19 July 2022

ചണ്ഡാലഭിക്ഷുകി [ ഹ്രസ്വചിത്രം : തിരക്കഥ]

 

SHORT FILM

LIBRARY COUNCIL
LIBRARY SSWEET



ചണ്ഡാലഭിക്ഷുകി

-------------------------



സീൻ 01 [1 മിനുട്ട്]

ഔട്ട്ഡോർ

ഉച്ച

പഞ്ചായത്ത് കിണറിന്നരികിൽ സ്ത്രീകളുടെ ചെറിയൊരു കൂട്ടം

വെള്ളം കോരുന്നവർ, കോരാൻ കാത്തു നിൽക്കുന്നവർ , കിണറ്റിങ്കരയിലേക്ക് വരുന്നവർ , ഉച്ചസൂര്യൻ

വിവിധ ആംഗിളുകളിൽ ദൃശ്യങ്ങൾ


കട്ട്

000


സീൻ 02 [ സീൻ 01 തുടർച്ച ] [2 മിനുട്ട്]

ജനക്കൂട്ടം സംഭാഷണം

ഓരോരുത്തർ പറയുന്നതും വ്യക്തമായി കേൾക്കാം

നമ്മുടെ സ്വീറ്റ് ലൈബ്ററിയിലെ കുട്ടികൾ സിനിമയെടുക്കാൻ പോവാത്രേ

അതവരു എടുത്തില്ലെ? സമ്മാനവും കിട്ടിയില്ലേ ?

വെറും സമ്മാനല്ല സംസ്ഥാനത്തെ ഒന്നാം സ്ഥാനം !

ഇതതല്ല . പുതിയ സിനിമ . ചെറിയ സിനിമ

ചണ്ഡാലഭിക്ഷുകിയുടെ കഥ

ചണ്ഡാലഭിക്ഷുകിയോ? അത് ആശാന്റെ കവിത അല്ലേ?

100 വര്ഷം മുന്പ് എഴുതിയത് .

2500 വർഷം മുന്പ് നടന്ന കഥ. .


കട്ട്

000



സീൻ 03 [ 2 മിനുട്ട്]


ഔട്ട്ഡോർ

പകൽ 4 മണി

കുട്ടികളും മുതിര്ന്നവരും [സി ആർ മാഷും വാസുമാഷും അടക്കം ] ചെറിയൊരു കൂട്ടം

വായനശാല മുറ്റത്ത് വട്ടം കൂടിയിരിക്കുന്നു

സിനിമ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങൾ കാണാം


സംവിധായകൻ : അതെ. അതുതന്നെ. പ്രധാനമായും 4 കഥാപാത്രങ്ങൾ 5-6 ഉപകഥാപാത്രങ്ങളും വേണം.


മുതിർന്ന 1-മൻ : ആനന്ദ ഭിക്ഷു, മാതംഗി, ശ്രീ ബുദ്ധൻ, രാജാവ് , ആരൊക്കെയാ പറ്റിയ നടീനടന്മാർ കുട്ടികൾക്കിടയിൽ


കുട്ടികളിൽ 1-മൻ : ആനന്ദഭിക്ഷു സൂരജ് നായർ പറ്റും. കവിത വായിച്ചപ്പോൾ ആനന്ദ ഭിക്ഷുവാകാൻ പറ്റിയ രൂപം സൂരജ് നായർ ആണ്. കാസ്റ്റിങ്ങ് ഉഷാറായാൽ സിനിമ പകുതി വിജയിച്ചു


കുട്ടികളിൽ 2-മൻ : കവിത ഞാനും വായിച്ചതാ. എനിക്ക് തോന്നിയത് സന്തോഷ് മതിയെന്നാ?

കുട്ടികളിൽ 1-മൻ : സന്തോഷ് പറ്റും. പക്ഷെ സന്യാസിയുടെ ഒരു ഗെറ്റപ്പ് സൂരജ് നായർക്കാണ്. ആ കൾച്ചർ സൂരജ് നായർക്ക് രൂപത്തിലും പെരുമാറ്റത്തിലും കിട്ടും. ജന്മനാ ആ ഒരു ഗെറ്റപ്പ് ഉണ്ട് അവന്ന് . സന്തോഷിനതില്ല എന്നാ എന്റെ അഭിപ്രായം.

കുട്ടികളിൽ 5-മൻ : അതിനവൻ നമ്മുടെ കൂടെ ഇല്ലല്ലോ?

കുട്ടികളിൽ 1-മൻ : അത് സാരല്യ. ഇങ്ങനെ ഒരാവശ്യം നമ്മൾ പറഞ്ഞാൽ സൂരജ് നായർ സമ്മതിക്കാതിരിക്കില്ല്


കട്ട്

000


സീൻ 03 തുടർച്ച [ 30 സെക്കന്റ് ]

കറുത്ത് മെലിഞ്ഞ് ഉയരമുള്ള ഒരു പെൺകുട്ടി [ ഗീത ] ഇടയിലേക്ക് നടന്ന് വന്ന് കൂട്ടത്തിൽ കൂടി ഇരിക്കുന്നു.


[ വോയ്സ് ഓവർ ]

മുതിർന്ന 2 -മൻ : സൂരജ് നായരെ പറ്റും. സന്തോഷിനെ നമുക്ക് പരിചാരകരിൽ ഒരാളാക്കാം. നായിക മാതംഗി ആരാവും ?


കട്ട്

000



സീൻ 03 തുടർച്ച [ 1.5 മിനുട്ട്]


കുട്ടികളിൽ 1-മൻ : മാതംഗി നന്ദിനി പൊതുവാൾ. കവിതയിലെ മാതംഗി തന്നെ. കറക്ട് ഗെറ്റപ്പ്

കുട്ടികളിൽ 3.മൻ : സൂരജ് നായരെപ്പറ്റി പറഞ്ഞപോലെ മാതംഗിക്ക് ഏറ്റവും യോജിക്കുക ദാ ഇപ്പൊ വന്ന ഗീതയാണ്. ശരിക്ക് മാതംഗി. പഞ്ചായത്ത് കിണറ്റിൽ നിന്ന് എന്നും വെള്ളം കോരിയിട്ടുള്ള അനുഭവസമ്പത്തും ഗീതക്കാണ്.

കുട്ടികളിൽ 4-മൻ : വേലായുധന്റെ മകളല്ലേ

കുട്ടികളിൽ 3.മൻ : യെസ് അവൾതന്നെ

കുട്ടികളിൽ 1-മൻ : സൂരജ് നായരും നന്ദിനി പൊതുവാളുമാണെങ്കിൽ സിനിമ വിജയിക്കും. സൂപ്പറാവും.

സി ആർ മാഷ് : സിനിമയാണോ ജാതിയാണോ വിജയിക്ക്യ കുട്ട്യോളേ?

കൂടിയിരിക്കുന്നവർ പരസ്പരമവ്യക്തമായി സംസാരിക്കുന്നു. സൗണ്ട് ഫേഡൗട്ട്

കട്ട്

000


സീൻ 03 തുടർച്ച [ 30 സെക്കന്റ് ]

ഗീതയുടെ മുഖം ക്ളോസപ്പ്

മാതംഗിയുടെ അഭിമാനതീവ്രമായ മുഖം

നടന്നുവരുന്ന പാദസരകിലുക്കം

ചൂടുകാറ്റടിക്കുന്നു. കൊഴിയുന്ന ആലിലകൾ


കവിതാഭാഗം വോയ്സ് ഓവർ

അപ്പൊഴുതങ്ങൊരു പെൺകൊടിയാൾ ............ വന്നണയുന്നു വഴിക്കിണറ്റിൽ"


കട്ട്

000



സീൻ04 [ 45 സെക്കന്റ് ]

ഔട്ട്ഡോർ

10 മണി രാവിലെ

ഷൂട്ടിങ്ങ് നടക്കുന്നു

സംവിധായകൻ ഗീതക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നു

ദൂരെ നിന്ന് നടപ്പാതയിലൂടെ ആനന്ദഭിക്ഷു നടന്ന് വരുന്നു.


കട്ട്

000


സീൻ 05 [ 1 മിനട്ട്]

സീൻ 04 തുടർച്ച

കുട്ടികളിൽ 1-മൻ [മറ്റു കുട്ടികളോട് ] : നമ്മൾ പറഞ്ഞപോലെ നന്ദിനി പൊതുവാളായിരുന്നെങ്കിൽ സൂപ്പറായേനേ. ഇത്ര പ്രയാസല്ല്യ. ഗീതക്ക് സംവിധായകൻ പറയുന്നത് മനസ്സിലാവുന്നേ ഇല്ല.


കുട്ടികളിൽ 4-മൻ : നന്ദിനി പൊതുവാളിന്നും സൂരജ് നായർക്കുമൊക്കെ അതിന്റേതായ ഒരു കഴിവുണ്ട്. ഗീതക്ക് എന്താള്ളത്? ദിവസവും വെള്ളം കോരാറുണ്ട് എന്നല്ലാതെ എന്താ? മാതംഗിയുടെ നിറവും ആഭിജാത്യവും ഒക്കെ നന്ദിനി പൊതുവാൾക്ക് തന്നെയാ .


കട്ട്

000



സീൻ 06 [ 2 മിനുട്ട്]


നട്ടുച്ച

വെയിൽ


ഷൂട്ടിങ്ങ് നടക്കുന്നു


ആനന്ദഭിക്ഷുവും മാതംഗിയും

ഭിക്ഷു വെള്ളം വാങ്ങി കുടിക്കുന്നു.

മാതംഗി കഥാപാത്രത്തെ ശരിക്ക് ഉൾക്കൊണ്ട് നിൽക്കുന്നു

ഭിക്ഷു വെള്ളം കുടിക്കതെ കുടിച്ചതായി അഭിനയിച്ച് ' നന്നായില്ലേ ' എന്ന് സംവിധായകനെ നോക്കുന്നു

കട്ട് [ സംവിധായകൻ അലറുന്നു ]


കട്ട്

000

Caste is not a physical object like a wall of bricks or a line of barbed wire which prevents the Hindus from co-mingling and which has, therefore, to be pulled down. Caste is a notion; it is a state of the mind.”

വോയ്സ് ഓവർ

baba saheb ambedkar എന്ന് എഴുതി കാണിക്കുന്നു

കട്ട്

000


....

റ്റൈറ്റില്സ് , ക്രഡിറ്റ്സ്.....

No comments: