അദ്ധ്യാപകരും
സുഹൃത്തുക്കളും നന്നായി
സ്വീകരിച്ച ഒന്നാം കുറിപ്പ്
തുടര്‍ച്ചവേണ്ട ചില സംശയങ്ങള്‍
ചോദിച്ചിരുന്നു. അതു
വിവരിക്കുന്നതിനു മുന്പ്
ചില വസ്തുതകള്‍ മുന്നോട്ടുവെക്കട്ടെ.
- ക്ളാസ്റൂം സാഹചര്യങ്ങളില്‍ ആവശ്യമായി വരുന്ന ഇതെല്ലാം നിലവില്‍ കുട്ടി സ്ഥിതിചെയ്യുന്ന സാംസ്കാരിക സാഹചര്യവും പാഠപുസ്തകങ്ങളിലെ സാംസ്കാരിക സാഹചര്യവും തമ്മിലുള്ള വിടവ് പ്രതിഫലിപ്പിക്കുന്നതാണ്`. ഈ വിടവ് മിക്കപ്പോഴും അദ്ധ്യാപകനുമുണ്ട്
- ഈ പദാവലികള്‍ മലയാളസാഹിത്യത്തില്‍ നിറയെ കാണാം. അതുകൊണ്ടുതന്നെ വിശദാംശങ്ങള്‍ കുട്ടിക്കും അദ്ധ്യാപകനും ആവശ്യമാണ്`.
- പഴമക്കാര്‍ പറഞ്ഞുതന്നതും മലയാള പഞ്ചാംഗങ്ങളില്‍ നിന്നു ലഭിച്ചവയുമാണ്` ഈ സംഗതികളൊക്കെയും. ഞാനത് ലളിതമാക്കി അവതരിപ്പികാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളൂ
- 'കൃഷിഗീത ' എന്ന കൃതിയെക്കുറിച്ച് കേട്ടറിവേ ഉള്ളൂ. വായിക്കാന്‍ കിട്ടിയിട്ടില്ല എനിക്ക്
- പഴമകള്‍ വീണ്ടും കണ്ടെത്തി ശേഖരിച്ച് വെക്കേണ്ടത് ഒരാവശ്യമാണെന്ന തോന്നല്‍ വ്യക്തിപരമായി മെല്ലെ മെല്ലെ വര്‍ദ്ധിക്കുകയാണ് . കൂട്ടായ യത്നം ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്.
- വള്ളുവനാടന്‍ സംസ്കൃതിയില്‍ നിന്നുള്ള സംഗതികളാണ്` ബഹുഭൂരിപക്ഷവും ഇവിടെ ചേര്‍ക്കുന്നത്. കേരളം വള്ളുവനാട് മാത്രമല്ല എന്ന വലിയ ബോദ്ധ്യം തീര്‍ച്ചയായും ഉണ്ട് / ഉണ്ടാവണം
പിന്‍നിലാവ്
പിന്നിലാവില്‍
[പിന്നിലാവ്
കാലത്ത്] മരം,
മുള എന്നിവ
പണിത്തരങ്ങള്‍ക്ക് മുറിക്കാന്‍
നന്നല്ല. പെട്ടെന്ന്
ഉറക്കുത്തും. കാതല്‍
ദുര്‍ബലമാവും ഇക്കാലത്ത്.
ഇതിലെ ശാസ്ത്രീയത
എന്തെന്ന് മറ്റൊരുകാര്യം.
പൗര്‍ണ്ണമി
കഴിഞ്ഞാല്‍ പിറ്റേന്ന് [
പ്രതിപദം / പ്രഥമ
]
28 നാഴിക നിലാവുണ്ടാകും. ആദ്യം രണ്ടുനാഴിക ഇരുട്ടും പിന്നെ നിലാവും. പിറ്റേന്ന് [ദ്വിതീയ ] ആദ്യം 4നാഴിക ഇരുട്ടും പിന്നെ 26 നാഴിക നിലാവും. ഇങ്ങനെ 14 നാഴിക ഇരുട്ടും 14 നാഴിക നിലാവും.... പിറ്റേന്ന് 12 നാഴിക നിലാവ്.. 10, 8, 6, 4 ,2, 0 നാഴിക [അമാവാസി / കറുത്തവാവ് ]നിലാവ് വരും . ഇതു പ്രഭാതതിലാവും.അര്‍ദ്ധരാത്രി കഴിഞ്ഞ് നിലാവുദിച്ച് പ്രഭാതത്തില്‍ നിലാവുള്ള കാലം പിന്‍നിലാവിന്റെ കാലമെന്ന് പറയും. പിന്‍നിലാക്കാലം ക്ഷീണകലമാണ്`. ക്ഷയം. തിരിച്ച് കറുത്തവാവ് കഴിഞ്ഞാല്‍ മുന്‍നിലാവാണ്`. ശക്തിയുള്ള കാലവും. വൃദ്ധി. [ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ]
28 നാഴിക നിലാവുണ്ടാകും. ആദ്യം രണ്ടുനാഴിക ഇരുട്ടും പിന്നെ നിലാവും. പിറ്റേന്ന് [ദ്വിതീയ ] ആദ്യം 4നാഴിക ഇരുട്ടും പിന്നെ 26 നാഴിക നിലാവും. ഇങ്ങനെ 14 നാഴിക ഇരുട്ടും 14 നാഴിക നിലാവും.... പിറ്റേന്ന് 12 നാഴിക നിലാവ്.. 10, 8, 6, 4 ,2, 0 നാഴിക [അമാവാസി / കറുത്തവാവ് ]നിലാവ് വരും . ഇതു പ്രഭാതതിലാവും.അര്‍ദ്ധരാത്രി കഴിഞ്ഞ് നിലാവുദിച്ച് പ്രഭാതത്തില്‍ നിലാവുള്ള കാലം പിന്‍നിലാവിന്റെ കാലമെന്ന് പറയും. പിന്‍നിലാക്കാലം ക്ഷീണകലമാണ്`. ക്ഷയം. തിരിച്ച് കറുത്തവാവ് കഴിഞ്ഞാല്‍ മുന്‍നിലാവാണ്`. ശക്തിയുള്ള കാലവും. വൃദ്ധി. [ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ]
കാര്‍ഷിക
പദാവലി 2
നമ്പ്ര് | പദം | വിശദാംശം |
1 | കാണം | 1. പഴയ ഒരു സ്വര്‍ണ്ണനാണയം
2. ജമ്മിയുടെ കയ്യില്‍ നിന്ന് ഭൂമി പാട്ടത്തിനെടുക്കുമ്പോള്‍ പാട്ടത്തിനെടുക്കുന്നയാള്‍ ജമ്മിക്ക് നല്കുന്ന പണം. ഈ പണം ഭൂമിയുടെ വിലയായിട്ടല്ല; കുറച്ചു പണം വായ്പ്പ എന്ന നിലയിലാണ്`. ഇങ്ങനെ കയ്യേല്‍ക്കുന്ന ഭൂമി 'കാണഭൂമി ' സാധാരണ പാട്ട ഭൂമിയേക്കാള്‍ വിലപ്പെട്ടത്. 3. കാണിപ്പറ്റ് = ഇങ്ങനെ കിട്ടുന്ന ഭൂമിയില്‍ പൂര്‍ണ്ണാവകാശമുണ്ടെന്നാണ്` സങ്കല്പ്പം. ആ ഭൂമിയെ 'കാണിപ്പറ്റ് ' എന്നു പറയും. 4. കുഴിക്കാണം = കാണഭൂമി . അതില്‍ അദ്ധ്വാനിക്കാനും വിളവെടുക്കാനും മാത്രമേ അവകാശമുള്ളൂ. |
2 | പറ | 60 നാഴി = 1 പറ |
3 | ഇടങ്ങഴി | 4 നാഴി = 1 ഇടങ്ങഴി |
4 | നാഴി | നെല്ല് മുതലായവ അളക്കാനുള്ള യൂണിറ്റ് / അളവുപാത്രം |
5 | വെടിപ്പന്‍ / വടിപ്പന്‍ | 40 നാഴിപ്പറ. |
6 | മിച്ചവാരം | കാണപ്പണത്തിന്റെ പലിശനീക്കി ഉടമസ്ഥന്നു കൊടുക്കേണ്ട പാട്ടപ്പണം.പണമായോ നെല്ലായോ ഇതു നല്‍കും [ കാണപ്പാട്ടം, മിച്ചവാരം എന്നൊക്കെ പറയും ] |
7 | പാട്ടം | ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രതിവര്‍ഷം ജമ്മിക്ക് കൊടുക്കാമെന്നേറ്റ പ്രതിഫലം. പണമായോ നെല്ലായോ രണ്ടും കൂടിയോ ആവാം. മകരത്തിലും കന്നിയിലും [ കൊയ്ത്തു കഴിയുമ്പോള്‍ ] രണ്ടുപ്രാവശ്യമായി നല്‍കും. |
8 | പാട്ടച്ചീട്ട് | പാട്ടം വാങ്ങിയതിന്ന് ജമ്മി നല്‍കുന്ന രസീത് |
9 | വെറുമ്പാട്ടം | കാണം കൊടുക്കാതെയുള്ള പാട്ടവ്യവസ്ഥ . മുന്‍കൂര്‍ പണം മുടക്കേണ്ടതില്ല. |
10 | കാഴ്‌ച | ജമ്മിക്ക് ഭൂമി പാട്ടത്തിന്ന് ഏറ്റെടുത്തയാള്‍ [ കുടിയാന്‍ ] ഓണം വിഷു പിറന്നാള്‍ മുതലായ എല്ലാ അഘോഷങ്ങള്‍ക്കും നല്‍കുന്ന സമ്മാനങ്ങള്‍ [ പച്ചക്കറികള്‍, പഴം , സ്വര്‍ണ്ണനാണ്യം... തുടങ്ങിയവ ] |
11 | മേലേട്ടം | ഒരു സാധനം വാങ്ങി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം. |
12 | ഒഴിമുറി | 1. അവകാശം ഉപേക്ഷിച്ച്
നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
2. അവകാശം സ്വീകരിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ |
13 | ദേവസ്വം | ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂസ്വത്തുക്കള്‍ |
14 | ബ്രഹ്മസ്വം | ബ്രാഹ്മണരുമായി
ബന്ധപ്പെട്ട ഭൂസ്വത്തുക്കള്‍
കേരളത്തിലെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ പണ്ട് ഒന്നുകില്‍ ദേവസ്വമോ അല്ലെങ്കില്‍ ബ്രഹ്മസ്വമോ ആയിരുന്നു. |
15 | കുടിയാന്‍ | ജമ്മിയില്‍ നിന്ന് ഭൂമി പാട്ടത്തിനേറ്റേടുത്തയാള്‍ |
16 | കുഴിക്കൂറ് ചമയം | ഭൂമിയിലെ വൃക്ഷലതാദികള്‍, കുളം കിണറ് തുടങ്ങിയ എല്ലാം |
17 | കൈവശം | ജമ്മിയില്‍ നിന്നോ മറ്റൊരാളില്‍ നിന്നോ വ്യവസ്ഥപ്രകാരം ഏറ്റേടുത്ത ഭൂമിയും സ്വത്തുക്കളും. |
18 | ചാര്‍ത്ത് | ഭൂമിയോ സ്വത്തുക്കളോ കുടിയാനെ ഏല്‍പ്പിക്കുമ്പോള്‍ ഉണ്ടാക്കുന്ന വ്യവസ്ഥാപത്രം |
19 | മേച്ചാര്‍ത്ത് | ചാര്‍ത്ത് നിലനില്‍ക്കുമ്പോള്‍ അതിനെ മാനിക്കാതെ ജമ്മി അതേവസ്തുവില്‍ ഉണ്ടാക്കുന്ന മറ്റൊരു വ്യവസ്ഥ . അതോടെ ആദ്യ വ്യവസ്ഥ റദ്ദാവും |
20 | പതിര്‍വാശി | പാട്ടം നെല്ലായി അളക്കുമ്പോള്‍ അതിലുണ്ടാവാന്‍ സാധ്യതയുള്ള പതിരിന്ന് കണക്കാക്കി അളക്കുന്ന അധിക നെല്ല് |
21 | ഉണക്കുവാശി | പാട്ടം നെല്ലായി അളക്കുമ്പോള്‍ ആ നെല്ല് ഉണക്കിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറവ് മുന്‍കൂട്ടിക്കണ്ട് നല്‍കേണ്ടിവരുന്ന അധിക നെല്ല് |
22 | കന്ന് | കന്നുപൂട്ടാനുപയോഗിക്കുന്ന പോത്തുകള്‍ , കാളകള്‍ |
23 | വരമ്പ് | കണ്ടത്തിന്റെ ചുറ്റുമുള്ള നിര്‍മ്മിതി. വെള്ളം വളം അതിരു എന്നിവ സംരക്ഷിക്കുന്നത് |
24 | കഴായ/ കടായ / അറ്റക്കടായ | 1. കണ്ടത്തില്‍
നിന്ന് വെള്ളം പുറത്തേക്ക്
ഒഴുക്കാന്‍ വരമ്പില്‍
ഉണ്ടാക്കുന്ന വിടവ്
2. കഴായ = കടമ്പ |
25 | വരമ്പ് ഇറക്കുക | വരമ്പിന്റെ രണ്ടരുകും ചെത്തി വെടിപ്പാക്കല്‍. മിഥുനത്തിലെ കൃഷിക്ക് വരമ്പിറക്കും. തുലാം പണിക്ക് വരമ്പ് പൊതിയും. |
26 | വരമ്പ് തുരക്കുക | കണ്ടത്തിന്റെ വലിപ്പം കൂട്ടാന്‍ വരമ്പ് അടിയില്‍ നിന്ന് ചെത്തിയെടുക്കും. ഇതു കാര്‍ഷിക സംസ്കാരത്തില്‍ അധാര്‍മ്മികമായ പ്രവൃത്തിയാണ്`. |
27 | വരമ്പ് പൊതിയുക | തുലാമാസത്തിലെ കൃഷിപ്പണിക്ക് കണ്ടത്തിന്റെ വരമ്പ് ചെളികൊണ്ടു പൊതിഞ്ഞ് ബലപ്പെടുത്തും. |
28 | വൈശാഖം | ശകവര്‍ഷ കലണ്ടറിലെ ഒരു മാസം . ഏകദേശം ഏപ്രില്‍ 21 മുതല്‍ മെയ് 22 വരെ ഒരു മാസം. |
29 | ഉത്തരായനം | സൂര്യന്റെ വടക്കോട്ടുള്ള ഗതി. മകരസംക്രമം മുതല്‍ കര്‍ക്കടക സംക്രമം വരെയുള്ള കാലം. |
0 | ദക്ഷിണായനം | സൂര്യന്റെ തെക്കോട്ടുള്ള ഗതി . കര്‍ക്കട സംക്രമം മുതല്‍ മകര സംക്രമം വരെയുള്ള കാലം |
31 | ശിവോതി | ശ്രീഭഗവതി എന്നതിന്റെ പ്രാദേശിക രൂപം . ശ്രീത്വം |
32 | ചേട്ട | അശ്രീകരത്വം ; ചേട്ടാഭഗവതി എന്ന സങ്കല്പ്പം |
33 | ദശപുഷ്പം | പൂവാം കുറുന്തില, മുയല്‍ച്ചെവി, കറുക , നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി |
34 | അഷ്ടമമംഗല്യം | കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണ്ണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വര്‍ണ്ണം. |
35 | കഴകം | ക്ഷേത്രങ്ങളിലെ പൂജക്കൊരുക്കല്‍ പണി. സാധാരണ ഇതിനു പ്രതിഫലമായി കുറച്ച് ദേവസ്വം ഭൂമി പതിച്ചു കൊടുത്തിരിക്കും. [കഴക ഭൂമി ] പൂജ ചെയ്യുന്ന ബ്രാഹ്മണന്ന് ഇങ്ങനെ കൊടുക്കില്ല. അയാള്‍ക്ക് പ്രതിഫലം പണമായോ നെല്ലായോ കൊടുക്കും. |
36 | കാണി | 1. ഒരല്പ്പ സമയം.
നാഴികയുടെ 80ല്‍
ഒരംശം സമയം.
2. നിലത്തിന്റെ അളവ് [ 1.32 ഏക്കര്‍ ] 3. കാണിക്ക : കാഴ്ചദ്രവ്യം. |
മലയാളകവിതകളില്‍
നിറയെ റഫറന്‍സുള്ളവയാണ്`
ശകമാസങ്ങള്‍
നമ്പ്ര് | ശകവര്‍ഷമാസങ്ങള്‍ | ഏകദേശ കാലം [ഏറിയും കുറഞ്ഞുമിരിക്കും ] |
1 | മാര്‍ഗശീര്‍ഷം | നവംബര്‍ 20മുതല്‍ ഡിസംബര്‍ 21 വരെ |
2 | പൗഷം | ഡിസംബര്‍22 മുതല്‍ ജനുവരി 21 വരെ |
3 | മാഘം | ജനുവരി 22 മുതല്‍ ഫിബ്രുവരി 19 വരെ |
4 | ഫാല്‍ഗുനം | ഫിബ്രുവരി 20 മുതല്‍ മാര്‍ച്ച് 21 വരെ |
5 | ചൈത്രം | മാര്ച്ച് 22 മുതല്‍ ഏപ്രില്‍ 20 വരെ |
6 | വൈശാഖം | ഏപ്രില്‍ 21 മുതല്‍ മെയ് 22 വരെ |
7 | ജ്യേഷ്ഠം | മെയ് 23 മുതല്‍ ജൂണ്‍ 21 വരെ |
8 | ആഷാഢം | ജൂണ്‍ 22 മുതല്‍ ജൂലായ് 22 വരെ |
9 | ശ്രാവണം | ജൂലായ് 23 മുതല്‍ ആഗസ്ത് 22 വരെ |
10 | ഭാദ്രപദം | ആഗസ്ത് 23 മുതല്‍ സെപ്തമ്പര്‍ 23 വരെ |
11 | ആശ്വിനം | സെപ്തമ്പര്‍ 24 മുതല്‍ ഒക്ടോബര്‍ 22 വരെ |
12 | കാര്‍ത്തികം | ഒക്ടോബര്‍ 23 മുതല്‍ നവമ്പര്‍ 20 വരെ |
മലയാളമാസങ്ങള്‍
/ ഇംഗീഷ്
മാസ സമാന്തരം
നമ്പ്ര് | മലയാളമാസം | സമാന്തര ഇംഗ്ളീഷ് മാസം +/ - |
1 | മേടം | Apr 15- May 14 |
2 | എടവം | May 15- Jun14 |
3 | മിഥുനം | Ju 15-July 14 |
4 | കര്‍ക്കടകം | Jul 15- Aug 14 |
5 | ചിങ്ങം | Aug 15- Sep 14 |
6 | കന്നി | Sep 15- Oct 14 |
7 | തുലാം | Oct15- Nov 14 |
8 | വൃശ്ചികം | Nov 15-Dec 14 |
9 | ധനു | Dec 15- Jan 14 |
10 | മകരം | Jan 15- Feb 14 |
11 | കുംഭം | Feb 15- Mar 14 |
12 | മീനം | Mar 14- Apr 14 |
ഇനിയും
നിറയെ പഴമകള്‍ നമ്മുടെ
കുട്ടികള്‍ക്ക് പാഠഭാഗങ്ങളാണ്`.
പഴമകളൊക്കെത്തന്നെ
ഗതകാല സംസ്കൃതികളുമായി മാത്രം
സംവദിക്കുന്നവയും. കഥ/
കവിത.... എന്നിവ
ആധുനിക കവികള്‍ എഴുതുന്നവയാണെങ്കില്‍
പോലും അതിലൊക്കെയും ഈ പഴമയുടെ
മനോഹാരിതകള്‍ പ്രവര്‍ത്തിപ്പിച്ചാണവര്‍
കാവ്യശില്പ്പം മെനയുന്നത്.
അതൊക്കെയും നമ്മുടെ
കുട്ടികള്‍ക്ക് മലയാള
ഭാഷാക്ളാസുകളില്‍ പഠിക്കാനുള്ളവയും.
നമ്പ്ര് | ഇനം | വിശദാംശം |
1 | പഴംചൊല്ലുകള്‍ | ഓണം പിറന്നാലും
ഉണ്ണി പിറന്നാലും..... പോലെയുള്ള നിരവധി പഴംചൊല്ലുകള്‍ കുട്ടി മനസ്സിലാക്കേണ്ടതുണ്ട്. |
2 | കടംകഥകള്‍ | മുക്കണ്ണന്‍
ചന്തക്ക് പോയി...
നാളികേരം തോട്ടത്തില്‍ വെച്ച് ഒന്നിച്ച് വിറ്റ് ലോറിയില്‍ കയറ്റി മില്ലുകളിലേക്ക് പോകുന്ന ഇക്കാലത്ത് നമ്മുടെ കുട്ടി , ആരെങ്കിലും ഒന്നോ രണ്ടോ തേങ്ങ കടയില്‍ വില്‍ക്കുന്നതും അതിന്ന് വെറ്റിലയും പപ്പടവും മറ്റും വാങ്ങുന്നതും കണ്ടിരിക്കാന്‍ സാധ്യതയുണ്ടോ !! പണ്ടിത് നാട്ടിന്‍പുറങ്ങളിലെ നിത്യ സന്ധ്യാക്കാഴ്‌ചയായിരുന്നല്ലോ. |
3 | ശൈലികള്‍ | അറ്റകൈക്ക്
ഉപ്പുതേക്കാത്ത ....
അറ്റകൈയ്യില്‍ ഉപ്പുതേക്കുന്നത് പഴയ ഒരു ചികില്സാ വിധിയായിരുന്നു. ഇന്നോ? ഉടനെ ആശുപത്രിയില്‍പോയി ചികില്സ തേടും. പഴയ ശൈലികള്‍ പഴയ ജീവിത ശൈലി കൂടിയായിരുന്നു. ഇന്നതില്ല. അപ്പോള്‍ കുട്ടിക്ക് ശൈലിയുടെ ഉള്ള് എങ്ങനെയറിയാന്‍ ! |
4 | സദൃശങ്ങള്‍ | “കുന്നിമണിതന്‍ മന്ദാക്ഷവും...” ഇടവഴികളൊക്കെയും ടാര്‍റോഡുകളായി വികാസം പൂണ്ട ഇക്കാലത്ത് വേലിക്കരികിലെ കുന്നിയും കുന്നിക്കുരുവുമെവിടേ നമ്മുടെ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ! |
5 | പദങ്ങള്‍ | ഒറ്റച്ചാല്`, കിടിലം, വറുതി, കവുളി, കുണ്ട, കറ്റ, ചുരുട്ട്, മുടി , കാച്ചില്‍ ..... |
6 | നാമ – ക്രിയാ പദങ്ങള്‍ | കോരന്‍, ചിരുത
തുടങ്ങിയ നാമപദങ്ങള്‍
ഇക്കാലത്തെ കുട്ടിയില്‍
ഒരു സവിശേഷ വികാരവും [
വിചാരവും ]
ഉണ്ടാക്കുന്നില്ലല്ലോ.
ചിലപ്പോള്‍ ആ
പേരുകള്‍ ഹാസ്യം
നിര്‍മ്മിക്കുന്നുണ്ടാവും.
പൂവിളി, പോണൂ, ഉണ്ണൂ, തുമ്പുക, (വെയില്‍ )കായുക ... ഈ ക്രിയാപദങ്ങള്‍ നമ്മുടെ കുട്ടിക്ക് ഇപ്പോള്‍ എന്തു സങ്കല്പ്പം ഉണ്ടാക്കും ! |
7 | സാംകാരിക ചിന്ഹങ്ങള്‍ | മാതേര്` , കോലായ, പാവുമുണ്ട്, വാലിട്ട് കണ്ണെഴുതുക.... |
8 | പ്രകൃതി സൂചനകള്‍ | കള്ളക്കര്‍ക്കടകം, മങ്ങൂഴം, ഓണത്തുമ്പി , അന്തിക്കാറ്റ് ...... |
9 | ഭക്ഷണ വസ്തുക്കള്‍ | മുളൊഷ്യം, മാങ്ങാപ്പെരുക്ക്, ഉപ്പുമാങ്ങ, മുരിങ്ങപ്പേരി |
10 | ആചാരഭാഷകള്‍ | അട്യേന്‍, വെടോണ്ട്, മംഗലം, തമ്പുരാന്‍, ഇല്ലം .... |
1 comment:
സുജനിക.. പഴയകാലത്തെ സ്നേഹിയ്ക്കുന്ന മലയാളിയെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഒരു ബ്ലോഗാണിതെന്ന് സംശയമില്ല...ഏറെ വൈകി ഇന്നാണ് ഈ വഴിയ്ക്ക് വരുവാനായത്...വളരെയേറെ ഉപകാരപ്രദമായ വിവരങ്ങൾ... അറിയണമെന്ന് ആഗ്രഹിച്ചിരുന്ന ഏറെ കാര്യങ്ങൾ...
ഈ അക്ഷരക്കുറിപ്പുകൾക്ക് അഭിനന്ദനങ്ങൾ.. തുടരുക ഈ സംരംഭം.
Post a Comment