നിങ്ങൾ
ഒഴിവുസമയം ചെലവഴിക്കുന്നതെങ്ങനെ?
നിങ്ങളുടെ
ഒഴിവുസമയ വിനോദം എന്ത്?
എന്താണ്
നിങ്ങളുടെ `
ഹോബി
[
hobby] ?
ക്ളാസിൽ
ഇപ്പോഴും അദ്ധ്യാപിക ചോദിക്കുന്ന
ഒരു ചോദ്യമാണിത്.
കുട്ടികള്ക്ക്
ഉത്തരം പറയാൻ ഒരു പ്രയാസവുമില്ല
ഇന്നേവരെ.
ടി.
വി.
കാണൽ,
സിനിമ,
പന്തുകളി,
ക്രിക്കറ്റ്,
വായന,
ചിത്രം
വരയ്ക്കൽ ,
പാചകം
,
അടുക്കളത്തോട്ടം
,
ചാറ്റിങ്ങ്
,
ഇന്റെര്നെറ്റ്,
വിക്കിപീഡിയ,
സ്റ്റാമ്പ്
ശേഖരണം,
...... ഉത്തരം
റെഡിയാണ്`.
ഒരാൾ
ആഹ്ളാദത്തിനുവേണ്ടി
ഒഴിവുസമയങ്ങളിൽ സ്ഥിരമായി
ചെയ്യുന്ന പ്രവൃത്തിയാണ്`
ഹോബി.
മേല്പ്പറഞ്ഞതൊക്കെ
'ഹോബിയാണെങ്കിലും
വായന ഇക്കൂട്ടത്തിൽ നിന്ന്
മാറ്റേണ്ടകാലം സ്കൂൾ കുട്ടികളുടെ
കാര്യത്തിൽ അതിക്രമിച്ചിരിക്കുന്നു
എന്നു തീർച്ച .
പ്രവർത്തനാധിഷ്ഠിതമായ
ക്ളാസ്‌മുറിയിൽ നടക്കുന്ന
അറിവ് നിർമ്മാണം കുട്ടിയുടെ
മുൻകയ്യിലാണ്`
നടക്കുന്നത്.
അദ്ധ്യാപിക
മെന്ററുടെ [mentor]റോളിൽ
ഒപ്പം ഉണ്ട് .
ഏതുവിഷയവും
ഏതുപാഠവും രൂപീകരിച്ചിരിക്കുന്നത്
ഈ അടിസ്ഥാനത്തിലാണ്`.
അതുകൊണ്ട്
ഓരോ പ്രവർത്തനങ്ങളും
പാഠപുസ്തകത്തിനപ്പുറത്തേക്ക്
നീളുന്നുണ്ട്.
ആ
നീളം കുട്ടിയുടെ അനുഭവങ്ങളുടെ
അടിസ്ഥാനത്തിലാണ്`.
അനുഭവങ്ങളാകട്ടെ
നേരനുഭവങ്ങൾ മാത്രമല്ല.
നേരനുഭവങ്ങളേക്കാൾ
കുട്ടിക്കും [
മുതിർന്നവർക്കും
]
വായനാനുഭവങ്ങളാണ്`
അധികം
എപ്പോഴും.
പാഠപുസ്തകത്തിനപ്പുറത്തേക്ക്
അവശ്യം നീളുന്ന പ്രവർത്തനമാണ്`
വായന.
അധികവായനയല്ല
;
അവശ്യവായനയാണ്`.
പാഠപുസ്തകങ്ങൾ
ഇതിനെ '
അധികവായനക്ക്
'
എന്നു
കുറിയ്ക്കും.
അധികവായനക്ക്
എന്നു സൂചിപ്പിച്ചവകൂടി
വായിച്ചാലേ നിർദ്ദേശിക്കുന്ന
പ്രവർത്തനങ്ങൾ പൂർണ്ണരൂപത്തിൽ
ചെയ്യാനാവൂ.
കഥാപാത്രനിരൂപണം,
ആസ്വാദനക്കുറിപ്പ്,
താരതമ്യക്കുറിപ്പ്,
കവിയുടെ
ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്
മനസ്സിലാക്കിയെഴുതൽ തുടങ്ങി
സാമ്പത്തികശാസ്ത്രം,
ഭൂമിശാസ്ത്രം,
ഭൗതികശാസ്ത്രം
എന്നിവക്കും ,
എല്ലാ
വിഷയങ്ങൾക്കും ഈ 'അധികവായന
'
ആവശ്യമാണ്`.
വായന
,
ജ്ഞാനവൃത്തിയാണ്`,
ഉള്ളടക്കം
സംഗ്രഹിക്കലാണ്`,
ഭാഷ
ഉൾക്കൊള്ളലാന്`,
വിവരങ്ങളും
ആശയങ്ങളും പങ്കുവെക്കലാണ്`.
അപ്പോൾ
ഇത് കാണിക്കുന്നത് വായന
പഠനപ്രവർത്തനമാണ്`
എന്നാണ്`.
ഒഴിവുസമയ
വിനോദമോ അധികവായനയോ അല്ല.
വേണമെങ്കിൽ
വായിക്കാമെന്ന സൗജന്യം ഇല്ല.
വായിച്ചേ
തീരൂ.
കഥകൾ,
കവിതകൾ,
നോവലുകൾ,
ജീവചരിത്രങ്ങൾ,
ആത്മകഥകൾ,
ശാസ്ത്രലേഖനങ്ങൾ,
ചരിത്രകൃതികൾ,
ദാർശനിക
ഗ്രൻഥങ്ങൾ ,
നിരവധി
വിഭാഗത്തിൽ പെട്ട ഉപന്യാസങ്ങൾ,
ദിനപത്രങ്ങൾ,
വാരികകൾ
....
അങ്ങനെ.
അതാണ്`
പഠനം.
ക്ളാസിൽ
നിന്നു കിട്ടുന്നതും
ഇങ്ങനെവായിച്ചുകിട്ടുന്നതും
ഒക്കെ ക്ളാസിൽ പങ്കുവെക്കാനും
വികസിപ്പിക്കാനും വ്യക്തത
വരുത്താനും ക്ളാസിലെ ഗ്രൂപ്പ്
പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
അറിവ്
സൃഷ്ടിക്കുന്നതിലെ പ്രക്രിയയാണ്`
വായന.
ഒഴിവുസമയ
വിനോദമല്ല അറിവ് നിർമ്മാണം.
കുട്ടിയുടെ
നിത്യജീവിതത്തിന്റെ സുപ്രധാനമായ
ഘടകമാണിത്.
ക്ളാസ്റൂം
പ്രവർത്തനങ്ങളുമായി
ഒട്ടിച്ചേർന്നതാണ്`.
പഠനമികവിന്ന്
അവശ്യമാണ്`.
പഠനപ്രക്രിയയുടെ
ഭാഗമാണ്`.
ഒഴിവുസമയത്തല്ലാത്തപ്പോഴൊക്കെ
നടക്കുന്ന പഠനപ്രക്രിയകളിൽ
വായന ഉണ്ട്.
കുട്ടിയുടെ
/
മുതിർന്നവരുടേയും
ജീവിതം ഒരിക്കലും ഹോബിയല്ലല്ലോ.
No comments:
Post a Comment