കയ്യെത്തുന്നേടത്ത്
അറിവും അനുഭവവും കയ്യെത്തുന്നേടത്ത് കിട്ടുമ്പോഴാണ് സന്തോഷമുണ്ടാവുക. കയ്യെത്താദൂരത്തുള്ളത് ഇരിക്കുന്ന ഒന്നും വ്യക്തിപരമായി സുഖമുള്ളതല്ല. കയ്യെത്താദൂരത്തുള്ളതിനെ ആവുന്നത്ര കയ്യെത്തുന്നേടത്ത് എത്തിക്കാനുള്ള ശ്രമമാണ് പൊതുവെ ജീവിതം.
പുസ്തകങ്ങളുടെ കാര്യമാണ് ഇപ്പോൾ ഇവിടെ പറയുന്നത്. ഇഷ്ടപ്പെട്ട പുസ്തകം,പല കാരണങ്ങൾ കൊണ്ടും വായിക്കാനാഗ്രഹിക്കുന്ന പുസ്തകം അടുത്തുണ്ടെങ്കിൽ വായന ഇപ്പോഴുള്ളതിനേക്കാൾ തീർചയായും അധികം നടക്കും. ഉടനെ കിട്ടുക എന്നതാണ് പ്രധാനം. അതിനുള്ള സൗകര്യം നമ്മൾ സ്വയം ഒരുക്കുകയാണ് വേണ്ടതും.
വായന - ഒരു പുസ്തകം വായിക്കണമെന്ന് തോന്നുക എപ്പോഴാണ് ? ആ പുസ്തകത്തെ കുറിച്ച് കേൾക്കുന്നതോടെ. "പെനാൽട്ടികിക്ക് കാത്തു നിൽക്കുന്ന ഗൊളിയുടെ ഏകാന്തത " എന്ന പുസ്തകപ്പേരുകേട്ടപ്പൊഴെ അത് വായിച്ചപോലെ തോന്നി എന്ന് എൻ എസ് മാധവന്റെ ഒരു കഥയിൽ പറയുന്നില്ലേ? വായനയുടെ തുടക്കം അങ്ങനെയാണ്. പിന്നീട് ആ പുസ്തകം എവിടെയോ വെച്ച് അലമാരയിൽ കാണുന്നു. ചട്ട [ പേരും ബ്ലർബും] വായിക്കുന്നു. പിന്നൊരിക്കൽ ആദ്യ പേജ് വായിക്കുന്നു. ഒക്കെ 4-5 മിനുട്ട് സമയത്തിനകത്ത് പല ദിവസങ്ങളിലായി. പിന്നൊരിക്കൽ ഉള്ളിലെ 3-4 പേജ് വായിക്കാൻ സാധിക്കുന്നു. മെല്ലെ മെല്ലെ പുസ്തകം മുഴുവനായി വായിക്കാൻ സാധിക്കുന്നു. വായിക്കാതെ പറ്റില്ല എന്ന അവസ്ഥ കൈവരിക്കുന്നു. സ്വാഭാവികമായി ചിലത് വായിക്കേണ്ടതില്ലെന്നും തീരുമാനിക്കുന്നു. തീരുമാനിക്കുമ്പോഴേക്കും അത് കുറെ വായിച്ച് കഴിഞ്ഞിരിക്കും !!
തിരക്കുകൾക്കിടക്ക് കിട്ടുന്ന ചെറിയ ചെറിയ സമയങ്ങളിൽ തൊടാനും എടുക്കാനും മറിച്ച് നോക്കാനും 4-5 പുസ്തകങ്ങൾ കയ്യെത്തുന്നേടത്ത് വെക്കാൻ ഒരിടം. പുസ്തകങ്ങൾ, മാസികകൾ, ന്യൂസും പാട്ടും ഓഡിയോ ബുക്കും പോഡ്കാസ്റ്റും കേൾക്കാനുള്ള ഉപകരണം, അങ്ങനെ അങ്ങനെ ചിലതൊക്കെ കയ്യെത്തുന്നേടത്ത് ഉണ്ടായാൽ എങ്ങനെയിരിക്കും?
അതാണ് കയ്യെത്തുന്നേടത്ത് എന്ന ഹോം ലൈബ്രറി പ്രോജക്ട്. ചുരുങ്ങിയ ചെലവിൽ നമുക്ക് ഒരുക്കാം. ഇഷ്ട രൂപത്തിലുള്ള ഒരു കുഞ്ഞു ഷെല്ഫ് , ഇഷ്ടപ്പെട്ട 3-4 ബുക്ക് മാത്രമായി 1500 രൂപയിൽ താഴെ ചെലവേ വരൂ. നമുക്ക് നോക്കാം.
No comments:
Post a Comment