ഈ വര്‍ഷത്തെ
സ്കീമൊഫ് വര്‍ക്കില്‍
പാദവാര്‍ഷിക പരീക്ഷ എന്നൊരു
സങ്കല്പ്പമില്ല എന്നു
തോന്നുന്നു. അര്‍ദ്ധവാര്‍ഷിക
മൂല്യനിര്‍ണ്ണയം ആദ്യത്തെ
4-5 യൂണിറ്റുകള്‍
കഴിഞ്ഞാല്‍ നിഷ്കര്‍ഷിക്കുന്നുണ്ടുതാനും.
ആരൊക്കെ എന്തൊക്കെ
മാറ്റം ആഗ്രഹിച്ചാലും നടന്നു
പോകുന്ന ചില സമ്പ്രദായങ്ങളില്‍
മാറ്റം വരില്ല എന്നു തോന്നുന്നു.
അതാണ് ഈ ഓണാവധിക്കുമുന്പുള്ള
പരീക്ഷാ ഒരുക്കം തെളിയിക്കുന്നത്
.
ആദ്യപാദപ്പരീക്ഷ.
ഒന്നോ രണ്ടോ യൂണിറ്റ്
പരീക്ഷകള്‍ക്കുശേഷം വരുന്ന
ആദ്യ ടേം പരീക്ഷ എന്ന നിലയില്‍
പൊതുവെ കുട്ടികള്‍ക്ക്
എളുപ്പമായിരിക്കും. ആദ്യ
ഒന്നോ രണ്ടോ യൂണിറ്റ് എന്ന്
ഉറപ്പിച്ചു പറയാന്‍ നിലവില്‍
ഒന്നുമില്ല. അതുകൊണ്ടുതന്നെ
ഇതുവരെ എടുത്തതൊക്കെ
പഠിച്ചുവെക്കുക എന്നു മാത്രമേ
വിജയത്തിന്ന് ഉറപ്പുണ്ടാക്കാനാവൂ.
4 സംഗതികളിലാണ്`
പഠനവും പരീക്ഷയും
ഊന്നുന്നത്
- പാഠങ്ങളുടെ ഉള്ളടക്കം
- യൂണിറ്റിന്റെ പൊതു ഉള്ളടക്കം
- ഉള്ളടക്കം പ്രകടിപ്പിക്കാനുള്ള വ്യവഹാരരൂപങ്ങള്‍
- മൂല്യ നിര്‍ണ്ണയ സൂചകങ്ങള്‍
കാലിലാലോലം
ചിലമ്പുമായ് എന്ന
ഒന്നാം
യൂണിറ്റ് [ കേരളപാഠാവലി
10 ] മുതല്‍ എല്ലാം
ഈ രിതിയില്‍ മനസ്സിലാക്കാനായാല്‍
പരീക്ഷ എങ്ങനെയാണെങ്കിലും
പേടിക്കാനില്ല. അല്ലെങ്കിലും
എങ്ങനെ പഠിക്കണം എന്നു
മനസ്സിലാക്കലാണല്ലോ എങ്ങനെ
നന്നായി പരീക്ഷയെഴുതാമെന്നതിന്റെ
ബാലപാഠം.
കാലിലാലോലം
ചിലമ്പുമായ്
ഇതൊരു
യൂണിറ്റിന്റെ പേരാണ്`.
ഇതില്‍ 4 പാഠങ്ങള്‍
. 1. അയ്യപ്പപ്പണിക്കരുടെ
ഒരു കവിത . 2. മുരിഞ്ഞപ്പേരീം
ചോറും . 3. ചെറുതായില്ല
ചെറുപ്പം . 4 . ആര്‍ട്ടറ്റാക്ക്
യൂണിറ്റിന്റെ
പൊതു ഉള്ളടക്കം
- ലോകത്തെവിടെയും ജനതയുടെ സാമൂഹികജീവിതത്തിന്റെ ഭാഗമാണ് കലകള്‍ .
- സമൂഹം കാലത്തിനൊത്ത് മാറുന്നുണ്ട് ; കലകളും കൂടെ മാറുന്നുണ്ട്
- മാറ്റങ്ങള്‍ക്ക് അടിസ്ഥാനം സാമൂഹ്യമായ പരിവര്‍ത്തനമാണ്` പ്രധാനമായി
- ഇത് , വിവിധ സംസ്കാരങ്ങള്‍ / സമൂഹങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം മൂലം ആവാം .
- മറ്റൊന്ന്, പരിഷ്കാരങ്ങള്‍ മൂലവും . ഇനിയൊന്ന് വളരെ പ്രധാനപ്പെട്ടത് , ആസ്വാദകരുടെ അഭിരുചിയിലുണ്ടാവുന്ന പരിവര്‍ത്തനം [ സമ്പര്‍ക്കം, കാലമാറ്റം എന്നിവ കാരണമാണിത് ]
- കലകള്‍ നാടോടിയെന്നും ക്ളാസിക്ക് എന്നും വിഭാഗങ്ങളുണ്ട്
- കലകള്‍ രൂപം കൊണ്ട സാമൂഹ്യ സാഹചര്യവും കലകള്‍ പരിഷ്കരിക്കപ്പെടുന്ന സമൂഹ്യ സാഹചര്യവും മനസ്സിലാക്കേണ്ടതുണ്ട്
- മലയാളസാഹിത്യത്തിന്റെ വലിയൊരു ഭാഗം കലകള്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്`
- മാറുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ സാഹിത്യത്തിന്റേയും കലയുടേയും ഉള്ളടക്കത്തില്‍ [ പ്രമേയം , അവതരണം ..രണ്ടിലും ] മാറ്റമുണ്ടാക്കും
- ഭാഷയുടെ ഉപയോഗം , വാക്കിന്റെ / അര്‍ഥത്തിന്റെ ഉപയോഗം സാഹിത്യത്തില്‍ പ്രധാനമാണ്`
- ഭാഷയുടെ താളം [ വൃത്തം ] മനസ്സിലാക്കണം
പാഠങ്ങളിലെ
ഉള്ളടക്കം
- അയ്യപ്പപ്പണിക്കരുടെ കവിത
- കേരളീയകലാരൂപങ്ങളെക്കുറിച്ച് സാമാന്യ ധാരണ
- കഥകളി, കൂടിയാട്ടം , കൂത്ത് - അല്പ്പം വിശദാംശങ്ങള്‍
- കലാപഠന സ്ഥാപനങ്ങള്‍ - സാമാന്യ ധാരണ
- ചെറുതായില്ല ചെറുപ്പം
- കഥകളിയെന്ന കലാരൂപം
- ആട്ടക്കഥയെന്ന സാഹിത്യരൂപം
- കഥകളി ചടങ്ങുകള്‍ - സാമാന്യ ധാരണ
- നളചരിതം കഥ – സാമാന്യ ധാരണ
- കഥകളിയിലെ അഭിനയം - സാമാന്യ ധാരണ
- കഥകളി സംഗീതം - സാമാന്യ ധാരണ
- ആട്ടക്കഥ – സാഹിത്യ സ്വഭാവം - സാമാന്യ ധാരണ
- സാഹിത്യത്തിലെ പ്രയോഗ ഭംഗികള്‍
- താരതമ്യം / ഔചിത്യം / വര്‍ണ്ണനാപാടവം
- നളചരിതത്തിലെ ഭാഷ - സവിശേഷതകള്‍
- കഥകളിയും കേരളീയ പ്രകൃതിയും - സാമാന്യ ധാരണ
- കഥകളിയില്‍ വന്ന പരിഷ്കാരങ്ങള്‍ - സാമാന്യ ധാരണ
- മുരിഞ്ഞപ്പേരീം ചോറും
- കൂത്ത് - കൂടിയാട്ടം എന്ന കലാരൂപം - സാമാന്യ ധാരണ
- വാമൊഴിഭാഷയുടെ സൗന്ദര്യം [ വിദൂഷക ഭാഷ ]
- സാമൂഹ്യവിമര്‍ശനം കലയില്‍
- ഹാസ്യം - പരിഹാസം സാഹിത്യത്തില്‍
- വിശകലനം / ഹാസ്യത്തിന്റെ ഭിന്ന തലങ്ങള്‍ /
- ആര്‍ട്ടറ്റാക്ക്
- കല / കലാസ്വാദനം എന്നിവയില്‍ ഉണ്ടായ മാറ്റം
- കല – കമ്പോളച്ചരക്ക് എന്ന അവസ്ഥ
- കലയും ഉപഭോഗ സംസ്കാരവും
- ചെറുകഥ എന്ന സാഹിത്യരൂപം
- എം. മുകുന്ദന്‍ എന്ന സാഹിത്യകാരനെ കുറിച്ച് സാമാന്യ ധാരണ
- കലയും ജനപ്രിയതയും
- യഥാര്‍ഥ കല - ആസ്വാദകന്‍ എന്നിവക്ക് നേരിടേണ്ടിവരുന്ന അവസ്ഥകള്‍
- പ്രതികരണക്കുറിപ്പ് / ശീര്‍ഷകം /
വ്യവഹാരരൂപങ്ങള്‍
- കുറിപ്പ് / ഉപന്യാസം
- ആസ്വാദനം / ഔചിത്യം / ശീര്‍ഷകം / പ്രയോഗഭംഗി / വാക്യഭംഗി
- താളം / താരതമ്യം
- ഭാഷാപ്രയോഗങ്ങള്‍ / ഔചിത്യം
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
- കഥാപാത്ര സ്വഭാവം / നിരൂപണം
- ശീര്‍ഷകത്തിന്റെ ഔചിത്യം
- താരതമ്യം / പ്രതികരണം
- ശബ്ദ – ചമത്‌ക്കാരഭംഗികള്‍
- വര്‍ണ്ണനാപാടവം
- ഹാസ്യത്തിന്റെ സവിശേഷതകള്‍ - വിശകലനം
- കലയും സമൂഹവും - ലഘൂപന്യാസം
- പട്ടിക [ എഴുത്തുകാരന്‍ - കൃതി ]
- ഭാഷാ പ്രയോഗ വ്യവസ്ഥ [ സന്ധി, സമാസം, കാലം, ക്രിയാരൂപങ്ങള്‍ ..]
- എഡിറ്റിങ്ങ്
പഠനത്തിന്റെ
ഒരെകദേശ രൂപം ഇതാണ്` .
ക്ളാസില്‍ നടക്കുന്ന
പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം
ഇത് നടത്തിയെടുക്കുക എന്നതും.
ക്ളാസ് പ്രവര്‍ത്തനങ്ങളില്‍
നന്നായി ഇടപെട്ട കുട്ടിക്ക്
ലഭ്യമായ സമയത്തിനുള്ളില്‍
പ്രവര്‍ത്തനങ്ങള്‍
ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതോടെ
വിജയം ഉറപ്പാക്കാം.
എല്ലാവര്‍ക്കും
നല്ല വിജയം ആശംസിക്കുന്നു
No comments:
Post a Comment