കളിയഛൻ :
സിനിമ :
സംവിധാനം
ഫറൂക്ക് അബ്ദുറഹ്മാൻ
മുഖവുര
ഞാനീ നിളയെ
ആലിംഗനം ചെയ്യുന്നു :
അമ്മയായി,
ഭാര്യയായി,
കാമുകിയായി,
കൂട്ടുകാരിയായി
, ഗുരുവായി
ഞാനീ നിളയിൽ
നീരാടുന്നു :
പാപമോചനത്തിനായി
, ദുഖമോചനത്തിനായി
, അലൗകികാനന്ദത്തിനായി
ഞാനീ നിളയിൽ
കളിക്കുന്നു :
അരങ്ങാക്കി,
അണിയറയാക്കി,
സദസ്സാക്കി
, ചിലപ്പോൾ
സർവതേജസ്സോടെയും ചിലപ്പോൾ
അടർന്ന ചുട്ടിയോടെയും ഈ
നദിയിൽ യാഗാവസാനം ചിതിപോലെ
ഗരുഡനായി പറന്നുയരാൻ
ഞാനീ നിളയെ
ധ്യാനിക്കുന്നു :
എനിക്കായി,
പ്രിയപ്പെട്ടവർക്കായി,
വളർത്തിയവർക്കായി
, ഗുരുവിനായി
ഞാനീ നിളയെ
അറിയുന്നു: എനിക്ക്
എന്നെയെന്നപോലെ ഒഴുക്കായി,
ചുഴിയായി,
മലരികളായി,
പൂത്തതടങ്ങളായി,
കവിതയായി
നദികൊണ്ട
കഥകളിവേഷം
ഇങ്ങനെ മുഖവുരായി
പറയാൻ ഒരൊറ്റ കുഞ്ഞിരാമനേ
ആവൂ. കളിയഛന്റെ
പ്രിയ ശിഷ്യനായ കുഞ്ഞിരാമന്ന്
. നാട്ടുകാരുടെ
പ്രിയകലാകാരനായ കുഞ്ഞിരാമനേ
ആവൂ . അത്രയാണ്`
കളിയഛനിലെ
കുഞ്ഞിക്ക് നിളാനദി.
കളിയഛനിലെ
നിത്യസാന്നിദ്ധ്യമാണ്`
ഭാരതപ്പുഴ.
വഴിതെറ്റിവന്ന്
വീണ കുഞ്ഞിയെ നദികടത്തിയാണ്`
അമ്മാമൻ
വഴിയിലേക്ക് കൂട്ടുന്നത്.
പലനിരയിലും
ഒഴുക്ക് നിന്നുപോയ നദി കച്ചയും
മെഴുക്കും വാങ്ങുമ്പോൾ
ദീപാവലികളാൽ പ്രകാശിച്ച്
ഒഴുകുന്ന പശ്ചാത്തല ദൃശ്യം
വിവരണാതീതമാണ്`.
കണ്ണും മെയ്യും
ഉറച്ച കുഞ്ഞിരാമൻ നദികടക്കുമ്പോൾ
[തോണിക്കാരനോട്
] പറയുന്ന
കവിത അവനും നദിക്കും
ഉൾക്കൊള്ളാനാവുന്നു.
പാപനാശിനി ,
പറക നീ ,
മന്ദം
തരളം
തിരവചസ്സുകളാലെയെന്‍ കാതില്‍
ദ
ദമിപ്പിപ്പൂ
നീയെന്‍ മാനസം
മൗനശില്പ്പ്പം
ചാര്‍ത്തിയെന്മേലില്‍
അണിയറയ്ക്കുള്ളില്‍
, അരങ്ങത്തും
സര്‍വദമനേ,
നിത്യേ ,
നിളേ!
ദ
ദാനമീ ജന്മം
സുകൃതാല്‍
സ്തന്യമേകി
വളര്‍ത്തിയോളല്ലോ
നീളും വഴിക്കണ്ണായ്
മുന്‍നടക്കൂന്നൂ
ജഗന്മാതേ, നിത്യേ , നിളേ !
ജഗന്മാതേ, നിത്യേ , നിളേ !
ദ
ദയിത നീ ,
ഞാനോ കാമുകന്‍
അലയുകയല്ലോ
സഹചരീ,
തരിക താവക ലസിത
രാഗം
സുലോക സുഭഗേ,
നിത്യേ,
നിളേ!
പുഴക്കരയിലെ
നിരങ്കുശമായ ജീവിതം ഏതുകലാകാരനും
വളർച്ചയ്ക്കുള്ള ഈർപ്പം
നൽകുന്നു.
സാമ്പ്രദായിക
സാമൂഹ്യസങ്കൽപ്പങ്ങളിൽ
ഉൾക്കൊള്ളിക്കാനാവാത്തതെങ്കിലും
കലാകാരന്ന്,
കവിക്ക്
ഉർവരമായ നദീതടം
നിത്യമോഹനീയമാണ്`.വിവാഹവാർത്ത
സ്വീകരിക്കുന്ന കുഞ്ഞി കെട്ടും
ഭാണ്ഡവുമായി നദി വിലങ്ങുന്ന
ദൃശ്യം , പുതിയൊരു
ജീവിതം വെച്ചുപിടിപ്പിക്കാനുള്ള
നിലവും ജലവുമായി സ്വീകരിക്കുന്നു.
ചിങ്ങം ഒന്നിന്ന്
നിശ്ചയിച്ച കല്യാണം മറന്ന
കുറ്റബോധത്തോടെ മുങ്ങിച്ചാവാനുള്ള
ഇടമായി തേടുന്നതും നിളയെയാണ്`.
കുറ്റബോധവും
പാപബോധവും ഒക്കെ കഴുകിക്കളയാൻ
ഇതിനേക്കാളധികം പുണ്യം
പേരുന്ന നദി കുഞ്ഞിരാമനില്ല
എന്നാണല്ലോ ദൃശ്യം.
കാടുപിടിച്ചനദി
പശ്ചാത്തലമായി ഇഛക്കൊത്ത്
വേഷം കെട്ടി നടക്കാനുള്ള
വാശിക്ക് പശ്ചാത്തലമൊരുക്കുന്നു.
കാട് വളരുന്നത്
മനസ്സിലല്ല,
നദിയിലും
നദീതടങ്ങളിലുമാവുന്ന പ്രകൃതി
സാന്നിദ്ധ്യം .
കാമുകി
പരിത്യജിച്ചപ്പോഴും അഭയം
നൽക്കുന്നതും ആശ്വസിപ്പിക്കുന്നതും
നിളയാണ്`. കാമുകിയായി
നിത്യസാന്നിദ്ധ്യമായി
താനുള്ളപ്പോൾ വിഷാദിക്കുന്നതെതിനെന്ന്
ധർമ്മോപദേശം നൽകാൻ കെൽപ്പുള്ളവളായി.
ഉള്ളിലും
പുറത്തും വ്യാപരിക്കുന്ന
ദേവപ്രവാഹമായി.
ശുദ്ധനായി
കുളിച്ചുകയറി വീണ്ടും ചേറിൽ
ചവിട്ടേണ്ടിവരുന്ന ഉപമ
കേമദ്രുമയോഗത്തിന്റെ
ജാതകഫലമായിരിക്കും.
അവിടെയും
കൊട്ടിയടക്കപ്പെടുന്ന വാതിൽ
തുറക്കുന്നത് നദീപ്രവാഹത്തിലേക്ക്
തന്നെ . ഇതുവരെ
കടന്നതിൽ നിന്ന് വിപരീതദിശയിൽ
നദിമുറിച്ച് കടന്ന് കുഞ്ഞിരാമൻ
ആദികിരാതത്തിൽ ലയിക്കുന്ന
അവസാന ഖണ്ഡം അനുപമമായി
ദൃശ്യവത്ക്കരിച്ചിരിക്കുന്നു
കളിയഛൻ .
നിള
തീർത്ത കഥ
നിളാനദിയുടെ
ഭിന്നഭാവങ്ങൾ തിരിച്ചറിയാനായിരുന്നില്ലെങ്കിൽ
കളിയഛൻ എന്ന സിനിമയും
കുഞ്ഞിരാമനെന്ന കഥകളി
വേഷക്കാരനും ഉണ്ടാകുമായിരുന്നില്ല.
നദീസ്മരണയില്ലെങ്കിൽ
, നദിയോടും
[ തിരിച്ചും
] ഉള്ളഴിഞ്ഞ
സ്നേഹ വിശ്വാസങ്ങൾ ഇല്ലായിരുന്നെങ്കിൽ
കുഞ്ഞിരാമന്റെ ഉദാത്തമായ
ജീവിതവും ഇല്ല.
നിളാസംസ്കാരത്തിന്റെ
തേജസ്സാണ് /
ഭാഗ്യമാണ്`
/ ആശിർവാദമാണ്`
` ' പാപനാശിനി
, പറക
നീ , മന്ദം
തരളം തിരവചസ്സുകളാലെയെന്‍
കാതില്‍ - എന്ന
ഗാനം / കവിത
[?] എഴുതാൻ
തീരുമാനിച്ച് നേരേ ലാപ്പിൽ
10-12 മിനുട്ട്കൊണ്ട്
കവിത വാർന്നുവീഴുകയായിരുന്നു.
ഒരു മാറ്റമോ
തിരുത്തലോ പിന്നെ സാധ്യമായില്ല.
ആലാപനവും
ദൃശ്യവത്‌ക്കരണവും നിളയുടെ
ഒഴുക്കുപോലെ അനായാസമായി
എന്ന് അനുഭവം സംവിധായകൻ
പങ്കുവെച്ചപ്പോഴാണ്`
നദീവേഗതയും
സൗന്ദര്യവും കലയെ സ്വാധീനിക്കുന്ന
ബലതന്ത്രം ഒന്നുകൂടി
ബോധ്യപ്പെട്ടത്.
പ്രണതോസ്തു
നിളാനദിം
No comments:
Post a Comment