എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിളയിച്ചവരെ നമുക്ക് തീർച്ചയായും അനുമോദിക്കാം. പക്ഷെ, എന്താണിവിടെ സംഭവിച്ചത്?
നൂറുശതമാനം നേടിയ സ്കൂളുകൾ ഇങ്ങനെ:
സർക്കാർ: 115, എയ്ഡഡ്: 216, അൺഎയ്ഡഡ്: 206 (ആകെ: 577)
ശതമാനക്കണക്കിൽ ഓരോരുത്തരുടേയും പങ്ക് ഇങ്ങനെ
സർക്കാർ:19.93 എയ്യ്ഡഡ്: 37.43 അൺഎയ്ഡഡ്: 35.70
(കണക്ക് പത്രവാർത്തകൾ)
സർക്കാർ , എയ്ഡഡ് സ്കൂളുകൾ നിലവാരം
സർക്കാർ സമ്പത്തിക സഹായം
സർക്കാർ മേൽനോട്ടം
അധ്യാപകർക്ക് മുഴുവൻ പരിശീലനം-ക്ലസ്റ്ററുകൾ-മറ്റു സംവിധാനങ്ങൾ
അൺഎയ്ഡഡ് സ്കൂളുകൾ
സർക്കാർ സഹായം ഇല്ല
സർക്കാർ മേൽനോട്ടം നാമമാത്രം
അധ്യാപക പരിശീലനം-ക്ലസ്റ്റർ….നിർബന്ധമില്ലാത്തതുകൊണ്ട് തീരെ ഇല്ലെന്നു പറയാം
എന്നിട്ടും റിസൾട്ട് മുന്നിൽ അൺഎയ്ഡഡ് സ്കൂളുകളിൽ. ഇതു ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?
ചർച്ചാ മേഖലകൾ: അധ്യാപനം, ക്ലാസ്രൂം പ്രവർത്തനം, സി.ഇ, പരീക്ഷാ ശൈലി, അധികപഠനം, മികവ് മാനദണ്ഡങ്ങൾ…..