രാജേഷ്
കോമത്തിന്റെ 'നാട്ടുദൈവങ്ങള്‍
സംസാരിച്ചു തുടങ്ങുമ്പോള്‍
' 176 പേജ് ഒറ്റയടിക്ക്
വായിച്ചു ഇപ്പോള്‍ . വളരെ
സവിശേഷമായൊരു പുസ്തകം വായിച്ച
സന്തോഷം .
ഉള്ളടക്കം,
പഠനശൈലി, രചനാ
ശൈലി, ആത്മാംശം
, സര്‍വോപരി തെയ്യം
പോലുള്ള ഒരു അനുഷ്ഠാനരൂപത്തെക്കുറിച്ചുള്ള
ആഴത്തിലുള്ള നോക്കിക്കാണല്‍..
ഇന്നത്തെ കാലത്ത്
അനുഷ്ഠാനങ്ങള്‍ ആഘോഷങ്ങളും
വിപണിയുമായി പരിണമിക്കുന്നതിന്റെ
നേര്‍കാഴ്ചകള്‍ , അതേക്കുറിച്ചുള്ള
ചിന്തകള്‍ നിരീക്ഷണങ്ങള്‍
എന്നിവ വായനയെ അറിയാതെ
മുന്നോട്ടുകൊണ്ടുപോയി.
[ പണ്ട് ]
കണ്ണപ്പെരുവണ്ണാനും
സംഘവും ചെയ്ത കതിവന്നൂര്‍
വീരന്‍ തൃശ്ശൂര്‍ സ്കൂള്‍
ഓഫ് ഡ്രാമയില്‍ വെച്ച് കണ്ടതു
മാത്രമാണ്` ഇതുവരെയുള്ള
തെയ്യാനുഭവം. ഇക്കൊല്ലം
കണ്ണൂരില്‍ പോവാനും 3-4
ദിവസം അവിടെ തങ്ങി
ഇതില്‍ ചിലത് കാണാനും ഉള്ള
ആഗ്രഹം ഫേസ്‌ബുക്കിലൂടെ
പ്രകടിപ്പിച്ചു . അവിടെയുള്ള
സുഹൃത്തുക്കള്‍ ക്ഷണിക്കുകയും
ചെയ്തിട്ടുണ്ട്.
പുസ്തകത്തില്‍
വിട്ടുപോയി എന്നുതോന്നിയ
ഒന്നുരണ്ടു കാര്യങ്ങള്‍
ചൂണ്ടിക്കാണിക്കാന്‍ മാത്രമാണീ
കത്ത്. അതിനേക്കാളധികം
പുസ്തകം വായിച്ച സന്തോഷം
സ്നേഹാദരങ്ങളോടെ താങ്കളെ
അറിയിക്കാനും.
- മേളാളന്മാര്‍ കീഴാളരോട് പെരുമാറിയ തരവഴികള്‍ പലയിടത്തായി വിവരിക്കുന്നുണ്ട്. എന്നാല്‍ കീഴാളര്‍ തമ്മില്‍ തമ്മില്‍ ചെയ്ത അരുതായ്മകള്‍ സൂചിപ്പിക്കുന്നേ ഇല്ല.കീഴാളര്‍ മേലാളരെ മുട്ടിച്ച സന്ദര്‍ഭങ്ങളും വ്യാഖ്യാനിക്കുന്നില്ല.പന്തക്കോലിന്റെ നീളം കുറച്ച് ചതിക്കാന്‍ നോക്കിയത് - ഈ വിധത്തില്‍ വിശകലനം ചെയ്യാമായിരുന്നുന്ന ഒരു സന്ദര്ഭമായിരുന്നുപാലക്കാട് ജില്ലയില്‍ ജനിച്ച് ജീവിക്കുന്ന എനിക്ക് കുട്ടിക്കാലത്ത് 'ചെറുജന്മാവകാശമായി ബന്ധപെട്ട ചില അനുഭവങ്ങള്‍ - തെയ്യത്തിന്റെ സാമൂഹിക സാംസ്കാരിക
പരിസരത്തിലേക്കും ഇണക്കമുള്ളതാവുമെന്ന് തോന്നുന്നു. മണ്ണാത്തിയാണ്` 'മാറ്റ് ' വെക്കേണ്ടത്. 1960 -70 കളില്‍ ' ദെന്താ , നാളെ രാവിലെ ചീരു മാറ്റുകൊണ്ടുവരില്ലായിരിക്കുമോ ' എന്നു പരിഭ്രമിച്ച അമ്മയെ എനിക്ക് ഓര്‍മ്മ വന്നു.ചോദിച്ചതെന്തും അമ്മ കയ്യിലുള്ളതിനനുസരിച്ച് കൊടുത്താലും - എന്തു കൊടുത്താലും ചീരൂന്ന് തൃപ്തിയില്ല. മാറ്റ് കൊണ്ടുവരാതിരിക്കില്ല. പക്ഷെ, പരമാവധി മുള്‍മുനയില്‍ നിര്‍ത്തും. ചീരു ഇതു ചെയ്യുന്നത് മേലാള കീഴാള ബന്ധങ്ങളില്‍ ഉണ്ടാവേണ്ട മാറ്റത്തെക്കുറിച്ച് ബോധവതിയായിട്ടല്ല, മറിച്ച് അവകാശം - കടമയാണെന്നുകൂടി കണക്കാക്കാതിരിക്കുന്നതിനാലാണ്`. അവകാശ ബോധം ഉണ്ട് . എന്നാല്‍ ' ഈമ്പ്രാട്ടിക്ക് ഈ മാറ്റുമതി ' എന്ന അവഗണനയും ഉണ്ട് . കൊടുത്തില്ലേ … കൊടുത്തു .. എന്ന ന്യായവാദവും. - അവകാശബോധം ഉണ്ട് എന്നത് : വിശേഷങ്ങള്‍ക്കും ആണ്ടറുതികള്‍ക്കും അവകാശം വാങ്ങാന്‍ വരുന്നതിന്റെ ജാഗ്രതയില്‍ കാണാന്‍ കഴിയും. ഒരു മണിനെല്ലോ ഒരു മുണ്ടൊ കുറഞ്ഞാല്‍ മുഖം വീര്‍പ്പിക്കും.
- വയറ്റാട്ടി എന്ന നിലയില്‍ ഇവര്‍ ദേശത്തിന്ന് പ്രധാനപ്പെട്ടവരാണ്`. പക്ഷെ, പേറ്ററയില്‍ ഇവരുടെ സ്വരൂപം പലപ്പോഴും അഭിലഷണീയമയിരിക്കില്ല. പ്രസവവേദന, ആപത്തില്ലാതാക്കല്‍ എന്നിവയേക്കാള്‍ പ്രധാനം [ മനസ്സില്‍ പ്രാര്‍ഥനയൊക്കെയുണ്ടാവും ; ഗര്‍ഭിണി അതറിയുന്നില്ല എന്നേ ഉള്ളൂ ] കഴിഞ്ഞ പേറിന്ന് കിട്ടാതെപോയ അവകാശങ്ങളും ഇപ്രാവശ്യം കൂട്ടിക്കിട്ടേണ്ട സംഗതികളും ആയിരിക്കും . മാറ്റുവെക്കുന്നതും , നീരു തളിക്കുന്നതും പോലെ ഒരു ചടങ്ങായി സൂതികാവൃത്തിയും ആയിത്തീരുകയായിരുന്നു. ഇക്കാലത്ത് ന്ഴ്സുമാര്‍ക്ക് ഒരു തൊഴില്‍ എന്നപോലെ. അതിനൊക്കെ പുറമേ , വയറ്റാട്ടിയെ എത്രയോ നേരത്തേ അറിയിച്ചിട്ടും ഇതുവരെ എത്താത്തതില്‍ പരിഭ്രമിക്കുന്ന – ഈശ്വരനെ പ്രാര്‍ഥിക്കുന്ന പാവം മേലാള മുത്തശ്ശിമാരും.
- മന്ത്രവാദം നല്ലതിനു മാത്രമല്ല; ദുര്‍മ്മന്ത്രവാദവും ഇവരുടെ മിടുക്കാണ്`. അതുകൊണ്ട് മന:ക്ളേശമുണ്ടാക്കാന്‍ ഇവര്‍ മിടുക്കരാണല്ലോ .
- വാദ്യക്കാര്‍ വരാന്‍ വൈകിയതില്‍ പരിഭ്രമിക്കുന്ന അഛനെ മനസ്സിലാക്കാം. അതുപോലെ [ ഞങ്ങടെ നാട്ടില്‍ പൂതന്‍, തിറ...] സമയത്ത് എത്താത്ത അടിയന്തിരക്കാരുമുണ്ട്. ' തെറ കെട്ടേണ്ട മണ്ണാന്‍ വരീട്ടു ചാലിലാ ' എന്ന പരിഹാസം അതാണ്`. ഇത് മേളാലനോടുള്ള പ്രതിഷേധമല്ല; കോലം കെട്ടേണ്ടത് താനാണെന്ന അവകാശം വെച്ചുള്ള ധിക്കാരമാണ്`.. കടമയിലുള്ള അനാസ്ഥയാണ്`. ' ഒഴിയൂല്യാ..ചെയ്യൂല്യാ '
- എമ്പ്രാനെ തെറിവിളിക്കും.. അതിനേക്കാളധികം ഇവര്‍ തമ്മില്‍ തെറിയഭിഷേകമാണ്`പലപ്പോഴും. ആരാദ്യം കാവില്‍ കയറണം എന്ന വഴക്ക് എവിടെയും എന്നും ഉണ്ട്.
- അവകാശക്കാര്‍ തമ്മില്‍ ജാതിപരമായ മേലും കീഴും പറയല്‍ ഉണ്ട്. കീഴ് ജാതിക്കാരെ ഭരിക്കലും ഭര്‍ത്സിക്കലും ഒട്ടും ചെറുതല്ല. മര്‍ദ്ദനം മുഴുവന്‍ താഴേക്ക് താഴേക്ക് ആണ്`.
ഇതുപോലുള്ള
കാര്യങ്ങള്‍ കൃതിയില്‍ വിശകലനം
ചെയ്യുന്നില്ല എന്നു തോന്നി.
ഇത്രയും
സൂചിപ്പിക്കാന്‍ തോന്നിയത്
പുസ്തകം വായിച്ച സന്തോഷത്തില്‍
നിന്നാണ്`. നല്ല
ഭാഷ, ഒഴുക്ക്,
ചിട്ടയായ രചന...
വളരെ ഇന്ഫൊര്‍മേറ്റീവ്...
വിശകലനത്തിലെ നവീനത,
വേറിട്ടൊരു സാംസ്കാരിക
പഠനം എന്നീ ഘടകങ്ങള്‍
അനുമോദനാര്‍ഹമാണ്`. സര്‍വോപരി
ഈ സമുദായങ്ങളുടെ ജീവിത
പ്രയാസങ്ങളും പ്രതിഷേധങ്ങളും
നിസ്സഹായതകളും ധര്‍മ്മാധര്‍മ്മബോധവും.....
സ്നേഹാദരങ്ങളോടെ
എസ്.വി.രാമനുണ്ണി,
സുജനിക
1 comment:
ആഗോളദൈവത്തിന്റെ അടിമയാവാനുള്ള ഇടതന്റെ ആഗ്രഹവും വരികൾക്കിടയിൽ വായിച്ചെടുക്കാം. .ചരിത്രം അതാണല്ലോ.
Post a Comment