11 February 2009

വാക്ക്

ഒരിക്കല്‍....
സാമിയുടെ വീട്ടില്‍ ചെന്നു കച്ചവടക്കാരന്‍ കുരുമുളകു വാങ്ങാനായി പറഞ്ഞു വിലയുറപ്പിച്ച് അച്ചാരം (അഡ്വാന്‍സ്)കൊടുത്തു. ഉള്ളിടത്തോളം മുഴുവന്‍ കുരുമുളകിനും ആണു കച്ചവടം.
ഒരാഴ്ച്ച കഴിഞ്ഞ് മുളകു പറിക്കാന്‍ ചെന്നു...
സാമി മുളകു മുഴുവന്‍ പറിപ്പിച്ചിരുന്നു...
അപ്പോ കച്ചോടം ഉറപ്പിച്ചിട്ട്....കച്ചവടക്കാരന്‍ ദേഷ്യപ്പെട്ടു..
സാമി: വില ഇപ്പോ കുറേ കൂടീല്ല്യേ....
കച്ച: അതുകൊണ്ട്.....വാക്കു പറഞ്ഞതല്ലേ...സാമി
അതൊക്കെ ശരി... ഞാന്‍ വാക്കു മാറ്റി...
അതു ശരിയാണോ.....(തെറി അഭിഷേകം, ഭീഷിണി)
നീയ്യ് കച്ചവടക്കാരനാ....നിനക്കു വാക്കുമാറാന്‍ പാടില്ല.... അനവധി ആളുകളുമായി ഇടപെടുന്നതാ... എന്നാല്‍ എനിക്ക് വാക്കു മാറാം. ഞാന്‍ നീയ്യുമായിട്ടെ ഇടപാടുള്ളൂ... മുളകില്ല.

2 comments:

ചങ്കരന്‍ said...

ഇടക്ക് കുത്തോ കോമയോ മറ്റോ വിട്ടുപോയോ??

Sapna Anu B.George said...

നല്ല കുട്ടിക്കഥ.... എത്ര സത്യം