- കളിപ്പാട്ടം എന്നാലെന്താ ?
-
ഒരു കളിപ്പാട്ടം ഒരിക്കൽ വാങ്ങിയാൽ മതിയോ ?
-
കളിപ്പാട്ടത്തിനെന്താ / എന്തിനാ വില ?
-
കളിപ്പാട്ടമുണ്ടാക്കുന്നതിൽ കളിയുണ്ടോ ?
-
കളിക്കാനുള്ള കളിപ്പാട്ടമാണോ വാങ്ങുന്നത് ? -
കളിപ്പാട്ടത്തിന്ന് ജീവനുണ്ടോ ?
29 April 2018
കളിയോ കളിപ്പാട്ടമോ ആദ്യം ഉണ്ടായത് ?
24 April 2018
അറിവിന്റെ ജനൽപ്പുറം
സി
കെ പാർവതിടീച്ചർ സ്മാരക വനിത
വായനശാല ,
കുളക്കാട്ടുകുറുശ്ശി
അറിവിന്റെ
ജനൽപ്പുറം
[
സി
കെ പാർവതിടീച്ചർ സ്മാരക വനിത
വായനശാലയുടെ ലൈബ്രറി
ഡിജിറ്റലൈസേഷനും ഡിജിറ്റൽ
റഫറൻസ് ലൈബ്രറി സ്ഥാപനവും
പ്രോജക്ട് 2018-2020
] : പ്രോജക്ട് പൂർണ്ണ സഹായം SSWEET
2018
-20 കാലത്ത്
സി കെ പാർവതി ടീച്ചർ സ്മാരക
വനിത വായനശാലയിൽ ,
ഗവേഷണങ്ങൾക്കുള്ള
സഹായമെന്ന ലക്ഷ്യവുമായി
ഡിജിറ്റൽ റഫറൻസ് ലൈബ്രറിയും
ലൈബ്രറി ഡിജിറ്റലിസേഷനും
ഒരുക്കാനുള്ള പദ്ധതി ക്ക്
രൂപം കൊടുക്കുന്നു.
ലൈബ്രറി
കൗൺസിൽ,
ശ്രീകൃഷ്ണപുരം
ssweet
, വി
ടി ബി കോളേജ് ശ്രീകൃഷ്ണപുരം
,
മണ്ണമ്പറ്റ
ടി ടി സി സ്കൂൾ ,
എന്നിവരുടെ
സഹകരണത്തോടെ ഈ പദ്ധതി നടപ്പാകാൻ
തയ്യാറെടുക്കുന്നു .
നിലവിൽ
12000
ത്തിലധികം
പുസ്തകങ്ങൾ,
250 തിലധികം
അംഗങ്ങൾ ,
സജീവമായ
പ്രവർത്തകസമിതി എന്നിവയുള്ള
എ ഗ്രേഡ് ലൈബ്രറിയാണ് ഇത്
.
ലക്ഷ്യം
:
-
ലൈബ്രറി സ്കൂൾ , കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്ക് ഔപചാരികവും അനൗപചാരികവുമായ പഠനത്തിനും ഗവേഷണത്തിനും സഹായകമാക്കുക
-
പ്രാദേശികമായി അന്വേഷണതൽപ്പരരായ ആളുകളെ സഹായിക്കുക
-
ലൈബ്രറിയുടെ സഹായം ആവശ്യപ്പെട്ടുവരുന്ന അദ്ധ്യാപകർ , കുട്ടികൾ, വിവിധമേഖലകളിൽ പണി യെടുക്കുന്നവർ തുടങ്ങി എല്ലാവർക്കും ആവശ്യമായ വിജ്ഞാനപിന്തുണ നൽകുക
-
പ്രാദേശികമായി വിവിധ മേഖലകളിൽ ഗവേഷണസംഘങ്ങൾ രൂപം കൊടുത്ത് പ്രവർത്തിപ്പിക
-
വിഷയമേഖലകൾ : സംസ്കൃതഭാഷയും സാഹിത്യവും , മലയാളഭാഷയും സാഹിത്യവും , അദ്ധ്യാപനം, കൃഷി , നാട്ടറിവുകൾ , ജീവിതഗുണനിലവാരം .…
സമയബന്ധിതം
:
2018
മെയ്
ദിനം മുതൽ 2020
മെയ്ദിനം
വരെ അടിസ്ഥാനഘട്ടം
തുടർന്ന്
നിരന്തരമായ വിപുലനവും നവീകരണവും
പ്രവർത്തനങ്ങൾ
,
പ്രക്രിയകൾ
-
ലൈബ്രറി ഡിജിറ്റലൈസേഷൻ
പ്രവർത്തനം
-
നിലവിലുള്ള പുസ്തകങ്ങൾ തരം തിരിച്ച് കസ്റ്റമൈസ് ചെയ്ത ഒരു സ്വതന്ത്ര ലൈബ്രറി സോഫ്ട്വെയർ സഹായത്തോടെ അടുക്കിവെക്കുക
-
നിലവിലുള്ള പുസ്തകങ്ങൾ ഓരോന്നും ഉള്ളടക്കം മനസ്സിലാക്കി ഒരു ബുക്ക് കാർഡാക്കി തെരയാനും ഉപയോഗിക്കാനും എളുപ്പത്തിൽ ടാഗ് ചെയ്ത് വെക്കുക . തുടർന്ന് നിരന്തരം അപ്പ്ഡേറ്റ് ചെയ്യുക
-
റീഡിങ്ങ് കാർഡുകൾ പുസ്തകങ്ങളുടെ സമാനതകൾ പരിഗണിച്ച് പരസ്പരം ലിങ്ക് ചെയ്യുക
-
പുസ്തകവിതരണം പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആക്കുക
പ്രക്രിയ
-
ലൈബ്രറി ഡിജിറ്റലിസേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സംയോജിപ്പിക്കാനും 50 പേരുള്ള ഒരു സംഘം - ' ജ്വാല ' – രൂപീകരിക്കുക. വായനശാലപ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ കോളേജ് വിദ്യാർഥികൾ , കമ്പ്യൂട്ടർ വിദഗ്ദ്ധർ എന്നിവരുടെ ഒരു സന്നദ്ധ സംഘം ആയിരിക്കും ഇത്
-
ബുക്ക് കാർഡുകൾ തയ്യാറാക്കാനുള്ള പരിശീലനം 100 പേർക്ക് - ഒരു ദിവസം [ 5 മണിക്കൂർ ]
-
ഡിജിറ്റലിസേഷൻ പരിശീലനം 10 പേർക്ക് 1 ദിവസം [ 5 മണിക്കൂർ ]
-
നിലവിലുള്ള 12000 പുസ്തകങ്ങൾ പരിശോധിച്ച് ബുക്ക് കാർഡുകൾ എഴുതി തയ്യാറാക്കുക . 3 പേർ വീതമുള്ള 100 ഗ്രൂപ്പ് , ഒരു മണിക്കൂറിൽ 5 പുസ്തകം - ഒരു ദിവസം 7 മണിക്കൂർ = 100 * 7 * 5 = 3500 പുസ്തകം = പരിശോധനയടക്കം 5 ഒഴിവുദിവസം പ്ലാൻ ചെയ്യാം .
-
ബുക്ക് കാർഡുകൾ ഡിജിറ്റലിസേഷൻ 3 പേരുള്ള 3 സംഘം ഒരു മാസം കൊണ്ട് പൂർത്തിയാക്കാം
-
പുസ്തകവിതരണം ഡിജിറ്റലൈസേഷൻ 3 മാസം കൊണ്ട് പൂർണ്ണരൂപത്തിലാക്കാം
2
. ഡിജിറ്റൽ
റഫറൻസ് ലൈബ്രറി
പ്രവർത്തനം
-
മലയാളം, സംസ്കൃതം , നാട്ടുപഠനം , തുടങ്ങിയ വിഷയങ്ങളിൽ ലൈബ്രറി സ്വീറ്റുമായി [ ഋതു - ശ്രീകൃഷ്ണപുരം ] സഹകരിച്ച് റഫറൻസ് മെറ്റീരിയൽസ് [ ഡിജിറ്റൽ ] പരിശോധിച്ച് ശേഖരിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യുക
-
നിലവിലുള്ളവ [ പ്രാഥമികമായി 100000 എണ്ണം ] കണ്ടെത്തി മാർക്ക് ചെയ്യുകയും തുടർന്ന് അപ്പ്ഡേഷനുകൾ ആവശ്യക്കാർക്ക് വിവിധ രീതിയിൽ നൽകുകയും ചെയ്യുക
-
റഫറൻസ് സംവിധാനങ്ങൾ ഒരുക്കുക [ പ്രിന്റ്, സ്കാൻ , ഓഡിയോ , വീഡിയോ … ]
-
ഗവേഷണപ്രബന്ധങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുക
-
നാട്ടുപഠനവുമായി ബന്ധപ്പെട്ട [ വിജ്ഞാനവും നാട്ടുവിജ്ഞരുടെ ഡയറക്ടറിയും ] മണ്ണമ്പറ്റ ടി ടി ഐ യുടെ സഹകരണത്തിലൂടെ സംയോജിപ്പിക്കുക
പ്രക്രിയ
-
വിദഗ്ദ്ധരുടെ സഹായത്തോടെ ' പാർവതിടീച്ചർ . കോം ' എന്ന സൈറ്റ് രൂപപ്പെടുത്തുക
-
റഫറൻസ് ലൈബ്രറി ഒരുക്കുക [ 3 പേർ വീതമുള്ള 10 ഗ്രൂപ്പ് രൂപപ്പെടുത്തി പരിശീലനം കൊടുത്തുകൊണ്ട് ]
-
6 മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി ആവശ്യക്കാർക്ക് തുറന്ന് കൊടുക്കുക
-
21 April 2018
അവധിക്കാലത്ത് കളിപ്പാട്ടങ്ങളുടെ പ്രദർശനമൊരുക്കി ലൈബ്രറി സ്വീറ്റ്
2018
ഏപ്രിൽ
19 നു
ശ്രീകൃഷ്ണപുരത്ത് ഋതുവിൽ
കളിപ്പാട്ടങ്ങളുടെ പ്രദർശനം
നടന്നു .LIBRARY SSWEET ആണ്
പ്രദർശനം ഒരുക്കിയത്.
40 തിലധികം
കുട്ടികൾ ഇവിടെ വന്നു കണ്ടൂ.
35-40 മുതിർന്നവർ
പ്രദർശനം കണ്ട് അഭിപ്രായം
രേഖപ്പെടുത്തി .
60 തിലധികം
കളിപ്പാട്ടങ്ങളാണ് പ്രദർശിപ്പിച്ചത്.
ഒന്നോ
രണ്ടോ എണ്ണമൊഴിച്ച് എല്ലാം
തന്നെ SSWEET
കണ്ടെത്തിയതും
നിർമ്മിച്ചതുമായിരുന്നു .
സ്വാഗതവും
ഉദ്ഘാടനവും പ്രസംഗവും
ഒന്നുമില്ലാതെ കളിയും
കളിപ്പാട്ടവുമായി ഒരു ദിവസം
കൂടി.
തന്റെ
ചുറ്റുപാടുകളെ പരിചയപ്പെടുന്നതിന്ന്
കുട്ടി ചെയ്യുന്ന എല്ലാ
പ്രവർത്തനങ്ങളെയും നാം കളി
എന്നു വിളിക്കുന്നു.
ഇതിനുപയോഗപ്പെടുന്നവയെ
എല്ലാം കളിപ്പാട്ടമെന്നും
നാം വിളിക്കുന്നു .
ചുറ്റുപാടുകളെ
പരിചയപ്പെടുന്നതും അറിയുന്നതും
കുട്ടി കണ്ടും കേട്ടും തൊട്ടും
രുചിച്ചും മണത്തും ആണെന്നതിന്ന്
തർക്കമില്ല.
അതാകട്ടെ
ചുറ്റുമുള്ളവ ,
കയ്യിൽ
കിട്ടിയവ കൊണ്ടുമാണ്.
കയ്യിൽ
കിട്ടിയവയെ കുട്ടി അതങ്ങനെയായി
മാത്രമല്ല ,
സമയമെടുത്ത്
പലമട്ടിൽ മാറ്റിമറിച്ചും
അഴിച്ചും കൂട്ടിയും മറ്റുമാണ്
മനസ്സിലാക്കുന്നത്.
ഇതിനെ
പഠനം എന്നല്ല കളി എന്നു നാം
പറയും.
പക്ഷെ,
കുട്ടിക്കത്
കളിയല്ല,
മനസ്സിലാക്കലാണ്,
പഠനമാണ്.
കുട്ടി
തന്റെ ചുറ്റുപാടുകളെയാണ്
മനസ്സിലാക്കുന്നത്.
പഠനത്തിന്റെ
ആദ്യ പടവുകൾ ചുറ്റുപാടുകളിൽ
നിന്നാണ്.
ലഭ്യമായവയെ
ഒക്കെ നിരീക്ഷിച്ചും
പഞ്ചേന്ദ്രിയങ്ങളിലൂടെ
നന്നായി പരിശോധിച്ചും അഴിച്ചും
കൂട്ടിയും മാറ്റിമറിച്ചും
അനുകരിച്ചും വിവരിച്ച്
കൊടുത്തും അത്ഭുതപ്പെട്ടും
[
അത്ഭുതപ്പെടുത്തിയും
]
ഉല്ലസിച്ചും
,
ഭാവനചെയ്തും
,
സ്നേഹിച്ചും
,
ഭയന്നും,
വെറുത്തും,
അടക്കിപ്പിടിച്ചും
,
വിട്ടുപിടിച്ചും,
സ്വായത്തമാക്കിയും
,
പങ്കുവെച്ചും
വേണ്ടത്രസമയം ചെലവിടുന്നു.
ഓരോ
നിമിഷവും പുതിയപുതിയ കാര്യങ്ങൾ
മനസ്സിലാക്കുന്നു.
ഈ
കളി പലവട്ടം ആവർത്തിക്കുകയും
-
ആവർത്തനം
ഉടനടിയും പിന്നീടെപ്പൊഴെങ്കിലുമായും
-
താരതമ്യത്തിനും
ഓർമ്മിക്കാനും വീണ്ടും
പരിശോധിക്കാനും
നടത്തിക്കൊണ്ടേയിരിക്കുന്നു.
കുട്ടിക്കാലത്ത്
ശരാശരി ,
രണ്ടു
സുഹൃത്ഭാവമുള്ള കുട്ടികൾ
അവരുടെ കളിക്കാലത്ത് മണ്ണപ്പം
ചുട്ടുകളിക്കൽ 20-25
പ്രാവശ്യം
,
വീടുവെച്ച്
അച്ചനുമമ്മയുമായി കളിക്കൽ
10- 20
പ്രാവശ്യം,
പീടിക
വെച്ചു കളിക്കൽ 10
-12 പ്രാവശ്യം
, കള്ളനും
പോലീസും 25-30
പ്രാവശ്യം
കോഴിയും കുറുക്കനും 25-30
, കടലാസ്‌തോണി
15-20
പ്രാവശ്യം
എന്നിങ്ങനെ ആവർത്തനം കാണാം.
തൊട്ടുമണ്ടിക്കളി
, ചക്രം
ഉരുട്ടൽ,
പന്ത്
തുടങ്ങിയ ദിവസേന എന്നപോലെ
കളിക്കുന്നു.
ഗ്രാമ
നഗര വ്യത്യാസങ്ങൾ ,
സമ്പന്ന
ദരിദ്ര ഭേദങ്ങൾ തുടങ്ങിയവയൊക്കെ
ഉണ്ട്.
ഈ
കളികൾക്കൊക്കെ ഉപകരണങ്ങൾ
വേണ്ടവയും വേണ്ടാത്തവയും
ഉണ്ട്.
വേണ്ട
ഉപകരണങ്ങളൊക്കെ ചുറ്റുപാടുകളിൽ
നിന്ന് സ്വയം സൃഷ്ടിച്ചാണ്
കളിക്കുക.
ഉപകരണ
സംഭാരമടക്കം ചെയ്യുന്ന
പ്രക്രിയകളും പ്രവർത്തനങ്ങളും
ആകെപ്പാടെയാണ് കളി എന്നു
പറയുക.
ഒരുക്കം
- കളി
- സമാപനം
എന്നീ 3
ഘട്ടങ്ങൾ
കളിക്കുണ്ട്.
നോക്കൂ
:
പഠനത്തിന്റെ
എല്ലാ രീതിശാസ്ത്രവും ഇക്കളികളിൽ
ഉൾപ്പെടുന്നു.
ആവർത്തനത്തിലൂടെ
,
സൃഷ്ടിക്കപ്പെട്ട
അറിവൊക്കെയും പ്രബലീകരിക്കപ്പെടുകയും
ചെയ്യുന്നു.
വളരെ
സ്വാഭാവികമായി കുട്ടികൾ
ഉണ്ടാക്കിയെടുക്കയും കളിക്കുകയും
ചെയ്യുന്ന ഏർപ്പാടിൽ നിന്ന്
കളി വിലക്കുവാങ്ങാവുന്ന –
ചെലവുള്ളതായ ഒന്നായി
മാറിക്കൊണ്ടിരിക്കുന്ന
കാലത്ത് കളിപ്പാട്ടങ്ങളേയും
കളികളേയും കുറിച്ചുള്ള
ആലോചനകൾ പ്രസക്തമാണ്.
സ്വയമുണ്ടാക്കുന്ന
കളിപ്പാട്ടങ്ങൾ വിലക്കുവാങ്ങാവുന്ന
കളിപ്പാട്ടങ്ങളുടെ മനോഹാരിതകളിൽ
തിരസ്കരിക്കപ്പെടുന്നു.
വാങ്ങാവുന്ന
കളിപ്പാട്ടങ്ങളൊക്കെ
ആവർത്തനച്ചെലവുകൾ ഉള്ളവയാണ്.
അതാകട്ടെ
നിരന്തരം വിലകൂടിക്കൊണ്ടിരിക്കയും
ചെയ്യുന്നു.
ആവർത്തനച്ചെലവുകാരണം
[
ബാറ്റിരി,
കാറ്റടിക്കൽ,
പ്രോഗ്രാമുകൾ
വാങ്ങൽ …]
മിക്കപ്പോഴും
വാങ്ങിയവ പെട്ടെന്ന്
ഉപേക്ഷിക്കപ്പെടുന്നു.
വീടുകളിൽ
മൂത്ത കുട്ടിക്ക് വാങ്ങിയവയൊക്കെത്തന്നെ
ഇളയകുട്ടിക്ക് വീണ്ടും
വാങ്ങേണ്ടിവരുന്നു.
ആൺകുട്ടിക്കും
പെൺകുട്ടിക്കും കളിപ്പാട്ടം
വെവ്വേറേ വാങ്ങണമല്ലോ.
. തോക്ക്
, സൈക്കീൾ
തുടങ്ങി പല കളിപ്പാട്ടങ്ങളും
[!!] ഒരു
കുട്ടിക്കു തന്നെ പലവട്ടം
വാങ്ങേണ്ടിവരുന്നു.
കയ്യിലുള്ള
സൈക്കിളിനേക്കാൾ മികച്ച ഒരു
മോഡൽ വന്നാൽ അതു വാങ്ങുന്നു
. കളി
ഒരു വലിയ ബിസിനസ് ആയി മാറുന്നു.
നാം
കളികളുടെ ഉപഭോക്താക്കളായി
മാറുന്നു.
കളിയുടെ
ആത്യന്തിക ലക്ഷ്യം കുട്ടിയുടെ
മാനസികോല്ലാസമെന്നത്
ഇല്ലാതാവുകയും അസംതൃപ്തിയും
കാലുഷ്യവും കളിയുടെ ഫലമായി
ത്തീരുകയും ചെയ്യുന്നു.
എല്ലാവരും
കൂടിയുള്ള കളികളുടെ എണ്ണം
കുറയുകയും ഒറ്റക്കൊറ്റക്കുള്ള
കളികൾ ഏരിവരികയും ചെയ്യുന്നു.
കളിയുടെ
സംഘാടനം,
നടത്തിപ്പ്,
വിലയിരുത്തൽ
തുടങ്ങിയ ഘടനാപരമായ അധികാരം
കുട്ടിയിൽ നിന്നും
എടുത്തുമാറ്റപ്പെടുന്നു.
കളിപ്പാട്ടം
പോലൊരു ഉപകരണമായി കുട്ടി
കളിയിൽ പങ്കെടുക്കുന്നു.
കുട്ടികളുടെ
കളികൾ മുതിർന്നവർക്ക്
മനസ്സിലാവാതെയാവുന്നു.
ഒപ്പം
കളിക്കാനോ സഹായിക്കാനോ
മുതിർന്നവർക്കാവാതെപോകുന്നു.
വീട്ടിലെല്ലാവരും
പലതലത്തിൽ നിന്ന് പങ്കെടുത്തിരുന്ന
കുട്ടിക്കളി നിലവിൽ കുട്ടിയുടെ
മാത്രം കാര്യമായി വികലമാക്കപ്പെടുന്നു
.
കാലാകാലങ്ങളായുള്ള
വിദ്യാഭ്യാസചിന്തകളിൽ ,
കളിയുടെ
പ്രാധാന്യത്തെക്കുറിച്ചുള്ള
താത്വിക ചർച്ചകളിൽ പുതിയകാലത്തെ
കളികൾ വളരെ കുറച്ചെണ്ണം
മാത്രമേ ഉൾപ്പെടുന്നുണ്ടാവൂ.
. കളി
പാഠപുസ്തകങ്ങളിൽ നിന്നും
ക്ലാസ്മുറിയിൽ നിന്നും
ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു
.
അംഗനവാടി
,
പ്രിപ്രൈമറി
ക്ലാസുകളിൽപ്പോലും കളി
കാര്യമായിട്ടില്ല .
കളിയെ
കാര്യമാക്കുന്നില്ല .
[ പുതിയ
കരിക്കുലം കളിയുടെ പ്രാധാന്യം
മനസ്സിലാക്കി യെടുക്കുണ്ട്
എന്നത് ആശ്വാസമുണ്ടാക്കുന്നു
] ഈയൊരു
സമകാലിക ആലോചനകളിലാണ് SSWEET
കളിപ്പാട്ടങ്ങൾ
പ്രദർശിപ്പിക്കയും ജനം അത്
കാണുകയും ചെയ്തത്.
കുട്ടികളും
മുതിർന്നവരും കളിപ്പാട്ടങ്ങളുപയോഗിച്ച്
കളിക്കുകയും അതിൽ ഉൾക്കൊള്ളുന്ന
പഠനം തിരിച്ചറിയുകയും
ചെയ്തിട്ടുണ്ട് .
ഓരോ
കളിപ്പാട്ടങ്ങളുടെയും നിരവധി
സാധ്യതകൾ [
പഠനോപകരണങ്ങൾ
എന്ന നിലക്ക് ]
ചർച
ചെയ്യപ്പെട്ടു.
ക്ലാസ്
, വിഷയം
എന്നിവയടെ മാറ്റത്തിനനുസരിച്ച്
ഓരോ കളിപ്പാട്ടങ്ങളും വിഭിന്ന
രീതികളിൽ പ്രവർത്തിപ്പിക്കാൻ
കഴിയുന്നതാണെന്ന കണ്ടെത്തൽ
കളിച്ചവരുടേയും കാഴ്ചക്കാരുടേതുമായിരുന്നു
.
പ്രദർശിപ്പിച്ചവയുടെ
വിലചോദിച്ചറിയുന്നതിനു പകരം
എങ്ങനെ ഉണ്ടാക്കാമെന്ന
അന്വേഷണമായിരുന്നു അധികം..
നമുക്കെന്തും
വിലചോദിച്ചാണല്ലോ പരിചയം
എന്ന അവസ്ഥയിൽ ഈ അന്വേഷണം
SSWEET
ന്റെ
ലക്ഷ്യത്തെ സാധൂകരിക്കയായിരുന്നു.
കളിപ്പാട്ടങ്ങളുടെ
പ്രദർശനം പോലെ പ്രധാനപ്പെട്ടതാണ്
കളികളുടെ പ്രദർശനം എന്നു
തോന്നി .
വിദ്യാഭ്യാസമൂല്യമുള്ള
പല കളികളും ഇന്ന് നമ്മുടെ
കുട്ടികൾക്ക് [
അദ്ധ്യാപകർക്കും
രക്ഷിതാക്കൾക്കും ]
അറിയാതെയായിരിക്കുന്നു
. LIBRARY
SSWEET ൽ
ഇന്ത്യയിലെ കളികൾ,
കേരളത്തിലെ
കളികൾ തുടങ്ങിയ പുസ്തകങ്ങൾ
ഉണ്ട്.
കളികളെ
ലിസ്റ്റ് ചെയ്യൽ ,
അവയുടെ
കളിക്രമം വിശദീകരിക്കൽ എന്നീ
ഉള്ളടക്കമുള്ള കളി സമാഹാരങ്ങൾ
സൂചിപ്പിക്കുന്നത് നാം നമ്മൂടെ
കളികൾ മറന്നുപോയിരിക്കുന്നു
എന്നാണല്ലോ.
അനുബന്ധം
കളിപ്പാട്ടങ്ങളുടെ
ആഗോളമാർക്കറ്റ് 85
ബില്യൺ
അമേരിക്കൻ ഡോളർ .
ഇന്ത്യയിൽ
2750 കോടി
രൂപക്കുള്ളത്.ഇതിൽ
ഇന്ത്യൻ വിഹിതം 20%
വരും
. ഇന്ത്യ
2016 ഇൽ
വിദ്യാഭ്യാസത്തിന്ന് ആകെ
നീക്കിവെച്ചത് 80,000
കോടിക്കടുത്താണ്.
ലോകത്ത്
70 ശതമാനം
കളിപ്പാട്ടങ്ങളും ചൈനയുടെ
നിർമ്മിതികളാണ്.
40 ബില്യൺ
അമേരിക്കൻ ഡോളറിന്ന് തുല്യം..
Subscribe to:
Posts (Atom)