രണ്ടാം
യൂണിറ്റ്:
പ്രവർത്തനങ്ങളുടെ
സംഗ്രഹം
പത്താം
ക്ലാസിലെ മലയാളം പാഠാവലി
രണ്ടാം യൂണിറ്റ് (ജൂലൈ
16 മുതൽ
ആഗസ്ത് 31
വരെ
) മിക്കവാറും
പഠിപ്പിച്ചു തീർന്നുകൊണ്ടിരിക്കയാവുമല്ലോ.
ഈ
യൂണിറ്റിലെ പ്രവർത്തനങ്ങളുടെ
സംഗ്രഹം ഇങ്ങനെയാവും.ഈ
കുറിപ്പ് കുട്ടിക്ക് ഏറെ
സഹായകമാവും എന്നു തോന്നുന്നു.
കാരണം:
- ഈ യൂണിറ്റിൽ എന്തെല്ലാം പഠിക്കാനുണ്ടായിരുന്നു എന്ന അറിവ് കുട്ടിക്ക് ലഭിക്കും
- ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ എന്തെല്ലാ ശേഷികൾ കുട്ടികൾക്ക് ലഭിക്കണമെന്ന് ബന്ധപ്പെട്ടവർ ആഗ്രഹിക്കുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടും
- ആ ശേഷികൾ ലഭിക്കാൻ ഏതെല്ലാം പ്രവർത്തനങ്ങളായിരുന്നു നിർദ്ദേശിക്കപ്പെട്ടത്; അവയുടെ പ്രക്രിയകൾ എന്തായിരുന്നു എന്നു അറിയാൻ കഴിയും
- പ്രവർത്തനങ്ങളും അവയുടെ പ്രക്രിയകളും യഥാസമയം പിന്തുടരുന്നതോടെ ഓരോ കുട്ടിയേയും എങ്ങനെ വിലയിരുത്തിയിട്ടുണ്ടാവുമെന്ന് മനസ്സിലാക്കൻ കഴിയും
- പോരായ്മകൾ സ്വയം പരിഹരിക്കാവുന്നവ പരിഹരിച്ച് കുട്ടിക്ക് മുന്നേറാൻ കഴിയും
3
പാഠങ്ങൾ
ഈ യൂണിറ്റിലുണ്ട്
ഇവൾക്കുമാത്രമായ്
സാഹിത്യത്തിലെ
സ്ത്രീ
യാത്രാമൊഴി
വാർഷികാസൂത്രണരേഖയിൽ
(ഡിപ്പാർട്ട്മെന്റ്)
നിർദ്ദേശിക്കുന്ന
പ്രവർത്തനങ്ങൾ ഇങ്ങനെയാണ്.
പ്രവർത്തനങ്ങളും
അതിലൂടെ കുട്ടി കൈവരിക്കുന്ന
/ ശക്തിപ്പെടുത്തുന്ന
ശേഷിയും പട്ടികയായി എഴുതാം.
നമ്പ്ര്
|
പ്രവർത്തനം
|
ശേഷികൾ
|
1
|
കുറിപ്പുകൾ
|
അവ്യക്തമായ
പ്രവർത്തനം
|
2
|
വിശകലനക്കുറിപ്പുകൾ
|
‘വിശകലനം’
ആണ് പ്രവർത്തനം
ഉള്ളടക്കം
മനസ്സിലാക്കൽ,
അത്
വിമർശനാത്മകമായി പരിശോധിക്കൽ,
ആശയങ്ങൾ
ക്രമീകരിക്കൽ,
ഭാഷയുപയോഗിച്ച്
നന്നായി എഴുതി പ്രകടിപ്പിക്കൽ
(ഉൽപ്പന്നം
‘വിശകലനക്കുറിപ്പ്’)
|
3
|
വാമൊഴിവിശകലനം
|
ഉള്ളടക്കം
മനസ്സിലാക്കൽ,
ഭാഷാപരമായ
സവിശേഷതകൾ പരിശോധിക്കൽ,
ആശയങ്ങൾ
ക്രമീകരിക്കൽ,
ഭാഷയുപയോഗിച്ച്
നന്നായി എഴുതിപ്രകടിപ്പിക്കൽ
(ഉൽപ്പന്നം
‘വിശകലനക്കുറിപ്പ്’)
|
4
|
പാനൽചർച്ച
|
നിരവധി
പ്രവർത്തനങ്ങളുടെ സമാഹാരമാണു
‘പാനൽ ചർച്ച’ .
വിഷയം
തീരുമാനിക്കൽ,
പഠനം,
അവതരിപ്പിക്കാനുള്ള
രേഖ (കൾ)
തയ്യാറാക്കൽ,
അവതരണക്രമം
തീരുമാനിക്കൽ,
പാനൽ
അംഗങ്ങളെ കണ്ടെത്തൽ,
ചർച്ച
ക്രോഡീകരണം,
ചർച്ചാറിപ്പോർട്ട്
തയ്യാറാക്കൽ എന്നിങ്ങനെ
ഒരു പറ്റം പ്രവർത്തനങ്ങൾ
ഇതിലുണ്ട്.
പാനൽ
ചർച്ചക്കുള്ള വിഷയം-ഉള്ളടക്കം
മനസ്സിലാക്കൽ,
വിമർശനാത്മകമായി
പഠിക്കൽ,
ക്രമീകരിക്കൽ,
എഴുത്തായോ
വാചികമായോ അവതരിപ്പിക്കൽ,
എല്ലാ
അവതരണങ്ങളും മനസ്സിലാക്കൽ,
അവയെല്ലാം
വിമർശനാത്മകമായി വിശകലനം
ചെയ്യൽ,
വിവിധ
ആശയങ്ങൾ ക്രമപ്പെടുത്തി
ക്രോഡീകരിക്കൽ,
എന്നിങ്ങനെയുള്ള
ശേഷികൾ ഇതിൽ ഉണ്ട്.
ഉൽപ്പങ്ങൾ
(പ്രധാനമായവ):
ചർച്ചയിൽ
അവതരിപ്പിക്കാനുള്ള ലഘുപന്യാസം,
ചർച്ചാക്കുറിപ്പുകൾ,
റിപ്പോർട്ട്
(മറ്റുള്ളവ:
സ്വാഗതം,
കാര്യപരിപാടി,
നോട്ടീസ്,ക്ഷണക്കത്ത്,
വാർത്ത,
നന്ദിപ്രകടനം,
)
|
5
|
ഭാഷയിലെ
ലിംഗവിവേചനം-അന്വേഷണം
|
‘അന്വേഷണം’
ആണ് പ്രവർത്തനം.
ഡാറ്റാ
ശേഖരണം,
വിശകലനം,
നിഗമനങ്ങൾ-തീരുമാനങ്ങൾ,
ലഭിച്ച
ആശയങ്ങൾ ക്രമീകരിക്കൽ,യുക്തിയുക്തം
എഴുതി ഫലിപ്പിക്കൽ എന്നീ
ശേഷികൾ.
ഉൽപ്പന്നം;
അന്വേഷണക്കുറിപ്പ്
/ലഘുപന്യാസം
|
6
|
മുഖപ്രസംഗം
|
സ്വീകരിച്ച
ആശയങ്ങൾ അപഗ്രഥിച്ച്
ക്രമപ്പെടുത്തി നന്നായി
എഴുതി ഫലിപ്പിക്കാനുള്ള
ശേഷി (പ്രസംഗം
വാചികമെങ്കിലും
ഭാഷാക്ലാസിൽ-എഴുതിവെക്കുന്ന
പ്രസംഗമാണ് സ്ഥിരം പതിവ്!)
ഉല്പന്നം:
പ്രസംഗം
കുറിപ്പ്/
ലഘുപന്യാസം
|
7
|
സ്വഗതാഖ്യാനം
|
ആഖ്യാനം
ചെയ്യാനുള്ള ശേഷി.
സർഗ്ഗത്മകത
ആവശ്യമുള്ള ഭാഷാശേഷിയാണിത്.
(വർണ്ണന,
വൈകാരികത,
അലങ്കാരം,
ധ്വനി,
ബിംബം
എന്നിവയുടെ ഉപയോഗം ഉണ്ടാകും)
ഉൽപ്പന്നം:
ആഖ്യാനക്കുറിപ്പ്
|
8
|
പ്രയോഗകൌതുകം
കണ്ടെത്തൽ
|
കഥ,
കവിത,
എന്നിവയിലെ
ഭാഷാ പ്രയോഗ ഭംഗി കണ്ടെത്തൽ,
ഉപയോഗിച്ചിരിക്കുന്ന
ഭാഷയിൽ ഉൾക്കൊള്ളുന്ന
സാംസ്കാരിക-സാമൂഹ്യ
ഭാവം,
അർഥധ്വനികൾ
തിരിച്ചറിയൽ,
ഉള്ളടക്കത്തിൽ
ഈ പ്രയോഗങ്ങൾ രൂപപ്പെടുത്തുന്ന
അധികസൂചനകൾ മനസ്സിലാക്കൽ….
ഉൽപ്പന്നം:
പ്രയോഗകൌതുകം
കുറിപ്പ്
|
9
|
ഉപന്യാസം
|
വായിച്ചും
ചർച്ച ചെയ്തും ആശയങ്ങൾ
സ്വാംശീകരിക്കൽ,
അവ
നിരൂപണം ചെയ്ത് സ്വീകരിക്കലും
പരിത്യജിക്കലും,
സ്വീകാര്യമായവ
ക്രമത്തിൽ അടുക്കിവെക്കൽ,
യുക്തിയുക്തം
ബന്ധിപ്പിക്കൽ,
ഉദാഹരണങ്ങളിലൂടെസമർഥിക്കൽ,
ഇതെല്ലാം
ഭാഷ ഉപയോഗിച്ച് നന്നായി
പ്രകടിപ്പിക്കൽ
ഉൽപ്പന്നം:
ഉപന്യാസം
|
10
|
പ്രഭാഷണം
|
വായിച്ചും
ചർച്ച ചെയ്തും ആശയങ്ങൾ
സ്വാംശീകരിക്കൽ,
അവ
നിരൂപണം ചെയ്ത് സ്വീകരിക്കലും
പരിത്യജിക്കലും,
സ്വീകാര്യമായവ
ക്രമത്തിൽ അടുക്കിവെക്കൽ,
യുക്തിയുക്തം
ബന്ധിപ്പിക്കൽ,
ഉദാഹരണങ്ങളിലൂടെസമർഥിക്കൽ,
ഇതെല്ലാം
ഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കൽ
ഉൽപ്പന്നം:
പ്രഭാഷണം-ഉപന്യാസം/
കുറിപ്പ്
|
11
|
ആസ്വാദനക്കുറിപ്പുകൾ
|
‘ആസ്വാദന’
മാണ് പ്രവർത്തനം
വായിച്ചും
ചൊല്ലിയും കേട്ടും ആശയം
മനസ്സിലാക്കൽ,ആസ്വാദനാംശങ്ങൾ
കണ്ടെത്തൽ,
ആശയാവിഷകാരം
നടത്തുന്ന ഭാഷാ-ആശയ
ഭംഗികൾ തിരിച്ചറിയൽ,
ക്രമപ്പെടുത്തി
ആവിഷ്കരിക്കൽ
ഉൽപ്പന്നം:
ആസ്വാദനക്കുറിപ്പ്
|
12
|
താരതമ്യക്കുറിപ്പ്
|
‘താരതമ്യം’
ആണ് പ്രവർത്തനം
ഒന്നിലധികം
ഉള്ളടക്കങ്ങൾ മനസ്സിലാക്കൽ,
അവ
തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ
(ആശയം,
പ്രകടിപ്പിക്കുന്ന
രീതി എന്നിവയിലൊക്കെ)
തിരിച്ചറിയൽ,
ക്രമപ്പെടുത്തിവെക്കൽ,
ഭാഷയിലൂടെ
പ്രകടിപ്പിക്കൽ
ഉൽപ്പന്നം:
താരതമ്യക്കുറിപ്പ്
|
13
|
ഔചിത്യം
|
ആശയം
ഗ്രഹിക്കൽ (വായന,
ചർച്ച,
കേൾവി),
ആശയം-അതു
പ്രകടിപ്പിച്ച ഭാഷാപരമായ
ഭംഗികൾ എന്നിവ സന്ദർഭത്തിനും
വിഷയത്തിനും ഇണങ്ങുന്നതാണോ
എന്ന പരിശോധന,
മേന്മകൾ-പോരായ്മകൾ
എന്നിവ തിരിച്ചറിയൽ,
അതെല്ലാം
മികവടെ ഭാഷയിലൂടെ പ്രകടിപ്പിക്കൽ
ഉല്പന്നം:
ഔചിത്യക്കുറിപ്പ്
|
14
|
കഥാപഠനം
തയ്യാറാക്കൽ കണ്ടെത്തൽ
|
കഥാപഠനം
തയ്യാറാക്കൽ എന്നതു ശരി;
പിന്നെ
‘കണ്ടെത്തൽ ‘എന്നത് എന്താണെന്ന്
എളുപ്പം മനസ്സിലാവില്ല.
കഥ
വായിച്ച് ഉള്ളടക്കം മനസ്സിലാക്കൽ,
വിവിധ
ഘടകങ്ങൾ (കഥാ
വസ്തു/
അവതരണ
ഭാഷ/ ശൈലി/
സാംസ്കാരിക-സാമൂഹ്യഘടകം/
കഥാപാത്ര
ചിത്രീകരണം-
സ്വഭാവം/
….)
വിശകലനം
ചെയ്ത് നന്നായി എഴുതി
അവതരിപ്പിക്കൽ.
ഉൽപ്പന്നം:
കഥാപഠനം
(പ്രബന്ധം)
|
15
|
വർണ്ണനാപാടവം
കണ്ടെത്തൽ
|
ആശയം
ഗ്രഹിക്കൽ,
സന്ദർഭത്തിനനുസരിച്ചുള്ള
വിശദാംശങ്ങൾ ഉണ്ടോ എന്ന
പരിശോധന,
ഉള്ളവയുടെ
മേന്മ തിരിച്ചറിയൽ,
സമാന
സൃഷ്ടികൾ താരതമ്യം ചെയ്യൽ,
ഇതെല്ലാം
ക്രമത്തിൽ മികവോടെ ഭാഷയിലൂടെ
പ്രകടിപ്പിക്കൽ.
ഉൽപ്പന്നം:
കുറിപ്പ്
|
16
|
സെമിനാർ
|
പാനൽ
ചർച്ച നോക്കുക (വേണ്ട
മാറ്റങ്ങളോടെ മനസ്സിലാക്കാം)
|
17
|
അഭിമുഖം
|
പ്രസക്തമായ
ചോദ്യങ്ങൾ തയ്യാറാക്കൽ,
വിശദാംശങ്ങൾക്കായി
തത്സമയ ഉപചോദ്യങ്ങൾ സൃഷ്ടിക്കൽ,
ഉത്തരങ്ങൾ
റക്കോഡ് ചെയ്യൽ,
വിശകലനം
ചെയ്ത് റിപ്പോർട്ട് തയ്യാറാക്കൽ
. ഉൽപ്പന്നം:
അഭിമുഖ
ചോദ്യാവലി/
ഉത്തരങ്ങൾ/
റിപ്പോർട്ട്
|
18
|
സർഗ്ഗത്മകരചന
|
കഥ/കവിത/തിരക്കഥ/
നാടകം
എന്നിവയുടെ രചന
ഉൽപ്പന്നം:
കഥ/
കവിത……
|
19
|
പ്രതികരണക്കുറിപ്പുകൾ
|
‘പ്രതികരിക്കൽ’
ആണ് പ്രവർത്തനം
ആശയം
മനസ്സിലാക്കൽ,
ആശയത്തിലൂന്നിനിന്നുള്ള
ചിന്ത-ചർച്ച-നിരൂപണം-യുക്തി-സമർഥനം,
ക്രമപ്പെടുത്തിയുള്ള
ഭാഷാ പ്രകടനം .
ഉൽപ്പന്നം:
പ്രതികരണക്കുറിപ്പ്
|
ഈ
19 പ്രവർത്തനങ്ങളിൽ
മിക്കതും ആവർത്തനം (ശേഷീ
പ്രബലനം സാധിക്കാൻ ഇതു വേണം)
തന്നെ.
ഉള്ളടക്കം
മാറിയിട്ടുണ്ട് .
കഴിഞ്ഞ
യൂണിറ്റിൽ ഇല്ലാതിരുന്നവ:
പാനൽ
ചർച്ച,
മുഖപ്രസംഗം,
സ്വഗതാഖ്യാനം,കഥാപഠനം
തയ്യാറാക്കൽ എന്നിങ്ങനെ 4
എണ്ണമാകുന്നു.ക്ലാസിന്
വേണ്ടത്ര സമയം നൽകുന്നുണ്ടുതാനും.
എല്ലാ
പ്രവർത്തനങ്ങളും അധ്യാപിക
മുൻകൂട്ടി പ്ലാൻ ചെയ്ത
തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ
ക്ലസിൽ സാധിച്ചെടുക്കും.
ഓരോ
ഘട്ടങ്ങളിലും സൂചകങ്ങൾ
നിശ്ചയിച്ചുള്ള മൂല്യനിർണ്ണയവും
നടക്കും.ഓരോ
പ്രവർത്തനത്തിലും കുട്ടി
നേടേണ്ടശേഷികൾ നേടിയിട്ടുണ്ടോ
എന്നാണ് മൂല്യനിർണ്ണയത്തിൽ
ആധാരം.ഉദാ:
പ്രവർത്തനം:
(10)പ്രഭാഷണം
‘പ്രഭാഷണം
തയ്യാറാക്കൽ’ പരസ്പരബന്ധിതമായ
നിരവധി പ്രവർത്തനങ്ങളിലൂടെ
കുട്ടിയെ നയിക്കുന്നതിലൂടെയാണ്
‘പ്രഭാഷണം തയ്യാറാക്കൽ’
സംഭവിക്കുന്നത്.
ഇങ്ങനെ:
പ്രവർത്തനം
|
ശേഷി
|
മൂല്യനിർണ്ണയ
സൂചകം
|
വിവരശേഖരണം
(ഒറ്റക്കും
ഗ്രൂപ്പായും)
|
(പ്രഭാഷണത്തിന്റെ
ഉള്ളടക്കത്തിനു വേണ്ടത്)
വായിച്ചും
ചർച്ചചെയ്തും ആശയങ്ങൾ
സ്വാംശീകരിക്കൽ
|
കുട്ടി
ഒറ്റക്കും ഗ്രൂപ്പായും-
വായന
നടന്നിട്ടുണ്ട് /
ചർച്ച
ചെയ്തിട്ടുണ്ട് /
ആശയം
മനസ്സിലാക്കീട്ടുണ്ട്
|
ആശയങ്ങൾ
ക്രമീകരിക്കൽ
യുക്തിയുക്തം
സ്വീകരിക്കൽ
|
സ്വാംശീകരിച്ച
ആശയങ്ങൾ ക്രമീകരിക്കാനും,
യുക്തിപൂർവം
സ്വീകരിക്കാനും ഉള്ള കഴിവ്
|
കുട്ടി
ഒറ്റക്കും ഗ്രൂപ്പായും
ആശയങ്ങൾ ക്രമീകരിക്കാൻ
ശ്രമിച്ചിട്ടുണ്ട് /
പ്രഭാഷണത്തിന്നാവശ്യമയവ
യുക്തിപൂർവം സ്വീകരിക്കാൻ
ശ്രമിച്ചിട്ടുണ്ട്
|
പ്രഭാഷണം
തയ്യാറാക്കൽ (ക്ലാസിൽ
ഇതിനു വേണ്ട ഒരു ഉപന്യാസ
രചനയാണ് ചെയ്യാറ്)
|
പ്രഭാഷണത്തിന്നുള്ള
കാര്യങ്ങൾ നന്നായി എഴുതാനുള്ള
കഴിവ്
|
കുട്ടി
പ്രഭാഷണത്തിന്നാവശ്യമായ
ഒരു ഉപന്യാസം എഴുതീട്ടുണ്ട്
/ യുക്തിയുക്തം
സമർഥിച്ചിട്ടുണ്ട് /
ഖണ്ഡികാകരണം,
ചിൻഹനം
എന്നിവ സമർഥമായി നിർവഹിച്ചിട്ടുണ്ട്
/ അനുയോജ്യമായ
ഭാഷ,
പ്രസംഗഘടന
എന്നിവ മനസ്സിലാക്കിയിട്ടുണ്ട്
|
ഗ്രൂപ്പ്
ചർച്ച-
ഉപന്യാസം
പുഷ്ടിപ്പെടുത്തൽ
|
ഗ്രൂപ്പിൽ
തന്റെ ആശയങ്ങൾ വിനിമയം
ചെയ്യാനും സമർഥിക്കാനുമുള്ള
ശേഷി
|
ഗ്രൂപ്പിൽ
ആശയങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്
/ ചർച്ചചെയ്ത്
സ്വമതം സ്ഥാപിച്ചിട്ടുണ്ട്
/ മികച്ചവ
സ്വീകരിച്ചിട്ടുണ്ട്
|
ക്ലാസിൽ
പൊതു അവതരണം
|
തന്റെ
ആശയങ്ങൾ വിനിമയം ചെയ്യാനും
സമർഥിക്കാനുമുള്ള ശേഷി
|
ആശയങ്ങൾ
നന്നായി അവതരിപ്പിച്ചു /
മികച്ച
ആശയങ്ങൾ മറ്റുള്ളവരിൽ നിന്ന്
യുക്തിയുക്തം സ്വീകരിച്ചു
/ അധ്യാപകന്റെ
കൂട്ടിച്ചേർക്കലുകൾ
മനസ്സിലാക്കി പ്രയോജനപ്പെടുത്തി
|
ഉപന്യാസ
രചന പൂർണ്ണരൂപത്തിൽ
|
രചനാ
ശേഷി
|
ഉപന്യാസഘടന
പാലിച്ചിട്ടുണ്ട് /
ആശയങ്ങൾ
നന്നായി ക്രമീകരിച്ച് രചന
ചെയ്തിട്ടുണ്ട്
|
പ്രവർത്തനങ്ങളുടെ
ഓരോ ഘട്ടത്തിലും അധ്യാപകൻ
ശ്രദ്ധിക്കുകയും മൂല്യനിർണ്ണയം
നടത്തുകയും ചെയ്യും.
അതത്
സന്ദർഭങ്ങളിൽ വേണ്ട
കൂട്ടിച്ചേർക്കലുകളും,
നിർദ്ദേശങ്ങളും
നൽകും.
ഉപന്യാസ
രചന പൂർത്തിയായാൽ തുടർന്നുള്ള
പഠനാനുഭവങ്ങളിലൂടെ ഈ രചന
സ്വയം പരിശോധിക്കാനും
നവീകരിക്കാനും കഴിയണം.
ഇങ്ങനെയുള്ള
നിരന്തര പ്രവർത്തനങ്ങലിലൂടെയാണ്
നാം അധിക മികവുകൾ /
മൌലികമായ
രചനാ ശൈലികൾ /
യുക്തിയുക്തമായ
ചിന്തകൾ എന്നിവ വികസിപ്പിക്കുന്നത്.
(മാധ്യമം വെളിച്ചം ഇന്ന് പ്രസിദ്ധീകരിച്ചത് )
No comments:
Post a Comment