൾ അധികം മൂല്യം കുറേ ദിവസങ്ങൾക്കു ശേഷമുള്ള നിരീക്ഷണമാവും.അധ്യാപികയുടെ ബോധപൂർവമായ ആസൂത്രണം ഇവിടെയെല്ലാം അനിവാര്യമാകുന്നു.

2 comments:

സുജനിക said...

സാധാരണയായി ഇതിന്റെ ആശയം വിശദമാക്കുന്ന കുറിപ്പിൽ
കവിതയിലെ ഉള്ളടക്കം ചുരുക്കത്തിൽ, ഈ വരികളിലെ അർഥം ആവർത്തിച്ചെഴുതൽ, ഇതു നല്ല ആശയമാണെന്ന അഭിപ്രായം രേഖപ്പെടുത്തൽ....ഒക്കെയുള്ള ഒരു 2 ഖണ്ഡിക ക്കുറിപ്പ് ആണോ വേണ്ടത്?

പ്രേമന്‍ മാഷ്‌ said...

രാമനുണ്ണി മാഷ്‌,
പ്രവര്‍ത്തനത്തെ വളരെ സമഗ്രമായി നോക്കിക്കാണാനും പ്രക്രിയ വിശദമാക്കാനും കഴിഞ്ഞിട്ടുണ്ട്. അഭിവാദ്യങ്ങള്‍ . ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ‘ഇവള്‍ക്കു മാത്രമായൊരുഗാനം പാടാ- നെനിക്കു നിഷ്ഫലമൊരു മോഹം, സഖീ….’ എന്നത് ഒരു അവധാരണ ചോദ്യമല്ല. ഇതേ പ്രക്രിയയിലൂടെ കടന്നു പോകേണ്ട ഒരു പഠന പ്രവര്‍ത്തനം തന്നെയായാണ് വിഭാവനം ചെയ്തത്. ഉയര്‍ന്ന ചിന്ത ആവശ്യമായ ഒരു പ്രവര്‍ത്തനം. ഇത്ര വിശദമായി ആലോചിച്ചിട്ടില്ലെങ്കിലും. അതില്‍ കിട്ടാവുന്ന പ്രതികരണങ്ങളുടെ ചില മാതൃകകള്‍ HB യില്‍ കൊടുത്തത് ശ്രദ്ധിച്ചാല്‍ അത് മനസ്സിലാവും. എങ്ങിനെയായാലും അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമാന് മാഷുടെ പോസ്റ്റ്‌.