ചോദ്യപേപ്പർ
രൂപഘടന 1
മലയാളം
ഒന്നാം പേപ്പർ 40 സ്കോറും
ഒന്നര മണിക്കൂർ സമയവും ആണ്`.
15 - 16 ചോദ്യങ്ങളിൽ
1
സ്കോറിന്റെ
4 ചോദ്യങ്ങൾ
2
സ്കോറിന്റെ
2-4 ചോദ്യങ്ങൾ
4
സ്കോറിന്റെ
4-5 ചോദ്യങ്ങൾ
[ ലഘുപന്യാസം
: ചോയ്സ്
ഉണ്ടാവാം ]
6
സ്കോറിന്റെ
1 ചോദ്യം
[ ഉപന്യാസ
രചന : ചോയ്സ്
ഉണ്ടാവും ]
6
സ്കോറിന്റെ
ആസ്വാദനമെഴുതാനുള്ള ഒരെണ്ണം
[ പാഠപുസ്തകത്തിൽ
നിന്നു പുറത്തുള്ളത് ]
പൊതുവെ
ഇതാണ്` ചോദ്യപേപ്പറിന്റെ
ഘടന . അതുകൊണ്ടുതന്നെ
സമയം, ഉത്തര
ദൈർഘ്യം എന്നിവ കാലേകൂട്ടി
ആലോചിക്കാനും തയ്യാറെടുക്കാനും
കുട്ടികളെ ക്ളാസിൽ
പരിശീലിപ്പിച്ചിരിക്കും.
ചോദ്യപേപ്പർ
ഉള്ളടക്ക ഘടന 2
പ്രയോഗത്തിന്റെ
അർഥം / സമാനപ്രയോഗം
/ ശരിപ്രയോഗം
]
ഒറ്റപ്പദം
/ പദം
പിരിക്കൽ
ഒറ്റവാക്യം
/ വാക്യം
പിരിക്കൽ
അർഥസൂചനകൾ
[ കാവ്യഭംഗി/
ഭാവം /
അർഥതലങ്ങൾ ]
നിർവചനങ്ങൾ
/ വിവരണങ്ങൾ
ലഘുകുറിപ്പുകൾ
[ 50 വാക്കിൽ
കുറയാതെ ]
ജീവിത
ദർശനം കണ്ടെത്തൽ
കഥാപാത്രസ്വഭാവം
വിവരിക്കൽ
അഭിപ്രായം
യുക്തിയുക്തം സാധൂകരിക്കൽ
[ ഔചിത്യം
എഴുതുക ]
നിരീക്ഷണക്കുറിപ്പ്
[ കാവ്യ
- കഥ
സന്ദർഭങ്ങൾ , ഭാഷാപരമായ
സവിശേഷതകൾ ]
വിശദീകരിക്കുന്ന
കുറിപ്പ്
താരതമ്യക്കുറിപ്പ്
ഉപന്യാസം
[ 100 വാക്കിൽ
കുറയാതെ ]
ആസ്വാദനം
[ ഉപന്യാസം
പോലെ ദൈർഘ്യം ]
എന്നിങ്ങനെ
ആയിരിക്കും സാമാന്യേന.
അതുകൊണ്ടുതന്നെ
പരീക്ഷക്ക് എന്തു പഠിച്ചുവെക്കണം
എന്ന കാര്യത്തിൽ നല്ലൊരു
പരിശീലനം ക്ളാസിൽ അദ്ധ്യാപിക
നൽകിയിട്ടുണ്ടാവും.
ശ്രദ്ധിക്കേണ്ടവ
6
സ്കോറിന്റെ
ഒരു ചോദ്യമൊഴികെ ബാക്കിയെല്ലാം
പാഠപുസ്തകം കേന്ദ്രീകരിച്ചാവും
ഉണ്ടാവുക. അതുകൊണ്ട്
പാഠപുസ്തകം നന്നായി മനസ്സിലാക്കൽ
പ്രധാനമാണ്`. അത്
ഓരോ
പാഠങ്ങളുടെ ഉള്ളടക്കം [
പ്രമേയം ]
/ വിവിഹ
വ്യവഹാരരൂപങ്ങളുടെ ഘടന,
/ ഭാഷാപരമായ
- വ്യാകരണപരമായ
കാര്യങ്ങൾ / ഭാഷയുടെ
സൗന്ദര്യപരമായ കാര്യങ്ങൾ
/ വിവിധ
പാഠങ്ങൾ തമ്മിലുള്ള ആശയപരമായ
ബന്ധങ്ങൾ / നിത്യജീവിതവുമായി
- സമകാലിക
സാമൂഹ്യജീവിതവുമായി പാഠ
ഉള്ളടക്കങ്ങൾക്കുള്ള ബന്ധം
എന്നിങ്ങനെയാണ്`. ഇത്രയും
സംഗതികളിൽ ഊന്നിയായിരുക്കും
പരീക്ഷാചോദ്യങ്ങൾ എന്നു മുൻ
കൊല്ലങ്ങളിലെ ചോദ്യരൂപങ്ങളിൽ
നിന്ന് കണ്ടെത്താൻ സാധിക്കും.
പ്രയോഗം
പ്രയോഗത്തിന്റെ
അർഥം, സമാനപ്രയോഗം
, പ്രയോഗത്തിന്റെ
പ്രസക്തി - ഭംഗി
, പ്രയോഗത്തിന്റെ
ശരിയായ ഉപയോഗം എന്നിങ്ങനെ
പലതരത്തിൽ ഇത് ചോദിക്കാം .
ഡിണ്ഡിമകൽപ്പന്മാരായ
പുരുഷകേസരികൾ .... [ ചോദ്യം
1 - 2013 മോഡൽ
പരീക്ഷ ]
ഡിണ്ഡിമകൽപ്പന്മാരായ
- എന്ന
പ്രയോഗത്തിന്റെ സന്ദർഭത്തിന്ന്
ഉചിതമായ അർഥം തെരഞ്ഞെടുക്കാനായിരുന്നു
ചോദ്യം. മുകളിൽ
പറഞ്ഞപോലെ പലമട്ടിലും ഈ ചോദ്യം
ചോദിക്കാം. പാഠങ്ങളിൽ
ഇതുപോലുള്ള പ്രയോഗങ്ങൾ ഇനിയും
കാണും. അവ
മുകളിൽ പറഞ്ഞപോലെ പലമട്ടിലും
ചോദിക്കാൻ സാധ്യതയുണ്ട്.
'ഗജവിക്രമന്മാരായ
പുരുഷൻമാർ ' ' സെന്റ്
സ്റ്റീഫൻസുകാർ, '
നിഷ്ക്കണ്ടകം,
നെല്ലിപ്പലക,
രണൽഭ്രമരവ്യാകുലം...
എന്നിങ്ങനെ
നിരവധി പ്രയോഗങ്ങളുണ്ട്.
[
എല്ലാ
ചോദ്യ മാതൃകകളും ]ക്ളാസിൽ
ചെറിയ ഗ്രൂപ്പുകളായിരുന്നു
ഇവയിലൂടെ [ അദ്ധ്യാപികയുട
മേൽനോട്ടത്തിൽ ]
ഒരു വട്ടം
ശ്രദ്ധാപൂർവം സഞ്ചരിച്ചാൽ
മതി. പിന്നെ
മറക്കില്ല.
പ്രയോഗത്തിന്റെ
ഭംഗി പിടികിട്ടിയാൽ പിന്നെ
ആ ചോദ്യം എങ്ങനെ ചോദിച്ചാലും
കുട്ടിക്ക് എഴുതാൻ പ്രയാസം
വരില്ല എന്നാണ്`
അനുഭവം
.
ഒറ്റപ്പദം
[ സന്ധിയടക്കമുള്ള
വ്യാകരണ സവിശേഷത ]
ഒറ്റപ്പദമാക്കൽ,
ഒറ്റപ്പദമായിരിക്കുന്നത്
പിരിക്കൽ, ഒറ്റവാക്യമാക്കൽ,
ഒറ്റവാക്യമായിരിക്കുന്നത്
പിരിച്ച ചെറുവാക്യങ്ങളാക്കൽ
എന്നിങ്ങനെ വ്യാകരണസംബന്ധിയായ
ചെറു ചോദ്യങ്ങൾ ഉണ്ടാവും.
ഇവ സന്ധി,
സമാസം,
വാക്യസ്വരൂപം
എന്നിവയെ അടിസ്ഥാനമാക്കിയാരിക്കും
എന്നു ഓർമ്മിച്ചാൽ മതി.
' ചെറുതായില്ല
ചെറുപ്പം, ഗാന്ധാരീവിലാപം
തുടങ്ങിയ പാഠങ്ങളിലൂന്നിയായിരിക്കും
ഇതെല്ലാം എന്നും ഉറപ്പിക്കാം.
വാക്യങ്ങളാകട്ടെ
സാഹിത്യത്തിലെ സ്ത്രീ,
അർജ്ജുനവിഷാദയോഗം
, തട്ടകം
എന്നീ പാഠങ്ങളെ ആസ്പദമാക്കിയും
ആവാം.
അർഥസൂചനകൾ
ചെറിയ
സ്കോറിൽ നിൽക്കുന്ന ഒരു
ചോദ്യമാണെങ്കിലും ഇതുണ്ടാവുമെന്ന്
ഉറപ്പിക്കാം.
'
ചെരിപ്പില്ലാതെ
നീങ്ങുമായിരങ്ങളോടൊത്തു …'
[ 2013 മോഡൽ പരീക്ഷ
: ചോ:
5] ഇതുകൊണ്ട്
അർഥമാക്കുന്നതെന്ത്?
എന്നാണ്`
ചോദ്യം.
ഇതിന്റെ
വിശദീകരണമാന്` കുട്ടി
എഴുതേണ്ടത് . 2 സ്കോറ്
ഉണ്ട്. അപ്പോൾ
15-20 വാക്കുകളിൽ
എഴുതണം. ഇത്
പലമട്ടിൽ ചോദിക്കാം
ഇതിന്റെ
പ്രയോഗഭംഗിയിലൂന്നി
ഇതിന്റെ
കാവ്യ ഭംഗിയിലൂന്നി
ഇതിലെ
പദ - വാക്യഭംഗിയിലൂന്നി
ഇതിലെ
ദാർശനിക സൂചനയിലൂന്നി
ഇതിന്റെ
സന്ദർഭസൂചനയിലൂന്നി
ചിലപ്പോൾ
ഇത് ആവർത്തിക്കുന്നുണ്ടാവും
; അതിലൂന്നി
ഇതിലെ
ഭാവ ഭംഗിയിലൂന്നി
ഇതിന്റെ
ഭാഷാ സവിശേഷതയിലൂന്നി
എന്നിങ്ങനെ
പലമട്ടിൽ ഈ ചോദ്യം ഉന്നയിക്കപ്പെടാം.
അതുകൊണ്ടുതന്നെ
ഈ തരത്തിലൊക്കെ സവിശേഷതകൾ
ഉൾക്കൊള്ളുന്ന പാഠപ്രയോഗങ്ങൾ
/ വരികൾ
/ വാക്യങ്ങൾ
നേരത്തെ ഒരോട്ടം ശ്രദ്ധിക്കണം
. ' ചെറുതായില്ല
ചെറുപ്പം, മുരിഞ്ഞപ്പേരീം
ചോറും, ഗാന്ധാരീവിലാപം,
വിണ്ടകാലടികൾ
, തട്ടകം
തുടങ്ങിയവയിലൊക്കെ ഇത്തരം
വാക്യങ്ങൾ ഉണ്ടല്ലോ.
വിശദീകരണങ്ങൾ
/ നിർവചനങ്ങൾ
2013
മാർച്ച :
ചോ: 6 പോലെ.
പച്ച കത്തി
താടി ഇവയിൽ രണ്ടു കഥകളി
വേഷങ്ങളുടെ പ്രത്യേകതകൾ
എഴുതുക എന്നായിരുന്നു ചോദിച്ചത്.
കലാരൂപങ്ങൾ,
സംസ്കാരവിശേഷങ്ങൾ,
നാട്ടുവിജ്ഞാനീയം,
ഭാഷാപരമായ
വ്യാകരണ സവിശേഷതകൾ എന്നിവയുടെ
ധാരണ ഉണ്ടാവണം. ' തട്ടകം,
പൊന്നാനി,കടമ്മനിട്ട,
ഉരുളികുന്നത്തിന്റെ
ലുത്തീനിയ , ചെറുതായില്ല
ചെറുപ്പം, മുരിഞ്ഞപ്പേരീം
ചോറും തുടങ്ങിയ പാഠങ്ങൾ
ഇക്കാര്യത്തിൽ ഒന്നധികം
ശ്രദ്ധിക്കണം.
മറ്റുള്ളവ
ജീവിതദർശനം,
കഥാപാത്രസ്വഭാവം,
ശീർഷകത്തിന്റെ
ഔചിത്യം, താരതമ്യം,
നിരീക്ഷണം,
ലഘുപന്യാസം,
ഉപന്യാസം,
കവിത -
ആസ്വാദനം
എന്നിവ ക്ളാസിൽ പലവട്ടം
തീർച്ചയായും ചർച്ചചെയ്യപ്പെട്ടവയാണ്`.
അതൊക്കെയൊന്നുകൂടി
ഓടിച്ചു നോക്കിയാൽ എഴുത്ത്
എളുപ്പമാവും. എഴുതുമ്പോൾ
ഒന്നുരണ്ടു കാര്യങ്ങൾ
ഓർമ്മിക്കുന്നത് നന്ന്`:
- സ്കോറിനനുസരിച്ചേ ഉത്തരത്തിന്റെ ദൈർഘ്യം വേണ്ടൂ . ഒറ്റവാക്കിലെഴുതാൻ പറഞ്ഞാൽ ഒറ്റവാക്കിലേ എഴുതാവൂ . 50 വാക്കിൽ / 100 വാക്കിൽ പറഞ്ഞാൽ അത്രയും വേണം. സമയ മാനേജ്മെന്റ് കൂടിയാണിത്. സമയം കിട്ടീല്യ എന്നാണല്ലോ എല്ലാ കുട്ടിയുടേയും പരാതി
- പാഠപുസ്തകത്തെ അവലംബിച്ചേ ഉത്തരങ്ങളെഴുതാവൂ. കഥാപാത്രസ്വഭാവം, നിരീക്ഷണം.... ഒക്കെ. എന്നാൽ സ്വന്തം നിരീക്ഷണങ്ങളും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒക്കെ ചെറിയതോതിൽ ഉൾപ്പെടുത്താം. കുട്ടിയുടെ മൗലികത മൂല്യനിർണ്ണയ സന്ദർഭത്തിൽ പ്രധാനപ്പെട്ടതാണ്`.
- വ്യവഹാരങ്ങളുടെ ഫോർമാറ്റുകൾ ശ്രദ്ധിക്കണം. ഉപന്യാസം, ലഘുപന്യാസം, കുറിപ്പ് ഒക്കെ വൈവിധ്യമുള്ള രൂപങ്ങളാണ്`. ഉപന്യാസമാണെങ്കിൽ നല്ലൊരു തലക്കെട്ട്, ആമുഖം, ഖണ്ഡികാകരണം, ഉപസംഹാരം എന്നിവ വെവ്വേറെ ഉണ്ടാവണം. കുറിപ്പാണെങ്കിൽ ഒന്നോ രണ്ടോ ചെറുഖണ്ഡികയിൽ ഒതുക്കണം.
- പാഠപുസ്തകത്തിൽ നിന്ന് പുറത്തുള്ള ഒരു കവിത ആസ്വാദനമെഴുതാനുണ്ടാകും. 6 സ്കോറും പതിവാണ്`. ധാരാളം വായനാശീലമുള്ള കുട്ടിക്കേ മുഴുവൻ സ്കോറും കിട്ടൂ. മികച്ച കുട്ടികളെ പരിഗണിക്കാനാണിത്. എന്നാൽ തന്നിരിക്കുന്ന കവിത നന്നായി ശ്രദ്ധിച്ചാൽ നല്ലൊരു സ്കോർ നേടാനാകും. അതിന്റെ ആശയഭാവം , സമകാലിക ജീവിതവുമായുള്ള ബന്ധം, നമുക്കുചുറ്റുമുള്ള സമൂഹത്തിന്റെ അവസ്ഥ എന്നിവയൊക്കെ നന്നായി മനസ്സിലാക്കുന്ന കുട്ടിക്ക് മികച്ച സ്കോറ് ഇതിലും ലഭിക്കും.
No comments:
Post a Comment