നമ്മുടെ ക്ലാസിൽ മുന്നിലിരിക്കുന്ന മിടുക്കന്മാരേയും പിന്നോക്കാക്കാരേയും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നോ!ഏയ്…അതല്ല…
ഓരോ പരീക്ഷ കഴിഞ്ഞപ്പോഴും കുട്ടികളും അധ്യാപകരുമായി ചോദ്യപേപ്പർ വിലയിരുത്തിയതിലെ നിരീക്ഷണങ്ങൾ ശരിവെക്കുന്നതായിരുന്നു പൊതു പരീക്ഷാഫലം. മിടുക്കർക്ക് പോലും ഉന്നതവിജയം ലഭിക്കാൻ വളരെ പ്രയാസപ്പെടും എന്ന വിലയിരുത്തൽ പൂർണ്ണമായും ശരിവെക്കുന്നപോലെയായിരുന്നു എ+, എ ഗ്രേഡുകാരുടെ എണ്ണം.എന്നാൽ സ്റ്റേറ്റ് വിജയ ശതമാനത്തിൽ നെരിയൊരു ഉയർച ഉണ്ടായി. ഇതും നേരത്തെ നിരീക്ഷിച്ചതായിരുന്നു. എല്ലാ പേപ്പറും കുട്ടിയെ ജയിപ്പിക്കാൻ പാകത്തിലായിരുന്നു. അതുകൊണ്ടുതന്നെ ‘ജയിച്ചവർ’ കുറേ പേരെങ്കിലും തികഞ്ഞ അമ്പരപ്പിലും ആയിരിക്കും.
എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർ 5821. ഡി+ നേടിയവർ 418967 (പത്രവാർത്ത) .ബാക്കിയുള്ളവർ 550791. ഈ അന്തരം സൂചിപ്പിക്കുന്നത് ശുഭകരമായ സൂചനകളല്ല. പ്രത്യക്ഷത്തിൽ നമ്മുടെ സൂളുകളിൽ മിടുമിടുക്കന്മാരുടേയും മണ്ടന്മാരുടേയും എണ്ണത്തിലുള്ള വ്യത്യാസം ഇങ്ങനെയല്ലല്ലോ. ഇതു പ്രധാനമായും സൂചിപ്പിക്കുന്നത് നമ്മുടെ വളർച്ച തീർച്ചയായും ഗുണപരതയിലേക്കല്ല എന്നു തന്നെ.മാത്രമല്ല; അധ്യാപകരുടെ വിലയിരുത്തൽ ശേഷിയെ വെല്ലുവിളിക്കുന്നതും ആണല്ലോ ഈ അവസ്ഥ.
നമ്മുടെ ക്ലാസിൽ ഇരിക്കുന്ന 40-45 കുട്ടികളിൽ മികച്ചവർ ആരെന്നും സഹായം വേണ്ടവർ ആരെന്നും തീരെ പിന്നോക്കം നിൽക്കുന്നവർ ആരെന്നും ഒക്കെ കണക്കാക്കി വെച്ചിട്ടുള്ളതാണ്. ഒന്നോ രണ്ടോ (സാധാരണയായി) മികച്ചവരും അത്രതന്നെ പിന്നോക്കക്കാരും എന്നായിരുന്നു കണക്ക്. ബാക്കിയൊക്കെ ആവറേജും അതിന്ന് മുകളിലുള്ളവരും. എന്നാൽ എ+ 1%-2% ഡി+ 80%-82% എന്ന റിസൽട്ടിൽ ഈ കണക്കുകൾ അമ്പേ പിഴച്ചുവെന്നല്ലേ അർഥം? ഇതു ശാസ്ത്രീയമായ ഒരു കണക്കെടുപ്പാണെന്ന് അധ്യാപകന്ന് സമ്മതിക്കേണ്ടിവരികയല്ലേ?ഇതായിരുന്നോ ക്ലാസിലെ യഥാർഥാവസ്ഥ? ഇനി ഡി+ നേടിയ 82% പേർ യഥാർഥത്തിൽ അങ്ങനെയായിരുന്നുവെങ്കിൽ നമ്മുടെ പഠനസംബ്രദായത്തിന്നും സിസ്റ്റത്തിനും വലിയ തകരാർ ഉണ്ടായിട്ടുണ്ട് എന്നാണോ?അപ്പോൾ ഈ 82% ത്തിന്നും നാം നൽകിയ സി.ഇ. സ്കോറ് പുനപ്പരിശോധിക്കേണ്ടതല്ലേ?
1 comment:
ക്ഷമിക്കണം, ഇന്നാണ് ഇതു കണ്ടത്.
കുട്ടികളെ വിലയിരുത്തുന്നതിൽ അദ്ധ്യാപകർക്കു പറ്റിയ പിഴവാണെങ്കിൽ കുട്ടികളെ അസ്സസ്സ് ചെയ്യുന്നതിൽ അദ്ധ്യാപകർ സ്വീകരിക്കുന്ന രീതി കാലോചിതമായി പരിഷ്ക്കരിക്കുന്നതുകൊണ്ട് അത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളു.
പക്ഷേ ആദ്യത്തെ ഗ്രേഡും അവസാനത്തെ ഗ്രേഡും തമ്മിലുള്ള ഈ ഭീമമായ അന്തരം സൂചിപ്പിക്കുന്നത് പുതിയ പഠനസമ്പ്രദായം നമ്മുടെ കുട്ടികളിൽ ഏർപ്പെടുത്തിയ പഠനരീതിയിലെ കുഴപ്പത്തെത്തന്നെയായിരിക്കണം എന്നു തോന്നുന്നു.
അങ്ങിനെയെങ്കിൽ, പഠനത്തിന് അവരെ പരിശീലിപ്പിക്കുന്ന രീതിയും, വേണ്ടിവന്നാൽ, പാഠ്യവിഷയങ്ങൾ തയ്യാറാക്കുന്ന പ്രക്രിയപോലും കൂടുതൽ ശാസ്ത്രീയമായി മാറ്റിയെഴുതേണ്ടിവരും.
പ്രസക്തമായ ഒരു വിഷയത്തിലേക്ക് വിരൽ ചൂണ്ടിയതിനു നന്ദി.
അഭിവാദ്യങ്ങളോടെ
ഓഫ്: ‘നൂറുമേനി വിളയുന്നവർ’ എന്ന പോസ്റ്റിൽ ഈ കമന്റ് അബദ്ധത്തിൽ വീണിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
Post a Comment