26 September 2013

കാര്‍ഷികം - തനിമലയാളം 11


കാര്‍ഷികം - പരിചരണം



കൃഷി - ശുശ്രൂഷ / പരിചരണം
ചാഴിക്കേട് / പുഴുക്കേട്/ വിത്ത് / നെല്ല് /അരി/ കന്നുകാലികള്‍ ചികില്സ / വ്യക്തി ചികില്സ …...............

കൃഷിയായിരുന്നു ജീവിതമെന്നതുകൊണ്ടുതന്നെ കാര്‍ഷികാരോഗ്യം വളരെ വളരെ പ്രധാനമായിരുന്നു. സമൂഹത്തിന്റെ ആരോഗ്യവും കൃഷിയുടെ ആരോഗ്യവും പരസ്പര ബ്നധിതമായിരുന്നു.

കൃഷിക്കാരന്‍ എന്നും വിള ശ്രദ്ധിച്ചിരുന്നു. രാവിലേയും വൈകുന്നേരവും പാടത്ത് ചെന്ന് ഓരോ ചെടിയും നോക്കും. രോഗബാധയുടെ ആദ്യ നിമിഷം തന്നെ പ്രതിവിധി ആലോചിച്ച് നടപ്പാക്കും. പാരമ്പര്യ അറിവുകളാണ്` സ്വത്ത്. അതു ധാരാളം എല്ലാര്‍ക്കും ഉണ്ടുതാനും.

വിത്തുതൊട്ട് ഞാറ് നെല്‍ച്ചെടി വരെ നിരവധി രോഗങ്ങള്‍ [ കേടുകള്‍ ] ഉണ്ടാവാറുണ്ട്. വിത്ത് ഉറകുത്തുക, പതിരാകുക, കുറുംചാത്തന്‍ കുത്തുക, പാറ്റ , ഞാറ് കരിയുക, മഞ്ഞളിക്കുക, മുരടിക്കുക... തുടങ്ങി നെല്ലില്‍ ചാഴി, പുഴു, കള, കട്ടയിടല്‍, കരുവാളിപ്പ്, മഞ്ഞളിപ്പ്, തവളവെട്ട്, എലിക്കേട്, .... തുടങ്ങിയവ നിരവധിയാണ്`. എന്നാല്‍ ഇതിനൊക്കെ പ്രതിവിധി സമ്പൂര്‍ണ്ണമായും ജൈവമായിരുന്നു. കൃഷിയാരംഭിക്കുമ്പോള്‍ തോലും വളവും വെണ്ണീറും , ചപ്പിട്ട് കത്തിക്കലും [കാച്ചിച്ചുടല്‍ ] തൊട്ട് പ്രതിരോധം ആരംഭിക്കും. പുഴുക്കേട് പ്രഭാതത്തിലെ മുറം വീശല്‍ കൊണ്ട് അകറ്റിനിര്‍ത്തും. സകലപുഴുക്കളേയും മുറം വീശിപ്പിടിക്കും...കൊല്ലും. കളപറിച്ചുകളയും. വിത്തിന്റെ കേടെല്ലാം ഉണക്കുകുറവുകൊണ്ടാണെന്നാണ്` കരുതിയത്. ഈര്‍പ്പം വിത്തിനെ നശിപ്പിക്കും.

കള, ചാഴി, പുഴു, വെള്ളക്കുറവുകൊണ്ടുള്ള ഉണക്ക്, കട്ടയിടല്‍ മഞ്ഞളിക്കല്‍ എന്നിവയാണ്` നെല്‍ചെടിക്ക് വരുന്ന പ്രധാന രോഗങ്ങള്‍. വളരെ വലിയ നെല്പ്പാട ശേഖരങ്ങളില്‍പ്പോലും കളപറിച്ചു കളഞ്ഞും ചാഴിയെ വിലക്കിയും വീശിപ്പിടിച്ചും പുഴുവിനെ മുറം വീശിയും ഉണക്കിന്ന് വെള്ളം പാറ്റിയും കട്ടയിടല്‍ മഞ്ഞളിപ്പ് എന്നിവക്ക് തോലും വെണ്ണീരും പ്രയോഗിച്ചും സംരക്ഷിക്കുമായിരുന്നു. കൂടെ പ്രാര്‍ഥനയും വഴിപാടും മന്ത്രവാദവും അങ്ങനെ പലതും. എലിക്കേടിന്ന് കമ്പുനാട്ടി കൂമനെ വരുത്തി എലിയെ പിടിപ്പിക്കും.

നെല്ല്, വിത്ത് എന്നിവ നന്നായി ഉണക്കി സൂക്ഷിക്കും. എന്നാലും കുറിഞ്ചാത്തന്‍, പാറ്റ ശല്യം ഉണ്ടാവും അപ്പോള്‍ ചേറി വെടിപ്പാക്കി വീണ്ടും ഉണക്കും. കയ്പ്പന്‍വേപ്പിന്റെ ഇലയും തൊലിയും ചാക്കില്‍ / പത്തയത്തില്‍ കൂടെയുടും. പുകയ്ക്കും. അരിയില്‍ പുഴുത്തിരയ്ക്കും. പുഴുത്തിര ചേറിക്കളഞ്ഞ് വെടിപ്പാക്കും. എലിശല്യം പൂച്ചയെ വളര്‍ത്തി ഒഴിവാക്കും. കെണിവെച്ചു പിടിക്കും.

കന്നുകാലികള്‍ക്ക് കുളമ്പുരോഗം, കൊരലടപ്പന്‍, വാതം എന്നിങ്ങനെ രോഗങ്ങള്‍ വന്നിരുന്നു. പച്ചമരുന്നുകള്‍ അറിയാമായിരുന്ന മൃഗവൈദ്യന്മാര്‍ എല്ലായിടത്തും ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കുതന്നെ മിക്കതും വശമായിരുന്നു. മഞ്ഞള്‍, അട്ടക്കരി, ഉപ്പ്, അയമോദകം , വേപ്പില, ഇന്തുപ്പ്, അരിമുളക് എന്നിങ്ങനെയുള്ള നാട്ടുവൈദ്യക്കൂട്ടുകള്‍ ഉണ്ടാക്കി ചികില്‍സിക്കും. മിക്കതും അല്പ്പദിവസ വിശ്രമം കൂടിയാകുമ്പോള്‍ ഭേദവുമാകും. പൂട്ടുപോത്തുകളേയും കാളകളേയും ചെറുപ്രായത്തില്‍ മൂക്കുകുത്തുകയും വരിയുടയ്ക്കുകയും ചെയ്യും. ഇതിനുള്ള വിദഗ്ദ്ധര്‍ എല്ലാ നാട്ടിലും ഉണ്ടായിരുന്നു. പശുക്കളുടെ അകിടുവീക്കം വയറിളക്കം തുടങ്ങിയ രോഗങ്ങളും നാട്ടുവിദ്യകള്‍കൊണ്ട് ചികില്‍സിക്കുമായിരുന്നു.

ആളുകള്‍ക്കുള്ള ചികില്സയും താരതമ്യേന ലഘുവായിരുന്നു. വാത, പിത്ത, കഫ രോഗങ്ങള്‍ നാട്ടുവദ്യന്മാര്‍ ചികില്‍സിച്ചു ഭേദമാക്കിയിരുന്നു. മിക്ക ചികില്സയും ഗൃഹവൈദ്യമായിരുന്നു. അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും ചികില്സ [ ഒരു വിധം രോഗങ്ങള്‍ക്കെല്ലാം ] അറിയാമായിരുന്നു. പ്രസവം പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ പോലും അനായാസം ഇവര്‍ കൈകാര്യം ചെയ്തിരുന്നു. വയട്ടാട്ടിമാര്‍, നാട്ടുവൈദ്യന്മാര്‍, മന്ത്രവാദികള്‍ , പ്രാര്‍ഥനകള്‍, വഴിപാടുകള്‍ എന്നിങ്ങനെ ഒരു ചികില്സാപാക്കേജ് ഉണ്ടായിരുന്നു. സാധാരണനിലയില്‍ ഇതുകൊണ്ടൊക്കെ മാറും. ഭക്ഷണം, ദിനചര്യ, അദ്ധ്വാനം, കുളികുറി എന്നിവ പൊതുവെ ആളുകളെ ആരോഗ്യവാന്‍മാരാക്കി നിലനിര്‍ത്തി. കടുത്തരോഗങ്ങള്‍ക്കുമുന്പില്‍ പലപ്പോഴും പകച്ചുനില്‍ക്കാനേ ആയിരുന്നുള്ളൂ.

20 September 2013

കാര്‍ഷികം - തനിമലയാളം 10


കാര്‍ഷികം - പദാവലി


നാമരൂപങ്ങള്‍ / പദാവലി
പണിയായുധങ്ങള്‍ / വിത്ത് വളം / കൃഷിപ്പണിയുമായി ബന്ധപ്പെട്ട ക്രിയാപദങ്ങള്‍ …..................

സമൂഹത്തില്‍ കാര്‍ഷിക സംസ്കാരം അന്യമാവുന്നതോടെ ആ സംസ്കാരത്തില്‍ നിലനിന്ന പദാവലികള്‍ സ്വാഭാവികമായി തിരോഭവിക്കുന്നു. ഏതു സംസ്കാരത്തിലും ഇതുതന്നെയാണ്` സംഭവിക്കുക. എന്നാല്‍ സംസ്കാരം / ജീവിതം പാടെ മാറിയെങ്കിലും ആ സമൂഹത്തിലെ / രാജ്യത്തെ / ഭാഷയിലെ സാഹിത്യാദി സന്ദര്‍ഭങ്ങളില്‍ കുറേയേറെക്കാലം കൂടി ഈ പദാവലീസ്വാധീനവും പ്രയോഗവും ഉണ്ടാവും. ക്രമേണ അതും ഇല്ലാതാവും. സാഹിത്യാദി മേഖലകളില്‍ ഇത് ആസ്വാദനത്തിന്റെ രംഗങ്ങളില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കും. അന്യമായിത്തീര്‍ന്ന പദങ്ങള്‍ കവി / എഴുത്തുകാരന്‍ / ചിത്രകാരന്‍ / ശില്പ്പി ഉപയോഗിക്കുമ്പോള്‍ വായനക്കാരന്ന് / ആസ്വാദകന്ന് അവ അപരിചിതങ്ങളായി മാറുകയാണ്`. അതോടെ ആസ്വാദനതലത്തില്‍ ഇടര്‍ച്ചകള്‍ ഉണ്ടാവും. ക്ളാസ്മുറികളില്‍ ഉണ്ടാവുന്ന ഇടര്‍ച്ചകള്‍ കുട്ടിയുടെ മികച്ച വിജയത്തെ പ്രതികൂലമായി ബാധിക്കും . സാധാരണ ഒരു ആസ്വാദകന്ന് ഇതത്ര

16 September 2013

കാര്‍ഷികം - തനിമലയാളം 9


കാര്‍ഷികം - നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍



നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വീടുപണി/ പുരമേച്ചില്‍ / വേലി കെട്ടല്‍ / പണിയായുധങ്ങള്‍/ ആഭരണങ്ങള്‍ ഉണ്ടാക്കല്‍ / വട്ടികൊട്ട കുട... …................

കാര്‍ഷിക അവധികളിലാണ്` മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെത്തന്നെ. കൃഷിപ്പണിക്കാലത്ത് എല്ലാവരും കൃഷിപ്പണിയില്ത്തന്നെ മുഴുകും. മറ്റൊരു നിര്‍മ്മാണക്രിയകളും ഇല്ല. എല്ലാം പാടത്തെ പണി കഴിഞ്ഞ്... നടീല്‍ കഴിഞ്ഞ്... കൊയ്ത്തുകഴിഞ്ഞ്... എന്നിങ്ങനെ. വളപ്പിന്ന് വേലികെട്ടല്‍, പറമ്പ് [കൃഷി] പണികള്‍, കായ്കറിപ്പണികള്‍ എന്നിവയൊക്കെ ഒഴിവ് വേളകളിലാണ്`.

അവധിക്കാലം എന്നു മാത്രമല്ല, ചെലവിന്ന് / കൂലിക്ക് നെല്ല് കയ്യിലുള്ള കാലം, ഉപചാരപൂര്‍മായ പ്രധാന പണി [ കൃഷിപ്പണി ] കഴിഞ്ഞുള്ള കാലം എന്നിങ്ങനേയും ഇതിന്ന് പ്രാധാന്യമുണ്ട്. കൃഷിക്കാലത്തിന്ന് മുപോ പിന്പോ ആണ്`, വീടുപണി, പുരമേയല്‍, റിപ്പയറുകള്‍ - വികസനം ,കിണര്‍ / കുളം നിര്‍മ്മാണം, പറമ്പുകൃഷി, വസ്തുവാങ്ങല്‍ / വില്ക്കല്‍ , പുതിയ പാട്ടങ്ങള്‍ എടുക്കല്/ തിരിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയൊക്കെ .

കൃഷിപ്പണിക്ക് മുന്പ് കന്നുകാലികളെ

11 September 2013

കാര്‍ഷികം - തനിമലയാളം 8


കാര്‍ഷികം - സാമ്പത്തികപ്രവര്‍ത്തനങ്ങള്‍



സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
ഭൂമി / പാട്ടം പണയം / കടം വീട്ടല്‍ -വാങ്ങല്‍ / സാധനങ്ങള്‍ക്കുപകരം സാധനങ്ങള്‍ / ….............

കൃഷിയിടവും നെല്ലുമായിരുന്നു പ്രധാന സമ്പത്ത് . കന്നുകാലികള്‍ , പണിയായുധങ്ങള്‍ എന്നിവയും കൂടെ. പണിയെടുക്കാനുള്ള ആരോഗ്യവും കൂടെ ജോലിചെയ്യാന്‍ കഴിവുള്ള മക്കളും ദൈവാധീനവും - ഈ സമ്പത്തിലാണ്` മറ്റെല്ലാം നിലനിന്നത്.

ഭൂമി മുഴുവന്‍ ജന്മിയുടേതാണ്`. ദൂരെയുള്ള ഏതോ തമ്പുരാനാണ് യഥാര്‍ഥ ഉടമസ്ഥന്‍. ജന്മിക്ക് കാണം കൊടുത്ത് പാട്ടത്തിനെടുക്കും കാണക്കുടിയാന്‍. കാണക്കുടിയാന്‍ തന്റെ വിപുലമായ ഭൂസമ്പത്തിനെ പാട്ടക്കുടിയാന്‍ മാര്‍ക്ക് പാട്ടത്തിന്ന് നല്കും. ' കുഴിക്കൂറുചമയങ്ങളോടെ' കൈവശവകാശം നല്‍കുകയാണ്`. പാട്ടക്കുടിയാന്മാര്‍ കുറച്ചുകൂടി ലാഭത്തിന്ന് വീണ്ടും ഈ ഭൂമിയൊക്കെ പാട്ടത്തിന്ന് നല്‍കും. ഇത് 8-10 തലത്തില്‍ ആവര്‍ത്തിക്കും. അവസാനം തുണ്ടുഭൂമികളില്‍ കുടിയാന്മാര്‍ പണിയെടുക്കും.

12 വര്‍ഷത്തിനാണ്` പാട്ടക്കരാര്‍. അതു കഴിഞ്ഞാല്‍ പാട്ടം പുതുക്കും [ കൂട്ടും ] . 12 വര്‍ഷത്തിനിടക്ക് പിഴവുണ്ടായാല്‍ കരാറ് കഴിഞ്ഞാല്‍ 'ഒഴിപ്പിക്കും ' പുതിയവര്‍ക്ക് പാട്ടത്തിന്ന് നല്‍കും. ആര്‍ക്കും താഴെയുള്ളവരെ എപ്പോള്‍ വേണമെങ്കില്‍ ഒഴിപ്പിക്കാം. ഒഴിയാതിരിക്കാന്‍ യാതൊരവകാശവുമില്ല. പാട്ടം പ്രധാനമായും ഉണക്കിച്ചേറി പറനിറച്ച് [ പാട്ടപ്പറ

01 September 2013

കാര്‍ഷികം - തനിമലയാളം 7




വാങ്ങലുകള്‍ - വില്‍പ്പനകള്‍
വസ്ത്രം, പലചരക്ക്, സ്വര്‍ണ്ണം, മരസ്സമാനങ്ങള്‍ , കിടക്ക – പുതപ്പ് വിരിപ്പ് വാങ്ങലുകള്‍ …..............
നെല്ല്/ വൈക്കോല്‍ / സ്ഥലം / വിത്ത് / കന്നുകാലികള്‍ …...............

സാമ്പത്തിക നടപടികളൊക്കെ കൃഷിയെ ആധാരമാക്കിയായിരുന്നു എന്നതുകൊണ്ടുതന്നെ ക്രയവിക്രങ്ങള്‍ പൂര്‍ണ്ണമായും നെല്ലും അരിയും വൈക്കോലും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു എന്നുകാണാം.
photo: sivaprasad palode


വീട്ടാവാശ്യത്തിനുള്ള എല്ലാം വാങ്ങിയിരുന്നത് കൊയ്ത്തിനു ശേഷമുള്ള കാലത്താണ്`. കുടുംബത്തിലേക്കുള്ള വസ്ത്രങ്ങള്‍, പലചരക്ക്, സ്വര്‍ണ്ണം , കിടക്ക , വിരിപ്പ്, പുതപ്പ്...എന്നു വേണ്ട മിക്കതും നെല്ലുവിറ്റ കാശുകൊണ്ടാണ്` വാങ്ങുക. നിത്യനിദാനച്ചെലവിനുള്ള ഉപ്പ്, മുളക്, ചായ, ശര്‍ക്കര, സോപ്പ് ..... തുടങ്ങിയവ മാത്രമാണ്` അപ്പപ്പോള്‍ വാങ്ങിയിരുന്നത്. അടുത്തുള്ള പീടികയില്‍ നിന്നവ പലപ്പോഴും നെല്ലുകൊടുത്തു വാങ്ങും. കൂലികിട്ടിയ നെല്ല് പീടികയില്‍ കൊടുത്ത് വേണ്ടതു വാങ്ങും. സമ്പന്നര്‍ മാസാമാസം / കൊല്ലത്തില്‍ രണ്ടു പ്രാവശ്യം [കന്നിയിലും മകരത്തിലും ] നെല്ലളന്ന് കണക്ക് തീര്‍ക്കും [അക്കൗണ്ട് സെറ്റില്‍ ചെയ്യും]. കൂലികിട്ടിയ നെല്ലു മുഴുവന്‍ അന്നന്ന് കള്ളുഷാപ്പില്‍ കൊടുത്ത് കുടിച്ച് കൂത്താടുന്നവരും അപൂര്‍വമായി ഉണ്ടായിരുന്നു. അരി വാങ്ങുന്ന ഏര്‍പ്പാട് ദുര്‍ല്ലഭം. അന്നന്ന് നെല്ലുകുത്തി അരിയാക്കും.

പഴയ അളവുകള്‍ [അപൂര്‍ണ്ണം ]

നമ്പ്ര്
അളവ്
വിശദീകരണം