ക്ളാസും
ഗ്രൂപ്പും
വ്യവഹാരവാദത്തിലധിഷ്ഠിതമായ
ക്ളാസുമുറികൾക്കു പകരം
ജ്ഞാനനിർമ്മിതിവാദപ്രകാരമുള്ളവ
പ്രാവർത്തികമായപ്പോൾ
വ്യക്തിപരമായി കുട്ടികൾ
പഠിക്കുന്ന രീതി ഗ്രൂപ്പ്
പ്രവർത്തനങ്ങളും പഠനവുമായി
മാറി. മൊത്തം
കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കുകയും
അതിനൊക്കെ പ്രവർത്തനങ്ങൾ
നൽകുകയും ചെയ്ത് പഠനം
ജ്ഞാനനിർമ്മിതിയായി രൂപം
കൊണ്ടു. ഗ്രൂപ്പ്
പ്രവർത്തനങ്ങളിൽ കുട്ടികൾ
അറിവ് നിർമ്മിക്കുന്ന രീതി
ക്ളാസ്‌മുറികളിൽ ബലപ്പെട്ടു.
അദ്ധ്യാപിക
പറഞ്ഞുകൊടുക്കുന്നത്
പഠിക്കുന്നതിനുപകരം കുട്ടികൾ
സ്വയം അറിവ് നിർമ്മിക്കാൻ
തുടങ്ങി. അദ്ധ്യാപികയുടെ
ക്ളാസ്‌റൂം രീതികൾ മാറിമറിഞ്ഞു.
ഗ്രൂപ്പിൽ
കുട്ടികൾ സ്വയം പഠിക്കുന്നു
എന്നതുകൊണ്ട് അദ്ധ്യാപികയുടെ
ഉത്തരവാദിത്തം കുറഞ്ഞുവെന്ന്
പുറമേ തോന്നാമെങ്കിലും
യഥാർഥത്തിൽ ചുമതലയും അദ്ധ്വാനവും
വർദ്ധിക്കുകയാണ്`
ചെയ്തത്.അതുകൊണ്ടുതന്നെ
റിസൾട്ടും മെച്ചപ്പെടുന്നു
. കാരണം
:
- അന്നന്ന് ചെയ്യാനുള്ള പാഠങ്ങൾ നന്നായി പ്ളാൻ ചെയ്യേണ്ടിവരുന്നു
- ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ പലതായി തയ്യാറാക്കേണ്ടിവരുന്നു
- വ്യക്തിപരമായും ഗ്രൂപ്പുകൾ എന്ന രീതിയിൽ കുട്ടികളെ ശ്രദ്ധിക്കേണ്ടിവരുന്നു
- ഓരോരുത്തർക്കും ആവശ്യമായ സഹായ നിർദ്ദേശങ്ങൾ വേണ്ടിവരുന്നു