20 November 2007

പരീക്ഷണം..1

ഒരിക്കല്‍
ഒരു സാമൂഹ്യ ശാസ്ത്രജ്നന്‍ സമൂഹത്തിന്റെ പ്രതികരണരീതികളെ കുറിച്ചു പഠിക്കയായിരുന്നു.
പരീക്ഷണം 1
സ്റ്റെപ്പ് 1
പാത്രത്തില്‍ വെള്ളം നിറച്ചു തിളപ്പിച്ചു..തിളച്ച വെള്ളത്തിലേക്കു ഒരു തവളയെ പിടിച്ചു ഇട്ടു.വെള്ളത്തില്‍ വീണ തവള ഒറ്റച്ചാട്ടത്തിന്നു പുറത്തു ...രക്ഷപ്പെട്ടു.
സ്റ്റെപ്പ് 2
പാത്രത്തില്‍ വെള്ളം എടുത്തു ഒരു തവളയെ അതില്‍ ഇട്ടു..മെല്ലെ വെള്ളം ചൂടാക്കി..വെള്ളം തിളക്കാറായപ്പോഴേക്കും തവള ചത്തിരുന്നു.

നിഗമനം................

6 comments:

ജയമോഹന്‍ said...

പാത്രത്തില്‍ കസേരയുണ്ടായിരുന്നു. ചത്തിരുന്നു എന്നല്ലേ പറഞ്ഞത്?

കുഞ്ഞന്‍ said...

ഹഹ..നാണപ്പന്റെ കമന്റ് കസറി...!

ധ്വനി | Dhwani said...

എനിക്കീ പോസ്റ്റ് വായിച്ച് മന്‍പ്രിങ്ങ്യാസമായി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ കയ്യിലുള്ള തവള ചാടിപ്പോയി, അതിനെ പിടിച്ചിട്ട് വരാം....

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

തിളച്ച വെള്ളത്തില്‍ വീണ തവള ചൂടുവെള്ളം തിളയ്ക്കുമ്പോഴെക്കും ചത്തിരിക്കും :)

Murali K Menon said...

പ്രതികരണശേഷി പതുക്കെയായാല്‍ രക്ഷപ്പെടാനാവാതെ ചാകുകയേ തരമുള്ളു.
പക്ഷെ ഇപ്പോഴത്തെ സമൂഹത്തില്‍ എന്താ സംഭവിച്ചിരിക്കുന്നതെന്നറിയാന്‍ എത്തിച്ചുനോക്കുന്നവനെ പിടിച്ച് വെള്ളത്തിലിട്ട് അവന്റെ തലയില്‍ കൂടെ രക്ഷപ്പെടുന്ന തവളകളാണധികവും.

കൊള്ളാം.