2014 എസ്.എസ്.എല്‍.സി.
പരീക്ഷ തുടങ്ങുന്നതിന്ന്
മുന്പ് [ മാര്‍ച്ച്
9 ] മാധ്യമം
ദിനപത്രത്തില്‍ "പരീക്ഷ
കഴിഞ്ഞാല്‍ " എന്ന
ലഘുലേഖനം ഞാനെഴുതിയിരുന്നത്
അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
നമ്മുടെ
കുട്ടികളുടെ പെര്‍ഫോമന്‍സ്
/ പ്രയാസങ്ങള്‍
വിലയിരുത്താന്‍ കഴിയും
തുടര്‍
വര്‍ഷങ്ങളിലേക്ക് [
കുട്ടിക്കും
മാഷിനും ]
സഹായകമാവും
നാളെ
വരുന്ന പത്രാഭിപ്രായം /
വിദഗ്ദ്ധാഭിപ്രായം
നമ്മുടെ കുട്ടികളുടെ
യാഥാര്‍ഥ്യവുമായി ഇണങ്ങുന്നുണ്ടോ
എന്നു തീരുമാനിക്കാനാവും .
പരീക്ഷ
കഴിയുന്നതോടെ കുട്ടി
സ്വതന്ത്രനാവുന്നുവെങ്കിലും
അദ്ധ്യാപകന്റെ ചുമതല കുറേകൂടി
വിപുലപ്പെടുകയാണ്` ചെയ്യുന്നത്.
സ്കൂള്‍ എന്ന പ്രസ്ഥാനം
ഒരു പരീക്ഷയില്‍ നിന്ന്
തുടര്‍വര്‍ഷങ്ങളിലേക്ക്
മുന്നോട്ടുപോകയാണ്`. കൂടുതല്‍
മികവുകളിലേക്ക് സ്കൂളും
അദ്ധ്യാപകനും പോയേ മതിയാവൂ.
സ്കൂളിന്റേയും
അദ്ധ്യാപകന്റേയും