എട്ടാം
ക്ളാസിലെ മലയാളം അടിസ്ഥാനപാഠാവലിയിലെ
' അമ്മ
' എന്ന
കഥ അടിസ്ഥാനമാക്കി ഒരു കുറിപ്പ്
മലയാളം
ക്ളാസുകളിലൊക്കെ പ്രധാനപ്പെട്ട
ഒരു പ്രവർത്തനനമാണ്`
കഥാപാത്രനിരൂപണം
. ക
ഥ / കവിത
/ നോവൽഭാഗം
എന്നിവിടങ്ങളിലൊക്കെ
കഥാപാത്രങ്ങളെ ക്കുറിച്ച്
വിശദമായി പഠിക്കുന്നതിലൂടെ
ആസ്വാദനത്തിന്റെ ഉയർന്ന
മേഖലകളിലേക്ക് കുട്ടിക്ക്
കടന്നു ചെല്ലാൻ കഴിയുന്നു.
അത്
സാധ്യമാക്കലാണ്`
അദ്ധ്യാപകൻ
നിർവഹിക്കുന്നത് .
പി.
സുരേന്ദ്രന്റെ
'അമ്മമ്മ'
എന്ന
മനോഹരമായ കഥയിലെ അമ്മമ്മ
എന്ന കഥാപാത്രത്തെക്കുറിച്ച്
ആവട്ടെ ഇപ്രാവശ്യം.
അമ്മമ്മ
എന്ന കഥാപാത്രത്തെക്കുറിച്ച്
നിരൂപണം തയ്യാറാക്കുക എന്നൊരു
പ്രവർത്തനം പാഠപുസ്തകത്തിന്റെ
അഭ്യാസത്തിൽ ഉണ്ടല്ലോ.
കഥാപാത്രനിരൂപണം
എന്നത് കഥാപാത്രസ്വഭാവം
മനസ്സിലാക്കലാണല്ലോ.
കഥാപാത്രം
ഒരു വ്യക്തിയാണ്`.
അതുകൊണ്ട്
ബാഹ്യമായും ആന്തരികമായും
സ്വഭവങ്ങളുണ്ട്.
വ്യക്തിയുടെ
ബാഹ്യവും ആന്തരികവും ആയ
സ്വഭാവങ്ങൾ മിക്കവാറും
പരസ്പരം പൂരിപ്പിക്കുന്നതായിരിക്കും.
എന്നാൽ
ചിലപ്പോൾ പൂരകമെന്നതിനേക്കാൾ
വിരുദ്ധമായും വരാം.
നമുക്കു
ചുറ്റുമുള്ള ആളുകളെത്തന്നെ
നോക്കൂ.
നല്ല
വേഷഭൂഷാദികൾ ഒക്കെ ആണെങ്കിലും
സ്വഭാവം ,
ചിന്തകൾ,
പെരുമാറ്റം
ഒക്കെ മോശമായ ആളുകൾ ഇല്ലേ?
തിരിച്ചും.
അപ്പോൾ
സ്വഭാവം മനസ്സിലാക്കുക
എന്നാൽ ഈ രണ്ടും [
ബാഹ്യവും
ആന്തരികവും ]
പരിശോധിക്കണം
. സാധാരണജീവിതത്തിൽ
മനുഷ്യരുടെ സ്വഭാവത്തിൽ
മാറ്റം ഉണ്ടാവും.
ഇന്നു
കണ്ട സ്വഭാവമാവില്ല നാളെ.
എന്നാൽ
പലർക്കും ഈ മാറ്റം ഉണ്ടാവില്ല.
കഴിഞ്ഞകൊല്ലം
, അല്ലെങ്കിൽ
പത്തുകൊല്ലം മുൻപ് കണ്ട അതേ
സ്വഭാവം തന്നെയായിരിക്കും
ഇപ്പൊഴും.
സ്വഭാവമാറ്റത്തിന്ന്
/
മാറ്റമില്ലാതിരിക്കുന്നതിന്ന്
പിന്നിൽ പല കാരണങ്ങളുമുണ്ടാവും.
കാരണങ്ങൾ
ജീവിതാനുഭവങ്ങളായിരിക്കുകയും
ചെയ്യും.
കഥകളിൽ
ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ
സ്വഭാവം മാറുന്നില്ല.
കഥ
ജീവിതത്തിന്റെ ഒരു സന്ദർഭത്തെ
/ ഒരു
നിമിഷത്തെയാണല്ലോ ആവിഷകരിക്കുന്നത്.
അത്
കഥാകൃത്ത് എഴുതിവെക്കുകയാണ്`.
എഴുതിവെച്ചത്
മാറില്ല.
ജീവിതത്തെയാണ്`
എഴുതിവെക്കുന്നത്.
അതു
പിന്തുടരുമ്പോഴാണ്`
നമുക്ക്
കഥാപാത്രത്തെ മനസ്സിലാകുന്നത്.
കഥാപാത്രത്തെക്കുറിച്ച്
എഴുത്തുകാരൻ നൽകുന്ന
സൂചനകളിലൂടെയാണ്`
നമുക്ക്
കഥാപാത്രത്തെക്കുറിച്ച്
അറിയാറാവുന്നത്.
അതും
സാധാരണ സംഗതികളിലല്ല.
സവിശേഷ
സൂചനകളിലൂടെ.ഈ
കഥയിൽ അമ്മമ്മയെക്കുറിച്ച്
പറയുന്നതെന്തെല്ലാമെന്ന്
നോക്കൂ.
അതിലൂടെ
ആ കഥാപാത്രത്തെ നമുക്ക്
മനസ്സിലാക്കാം .
സൂചനകൾ
:
നമ്പ്ര`
|
സൂചന
|
കണ്ടെത്താവുന്ന
സ്വഭാവ സവിശേഷത
|
1
|
സ്കൂൾ
തുറന്നപ്പോൾ മൂന്നാമത്തെ
പേരക്കുട്ടിയേയും സ്കൂളിൽ
ചേർക്കാൻ ആ അമ്മമ്മ വന്നിരുന്നു
|
സ്കൂൾ
പഠിപ്പിന്റെ പ്രാധാന്യം
അറിയുന്നവൾ .
താഴെ
16 -ം
പ്രസ്താവനയിൽ ഇത്
ഉറപ്പിക്കുന്നുമുണ്ട് .
മൂന്നു
പേരക്കുട്ടികളുടെ പൂർണ്ണ
ഉത്തരവാദിത്തം വഹിക്കുന്നവളാണ്`
അമ്മമ്മ
|
2
|
മൂത്ത
രണ്ടുപേരേയും ഇതേ
പ്രായത്തിൽത്തന്നെയാണ്`
ആ
സ്കൂളിലേക്ക് അമ്മമ്മ
കൊണ്ടുവന്നത്
|
മൂന്നു
കുട്ടികളോടും ഒരേപോലെ
വാൽസല്യം ഉള്ളവളാണ്`
അമ്മമ്മ.
' ഇതേ
പ്രായത്തിൽ '
എന്നെഴുതിയത്
വേണ്ട സമയത്ത് വേണ്ടതുപോലെ
കാര്യങ്ങൾ നിർവഹിക്കുന്നു
എന്നും അത് എക്കാലവും ഒരേപോലെ
നിർവഹിക്കുന്നവളാണ്`
ഇവർ
എന്നും മനസ്സിലാകും.
|
3
|
ഇനി
ആ അമ്മമ്മ തന്റെ വീട്ടിൽ
ഒറ്റക്കാണ്`
.
|
ഏകാകിയായിത്തീരുന്ന
അമ്മമ്മ.
അതുവരെ
കുട്ടികളോടൊപ്പം സന്തോഷത്തോടെ
കഴിഞ്ഞവൾ.
ജീവിതപ്രയാസങ്ങളിൽ
മുഴുകുമ്പോഴും കുട്ടികളിൽ
ആശ്വാസം -
സന്തോഷം
കാണുന്ന അമ്മമ്മ
|
4
|
നാലുവർഷം
മുൻപ് മൂത്ത കുട്ടിയെ സ്കൂളിൽ
വിടാൻ വന്നപ്പോഴാണ്`
അമ്മമ്മയെ
ആദ്യം കാണുന്നത്
|
ജീവിതത്തിലെ
കൃത്യനിഷ്ഠ.
കർത്തവ്യബോധം.
വിദ്യാഭ്യാസം
ലഭിക്കണം കുട്ടികൾക്ക് എന്ന
ബോധം പണ്ടേ ഉള്ളവൾ
|
5
|
അമ്മമ്മയുടെ
കണ്ണു നിറഞ്ഞു
|
കുട്ടികളോടുള്ള
സ്നേഹം.
അവർ
പിരിയുമ്പോഴുള്ള സങ്കടം.
എന്നാലും
വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്`
എന്ന
യാഥാർഥ്യബോധം
|
6
|
തേവി
വറ്റിപ്പോയ കിണർ.
എന്നാലും
പൊടിയുന്നുണ്ട് തെളിനീര്`
|
സഹിച്ച
ദുഖങ്ങൾ.
എന്നാലും
ഉള്ളിൽ കിനിയുന്ന സ്നേഹം
- വറ്റാത്ത
ഉറവപോലെ സ്നേഹം ഉള്ളവൾ
|
7
|
അവനെ
സ്കൂളിലും ഹോസ്റ്റലിലും
ചേർത്ത് മടങ്ങിപ്പോകുമ്പോൾ
അമ്മമ്മ ഏങ്ങിക്കരഞ്ഞു
|
കുട്ടികളോടുള്ള
സ്നേഹം.
അവർ
പിരിയുമ്പോഴുള്ള സങ്കടം.
എന്നാലും
വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്`
എന്ന
യാഥാർഥ്യബോധം
|
8
|
വിധവയാണ്`
ആ
അമ്മമ്മ
|
ജീവിത
സുഖങ്ങൾ ലഭിക്കാതെ പോയവൾ.
എന്നിട്ടും
സ്നേഹം ഉള്ളവൾ.
|
9
|
... അമ്മമ്മയുടെ
കണ്ണീര്`
തിളങ്ങുന്ന
ഒരു സൂചിയായി മാറിയതും ....
|
ദുഖത്തിന്റെ
തീവ്രത .
അത്
എഴുത്തുകാരന്റേയും
വായനക്കാരന്റേയും ഉള്ളിൽ
തട്ടും വിധം തീവ്രമായ ദുഖം
സഹിക്കുന്നവൾ
|
10
|
പകരം
അമ്മമ്മ പണിയെടുക്കാൻ പോയി
.....
|
മകളോട്
അത്യധികം വാത്സല്യം ഉള്ളവൾ.
ആ
സ്നേഹം പേരക്കുട്ടികളിളേക്ക്
നിറയുന്നു.
സ്വന്തം
സുഖം നോക്കാതെ കുട്ടികളുടെ
സുഖം ശ്രദ്ധിക്കുന്നവൾ.
അതിനു
വേണ്ടി ജീവിക്കുന്നവൾ
|
11
|
കരയാത്ത
ഒറ്റ ദിവസം പോലും പിന്നെ
അമ്മമ്മയുടെ ജീവിതത്തിലുണ്ടായിട്ടില്ല
|
നിത്യദുഖം
അനുഭവിക്കുന്ന അമ്മമ്മ.
എന്നിട്ടും
കുട്ടികളെ നന്നായി വളർത്തുകയും
സ്നേഹിക്കുകയും ചെയ്യുന്ന
അമ്മമ്മ
|
12
|
ഹോസ്റ്റലിലുള്ള
കുട്ടിയെ ഇടക്കിടയ്ക്ക്
വന്നു കാണും അമ്മമ്മ [
2 പ്രാവശ്യം
ഈ വാക്യം ചെറിയ മാറ്റത്തോടെ
ആവർത്തിക്കുന്നുണ്ട് ]
|
കുട്ടികളോടുള്ള
സ്നേഹം.
എന്നാൽ
ആ സ്നേഹം അവരുടെ പഠിത്തത്തിന്ന്
തടസ്സമാവരുതെന്ന് കരുതുന്ന
അമ്മമ്മ.
താൻ
ബുദ്ധിമുട്ടിയാലും കുട്ടികൾ
ബുദ്ധിമുട്ടരുതെന്ന്
കരുതുന്നവൾ
|
13
|
.... തുണിസ്സഞ്ചിയിൽ
നിന്ന് പിഞ്ഞിക്കീറിയ പേഴ്സ്
പുറത്തെടുത്ത് അമ്മമ്മ
പരുങ്ങുന്നത് ....
|
കുട്ടികൾക്ക്
ധാരാളം കൊടുക്കണമെന്നുണ്ട്.
എന്നാൽ
അതിനുമാത്രം പേഴ്‌സില്ല്ലതാനും.
അതില്ലെന്ന്
കുട്ടികളെ അറിയിക്കാനും
വയ്യ.
സ്നേഹം
കൊണ്ട്.
|
14
|
മൂന്നുകുട്ടികളേയും
ഹോസ്റ്റലിൽ കൊണ്ടുവന്നു
വിട്ടതോടെ അമ്മമ്മ
വല്ലാതായിട്ടുണ്ട്
|
ഒറ്റപ്പെട്ടവൾ
. എന്നിട്ടും
കുട്ടികൾക്കുവേണ്ടി
ജീവിക്കുന്നവൾ
|
15
|
നഗ്നമായ
കാത് ...
നിറം
മങ്ങിയ സാരി ...
ചെരിപ്പില്ല
... വിണ്ടുപൊട്ടിയ
പാദങ്ങൾ
|
അമ്മമ്മയുടെ
രൂപം വിവരിക്കുന്നു.
അവരുടെ
ദുഖങ്ങളും പ്രയാസങ്ങളും
അതിലൂടെ കാണിക്കുന്നു
കഥാകൃത്ത്
|
16
|
മൂന്നു
മക്കളേയും സ്റ്റാഫ് റൂമിൽ
കൊണ്ടുവന്ന് അവരുടെ അദ്ധ്യാപകരെ
കാണും അമ്മമ്മ
|
മക്കളുടെ
വിദ്യാഭ്യാസകാര്യങ്ങളിൽ
ശ്രദ്ധയുള്ളവൾ.
അദ്ധ്യാപകരിലും
സ്കൂളിലും വിശ്വസിക്കുന്നവൾ.
അദ്ധ്യാപകർ
കുട്ടികളെ നന്നായി നോക്കും
എന്നു വിശ്വസിക്കുന്ന
രക്ഷാകർത്താവ് അമ്മമ്മ.
|
17
|
ചായക്കടയിലേക്ക്
അവരെ കൊണ്ടുപോകും അമ്മമ്മ
|
കുട്ടികളുടെ
സന്തോഷത്തിൽ സന്തോഷിക്കുന്നവൾ.
|
ഈ
പതിനേഴും കഥാകാരൻ അമ്മമയെ
കുറിച്ച് നടത്തുന്ന പ്രസ്താവനകളോ
എഴുതുന്ന സൂചനകളോ ആണ്`
. ഇതൊടൊപ്പം
ഈ സൂചനകളെ /
പ്രസ്താവനകളെ
ക്കുറിച്ചുള്ള കഥാകാരന്റെ
ചിന്തകളുണ്ട്.
നോക്കൂ:
മൂന്നുകുട്ടികളേയും
ഹോസ്റ്റലിൽ കൊണ്ടുവന്നു
വിട്ടതോടെ അമ്മമ്മ വല്ലാതായിട്ടുണ്ട്
.
ഈ
പ്രസ്താവനക്കു ശേഷം കഥാകൃത്ത്
ഇതുമായി ബന്ധപ്പെട്ട തന്റെ
ചില ചിന്തകൾ പങ്കുവെക്കുകയാണ്`.
മക്കളുടെ
ചൂടില്ലാത്ത വീട്ടിൽ
............................................................
മാത്രമാണ്`
അവരെ
ഹോസ്റ്റലിൽ വിട്ടത് .
എന്നുവരെയുള്ള
ഭാഗം .
കഥാപാത്രത്തിന്റെ
പ്രവൃത്തികൾ കഥാകാരൻ കാണുന്നു.
തുടർന്നത്
വിശദീകരിക്കുന്നു.
അത്രയുമായാൽ
കഥയായി.
അതാണ്`
കഥ
.
നല്ല
കഥ.
സ്വഭാവം
എന്ത്?
ഒരു
കഥാപാത്രത്തെ [
വ്യക്തിയെ
] മനസ്സിലാക്കുന്നത്
/ അവരുടെ
സ്വഭാവം മനസ്സിലാക്കുന്നത്
പ്രധാനമായും അവരുടെ പ്രവൃത്തികളെ
പരിശോധിച്ചാണല്ലോ.
അമ്മ
കുഞ്ഞിനെ ഉമ്മ വെക്കുന്നത്
- പ്രവൃത്തി
- കാണുന്ന
നമുക്ക് അമ്മക്ക് കുഞ്ഞിനെ
ഇഷ്ടമാണെന്ന് മനസ്സിലാവും.
കുഞ്ഞിനെ
ഇഷ്ടപ്പെടുന്ന അമ്മ -
സ്വഭാവം
മനസ്സിലാവും.
ഇതു
തന്നെയാണ്`
കഥയിലേയും
കഥാപാത്ര സ്വഭാവം മനസ്സിലാക്കാനുള്ള
വഴി.
മറ്റൊരു
വഴി ആ കഥാപാത്രത്തെ -
വ്യക്തി
യെ കുറിച്ച് കഥാകാരൻ നേരിട്ട്
പറയുന്ന സംഗതികളാണ്`.
' അവർ
[ വ്യക്തി
] നന്നായി
ചിന്തിക്കുന്നവളാണ്`'
എന്നമട്ടിൽ
കഥാകാരൻ നേരിട്ടെഴുതിയിരിക്കും
സ്വഭവം .
എന്നാൽ
അത് ശരിയായ സ്വഭാവസർട്ടിഫിക്കറ്റാണെന്ന്
തെളിയാൻ [
കഥയിൽ
] അവരുടെ
പ്രവൃത്തികൾ ഓരോന്നും നന്നായി
ചിന്തിച്ച് എടുത്തിട്ടുള്ളവയാണെന്ന്
കാണുകയും വേണം.
വെറുതെ
പറഞ്ഞാൽ പോര.
പ്രവൃത്തിയിൽ
കാണണം എന്നർഥം.
No comments:
Post a Comment