വേനലവധി
കഴിഞ്ഞു. ഇനി
സ്കൂൾ തിരക്ക് .
പുതിയക്ലാസ്,
പുതിയസ്കൂൾ,
പുതിയ ഉടുപ്പ്,
പുതിയപുസ്തകം
, പുതിയബാഗ്,
എല്ലാം
പുതിയത്.. കുട്ടികൾ
വളരുകയാണ്.
സ്കൂളുകളിലൂടെ,
നാട്ടിലൂടെ
, വീട്ടിലൂടെ
കുട്ടിവളരുകയാണ്.
കാണെക്കാണെ
വളരുകയാണ്.
സ്കൂളുകൾ
ഒരുങ്ങിക്കഴിഞ്ഞു.
അദ്ധ്യാപകർക്കുള്ള
വെക്കേഷൻ ക്ലാസുകൾ -
പരിശീലനങ്ങൾ,
പുതിയ
പുസ്തകങ്ങൾ പരിചയപ്പെടൽ,
അസ്സൂത്രണത്തിൽ
വൈദഗ്ദ്ധ്യം നേടൽ,
സ്കൂൾ തല
യോഗങ്ങൾ, വാർഷികകലണ്ടർ
തയ്യാറാക്കൽ,
പരിപാടികൾ
ആസൂത്രണം ചെയ്യൽ,
ചുമതലകൾ
ഏൽപ്പിക്കൽ എല്ലാരും ഒരുങ്ങുകയാണ്.
ഒറ്റലക്ഷ്യമേയുള്ളൂ
. കുട്ടികളുടെ
വികാസം - സർവതോമുഖമായ
വികാസം.
സ്കൂളുകൾ
മാത്രമല്ല, സർക്കാർ
സംവിധാനം,
പത്രമാധ്യമങ്ങൾ,
ത്രിതലപഞ്ചായത്തുകൾ,
സിവിൽസപ്ലൈസ്
- ആരോഗ്യം,
ട്രാൻസ്പോർട്ട്,
വനം തൊട്ടുള്ള
വിവിധ വകുപ്പുകൾ എന്നിവയെല്ലാം
ഒരുക്കങ്ങളിലാണ്.
പലതട്ടിലുമുള്ള
കച്ചവടക്കാർ,
വ്യ്വസായികൾ
, വായനശാലകൾ,
ക്ലബ്ബുകൾ,
പി ടി എ
തൊട്ടുള്ള സമിതികൾ എന്നിവരും
ഒരുക്കത്തിലാണ്.
എല്ലാവരും
ഒത്തുപിടിക്കുന്നത് കുട്ടിയുടെ
വളർച്ചയും വികാസവുമാണ്.
ഇത്രയധികം
ശ്രദ്ധയോടുകൂടി എല്ലാവരും
ഒരുങ്ങുന്ന മറ്റൊരു സന്ദർഭം
നാട്ടിലുണ്ടാവില്ല.
നമ്മുടെ
കുട്ടികളുടെ മഹാഭാഗ്യങ്ങളിൽ
പ്രധാനപ്പെട്ടതാണിത്.
എന്നാൽ ഇത്
വർഷാവസാനം വരെ തുടരുകയും
ഉജ്വലമായ സമാപനം ഉണ്ടാവുകയും
ചെയ്യുന്നില്ല എന്നതാണ്
എല്ലാവരേയും അലോസരപ്പെടുത്തേണ്ടത്
എന്നു തോന്നുന്നു.
തുടങ്ങിയവയൊക്കെ
പിന്നെ പിന്നെ ലഘുവാകുകയും
അതിനേക്കാളധികം മറ്റു മുൻഗണനകൾ
വന്നുപെടുകയും ചെയ്യുന്നു.
ഈ തിരിച്ചറിവ്
ഒരു പക്ഷെ,
പ്രധാനമാണ്.
കാര്യങ്ങൾ
മുൻകൂട്ടിക്കണ്ട് ഗുണപരമാക്കിയെടുക്കാൻ
കുറെയൊക്കെ സാധ്യവുമാണ്.
ഓരോസ്കൂളിലും
കേന്ദ്രീകരിച്ചുകൊണ്ട് പി
ടി എ തൊട്ടുള്ള സംവിധാനങ്ങളൊക്കെ
ഇതിലേക്ക് പ്രയോജനപ്പെടുത്താനാവും
. അഥവ,
അത്തരം
സ്ഥാപനകേന്ദ്രിതമായ സംവിധാനങ്ങൾ
കൊണ്ടേ പരിപാടികളുടെ ഊർജ്ജം
വർഷാവസാനം വരെ എത്തിക്കാനാവൂ
എന്നുമാണ്.
ഏതൊരു
പ്രവർത്തനവും നല്ലതാവുന്നത്
അതിനു ക്രമികമായ വളർച്ചയും
തുടർചയും ഉണ്ടാവുമ്പോഴാണ്.
വിദ്യാഭ്യാസ
പ്രവർത്തനങ്ങൾ സവിശേഷമായും
ഇങ്ങനെയാണ്.ദൈനംദിന
ക്ലാസുകൾ,
ദിനാചരണങ്ങൾ,
ലാബ് ലൈബ്രറി
ക്ലബ്ബ് പ്രവർത്തനങ്ങൾ,
ഗൃഹസന്ദർശനം,
ഫീൽഡ്
ട്രിപ്പുകൾ,
യൂണിറ്റ്
പരീക്ഷകൾ, ടേം
പരീക്ഷകൾ എന്നിവയാണല്ലോ
പ്രാധാനപ്പെട്ട സ്കൂൾ പരിപാടികൾ
അദക്കാദമികതലത്തിൽ.
ഉച്ചഭക്ഷണം,
യൂണിഫോം
എന്നിവയും വിവിധ കലാ-
കായികോത്സവങ്ങൾ,
പി ടി എ കൾ
, എസ്.
ആർ.
ജി കൾ ,
എൽ.എസ്.
ജി കൾ എന്നിവയും
ഒപ്പം ഉണ്ട്.
ദൈനംദിന
ക്ലാസുകൾ തുടർച്ചയുള്ളവയാണ്.ഓരോ
പ്രവർത്തനങ്ങളും തുടർച്ചയുള്ളവയാണ്.
എന്നാൽ
പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങ്
- വിലയിരുത്തൽ
ആദ്യദിവസങ്ങളിൽ കാര്യക്ഷമമാണെങ്കിലും
പിന്നീടവ നിലച്ചു പോകുന്നു
എന്നാണ് യാഥാർഥ്യം.
മെൾപ്പറഞ്ഞ
ഓരോന്നും ആദ്യദിവസങ്ങളിലെ
ക്ഷമത തുടർന്ന് ഒരിക്കലും
കാണിക്കാറില്ല.
പേരിനുമാത്രമുള്ളതായി
നടത്തപ്പെടുന്ന ഒന്നും
കുട്ടിക്ക് പേരിനുപോലും ഫലം
ചെയ്യുന്നവയുമല്ല.
അതാണല്ലോ
വെറുതെ ക്ലാസുകൾ നഷ്ടപ്പെടുത്തുന്നു
എന്ന പഴി ഓരോ സ്കൂളും
കേൾക്കേണ്ടിവരുന്നതും.
പരിപാടികളുടെ
മൊത്തം ആസൂത്രണവും അതനുസരിച്ചുള്ള
വാർഷിക കലണ്ടറും ഇപ്പൊഴേ
ആയിട്ടുണ്ട്.
അത് മുഴുവൻ
കുട്ടികൾക്കും രക്ഷിതാക്കൾക്കും
ലഭ്യമാക്കിയിട്ടുമുണ്ടാവും.
അതൊക്കെയും
സ്കൂൾതല ചുമതലാ കേന്ദ്രങ്ങളിൽ
പിന്തുടരാൻ സാധിക്കണം.
ഹെഡ്മാസ്റ്റർമാർ,
എസ്.
ആർ.
ജി ചുമതലക്കാരൻ,
വിവിധ
വിഷയസമിതികൾ,
പി ടി എ
സമിതികൾ എന്നിവ അത് നിർവഹിച്ചേ
കഴിയൂ. അധികാരത്തിന്റേയും
നിയമത്തിന്റേയും ബന്ധത്തേക്കാൾ
കുട്ടിയോടുള്ള കൂറിന്റേയും
നീറിന്റേയും ബന്ധമാകണം
ഇതിനൊക്കെയും.
അദ്ധ്യാപികയുടെ
കയ്യിൽ പ്രവർത്തനങ്ങളുടെ
പ്ലാനും [
അതെല്ലാവരുടേയും
കയ്യിൽ ഉണ്ടാവും ]
പ്രതികരണങ്ങളും
മൂല്യനിർണ്ണയപ്രവർത്തനങ്ങളും
- അതിനനുയോജ്യമായ
പ്രക്രിയാധാരണകളും ഉണ്ടായേ
തുടർച്ച നിലനിർത്താനും
പ്രവർത്തനം ഫലപ്രദമാക്കാനും
കഴിയൂ. അതത്
കേന്ദ്രങ്ങളിൽ ഇതു സംബന്ധച്ചുള്ള
സംഭാഷണങ്ങളും അന്വേഷണങ്ങളും
നടക്കണം. [ ഇതാണ്
നമ്മുടെയിടയിൽ മിക്കപ്പോഴും
ഇല്ലാതായിപ്പോകുന്നത് ]
ദിനാചരണങ്ങൾ
എന്നിവ അർഥപൂർണ്ണമാവണമെങ്കിൽ
ആയതെല്ലാം ക്ലാസ്രൂം
പ്രവർത്തനങ്ങളുമായി -
പാഠങ്ങളുമായി
ബന്ധിപ്പിക്കണം.
വായനാവാരം
- ഉദ്ഘാടനവും
പ്രസംഗവും ഒക്കെ ആയിരുന്നാലും
അല്ല, ഭാവനാപൂർണ്ണമായ
തനത് സംഗതികളാണെങ്കിലും -
അദ്ധ്യാപികക്കത്
തന്റെ [ ഏതു
വിഷയമോ ആയിക്കോള്ളട്ടെ ]
ക്ലാസ്മുറിയിൽ
പ്രയോജനപ്പെടുത്താനാവണം.
മലയാളം
ക്ലാസിൽ മാത്രമല്ല,
ഹിന്ദി
കണക്ക് ക്ലാസിലും 5
ൽ മാത്രമല്ല
8ലും
10 ലും
അതൊക്കെ പ്രയോജനം ചെയ്യണം.
ഈ ഉദ്‌ഗ്രഥനഭാവം
എല്ലാവർക്കും ഉണ്ടാവണം.
ഇന്ന്
മിക്കപ്പോഴും ഇതൊന്നുമില്ല
എന്നും നമുക്കറിയാം.
അത് മാറിയേ
എന്തും കുട്ടിക്ക് ഗുണമുള്ളതാവൂ.
അത്
എന്തു പഠിക്കുന്നു എന്നതിനേക്കാൾ
എങ്ങനെ പഠിക്കുന്നു എന്നതിലേക്ക്
കുട്ടിയേയും അദ്ധ്യാപികയേയും
നയിക്കും.
ഇത് സാധ്യമാവാൻ
അദ്ധ്യാപിക സ്വയം കുറെ ഗൃഹപാഠം
ചെയ്യേണ്ടിവരും.
തുടക്കത്തിലേ
പ്രയാസമുള്ളൂ.
ചുരുക്കത്തിൽ,
തുടർച്ചകളിലാണ്
കുട്ടിക്ക് വളർചയുണ്ടാകുന്നത്.
അത്
ശ്രദ്ധിക്കാനായാൽ പിന്നെ
ഒക്കെ എളുപ്പമായി.
സ്കൂൾ
അച്ചടക്കം പോലും ഈ തുടർച്ചകളുടെ
അഭാവത്തിലാണ് പ്രശ്നഭരിതമാകുന്നത്.
ക്രമരാഹിത്യമാണ്
അച്ചടക്കം ഇല്ലാതാക്കുന്നത്.
അർഥപൂർണ്ണമായ
ക്രമമാണ് അച്ചടക്കം.
അതാണ് വികാസം.
No comments:
Post a Comment