കാര്‍ഷികം
- സാമ്പത്തികപ്രവര്‍ത്തനങ്ങള്‍
സാമ്പത്തിക
പ്രവര്‍ത്തനങ്ങള്‍
|
ഭൂമി
/ പാട്ടം
പണയം / കടം
വീട്ടല്‍ -വാങ്ങല്‍
/ സാധനങ്ങള്‍ക്കുപകരം
സാധനങ്ങള്‍ /
….............
|
കൃഷിയിടവും
നെല്ലുമായിരുന്നു പ്രധാന
സമ്പത്ത് . കന്നുകാലികള്‍
, പണിയായുധങ്ങള്‍
എന്നിവയും കൂടെ. പണിയെടുക്കാനുള്ള
ആരോഗ്യവും കൂടെ ജോലിചെയ്യാന്‍
കഴിവുള്ള മക്കളും ദൈവാധീനവും
- ഈ സമ്പത്തിലാണ്`
മറ്റെല്ലാം നിലനിന്നത്.
ഭൂമി
മുഴുവന്‍ ജന്മിയുടേതാണ്`.
ദൂരെയുള്ള ഏതോ
തമ്പുരാനാണ് യഥാര്‍ഥ ഉടമസ്ഥന്‍.
ജന്മിക്ക് കാണം
കൊടുത്ത് പാട്ടത്തിനെടുക്കും
കാണക്കുടിയാന്‍. കാണക്കുടിയാന്‍
തന്റെ വിപുലമായ ഭൂസമ്പത്തിനെ
പാട്ടക്കുടിയാന്‍ മാര്‍ക്ക്
പാട്ടത്തിന്ന് നല്കും. '
കുഴിക്കൂറുചമയങ്ങളോടെ'
കൈവശവകാശം നല്‍കുകയാണ്`.
പാട്ടക്കുടിയാന്മാര്‍
കുറച്ചുകൂടി ലാഭത്തിന്ന്
വീണ്ടും ഈ ഭൂമിയൊക്കെ
പാട്ടത്തിന്ന് നല്‍കും.
ഇത് 8-10 തലത്തില്‍
ആവര്‍ത്തിക്കും. അവസാനം
തുണ്ടുഭൂമികളില്‍ കുടിയാന്മാര്‍
പണിയെടുക്കും.
12 വര്‍ഷത്തിനാണ്`
പാട്ടക്കരാര്‍.
അതു കഴിഞ്ഞാല്‍
പാട്ടം പുതുക്കും [ കൂട്ടും
] . 12 വര്‍ഷത്തിനിടക്ക്
പിഴവുണ്ടായാല്‍ കരാറ് കഴിഞ്ഞാല്‍
'ഒഴിപ്പിക്കും
' പുതിയവര്‍ക്ക്
പാട്ടത്തിന്ന് നല്‍കും.
ആര്‍ക്കും താഴെയുള്ളവരെ
എപ്പോള്‍ വേണമെങ്കില്‍
ഒഴിപ്പിക്കാം. ഒഴിയാതിരിക്കാന്‍
യാതൊരവകാശവുമില്ല. പാട്ടം
പ്രധാനമായും ഉണക്കിച്ചേറി
പറനിറച്ച് [ പാട്ടപ്പറ
ഒരു സവിശേഷ പറയാണ്`. സാധാരണ
പറയേക്കാള്‍ 2 ഇടങ്ങഴിയെങ്കിലും
അധികം വരും അളവ്.] മുറ്റത്ത്
കൊണ്ടു ചെന്ന് അളന്നുകൊടുക്കുന്ന
നെല്ലാണ്`. കുറച്ചധികം
അളക്കണം . ഇനി
ഉണക്കുമ്പോള്‍ പതിരോ മറ്റോ
ഉണ്ടായി കുറഞ്ഞാലോ! അതുകൊണ്ട്
'പതിരുവാശി'
കൂട്ടി അളക്കണം.
കൂടെ കായ ചേന തുടങ്ങിയ
പച്ചക്കറികള്‍ കരാറാക്കും.
എണ്ണ, നെയ്യ്
[ ഉരുക്കി അരിച്ച്
അളന്ന നെയ്യ് !] എന്നിവയും.
കടം
വീട്ടല്‍ മുഴുവന്‍
കൊയ്ത്തുകഴിഞ്ഞിട്ടാണ്`.
കടം വാങ്ങുമ്പോഴേ
ഇതനുസരിച്ച കരാര്‍ [ വാക്കാല്‍
കരാറും രേഖാമൂലമുള്ള കരാറും
] ഉണ്ടാവും.
രേഖാമൂലമുള്ള കരാര്‍
പ്രോനോട്ട് [ പ്രൊമിസ്സറിനോട്ട്
] എന്നു പറയും.പണം,
നെല്ല്, വസ്തുവകകള്‍
എന്നിവ കടമായി വാങ്ങും.
പകരം മിക്കവാറും
നെല്ലായിരിക്കും. അപൂര്‍വം
അവസരങ്ങളില്‍ പണമായും ഉണ്ട്.
പലിശ ഉള്ളതും
ഇല്ലാത്തതും ഉണ്ട്. അതൊക്കെ
സ്നേഹബന്ധങ്ങളില്‍ ഊന്നിയാണ്`.
പലിശതന്നെ നേരേയുള്ളതും
പരോക്ഷമായതും ഉണ്ട്. 10
പറനെല്ല് കടം
വാങ്ങിയാല്‍ 11 പറ
തിരിച്ചു കൊടുക്കണം എന്ന
രീതിയില്‍ നേരിട്ടുള്ള പലിശ.
ഇന്നത്തെ [കടം
വാങ്ങുന്ന കാലം ]വിലനിശ്ചയിച്ച്
അന്നത്തെ വിലയില്‍ [ കടം
വീട്ടുന്ന കാലത്തെ ]
തിരിച്ചുകൊടുക്കല്‍
പരോക്ഷ പലിശയാണ്`. എല്ലാവര്‍ക്കും
ലാഭമുള്ള അവസ്ഥ എന്ന നിലയില്‍
ഇതു രണ്ടും കാണാം. സഹായവും
സഹായത്തിന്ന് പ്രതിഫലവും
ലാഭത്തിന്റെ ഭാഷയിലാവുകയാണ്`.
സാധനങ്ങള്‍ക്കുപകരം
സാധനങ്ങള്‍ എന്ന വാങ്ങല്‍
- വില്പ്പന
രീതിയായിരുന്നു ഏറേ പ്രചാരം.
പണം ഉപയോഗിച്ചുള്ള
[ വെള്ളിയുറുപ്പിക
] വിപണി കുറവായിരുന്നു.
നിലം ഉഴാന്‍ പോത്തുകളെ
പകരം കൊടുക്കലായിരുന്നു
പതിവ്. കൊയ്ത്ത്
മെതി നടീല്‍ എന്നിവയും
കുറേയൊക്കെ പകരം പണിയെടുക്കലായിരുന്നു.
കൂലിയായിട്ടാണെങ്കില്‍
നെല്ലായിരുന്നു സര്‍വസാധാരണമായ
കൂലി. കടകളില്‍
പണത്തേക്കാള്‍ നെല്ലായിട്ടാണ്`
വിലകൊടുക്കുക.
വിത്തിന്ന് വിത്ത്
പകരം കൊടുക്കും. സംഭാവനകള്‍
ആള്‍സഹായം [ man power], നെല്ല്,
അരി, തേങ്ങ്,
പച്ചക്കറികള്‍,
വാഴയില, വസ്ത്രം
, നെയ്യ്, പാല്‍,
മരം , കരിമ്പനപ്പട്ട,
വൈക്കോല്‍ ....
എന്നിങ്ങനെയയയിരുന്നു.
കാഴ്ചകള്‍,
സമ്മാനങ്ങള്‍,
സഹായങ്ങള്‍ എന്നിവയും
ഇതൊക്കെയായിരുന്നു.
No comments:
Post a Comment