[
ചെറിയക്ളാസുകളിൽ
ധാരാളം കുഞ്ഞുകഥകൾ മലയാളം
പാഠങ്ങളിൽ പഠിക്കാനുണ്ട്.
മിക്കതും
മുത്തശ്ശിക്കഥകളുടെ
മട്ടിലുള്ളവയാണ്`.
ഈ പാഠഭാഗങ്ങളുടെ
പ്രവർത്തനങ്ങൾക്ക് സഹായകമായ
ഒരു കുറിപ്പ് ]
മുത്തശ്ശിയും
കുട്ടിയുമായുള്ള ഇടപെടലുകളിൽ
ഏറ്റവും സജീവമായ ഘടകം
സംഭാഷണമാണ്`.
ബന്ധം
മുറുക്കിനിർത്തുന്നതിന്ന്
സംഭാഷണത്തിൽ കവിഞ്ഞ മറ്റൊന്നില്ല
മനുഷ്യകുലത്തിന്ന്.
സംഭാഷണത്തിന്റെ
ഊർജ്ജം സ്വാനുഭവങ്ങളാണ്`.
മുത്തശ്ശിക്ക്
അതിൽ ഒരു കുറവും ഒരിക്കലും
ഇല്ല. മുത്തഛനേക്കാൾ
[ പുരുഷൻ
] മാനുഷികമായ
/ ജീവിതാനുഭവങ്ങൾ
മുത്തശ്ശിക്ക് [
സ്ത്രീക്ക്
] ഏറുമെന്നതും
എല്ലാവർക്കുമറിയാം.
സംഭാഷണം
ഉണർവാണ്`;
ഉറക്കമല്ല.
കുട്ടിയേക്കാൾ
ഉണർന്നിരിക്കുന്ന സമയം അധികം
മുത്തശ്ശിക്കാണ്`.
'ഒരായുസ്സിന്നുറക്കം
കാലേകൂട്ടി ഉറങ്ങിയവരാണ്`
മുത്തശ്ശിമാർ
എന്ന് ഒ.എൻ.വി.
[ നാലുമണിപ്പൂക്കൾ
] നിരീക്ഷിക്കുന്നുണ്ട്.
ഈ ഉണർവിന്റെ
ഊർജ്ജമാണ്`
മുത്തശ്ശിയെ
സംഭാഷണത്തിലേർപ്പെടുത്തുന്നത്.
മുത്തശ്ശിക്ക്
സംസാരിക്കാൻ ആവേശം നൽകുന്നത്
കേൾക്കാൻ തയ്യാറായിരിക്കുന്ന
കുട്ടിയാണ്`.
മുതിർന്നവർ
മുത്തശ്ശിയെ കേൾക്കൽ കുറവാണ്`.
തിരക്കുകളിൽ
മുത്തശ്ശിയുടെ പായാരം ആരും
ചെവികൊടുക്കില്ല.
കുട്ടിയാണെങ്കിലോ
അതു കേൾക്കാൻ കാതും
കൂർപ്പിച്ചിരിക്കയാണുതാനും
.
മുത്തശ്ശിയുടെ
ഉണർവിന്റെ ഭാഷണം പൊതുവേ
കുട്ടിക്ക് ഉറക്കു നൽകുന്നു
എന്നാണ്`
പറച്ചിൽ.
കുട്ടിക്ക്
ഉറങ്ങാനുള്ള മരുന്നാണ്`
മുത്തശ്ശിക്കഥകൾ.
പക്ഷെ,
സംഭവിക്കുന്നത്
കുട്ടിക്ക് ഉറക്കത്തിലും
ഉണർവ് നൽകുകയാണ്`.
ജീവിതകാലം
മുഴുവൻ കുട്ടി ഉണർന്നിരിക്കുന്നത്
മുത്തശ്ശിക്കഥകളുടെ ഉണർവിലാണ്`.
കുട്ടി അറിഞ്ഞോ
അറിയാതെയോ ഈ കഥകളിലൂടെ തന്റെ
ഭൗതികവും ധാർമ്മികവുമായ
ജീവിതം നെയ്തെടുക്കുകയായിരുന്നു.
മുത്തശ്ശിക്കഥകളിലെ
ശാസ്ത്രീയത ഈ അർഥത്തിലാണ്`.
പറയുന്ന
കഥകളിലെ യുക്തിയും ശാസ്ത്രീയതയും
ഒക്കെ വിശകലനം ചെയ്ത് ശരി
തെറ്റുകൾ നിശ്ചയിക്കാമെങ്കിലും
കുട്ടിയിൽ ഇത് ജീവിതമൂല്യങ്ങൾ
സന്നിവേശിപ്പിക്കുന്നു.
അതിനുള്ള
സിദ്ധിയാണ്`
ഇക്കഥകളിലെ
യുക്തിയും ശാസ്ത്രീയതയും.
ഈച്ചയും
പൂച്ചയും കൂടി കഞ്ഞിവെച്ചകഥയായാലും
മണ്ണാങ്കട്ടയും കരിയിലയുംകൂടി കാശിക്കുപോയ കഥയായാലും
ആ പറയുന്ന കഥയല്ലല്ലോ കുട്ടി
കേൾക്കുന്നത്.
കഥ കേട്ടു
കുട്ടി ശാരീരികമായി ഉറങ്ങുകയും
മാനസികമായി ഉണരുകയും ചെയ്യുന്നു.
കേട്ടവ കുട്ടിയിൽ
നിലനിൽക്കുകയും ഓരോ ജീവിത
സന്ദർഭങ്ങളിലും അവയെല്ലാം
പുതിയ കഥകളായി കുട്ടി
മനസ്സിലാക്കുകയും ചെയ്യുന്നു.
ഇത്
മുത്തശ്ശിക്കഥകൾക്കുള്ള
സവിശേഷതകളിൽ ഒന്നു മാത്രമാണ്`.
കുട്ടിയോട്
നേരിട്ടുള്ള സംഭാഷണമാണ്`
കഥയായി
മാറുന്നത്.
കഥാസാഹിത്യത്തിന്റെ
തുടക്കരൂപം തന്നെ [
വാചികകഥ]
ഇന്നും
മുത്തശ്ശിമാർ അവലംബിക്കുന്നു.
കഥയുടെ
ജീവിതത്തിലേക്ക് ആദ്യ വാക്യത്തിൽ
തന്നെ മുത്തശ്ശിക്ക് കുട്ടിയെ
പ്രവേശിപ്പിക്കാനാവുന്നു.
പാഠപുസ്തകത്തിലെ
കഥ നോക്കുക.
ബാലകഥയായി
നരേന്ദ്രനാഥ് എഴുതിവെച്ച
കഥയാണെങ്കിലും അത് മുത്തശ്ശി
പറയാൻ തുടങ്ങുന്നതോടെ
കുട്ടിയിലേക്ക് പ്രവേശിക്കുകയാണ്`.
പണ്ട്..പണ്ട്...
എന്ന ആദ്യ
പദങ്ങളിലൂടെ കുട്ടിയെ ഈ
യഥാർഥലോകത്തുനിന്ന്
അടർത്തിയെടുക്കുകയാണ്`.
അതുവരെ
പലകാര്യങ്ങളിലും വാശിപിടിച്ചിരിക്കുന്ന
കുട്ടി [ യഥാർഥ
ലോകത്തുള്ള കുട്ടി ]
പണ്ട്...പണ്ട്...
എന്നു
കേട്ടുതുടങ്ങുന്നതോടെ വാശി
ഉപേക്ഷിക്കുന്നത് അതുകൊണ്ടാണ്`.
പലവട്ടം കേട്ട
കഥയാണെങ്കിൽ കൂടി ഇതാണ്`
സംഭവിക്കുന്നത്.
ഒരു പക്ഷെ,
ഇന്ത്യൻ
കഥാലോകത്തു മാത്രമുള്ള ഒരു
ആഖ്യാനരീതിയാവാനും മതി ഇത്.
കഥാലോകം
രൂപപ്പെടുന്നതുതന്നെ ഭാരതീയമായ
ഒരു ആഖ്യാനാന്തരീക്ഷത്തിൽ
നിന്നാണല്ലോ.
ആവർത്തനത്തിൽ
സ്വാദുകെടാത്തതാണ്`
മുത്തശ്ശിക്കഥകളുടെ
ഒരു സവിശേഷത.
കഥാ സാരം
മാത്രമല്ല ഇതിനു കാരണം.
മുത്തശ്ശി
കഥ പറയുകയാണ്`.
പറച്ചിൽ
സജീവമാണ്`.
മുഖഭാവങ്ങൾ,
വികാരവിക്ഷോഭങ്ങൾ,
ശാബ്ദികമായ
ഏറ്റക്കുറച്ചിലുകൾ,
ആംഗ്യങ്ങൾ,
സ്പർശനാദി
വ്യവഹാരങ്ങൾ [
കുട്ടിയെ
തൊട്ടും പിടിച്ചും ഉമ്മവെച്ചും
കഥ പറയുന്ന രീതി ]
എന്നിവയൊക്കെ
കഥയുടെ ആവർത്തവൈരസ്യം
ഇല്ലാതാക്കുകയാണ്`.
കഥപറയുന്ന
സന്ദർഭം പോലും ഇതിനു
സഹായകമാവുന്നുണ്ട്.
വാശിമാറ്റാൻ,
ഉറക്കാൻ,
ഉഷാറാക്കാൻ,
കരച്ചിലും
പേടിയും മാറ്റാൻ,
വിരസതയകറ്റാൻ....
എന്നിങ്ങനെ
സന്ദർഭങ്ങൾ വിവിധങ്ങളാണ്`.
ഓരോ കഥപറച്ചിലിലും
കഥയുടെ ഭാവമണ്ഡലം പുതിയതാവുകയാണ്`.
മുത്തശ്ശി
കഥപറയുകയും കുട്ടി കേൾവിക്കാരനാവുകയും
ചെയ്യുന്നതിലൂടെ കഥ കുട്ടിയുടെ
ജീവിത മണ്ഡലത്തിൽ കഥയേക്കാളധികം
അതൊരു മൂല്യബോധനോപാധിയായി
മാറുകയാണ്`.
കഥയിലൂടെ
കുട്ടിയിൽ സന്നിവേശിക്കുന്നത്
ജീവിത മൂല്യങ്ങളും ധാർമ്മിക
മൂല്യങ്ങളുമാണ്`.
ഒരു തരത്തിലുള്ള
മോറൽ എഡ്യുക്കേഷൻ ആണ്`
ഈ രംഗത്ത്
സംഭവിക്കുന്നത്.
മുത്തശ്ശിക്കഥകളുടെ
സുപ്രധാനമായ മികവുകളിലൊന്ന്
ഈ മൂല്യബോധനമാണ്`.
അതിനേറ്റവും
അർഹതയുള്ള ജീവിതം മുത്തശ്ശിയുടേതാണെന്ന്
സമൂഹം അംഗീകരിക്കുകയാണ്`.
വരും തലമുറയ്ക്ക്
കരുത്തുള്ള ജീവിതം നിർമ്മിക്കുകയാണ്`
മുത്തശ്ശി.
കഥ അതിന്നുള്ള
ജീവത്തായ ഉപകരണവും.
മുത്തശ്ശിയും
കുട്ടിയുമായുള്ള സാഹിത്യലോകം
കഥ മാത്രമല്ല.
കഥകളെക്കാളധികം
പാട്ടുകൾ,
കടംകഥകൾ,
ചോദ്യോത്തരങ്ങൾ
എന്നിവ ഉണ്ടാകും.
നിരവധി പാട്ടുകൾ
കുട്ടി ആദ്യമായി കേട്ടുതുടങ്ങുന്നത്
മുത്തശ്ശിയുമായുള്ള ഇടപെടൽ
വേളകളിലാണ്`.
കടംകഥകൾ മുഴുവൻ
മുത്തശ്ശിമാരാണ്`
പകർന്നുപോരുന്നത്.
മുത്തശ്ശി
ഒരു ബിംബം മാത്രമാണ്`.
എല്ലാ
മുത്തശ്ശിക്കഥകളും പറയുന്നത്
മുത്തശ്ശിമാരാകുന്നില്ല.
ഇടശ്ശേരിയുടെ
പൂതപ്പാട്ടിൽ ചേച്ചിയാണ്`
കഥ പറഞ്ഞുകൊടുക്കുന്നത്.
എം.ടിയുടെ കഥകളിൽ മുത്തശ്ശിമാരും
ഓപ്പോൾ മാരും എല്ലാം കഥ
പറയുന്നുണ്ട്.
കഥ കേൾക്കുന്നത്
എപ്പോഴും കുട്ടിയാണ്`.
ഈ മുത്തശ്ശിമാരും
ഓപ്പോൾ / പെങ്ങൾ
മാരും ഒക്കെ സാധാരണ ജീവിതങ്ങളല്ല.
സാധാരണ
ജീവിതങ്ങൾക്ക് കഥയില്ല.
അസാധാരണ
ജീവിതങ്ങളാണ്`
മുത്തശ്ശിമാരെ
ഉണ്ടാക്കുന്നത്.
ഒരു പാട്
കണ്ടറിഞ്ഞവർ,
കൊണ്ടറിഞ്ഞവർ
തന്നെയാണ്`
മുത്തശ്ശിമാരാകുന്നത്.
പ്രായം മാത്രമല്ല
മുത്തശ്ശിക്കഥകളിലെ വക്താക്കളെ
ഉണ്ടാക്കുന്നത്.
പ്രതിവിചിത്രമായ
ജീവിതാനുഭവങ്ങളിലൂടെ
കടന്നുപോന്നവരാണ്`.
അതുകൊണ്ടുതന്നെയാണ്`
അവർക്ക് കഥ
പറയാനാകുന്നത്.
[ എഴുത്തുകാരനാകുന്നതും
ഇതുപോലെതന്നെയാണല്ലോ.
]ജീവിതമാണ്`
അവർ കഥകളാക്കിപറയുന്നത്.
കഥകളിലൂടെ
കുട്ടിക്ക് പകരുന്നത് ജീവിതം
തന്നെയാണ്`.
വരും തലമുറയ്ക്ക്
എല്ലുറപ്പുള്ള ജീവിതം നയിക്കാൻ
സഹായകമായ പാഠങ്ങളാണ്`
ഓരോ കഥകളും.