" സമൂഹത്തില്‍
സമ്പന്നരും ദരിദ്ര്യരും
ഉണ്ട് . സുഖിക്കുന്നവരും
ദു:ഖിക്കുന്നവരും
ഉണ്ട്. അത്
പ്രകൃതിനിയമമാണ്.
നോക്കൂ:
നമ്മുടെ പത്തു
കൈവിരലുകളും ഒരേപോലെയാണോ?
ചെറുതും വലുതുമില്ലേ?
പ്രകൃതിയില്‍
കുന്നും കുഴിയുമില്ലേ?
ഇതൊക്കെ മാറ്റാനാവുമോ?
“
ഈ
രീതിയില്‍ കാര്യങ്ങള്‍
അവതരിപ്പിക്കുന്നതിലെ തകരാറ്
മിക്കവരും ആലോചിക്കാറില്ല.
സമ്പന്നതയും
ദാരിദ്ര്യവും അതതിടത്തെ
സാമ്പത്തികശാസ്ത്രവുമായി
ബന്ധപ്പെടുത്തേണ്ടതിന്ന്
പകരം അതിനെ ബയോളജിക്കല്‍ [
കൈവിരലുകള്‍]
സങ്കേതങ്ങളുമായി
ബന്ധപ്പെടുത്തി സമീകരിക്കയാണ്`.
സാമ്പത്തിക ശാസ്ത്ര
പ്രശ്നത്തെ ഭൂമിശാസ്ത്ര [
കുന്നും കുഴിയും]
പ്രശ്നവുമായി
കൂട്ടിക്കെട്ടുകയാണ്`.
ഇത്
ഒരിക്കലും പ്രശ്നപരിഹാരവുമായല്ല;
മറിച്ച് നിലവിലെ
അവസ്ഥ തുടരണമെന്ന ചിന്തയുമായി
മാത്രം ബന്ധപ്പെട്ടതാണല്ലോ?
സാമൂഹ്യശാസ്ത്രവുമായി
ബന്ധപ്പെട്ട ഒരു പ്രശ്നം
അവതരിപ്പിക്കുമ്പോള്‍
സാമൂഹ്യശാസ്ത്രതലത്തിലുള്ള
ഉദാഹരണങ്ങളും ഉപമകളും തന്നെ
ഉണ്ടാവണം. കുഞ്ഞുണ്ണി
മാഷിന്ന് ഇതറിയാമായിരുന്നു.
' പപ്പടം
വട്ടത്തിലായതുകൊണ്ടാകാം
പയ്യിന്റെ
പാലു വെളുത്തതായി"
[ കുഞ്ഞുണ്ണി]