24 August 2015

ഓണം - പൂവിളികൾ


1

പൂവേപൊലി പൂവേപൊലി പൂവേ പൊലി പൂവേ
പൂവേപൊലി പൂവേപൊലി പൂവേ പൊലി പൂവേ!
കാക്കപ്പൂവേ പൂത്തിരുളേ
നാളേയ്‌ക്കൊരു വട്ടിപ്പൂതരണേ
പൂവായപൂവെല്ലാം പിളേളരറുത്തു
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
പൂവേപൊലി പൂവേപൊലി പൂവേ പൊലി പൂവേ
പൂവേപൊലി പൂവേപൊലി പൂവേ പൊലി പൂവേ!
അരിപ്പപ്പൂവേ ............

2
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
നേരേ വാതിൽക്കൽ നെയ്യെച്ചു
ചെന്നു കുലുങ്ങി ചെന്നു കുലുങ്ങി
ചെന്ത്രമാനിനി പൂക്കൊണ്ട
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ ..............

3
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടി തുടിക്കോലും പറ പറക്കോലും
കൈക്കൊണ്ടുവന്ന
പൂവേ പൊലി പൂവേ പൊലി പൂവേ.......

4
ഒന്നേ ഒന്നേ പോൽ
ഓമനയായി പിറന്നാനുണ്ണി
രണ്ടേ രണ്ടേ പോൽ
ഈരില്ലം പുക്കു വളർന്നാനുണ്ണി
മൂന്നേ മൂന്നേ പോൽ
മുലയുണ്ടു പൂതനെ കൊന്നാനുണ്ണി
നാലേ നാലേ പോൽ
നാലു പശുക്കളെ മേച്ചാനുണ്ണി
അഞ്ചേ അഞ്ചേ പോൽ
അഞ്ചാതെ കംസനെ കൊന്നാനുണ്ണി
ആറേ ആറേ പോൽ
ഏഴേ ഏഴേ പോൽ
എഴുനിലമാടേ വസിച്ചാനുണ്ണി
എട്ടേ എട്ടേ പോൽ
പെട്ടെന്ന് ദുഷ്ടരെ കൊന്നാനുണ്ണി
ഒമ്പതേ ഒമ്പതേ പോൽ
.................................
പത്തേ പത്തേ പോൽ
ഭക്തരെ രക്ഷിച്ചു പോന്നാനുണ്ണി

5
ഓണം വന്നോണം വന്നോട്ടക്കയ്യാ
വീട്ടിക്കൊണ്ടെക്കടാ ചെരട്ടക്കയ്യ് ...









1 comment:

സുധി അറയ്ക്കൽ said...

ഓണാശംസകൾ!!!!