(കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്ന്)
'ഇവിടെ നല്ല മീന്‍ വില്‍ക്കപ്പെടും' എന്നൊരു ബോര്‍ഡ് കടക്കുമുന്നില്‍ സ്ഥാപിച്ചു കച്ചവടക്കാരന്‍. ഒരല്‍പ്പം ചിന്തയുള്ളവനാണല്ലോ കടക്കാരന്‍.
ചിന്ത ഉയര്‍ന്നു....ഈ ബോര്‍ഡില്‍ എന്തിനാ 'ഇവിടെ ' എന്ന പദം.
ഇവിടെ അല്ലതെ പിന്നെവിടെയാ...അതിനല്ലെ ഇവിടെ ബോര്‍ഡ് വെക്കുന്നതു.....
ഒട്ടും സംശയിച്ചില്ല....ബോര്‍ഡിലെ ' ഇവിടെ' മായ്ച്ചു.
ചിന്ത പിന്നെയും നുരച്ചു പൊന്തി..
'നല്ല മീന്‍'എന്നെന്തിനു...നല്ല മീന്‍ അല്ലെ ഇവിടുള്ളൂ...ചീത്ത മീന്‍ വില്‍ക്കും എന്നു ആരും പരസ്യപ്പെടുത്തില്ലല്ലോ....
അതും മായ്ച്ചു.
പിന്നെ കടക്കുമുന്നില്‍ 'വില്‍ക്കപ്പെടും' എന്നെഴുതുന്നതില്‍ എന്തു യുക്തി?...
കടയില്‍ വില്‍പ്പനയല്ലാതെ പിന്നെന്തു?
അതും മായ്ച്ചു..... ഇനി കാര്യങ്ങള്‍ ഉഷാര്‍.....
പ.ലി
അച്ചുതാനന്ദനോട്
ആള്‍ദൈവമാകാന്‍ നോക്കണ്ട.....എന്നു കുഞ്ഞഹമ്മദ്.
പിന്നെ മൂപ്പരു ചിന്തിച്ചു പറഞ്ഞു....
ആളാകാന്‍ നോക്കണ്ട...എന്നു
ഇനി....നോക്കണ്ട എന്നുവരെ മായ്ക്കും.
കുഞ്ഞഹമ്മദിന്റെ പീടികയുടെ മുന്നിലെ ബോര്‍ഡാണല്ലോ സഖാവ് അച്ചുതാനന്ദന്‍!
2 comments:
ഹ..ഹ.. അതു കലക്കി.
kavithayezhuthu nannayi maychukalayunnathu gambeeram
Post a Comment