സ്കൂൾ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദം ക്വിസ്സിൽ പങ്കെടുക്കുകയാണ്. ഈ ആറുമാസത്തിനിടയ്ക്ക് 15 ക്വിസ്സിൽ പങ്കെടുത്ത് 16ആമത്തേതിന്ന് തയ്യാറായി വന്ന ഒരു കൊച്ചു മിടുക്കനെ കണ്ടു.കേമൻ! മനസ്സിൽ ചെറിയൊരു അസൂയ തോന്നി.
ക്വിസ്സ് മാസ്റ്റർ ചോദിക്കുന്ന ചോദ്യം---അതിന്റെ ശരിയുത്തരം…സ്കോർ..സമ്മാനങ്ങൾ..ഇത്രയും കൊണ്ട് ക്വിസ്സ് തീരുമോ? തീരരുത്. തന്റെ അടുത്തിരുന്ന കുട്ടി പറഞ്ഞ ഉത്തരമെന്ത്? തൊട്ടടുത്ത ബഞ്ചിലിരുന്ന കുട്ടിയുടെ ഉത്തരമോ? അതൊക്കെ പൂർണ്ണമായും തെറ്റോ? അടുത്ത ക്ലാസിലിരുന്നിരുന്ന കുട്ടി പറഞ്ഞ ഉത്തരമോ? അടുത്ത സബ്ജില്ലയിലെ/ ജില്ലയിലെ/ സംസ്ഥാനത്തെ/ രാജ്യത്തെ/ കുട്ടികൾ പറഞ്ഞ ഉത്തരങ്ങളോ? കഴിഞ്ഞകാലങ്ങളിലെ ഉത്തരമോ? ഇനി വരും കാലങ്ങളിലെ ഉത്തരം എന്താവാം?...ഇങ്ങനെയുള്ള ഒരു പഠനം നടക്കുമ്പോഴാണ് ക്വിസ്സിൽ പങ്കെടുക്കുന്നതിന്റെ ഗുണം കിട്ടുക.
ഇതു കേരളീയമായ ഒരു അറിവാണ്. ഒന്നും ഒന്നും കൂട്ടിയാൽ രണ്ടല്ല; മറിച്ച് ഇമ്മിണി ബല്യ ഒന്നാണ് എന്നു പറഞ്ഞത് കേരളീയനായ ഒരു എഴുത്തുകാരനാണ്. ഒരു ചോദ്യത്തിന്ന് ഒരുത്തരമല്ല; അനേകം ഉത്തരം ഉണ്ട്. അറിവിന്ന് കേവലത്വമില്ല. സ്ഥലകാലങ്ങളിൽ അതു ബന്ധിതമാണ്. ചരിത്രത്തിൽ ഒരേ ചോദ്യത്തിന്ന് ഉത്തരങ്ങൾ മാറിവരുന്നുണ്ട്.
അപ്പോൾ ശരിക്കാലോചിച്ചാൽ ക്വിസ്സിന്ന് എക്കാലത്തേക്കുമായി ഒരൊറ്റ ചോദ്യം മതി. മികച്ച ഉത്തരങ്ങൾക്ക് സ്കോർ നൽകുമെങ്കിൽ.
ഇതറിഞ്ഞുതന്നെയാവണം കഴിഞ്ഞകാലങ്ങളിൽ ഒരുപാടു സംഘടനകളും മറ്റും നടത്തിയ 99% ചോദ്യാവലിയിലും ഒരേ ചോദ്യം ആവർത്തിക്കുന്നത്.
1 comment:
വാസ്തവം തന്നെ.
ഒരു സംഗതിയെപ്പറ്റി കുട്ടിക്ക് വേണ്ടത്ര അവഗാഹമുണ്ടോ എന്നളക്കാന് തക്ക മേന്മയുണ്ടാകണം ക്വിസിലെ ഓരോ ചോദ്യത്തിനും.
അതിനെപ്പറ്റിയുള്ള ഭാവിഭൂതവര്ത്തമാനങ്ങളെപ്പറ്റിക്കൂടി അവന് ധാരണയുണ്ടാകണം. അതിന് കുട്ടിയെ പര്യാപ്തമാക്കലാണ് ക്വിസ് മാസ്റ്റര്/ചോദ്യനിര്മ്മാതാവ് ചെയ്യേണ്ടത്.
Post a Comment