26 April 2012

ദാരിദ്ര്യവും കൈവിരലുകളും




" സമൂഹത്തില്‍ സമ്പന്നരും ദരിദ്ര്യരും ഉണ്ട് . സുഖിക്കുന്നവരും ദു:ഖിക്കുന്നവരും ഉണ്ട്. അത് പ്രകൃതിനിയമമാണ്.
നോക്കൂ: നമ്മുടെ പത്തു കൈവിരലുകളും ഒരേപോലെയാണോ? ചെറുതും വലുതുമില്ലേ?
പ്രകൃതിയില്‍ കുന്നും കുഴിയുമില്ലേ? ഇതൊക്കെ മാറ്റാനാവുമോ? “

ഈ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലെ തകരാറ് മിക്കവരും ആലോചിക്കാറില്ല. സമ്പന്നതയും ദാരിദ്ര്യവും അതതിടത്തെ സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെടുത്തേണ്ടതിന്ന് പകരം അതിനെ ബയോളജിക്കല്‍ [ കൈവിരലുകള്‍] സങ്കേതങ്ങളുമായി ബന്ധപ്പെടുത്തി സമീകരിക്കയാണ്`. സാമ്പത്തിക ശാസ്ത്ര പ്രശ്നത്തെ ഭൂമിശാസ്ത്ര [ കുന്നും കുഴിയും] പ്രശ്നവുമായി കൂട്ടിക്കെട്ടുകയാണ്`.

ഇത് ഒരിക്കലും പ്രശ്നപരിഹാരവുമായല്ല; മറിച്ച് നിലവിലെ അവസ്ഥ തുടരണമെന്ന ചിന്തയുമായി മാത്രം ബന്ധപ്പെട്ടതാണല്ലോ?
സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം അവതരിപ്പിക്കുമ്പോള്‍ സാമൂഹ്യശാസ്ത്രതലത്തിലുള്ള ഉദാഹരണങ്ങളും ഉപമകളും തന്നെ ഉണ്ടാവണം. കുഞ്ഞുണ്ണി മാഷിന്ന് ഇതറിയാമായിരുന്നു.
' പപ്പടം വട്ടത്തിലായതുകൊണ്ടാകാം
പയ്യിന്റെ പാലു വെളുത്തതായി"
[ കുഞ്ഞുണ്ണി]


No comments: