07 May 2011

അധ്യാപകപരിശീലനത്തിന്നൊരുങ്ങുമ്പോൾ-1


തികഞ്ഞ പ്രൊഫഷണലുകളാവുക!

പുതിയ പാഠപുസ്തകങ്ങളും പുതുവർഷത്തേക്കുള്ള അധ്യാപക പരിശീലനവും തുടങ്ങുകയായി. ദീർഘമായ പരിശീലനങ്ങളും ക്ലസ്റ്ററുകളും എല്ലാം തന്നെ അധ്യാപകരെ ക്ലാസ്‌മുറിയിൽ മികച്ച പ്രവർത്തകരാക്കാൻ തന്നെയാണ്. പരിശീലനങ്ങളിലൂടെ തികഞ്ഞ പ്രൊഫഷണലുകളാകാൻ എല്ലാവർക്കും കഴിയേണ്ടതുണ്ട്. ആർക്കും എന്തും ‘പഠിപ്പിക്കാം’ എന്ന പൊതു ബോധം തിരുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം ഈ അഭ്യാസങ്ങളിലൂടെ.
·         അധ്യാപകന്റെ സ്ഥാനം (സമൂഹത്തിലും സ്കൂളിലും) കൃത്യമായി നിശ്ചയിക്കണം
·         മികച്ച പരിശീലനം മികച്ച അധ്യാപകനെ രൂപപ്പെടുത്തുന്നു
·         കരിക്കുലം, സിലബസ്, പാഠപുസ്തകം എന്നിവയിൽ ആഴത്തിലുള്ള അറിവ് ഉണ്ടാക്കിയെടുക്കണം
·         ബോധന ശാസ്ത്രം, ബോധന രീതികൾ, തന്ത്രങ്ങൾ എന്നിവയിൽ ആധികാരികമായ നൈപുണികൾ നേടണം
·         ബോധനം, മൂല്യനിർണ്ണയനം, ദിശാനിർണ്ണയം, പരിഹാരബോധനം എന്നിവയിൽ കൃത്യത കൈവരിക്കണം
·         പാഠ്യവസ്തു സൂക്ഷ്മമായി വിശകലനം ചെയ്യാനും ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഉയർന്ന കഴിവ് നേടണം
·         ഭിന്ന നിലവാരക്കാരായ കുട്ടികളെ പരിഗണിക്കാനും പ്രവർത്തനങ്ങൾ നലകാനും വേണ്ട കെൽ‌പ്പ് ഉണ്ടാവണം
·         പാഠ്യവസ്തു, കരിക്കുലം ആവശ്യപ്പെടുന്നആഴത്തിലും പരപ്പിലും വിദ്യാർഥിയിലെത്താൻ വേണ്ട പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം ഉണ്ടാക്കിയെടുക്കണം
·         സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം എന്നിവയിൽ പ്രഗത്ഭമായ എഞ്ചിനീയറിങ്ങ് ചെയ്യാനാവണം
·          പഠനത്തിലേക്ക് കുട്ടിയെ നയിക്കാനുള്ള കൃത്യത ഓരോ വാക്കിലും പ്രവൃത്തിയിലും ആവിഷ്കരിക്കണം
·         ഉൽ‌പ്പന്നങ്ങളുടെ മൂല്യനിർണ്ണയം സംബന്ധിച്ച് കണിശത ഉണ്ടാക്കാൻ കഴിയണം
·         സ്വയം പഠിക്കാനും അധ്യാപനത്തിൽ മികവ് പുലർത്താനും വേണ്ട ഉൾപ്രേരണ സൃഷ്ടിക്കണം
·         തന്റെ മേഖലയിൽ തന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ ഒരിക്കലും സാഹചര്യമുണ്ടാക്കരുത്
·         തന്റെ സ്ഥാപനത്തിൽ തന്റെ അനിവാര്യത കുട്ടികളുടെ / രക്ഷിതാക്കളുടെപിൻബലത്തിലാവണം നിർണ്ണയിക്കേണ്ടത്
·         ജനാധിപത്യസംസ്കാരം ഉടനീളം നിലനിർത്തണം

No comments: