ഇനി സ്കൂളുകളിൽ തിരക്കുള്ള നാളുകളാണ്. വൈവിധ്യമുള്ള നൂറുകണക്കിന്ന് പഠനപ്രവർത്തനങ്ങൾ. ദിനാഘോഷങ്ങളും ദിനാചരണങ്ങളും ഉദ്ഘാടനങ്ങളും…. ഇതിന്റെയൊക്കെ സദ്ഫലം എല്ലാ കുട്ടിക്കും ലഭ്യമാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?ഈ അലോചനയല്ലേ ആദ്യം നടക്കേണ്ടത് ?
പ്രശസ്ത മലയാളം ബ്ലോഗർ വി.കെ ആദർശ് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെയ്ത ഒരു റ്റ്വീറ്റിൽ ‘ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗവും സെമിനാറും ഒന്നും അല്ലാതെ വെറെന്തു ചെയ്യാൻ കഴിയുമെന്ന് ‘അന്വേഷിച്ചിരുന്നു. ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ സംഗതികളിൽ വളരെ ശ്രദ്ധാലുവായ ആദർശിന്റെ ഈ റ്റ്വീറ്റ് വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിപ്പിച്ചു.