06 November 2008

പരീക്ഷ

കവി കുഞ്ഞിരാമന്‍ നായര്‍ കൊല്ലങ്ങോട് മാഷായി ജോലിയിലാണു...
ട്രയിനിങ്ങ് കഴിയാത്തതുകൊണ്ട് ഫുള്‍ ശമ്പളം ഇല്ല...പരീഷ പാസാവണം.
എല്ലാരും കൂടി പറഞ്ഞു പ്രേരിപ്പിച്ച് പരീകഷക്ക് തയാറായി...
പരീക്ഷ....ആദ്യ ചോദ്യം....
എഴുത്തച്ചന്റെ സാഹിത്യ സേവനങ്ങള്‍....
ചോദ്യം ഇഷ്ടായി....
എഴുതി.....3 മണിക്കൂര്‍...35............40 ഷീറ്റ് പേപ്പര്‍...
.രാമായണം കിളിപ്പാട്ട്,ഭാരതം കിളിപ്പാട്ട്....ധാരാളം ഉദ്ധരണികള്‍...അസ്സല്‍ ലേഖനം..
റിസല്‍ട്ട് വന്നു....തോറ്റിരിക്കുന്നു....
ച്ചെ..ഇനി ഇതു വേണ്ട...
എല്ലാരും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി...നിര്‍ബന്ധിച്ച്...വീണ്ടും അടുത്തകൊല്ലം എഴുതി........
ആദ്യ ചോദ്യം: എഴുത്തച്ചന്‍ തന്നെ....
എഴുതി....45...50 പേജ്..3 മണിക്കൂറും...
തോറ്റു.
പിന്നെ അന്നത്തെ വിദ്യഭ്യാസ സെക്രട്ടറി മഹാകവി ഉള്ളൂര്‍ ഇടപെട്ടാണു ഫുള്‍ ശമ്പളം കിട്ടിത്തുടങ്ങിയതു. (ചിറ്റൂര്‍ വെടിവട്ടത്തില്‍ കേട്ടതു)

5 comments:

വല്യമ്മായി said...

കവിയുടെ കാല്പാടുകള്‍ വായിച്ചു കൊണ്ടിരിക്കുന്നു :)

വിദുരര്‍ said...

കവിക്കെന്തു പരീക്ഷ. ല്ലെ.
(മഹത്തായ ഒരു ജന്മം)

ഉപാസന || Upasana said...

വിദുരരെ സപ്പോര്‍ട്ട് ചെയ്യുന്നു.
:-)
ഉപാസന

ഭൂമിപുത്രി said...

വാഗ്ദേവി പ്രത്യക്ഷമായോർക്ക് റിസർവേഷൻ വേണ്ടതല്ലേ?

വേണു venu said...

പരീക്ഷ, പരീക്ഷ തന്നെ. ഒരു പക്ഷേ കവി എഴുതിയ പുസ്തകം കവിയ്ക്ക് പഠിക്കേണ്ടി വന്നാലും എഴുതിയ ഉത്തരങ്ങള്‍ പരീക്ഷകരുടെ മാനദണ്ടങ്ങള്‍ക്ക് വിധേയമാകുന്നത് സ്വാഭാവികം അല്ലേ.......
ഓ.ടോ..കവി സമസ്യയായി തുടരുന്നു...പലപ്പോഴും.