9ലെ മലയാളം ബേസിക്ക് പാഠപുസ്തകത്തിൽ എൻ.മോഹനന്റെ ‘ കൊച്ചുകൊച്ചു മോഹങ്ങൾ ‘ എന്ന കഥയുണ്ട്. ആ കഥയിൽ നാം വായിച്ചെടുക്കുന്നത് എന്തൊക്കെയാവാം?. ഈ കുറിപ്പ് നോക്കുക:
ഒരു കഥയും നമുക്ക് ഒന്നിലധികം പ്രാവശ്യം വായിക്കാനാവില്ല. ഓരോ പ്രാവശ്യവും വായിക്കുമ്പോൾ ഓരോ കഥകളാണ് വായിക്കപ്പെടുക. സ്ഥലകാലങ്ങളിലൂടെ കടന്നുപോകുമ്പൊൾ ഓരോ (നല്ല) കഥയും വായനക്കാരനൊപ്പം പരിണമിക്കുന്നു. നാനാർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഓരോ വായനക്കാരനും ഒരേകഥതന്നെ പലമട്ടിൽ ആസ്വദിക്കപ്പെടുന്നു. കലാരൂപങ്ങൾക്കൊക്കെയും ബാധകമായ ഈ തത്വം പുതിയതല്ല താനും.