07 July 2012

'കാലിലാലോലം ചിലമ്പുമായ് '

-->
കേരളപാഠാവലി മലയാളം [ 10]
യൂണിറ്റ് 1 പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം

'കാലിലാലോലം ചിലമ്പുമായ് ' എന്ന ഒന്നാം യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തീര്‍ന്നുകാണും. പാഠപുസ്തകത്തിലും അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിലുമായി [ സ്കൂള്‍ എസ്.ആര്‍.ജി യില്‍ ചിട്ടപ്പെടുത്തിയത് ] ഈ യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വിശദമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെയ്തവ ഒന്നു പരിശോധിക്കുമല്ലോ.
പ്രമേയം : കലയും സംസ്കാരവും
ആശയങ്ങള്‍ / ധാരണകള്‍
പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍
  • കാലദേശങ്ങള്‍ക്കനുസരിച്ച് കലാഭിരുചിയിലും മാറ്റം വരുന്നു.
  • നമ്മുടെ സാഹിത്യത്തിന്റെ നല്ലൊരു പങ്ക് കലകള്‍ക്കുവേണ്ടി ഉണ്ടായവയാണ്`.
  • കലകള്‍ ജനസമൂഹത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • മാറുന്ന ജീവിതാവസ്ഥകള്‍ക്കനുസരിച്ച് കലകളുടെ ഉള്ളടക്കത്തിലും അവതരണരീതിയിലും മാറ്റം വരും .
  • സന്ദര്‍ഭത്തിന്` ഗൗരവവും പ്രൗഢിയും ചടുലതയും കൈവരുത്താന്‍ പദങ്ങളുടെ വിന്യാസക്രമം സഹായകമാവുന്നു.
  • ധ്വന്യാത്മകമായ രചനകള്‍ കൂടുതല്‍ ആകര്‍ഷകമാണ്`.
  • ഭാഷാവൃത്തങ്ങള്‍ക്കും സംസ്കൃതവൃത്തങ്ങള്‍ക്കും അവയുടേതായ പൊതുസവിശേഷതകളുണ്ട്.


  • ക്ളാസിക്ക് കലാരൂപങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യല്‍.
  • കലകളുടെ ചരിത്രപരിണാമവും രംഗാവതരണവും വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി ആധികാരിക സ്രോതസ്സുകളില്‍നിന്നും വിവരശേഖരണം നടത്തുകയും നേരിട്ട് നിരീക്ഷിക്കുകയും ചെയ്യല്‍ .
  • കലകളോടൂള്ള മാറിവരുന്ന മനോഭാവം ആവിഷ്കരിച്ചിട്ടുള്ള രചനകള്‍ ആസ്വദിക്കല്‍.
  • കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ .
  • കഥ, കവിത എന്നിവ നാടകരൂപത്തിലാക്കി രംഗത്തവതരിപ്പിക്കുന്നു.
  • കലാചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിരൂപണങ്ങള്‍ തയ്യാറാക്കലും.

[ അവലംബം: അദ്ധ്യാപക സഹായി : മലയാളം. ]

യൂണിറ്റ് പ്രവേശകം: അയ്യപ്പപ്പണിക്കരുടെ കവിത
പ്രവര്‍ത്തനം .1. - ലഘുചര്‍ച്ച.
ചര്‍ച്ചാ സൂചകങ്ങള്‍
ആശയങ്ങള്‍
  • കേരളത്തിന്റെ കലാപാരമ്പര്യത്തെക്കുറിച്ച് എന്തെല്ലാം സൂചനകള്‍ ഇതിലുണ്ട്.
  • ഇതില്‍ പരാമര്‍ശിക്കുന്ന കേരളീയ കലകള്‍ ഏതെല്ലാം?
  • പരാമര്‍ശിക്കാത്ത കലകള്‍ ഏതൊക്കെ?

  • സമ്പന്നമായ ഒരു കലാപാരമ്പര്യം കേരളത്തിനുണ്ട്. ഇതില്‍ സാഹിത്യം, സംഗീതം , ദൃശ്യകലകള്‍ എന്നിവ ഉള്‍പ്പെടുന്നു.
  • ലോകപ്രശസ്തിയാര്‍ജ്ജിച്ച പലകലാരൂപങ്ങളും കേരളത്തിലുണ്ട്. ഉദാ: കഥകളി
  • കേരളീയകലകളുടെ വളര്‍ച്ചയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്` ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം.

ചെറുതായില്ല ചെറുപ്പം
പ്രവര്‍ത്തനം .2. പട്ടികപ്പെടുത്തല്‍ [ അല്‍പ്പം വിശദാംശങ്ങളോടെ ]
പട്ടിക 1
കേരളിയകലകള്‍ [ ദൃശ്യകലകള്‍, വാചിക കല, ആംഗിക കല, ക്ഷേത്രകല,അനുഷ്ഠാനകല, പണ്ഡിതകല, ജനകീയകല ]
പട്ടിക 2
കഥകളി [ ചടങ്ങുകള്‍, വേഷങ്ങള്‍, മുദ്രകള്‍, വാദ്യം [ വാദ്യങ്ങള്‍, താളങ്ങള്‍],സംഗീതം[ രാഗങ്ങള്‍] , കൃതികള്‍ , എഴുത്തുകാര്‍, കലാകാരന്‍മാര്‍, പരിഷ്കര്‍ത്താക്കള്‍, സ്ഥാപനങ്ങള്‍ ക്ളബ്ബുകള്‍  ]
പട്ടിക 3

പ്രവര്‍ത്തനം 3. ലഘുകുറിപ്പ്

പ്രവര്‍ത്തനം 3. പ്രയോഗകൗതുകം കുറിപ്പ്
  1. 'ചെറുതായില്ല ചെറുപ്പം ' എന്ന പ്രയോഗത്തിന്റെ ഭംഗി
പ്രവര്‍ത്തനം 4. വര്‍ണ്ണന കുറിപ്പ്
  1. ഉദ്യാന വര്‍ണ്ണന / വിരോധാഭാസം / ദമയന്തിയുടെ മനസ്സ്.
  2. പറന്നിറങ്ങുന്ന ഹംസം / ഈ വര്‍ണ്ണന കാവ്യസന്ദര്‍ഭത്തിന്ന് അധികഭംഗി നല്കുന്നുണ്ടോ?‌/ ഹംസത്തെ പലതായി സന്ദേഹിക്കുന്നതിലെ കാവ്യഭംഗി. ഉണ്ണായിവാരിയരുടെ വര്‍ണ്ണനാപാടവം. / ദമയന്തിയുടെ മനസ്സ്
  3. ഹംസത്തെ പിടിക്കാന്‍ ചെല്ലുന്ന ദമയന്തി / ദമയന്തിയുടെ സ്വഭാവം.

പ്രവര്‍ത്തനം 5. താരതമ്യക്കുറിപ്പ്
ഉദ്യാനവര്‍ണ്ണനയും ദമയന്തിയുടെ അനുഭവപരമായ സവിശേഷതയും [ നല്ല ശബ്ദവും കാഴ്ചയും ദമയന്തിക്ക് വേദനാജനകമാവുന്നു? ]

പ്രവര്‍ത്തനം 6. ഔചിത്യക്കുറിപ്പ്
ചലദളിഝഅങ്കാരം.... എന്നീ വരികള്‍ / അനുവാചകനെ ഏതേത് ആശയാനുഭൂതികളില്‍ എത്തിക്കുന്നു.../
പ്രവര്‍ത്തനം 7. മൂകാഭിനയം
പ്രവര്‍ത്തനം 8. ഈ കാവ്യഭാഗം നാടകമാക്കി അവതരിപ്പിക്കല്‍
പ്രവര്‍ത്തനം 9. ഈ ഭാഗം കഥകളി കാണല്‍ [ നേരിട്ട്, സിഡി...] തുടര്‍ന്ന് -
കുറിപ്പ് തയ്യാറാക്കല്‍
  1. വേഷം, ദൃശ്യഭംഗി, ഗീത വാദ്യങ്ങള്‍ എന്നിവയിലൂന്നി
  2. കഥകളി- ചിത്രകല- ശില്പ്പകല- ബന്ധം എന്നതിലൂന്നി
  3. നാടിന്റെ സൗന്ദര്യം നാട്ടുകലയുടെ സൗന്ദര്യം ബന്ധം
  4. കലയിലെ വര്‍ണ്ണപ്പൊലിമയും പ്രകൃതിവസ്തുക്കളും ബന്ധം
  5. പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന മറ്റു കലാരൂപങ്ങള്‍ - നിരീക്ഷണം

തുടരും ...........


No comments: