എസ്.വി.രാമനുണ്ണി,സുജനിക
sujanika@gmail.com
വിനോദം-സംസ്കാരം
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയിൽ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തിൽ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാൻ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവൻ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യൻ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളിൽ ‘ ജീവൻ സംരക്ഷിക്കൽ’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവൻ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതൽ സന്തോഷകരവും മെച്ചപ്പെട്ടതും തുടർച്ചനിലനിർത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് വിദ്യാഭ്യാസവും വിനോദവും വിശ്രമവും ആരോഗ്യവും തുടങ്ങിയവ അവന്റെ പ്രാഥമിക പരിഗണനകളിലേക്ക് കടന്നുവന്നത്.
കൃഷി കണ്ടെത്തിയ മനുഷ്യന്ന് ധരാളം ഒഴിവ് സമയം കിട്ടി. ദിവസം മുഴുവൻ ഭക്ഷണത്തിന്നു വേണ്ടി ഓടി നടക്കേണ്ട ഗതികേട് ഇല്ലാതായി. വിളവ് എടുത്തുകഴിഞ്ഞാൽ 4-6 മാസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കാമെന്നായി. ഒഴിവു വേളകൾ ആണ് മനുഷ്യന്ന് ശാസ്ത്ര സാങ്കേതിക സാഹിത്യ കലാ രംഗങ്ങളിൽ വികാസം ഒരുക്കിയത്.ഈ രംഗത്തുള്ള പ്രവർത്തനങ്ങളും ‘അധ്വാനം’ തന്നെയായിരുന്നു. എന്നാൽ മനസ്സിന്ന് സുഖം നലകുന്ന അധ്വാനം ആയിരുന്നു വെന്നു മാത്രം.ഇവിടെയാണ് ‘വിനോദ‘ത്തിന്റേയും ‘വിശ്രമ‘ത്തിന്റേയും ഒക്കെ ഇടം ഉണ്ടാവുന്നത്.
വിനോദം- മുതിന്നർവക്കും കുട്ടികൾക്കും വേണം. സ്ത്രീക്കും പുരുഷനും വേണം. മനുഷ്യന്റെ മാനവികതയും സ്നിഗ്ധഭാവങ്ങളും വളർന്നു തിടം വെക്കുന്നതു ഈ വിനോദ സ്ഥലികളിലാണ്.അധ്വാനത്തിന്റെ തളർച്ച തീരുന്നതിവിടെയാണ്. ആരോഗ്യപരമായ ഒരു ഊർജ്ജ സംഭരണം നടക്കുന്നത് വിനോദ വേളകളിലാണ്. സമൂഹം, ഒരാളിന്റെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതും വികസിക്കുന്നതും ഈ സമയങ്ങളിലാണ്.പുതിയ പ്രവർത്തനങ്ങൾക്കുള്ളഭാവനയുംഉരുവപ്പെടുന്നതു‘കളികൾ‘ക്കിടയിലാണ്.മുതിർന്നവരാണെങ്കിലും കുട്ടികളാണെങ്കിലും.
കുട്ടികളുടെ കളികൾ
ഗോട്ടി/ചൊട്ടയും പുള്ളും/ആട്ടക്കളം/ചടുകുടു/പമ്പരം കുത്തിക്കളി/കിസ്സേപ്പി/മരം പകർന്നു കളി/ഒളിച്ചു കളി
തുട്ടോടിക്കളി/കള്ളനും പോലീസും/കോഴിയും കുറുക്കനും/കസേരക്കളി/നായും പുലിയും/കൊത്താം കല്ല്
മുക്കല്ല്/ആറുകല്ല്/തിരുപ്പറക്കൽ/കയർ ചാട്ടം/ഓലപ്പന്തു/കാരകളി/നീന്തൽ/കൂളി/കുളം ചാടൽ
മുങ്ങിക്കിടക്കൽ/000വെട്ടിക്കളി/അക്കുത്തിക്കുത്ത്/ഊഞ്ഞാൽ/കൊക്കിക്കളി/വട്ട്കളി
വളയെറിഞ്ഞുകളി/റിങ്ങ്/പൂത്താംകോല്/പാവുട്ടത്തോക്ക്/ഓലപ്പീപ്പി/ഓലക്കാറ്റാടി/ഓലമൂളി
കടലാസ് തോക്ക്/ആരോ (കടലാസ്)/കടലാസ് തോണി/കടലാസ് വിമാനം/കടലാസ് പന്ത്
ചകിരിപ്പന്ത്/കരിമ്പനത്തേങ്ങ വണ്ടി/ടയർ വട്ടം ഓടിക്കൽ/സൈക്കിൾ ചക്രം/പാമ്പും കോണിയും/തായം കളി
വീടുവെച്ചു കളി/ചോറുംകറീം വെച്ചു കളി/പീടിക വെച്ചു കളി/ചപ്പിലപ്പൂതം കെട്ടിക്കളി
ഡൈവറായിക്കളി
മുതിർന്നവരുടെ കളികൾ
മുതിർന്നവരുടെ വിനോദങ്ങൾ കേവല കളികളും ‘കാര്യമായ’ കളികളും ഉണ്ട്.ചൂതു, ചീട്ട് കേവല കളികളും എന്നാൽ സാമ്പത്തിക ബന്ധം ഉള്ളതു കൊണ്ട് കളിയേക്കാൾ ‘കാര്യ’മാണ്.ഓണത്തല്ല്, പന്തുകളി തുടങ്ങിയവ കേവല കളികളായിരുന്നു. കഥകളി, നാടകം എന്നിവ ആസ്വദിക്കമാത്രം ചെയ്യുന്ന വിനോദങ്ങളാണു. അതിൽ നേരിട്ട് പങ്കാളിത്തം കളിക്കുന്നതിൽ വേണമെന്നില്ല.അയ്യപ്പൻ വിളക്കും ദഫും ഒക്കെ ആരാധന, മതം എന്നിവയുമായി ബന്ധപ്പെട്ട വിനോദങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഇതൊക്കെ വിനോദം മാത്രമല്ല ആരാധനയും കൂടെയായിരുന്നു.
ചതുരംഗം/ചൂത്/ചീട്ടുകളി/കയ്യാംകളി/ഓണത്തല്ല്/പന്തു കളി/കാളപൂട്ട്/കാളകളി/കുതിരക്കളി/പുലിക്കളി
ഊഞ്ഞാൽ/ഒപ്പന/ദഫ്മുട്ട്/കോൽക്കളി/അറവന മുട്ട്/കുറവൻ-കുറത്തി/പാങ്കളി/സിനിമ/കഥകളി
നാടകം/കവിതാ രചന/അക്ഷരശ്ലോകം/തുള്ളൽ/ചവിട്ടുകളി/പൂതൻ കളി/കൈകൊട്ടിക്കളി (ആൺ/പെൺ)
സംഘക്കളി/ചവിട്ടുനാടകം/മാർഗ്ഗം കളി
കളികൾ സംസ്കാരത്തിന്റെ ഭാഗം
വിനോദോപാധികൾ - കളികൾ തീർച്ചയായും ഓരോ പ്രദേശത്തിന്റേയും സംസ്കാരവുമായി ബന്ധപ്പെട്ടു ഉണ്ടായവയും വികാസം പൂണ്ടവയും ആണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കളികൾ, മുതിർന്നവരുടെ കളികൾ എന്നിവ പൂർണ്ണരൂപത്തിലാക്കനോ വളരെ കൃത്യമായി വകതിരിക്കാനോ സാധ്യമല്ല. അല്ലെങ്കിൽ അതിന്റെ ആവശ്യവും ഇല്ലല്ലോ. പ്രാദേശികമായ ജന്മവും വളർച്ചയും മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങളും പുതിയവയുടെ ജനനവും ഈ രംഗത്തു എവിടെയും നടക്കുന്നുണ്ട്.
എതെങ്കിലും ഒന്നോ അതിലധികമോ കളികളുടെ ഘടന അഴിച്ചു പരിശോധിക്കുമ്പോഴാണു അതിലെ സാംസ്കാരികാശങ്ങൾ നമുക്കു തിരിച്ചറിയുക.സംഗീതം, സാഹിത്യം, നൃത്തം,ചിത്രകല തുടങ്ങിയ കലാപരമായ സാംസ്കാരികാശങ്ങൾ കളികളിലുണ്ട്.പാട്ടും, വായ്ത്താരിയും, ചുവടുകളും ഇല്ലാത്ത കളികൾ- സവിശേഷമായും കുട്ടിക്കളികൾ ഇല്ലെന്നു തന്നെ പറയാം.സാമൂഹ്യമായും ഗാർഹികമായും സാധുതയുള്ള സാംസ്കാരിക അടയാളങ്ങളും കാണാം. കൃഷി, ആഹാരം, വാസ്തു, നീതിന്യായം, ധാർമ്മികം,ഈശ്വരം, ചരിത്രം, മനവികത തുടങ്ങിയവയുടെ സാംസ്കാരിക ചിൻഹങ്ങൾ നിരന്നുകിടക്കുന്നവയാണ് കളികൾ. കുട്ടികളുടെ ‘കള്ളനും പോലീസും‘ കളി നോക്കുക. ധാർമ്മികമൂല്യങ്ങളുടേയും, നീതിന്യായത്തിന്റേയും സൂചനകൾ അതിലുണ്ട്. കളിക്കിടയിൽ ക്ഷീണിച്ചവൻ ‘സുല്ലു’ വിളിക്കുന്നതുപോലും കളിനിയമവും കളിയിലെ മാനവികതയും അല്ലേ.കുട്ടികൾ വീടുവെച്ചുകളിക്കുന്നത്, കഞ്ഞിയും ചോറും വെച്ചു കളിക്കുന്നത്…ഒക്കെ കേരളീയമായ ഗാർഹിക രീതികളിലാണല്ലോ.കറികളുടെ ലിസ്റ്റ്, പാചകരീതികൾ, പാചകത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കെടുന്നത്…എല്ലാം സാംസ്കാരികമായ സാധുതയുള്ളവതന്നെ.കളികളിലൂടെ വളരുന്ന സാമൂഹ്യബോധവും, ജയാപജയങ്ങളിലൂടെ കഴിവുകൾ ആദരിക്കലും എല്ലാം മറ്റെന്താണ്?കളി തുകൊണ്ടുതന്നെ ഒരേസമയം കളിയും കാര്യവുമാകുന്നു. കുട്ടികളുടെ മന:ശ്ശാസ്ത്രവും, ന്യായാന്യയങ്ങളും കളിയിൽ ഇടചേരുന്നു. ഒരു സംഘത്തിൽ തെറ്റു ചെയ്ത കുട്ടിക്കുള്ള ശിക്ഷ ‘കളിക്ക് കൂട്ടാതിരിക്കുകയാണ്’. അതിലധകം എന്തു ശിക്ഷയാണ് ഒരു കുട്ടിക്ക് വേദനാജനകമായിട്ടുള്ളത്?കളവും ചതിയും എത്തിനോക്കാൻ പോലും സംശയിക്കുന്ന സാമൂഹ്യഇടങ്ങളാണ് കളിക്കളങ്ങൾ.ഒരു നാടിന്റെ സാംസ്കാരിക പരിഛേദമാണ് ഒരു കളിവട്ടത്തിൽ നാം കാണുന്നത്.ഒരു നാടിന്റെ സാംസ്കാരിക സമ്പത്തായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു കളിയും വെറും ‘കുട്ടിക്കളി’യല്ല.
കളികൾ കുട്ടികൾക്കുള്ള പാഠന-സാധനാ പാഠങ്ങളാണ്. നല്ല കളിക്കാരൻ നല്ല കുട്ടിയും നല്ല വിദ്യാർഥിയും ആയിരുന്നു.നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. വിദ്യാഭ്യാസവും കളികളും തമ്മിൽ കണ്ണിചേരുന്ന കാഴ്ച്ച നമുക്കെവിടെയും കാണാം. ഓരോ കളികളും പലപ്പോഴും ഓരോ ജീവിത പാഠങ്ങൽ കൂടിയായിരുന്നു.ഭാഷപ്രയോഗ സാമർഥ്യം, താളബോധം, നൃത്തബോധം തുടങ്ങിയവക്കുള്ള സാധനാപഠങ്ങൾ.കളികളിലെ ആവർത്തനങ്ങൾ കളിയുടെ വീര്യം കുറക്കാതതിനു കാരണവും മറ്റൊന്നാവില്ല. ഒരേകുട്ടികൾ തന്നെ ഒരേ കളികൾ എത്ര തവണയാണു ആവർത്തിക്കുന്നത്.
മുതിർന്നവർക്ക് കളികൾ ‘കളിക്കാനും ,കാണാനും ‘ ഉള്ളവയണ്. പ്രേക്ഷകൻ എന്ന നിലയണ് ഭൂരിപക്ഷത്തിനും. മുതിർന്നവരുടെ കളികൾ ഒരു നാടിന്റെ സാംസ്കാരിക സമ്പത്താണ്. നല്ല ‘കളിക്കാര’ നെ പ്പോലെ നല്ല പ്രേക്ഷകനും സമൂഹത്തിൽ പരിഗണനയുണ്ട്.കളികൾ മുതിർന്നവരുടേതാകുമ്പോൾ അതു സമ്പത്തുമായി ബന്ധപ്പെടുന്നു. കുട്ടികളുടെ കളികൾ ബഹുഭൂരിപക്ഷവും ‘പണച്ചെലവില്ലാത്തവയാണ്. എന്നാൽ മുതിർന്നവർക്ക് അങ്ങനെയല്ല.
കളികൾക്കും ധനവുമായുള്ള ബന്ധം ഒന്നുകൊണ്ടുമാത്രം വിനോദം ഇന്നു കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വിനോദം ഒരു ‘ചരക്കാ‘ യിത്തീർന്നിരിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ വരവിനു മുൻപു തന്നെ ഈ കച്ചവടപ്പിടുത്തം നടന്നു കഴിഞ്ഞു. അല്ലെങ്കിൽ ആഗോളവത്ക്കരണം കയറിവന്നത് ‘കളി‘ കളിൽ ഇടപെട്ടുകൊണ്ടാണ് എന്നും പറയാം.
ഇന്നു കളികൾ മുഖം മാറ്റിയിരിക്കുന്നു. രണ്ടു സംഗതികൾ നമുക്കു മുന്നിലുണ്ട്.ഒന്നു : പഴയകളികൾ ഇല്ലാതായിരിക്കുന്നു. രണ്ട്: പുതിയ ക്കളികൾ കളിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ കളികൾ എന്നും ഉണ്ടായിരുന്നു. എന്നാൽ പഴയകളികൾക്ക് പകരമായിരുന്നില്ല അവ. പഴയതിനെ തള്ളിക്കൊണ്ടായിരുന്നില്ല. എലക്റ്റ്രോണിക്സ് പ്രയോഗങ്ങളുടെ വിദ്യകൾ വ്യാപിച്ചതുമാത്രമല്ല ഇതിനു കാരണം. സാങ്കേതിക വിദ്യയിലുണ്ടായ വളർച്ചയുമല്ല ഇതിനു കാരണം.കളികൾ ‘ചരക്ക്’രൂപത്തിലായതാണു പ്രധാനമായി നാം അന്വേഷിക്കേണ്ട സംഗതി.ലോകവിപണിയിൽ ഏറ്റവും അധികം വിറ്റുപോകുന്നത് ‘കളി‘കളാണല്ലോ.
പഴയ കളികൾ നഷ്ടപ്പെട്ടെന്ന പരിദേവനം അല്ല; മറിച്ചു ഒരു കളി വെറും കളിയല്ലെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഒരു അംശം ആണെന്നതും ആണ്.സാംസ്കാരികമായ കണ്ണിപൊട്ടലാണ് നാം നേരിടുന്ന പ്രശ്നം.സാമൂഹ്യമായ, സാംസ്കാരികമായ അംശങ്ങളാണ് ഏതു നാട്ടിലായലും നഷ്ടപ്പെടുന്നത്. കുട്ടിക്കളികളുടെ കാര്യം മാത്രം നോക്കുക.
പണ്ട്........................ ഇന്നു
പണച്ചെലവില്ല................... പണം വേണം
സംഘപ്രവർത്തനം................ ഒറ്റക്കുള്ള പ്രവർത്തനം
സംഘത്തിന്ന് ആഹ്ലാദം............. വ്യക്തിക്കു ആഹ്ലാദം
സാമൂഹ്യബോധം വളർത്തുന്നു.........വ്യക്തിബോധം മാത്രം
മൂല്യങ്ങളിൽ അധിഷ്ഠിതം........... വിജയം മാത്രം ലക്ഷ്യം
കളികൾക്കൊടുവിൽ ഉന്മേഷം......... കളികൾക്കൊടുവിൽ ആലസ്യം
വ്യക്തി ബന്ധങ്ങൾ വർദ്ധിക്കുന്നു........ വ്യതിബന്ധങ്ങൾ തകരുന്നു
ഇനിയും ഉണ്ടാവും. ആദ്യവട്ട ചർച്ചക്കുള്ള ചില സൂചനകൾ മാത്രമാണിവ.ഓരോ കാലത്തും കളികളിലുണ്ടായ നവീകരണങ്ങൾ കളിയുടെ പൊതു ജീവനെ ചോർത്തിയിരുന്നില്ല. ഇന്നതല്ലല്ലോ അവസ്ഥ.
ഇതിനർഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികൾ കണ്ടെത്തണം. എന്നാൽ അതിൽ കളിയുടെ സംസ്കാരം നിലനിൽക്കണം.കളി – വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിൽ പ്പെടുന്നു. പ്രാഥമികാവശ്യങ്ങൾ എല്ലാമനുഷ്യനും ലഭ്യമാകണം. വിനോദം മനുഷ്യകുലത്തിന്റെ സാംസ്കാരികവും ഭൌതികവുമായ വളർച്ചക്ക് അനുഗുണമാവണം.അല്ലാതെ ഒരിക്കലും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ ലഭ്യത നഷ്ടപ്പെടുന്നരീതിയിലാകരുത്.
23 October 2009
16 October 2009
ആരോഗ്യപ്പഴമ
ഗതകാല സംസ്കൃതികൾ അമൂല്യനിധികളാണെന്നതുകൊണ്ടുതന്നെ എല്ലാ ക്ലാസുകളിലും വിവിധരൂപങ്ങളിൽ ഇതെല്ലാം പാഠ്യവിഷയങ്ങളാണ്.ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മുടെ പഴയരീതികൾ ഇങ്ങനെയൊക്കെയാണ്.
ജീവ:ശരദശ്ശതം
ആരോഗ്യസംരക്ഷണം ഇന്നലെകളിൽ
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ ഭക്ഷണം, വസ്ത്രം , പാർപ്പിടം എന്നിവയാണല്ലോ. എന്നാൽ ഇതു മാത്രമാണോ പ്രാഥമികം?ജീവിതവും ജീവിതാവശ്യങ്ങളും ജീവിതലക്ഷ്യങ്ങളും ഒക്കെ എക്കാലത്തും ഒന്നാണോ? പ്രാകൃതദശയിൽ നിന്നു ആധുനികദശയിലേക്കുള്ള മനുഷ്യവികാസം അവന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടിക വളർത്തിയിട്ടുണ്ട്.ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ നിന്ന് ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, വിനോദം….എന്നിങ്ങനെ.അങ്ങനെയൊക്കെയാണു മനുഷ്യജീവിതം അർഥപൂർണ്ണവും സാമൂഹികവും ഒക്കെ ആവുന്നത്.
ആരോഗ്യപരിപലനം-ഒരമ്പതു വർഷം മുൻപ്
വളരെ പഴയകാലത്തെ ആരോഗ്യപരിചരണരീതികൾ നമുക്കത്ര പരിചയമില്ലെങ്കിലും (അതൊക്കെ പഴയ ഗ്രന്ഥങ്ങളിൽ ഉണ്ട്) ഒരമ്പതു കൊല്ലം മുൻപത്തേത് കാരണവന്മാരിൽനിന്നു അന്വേഷിച്ചു കണ്ടെത്താനാകും.
ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണ് ആരോഗ്യം.ഇതിനു വിരുദ്ധമാകുന്നതാണ് അനാരോഗ്യം-രോഗം.ജനനം മുതൽ മരണം വരെ മൌഷ്യനെ അലട്ടിയിരുന്ന നിരവധി രോഗങ്ങളുണ്ട്. ഇവയെ നേരിട്ടിരുന്നതെങ്ങനെയെന്ന അറിവ് ഇന്നു വളരെ പ്രയോജനം ചെയ്യും.
പൊതുവെ മനുഷ്യർ കഠിനാധ്വാനികളും ആരോഗ്യവാന്മാരുമായിരുന്നു. ‘നല്ല ആരോഗ്യം ഉണ്ടാവണേ‘ എന്നായിരുന്നു എല്ലാരുടേയും പ്രാർഥന.കുട്ടികൾപോലും ഈശ്വരനോട് പ്രാർഥിക്കുക ‘വാവു പിടിക്കരുതേ’ എന്നായിരുന്നു.രോഗങ്ങൾക്കെതിരെ ചികിത്സയും, പൂജകളും,നേർച്ചകളും, മന്ത്രവാദവും ഒക്കെ പതിവായിരുന്നു.മേലേക്കിടയിലുള്ളവർ അധ്വാനം കുറവായിരുന്നുവെങ്കിലും വ്യായാമാദികാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നു. മാത്രമല്ല, മേലേക്കിടയിലുള്ളവരുടെ അസുഖങ്ങൾ രഹസ്യവും ആയിരുന്നു. സമ്പത്തും രോഗവും രഹസ്യമായിരിക്കണം എന്നായിരുന്നു അവരുടെ പ്രമാണം.സാധാരണക്കാരുടെ അധ്വാനം പാടത്തും പറമ്പിലും തന്നെയായിരുന്നു. 80-85 വയസ്സായിട്ടും ഒരു മുടിനാരുപോലും നരയ്ക്കാത്ത, ഒരു പല്ലുപോലും ഇളകാത്ത മുത്തശ്ശിമാരും മുത്തശ്ശന്മരും ഇന്നും ഉണ്ട്.അധ്വാനത്തിന്റെ മഹത്വം തന്നെയാണിത്.
ചികിത്സ-ഗാർഹികം
അസുഖം വന്നാൽ 90% ചികത്സയും ഗാർഹികം തന്നെയായിരുന്നു. പ്രായമുള്ളവർക്ക് ചികിത്സാ വിധികളറിയാമായിരുന്നു. മരുന്ന്, പഥ്യം എന്നിവയൊന്നും രഹസ്യമായിരുന്നില്ല. (പിന്നീടെപ്പോഴോ മരുന്നും ചികിത്സയും രഹസ്യമായതിന്റെ വഴികൾ അന്വേഷിക്കുന്നതു രസകരമായിരിക്കും.) മരുന്നുകൾ വൈദ്യൻ കൊടുക്കുകയല്ല, മറിച്ചു വീട്ടിൽ തയ്യാറാക്കാൻ വേണ്ട അറിവുകൾ നൽകുകയാണ് ചെയ്തിരുന്നത്.ഗാർഹികമായ ചൊട്ടുവിദ്യകൾ കൊണ്ട് ഫലം കിട്ടാതെ വരുമ്പോഴേ വിദഗ്ധചികിത്സ തേടിയിരുന്നുള്ളൂ.വൈദ്യന്മാർ (നാട്ടുവൈദ്യന്മാരെന്നാണു പറയുക) പാരമ്പര്യമായി വൈദ്യന്മാരായവരായിരുന്നു. പാരമ്പര്യമായി പഠിച്ചത്.പാരമ്പര്യപഠനത്തിൽ അറിവ് മാത്രമല്ല കൈമാറുക, മറിച്ച് അനുഭവങ്ങൾ കൂടിയാണ്.ഇതിന്റെ മഹത്വം ഇന്നും അവഗണിക്കാനാവാത്തതാണ്.തുഛമായ പ്രതിഫലം കൊണ്ട് അവർ തൃപ്തരായിരുന്നു.പണത്തിനുവേണ്ടി ചികിത്സിക്കുന്നവർ തുലോം കുറവായിരുന്നു. ഗുരു, പഠനസമയത്ത് ഉപദേശിക്കുക ‘ ധനസമ്പാദനത്തിനായി നീ ഈ അറിവ് ഉപയോഗിക്കരുത്.ഇതു പാരമ്പര്യമായി നമുക്ക് ലഭിച്ചതാണ്. ആളുകൾ നിന്നിൽ സന്തോഷംകൊണ്ട് തരുന്നതു സ്വീകരിക്കാം’ എന്നാണ്. പൽപ്പോഴും ചക്ക, മാങ്ങ, വസ്ത്രം,നെല്ല്…തുടങ്ങിയവയായിരുന്നു ‘ഫീസ്’. ഈശ്വരാധീനമായിരുന്നു ചികിത്സയുടേയും രോഗശമനത്തിന്റേയും അടിസ്ഥാനം.
കഷായം, തൈലം, കുഴമ്പ് തുടങ്ങിയവ വീട്ടിൽ തന്നെ നിർമ്മിക്കണം. ചില ഗുളികകൾ വൈദ്യൻ നേരിട്ടു നൽകും. ഉരുളി, കലം എന്നിവയിൽ നീണ്ട പ്രക്രിയകളിലൂടെ മരുന്നുകൾ തയ്യാറാക്കും.പച്ചമരുന്നുകൾ വളപ്പുകളിൽ നടന്നു പറിച്ചെടുക്കണം. പെട്ടിമരുന്നുകൾ (കെമിക്കത്സ് )മാത്രമാണ് മരുന്നുകടകളിൽ നിന്നു വാങ്ങേണ്ടിവരുന്നത്.ഉഴിച്ചിൽ, നസ്യം, ധാര, പിഴിഞ്ഞുപാർച്ച തുടങ്ങിയവ വൈദ്യന്റെ മേൽനോട്ടത്തിൽ നടത്തും.
രോഗിയെ നേരിൽ കണുകയോ ‘തൊട്ടും പിടിച്ചും നോക്കുകയോ’ ഒന്നും സാധാരണ ആവശ്യമില്ല. രോഗവിവരം പറഞ്ഞുകൊടുത്താൽമതി. വേദനകൾ,ഭക്ഷണം, ശോധന, ഉറക്കം,ചുമ, കഫം…ഒക്കെ ചോദിച്ചു മനസിലാക്കും.പ്രതേകിച്ചും ഉയർന്നജാതിയിലെ സ്ത്രീകളുടെ രോഗവിവരം ദാസിമാരാണു വൈദ്യനെ ധരിപ്പിക്കുക.രോഗവിവരം കേട്ട് ചികിത്സ നിശ്ചയിക്കും.അസുഖം മാറിയാൽ വൈദ്യന്നു നല്ല സമ്മാനങ്ങൾ നൽകും.
‘നഗ്നപാദ ഡോക്ടർ’ മാരായിരുന്നു. വീടുകളിൽ ചെല്ലും. ‘സുഖവിവരം‘ അന്വേഷിക്കും.സ്ഥിരം ചികിത്സയുള്ള വീടുകൾ ഉണ്ടായിരുന്നു.വൈദ്യൻ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു. എല്ലാരും ബഹുമാനിച്ചിരുന്നു.വിശേഷദിനങ്ങളിൽ സമ്മാനങ്ങൾ നൽകിയിരുന്നു. സമ്പന്നർ കൊല്ലത്തിരൊരിക്കൽ സുഖചികിത്സ പതിവായിരുന്നു.ചികിത്സ ആരംഭിക്കുന്നതിനു ‘നല്ല ദിവസം’ നോക്കിയിരുന്നു.ചികിത്സയുടെ കൂടെ പ്രാർഥനയും വഴിപാടുകളും ഉണ്ടാവും.
ഗർഭം-പ്രസവം-മരണം
ഗർഭവും പ്രസവവും ഒരിക്കലും ഒരു രോഗമയി കണ്ടിരുന്നുല്ല.ഗർഭശ്രൂഷയും പ്രസവപരിചരണവും പൂർണ്ണമായും വീട്ടിൽ ചെയ്യുന്നതും മുതിർന്നവരുടെ മേൽനോട്ടത്തിൽ അതു വളരെ ശ്രദ്ധാപൂർവ്വവും ആയിരുന്നു. മുത്തശ്ശിമാരുടെ മേൽനോട്ടത്തിൽ ‘സുഖപ്രസവം’ ഉറപ്പാക്കിയിരുന്നു.മാത്രമല്ല, ആദ്യ പ്രസവത്തിനേ വലിയ നോട്ടം വേണ്ടൂ.പിന്നെയൊക്കെ അമ്മമർ തന്നെ സ്വയം ചെയ്തുകൊള്ളും. 13-14 പ്രസവം ഒക്കെ ഉള്ളവരായിരുന്നു അന്നത്തെ അമ്മമാർ.ശുശ്രൂഷകളും പ്രസവരക്ഷയും ഒക്കെ വീട്ടിലെ എല്ലാരും ചേർന്നായിരുന്നു. പ്രസവസമയമടുത്താൽ ‘വയറ്റാട്ടിയെ’ വിളിക്കും. എല്ലാ നാട്ടിലും വിദഗ്ധകളായ വയറ്റാട്ടിമാർ ഉണ്ടായിരുന്നു.പ്രസവത്തിന്റെ ഓരോ ഘട്ടങ്ങളും ഇവർക്കറിയാമായിരുന്നു.
മരണവും ഒരു രോഗമായിരുന്നില്ല. ‘നോക്കി മരിപ്പിക്കുക’ എന്നാണ് പറയുക.നല്ല പരിചരണം നൽകിയിരുന്നു. മരണസമയം, മരണലക്ഷണം എന്നിവ അറിയുന്ന ‘നോട്ടക്കാർ’ ഉണ്ടായിരുന്നു.ശ്വാസരീതി, ദൈർഘ്യം എന്നിവ കൃത്യമായി മനസ്സിലാക്കി സമയം കണക്കാക്കും.
സാധാരണ രോഗങ്ങൾ
സാധാരണനിലയിൽ ചികിത്സ വേണ്ട രോഗങ്ങൾ കുറവായിരുന്നു.പനി, ജലദോഷം, ചുമ,വയറിളക്കം എന്നിങ്ങനെ സാധാരണ രോഗങ്ങൾ. ചികിത്സിച്ചാൽ 7 ദിവസം കൊണ്ട് മാറും; ചികിത്സിച്ചില്ലെങ്കിൽ ഒരാഴ്ച കൊണ്ടും മാറും എന്നായിരുന്നു പ്രമാണം.
കുട്ടികൾക്ക് ചൊറി, ചിരങ്ങ്, കരപ്പൻ എന്നിവ ചികിത്സവേണ്ട രോഗങ്ങളായിരുന്നു. തലവേദനയും വയറുവേദനയും കുട്ടികൾക്ക് സ്ഥിരം രോഗങ്ങളായിരുന്നു. ഭക്ഷണകര്യങ്ങളിലെ പ്രശ്നങ്ങളായിരുന്നു ഭൂരിപക്ഷം അസുഖങ്ങളും.ഇതൊന്നും ഗുരുതരമായ അവസ്ഥയിലെത്താറില്ല. കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
ദീർഘകാല ചികിത്സ വേണ്ട രോഗങ്ങൾ വാതം, ക്ഷയം തുടങ്ങിയവയായിരുന്നു. ഇതുതന്നെ മിക്കവാറും മുതിർന്നവരിലേ കാണൂ.മരുന്നും കഷായവും തൈലവും ഒക്കെയായി കുറേകാലം ചികിത്സ വേണം. എന്നാലും ഇതൊക്കെയും പൂർണ്ണമായി ഭേദപ്പെടുന്നവയായിരുന്നു.
തലവേദനവന്നാൽ ആരും ഇന്നത്തെപ്പോലെ പരിഭ്രമിച്ചിരുന്നില്ല. സ്ത്രീകൾക്ക് മുലച്ചീര്, മാസമുറക്കാലത്ത് വയറുവേദന എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനൊക്കെ വീട്ടുചികിത്സകൾ ഉണ്ടായിരുന്നു. ചെവിവേദന, പല്ലുവേദന എന്നിവയും ശല്യക്കാരായിരുന്നു. പൊതുവെ എന്തു അസുഖമാണെങ്കിലും ജോലികൾ മുടക്കിയിരുന്നില്ല.അതു അടിമത്തം കൊണ്ടോ നിർബന്ധം കൊണ്ടോ ഒന്നു മായിരുന്നില്ല.‘രോഗം അതിന്റെ വഴിക്ക് വരും,പോകും..നിത്യവൃത്തികൾ മുടങ്ങരുതല്ലോ’ എന്നായിരുന്നു പ്രമാണം.
മുറിവുകൾ, വിഷബാധ എന്നിവ ശല്യംതന്നെയായിരുന്നു. ആയുധംകൊണ്ടും വീഴ്ച്ചകൊണ്ടും മുറിവുകളും ഒടിവുകളും ഉണ്ടാകുമയിരുന്നു. മരുന്നു, മുറിവെണ്ണകൾ, ഉഴിച്ചിൽ എന്നിവയായിരുന്നു ചികിത്സ.വിഷബാധ പ്രധാനമായും പട്ടി, പാമ്പ് എന്നിവയിൽ നിന്നായിരുന്നു. ഭഷ്യവസ്തുക്കളും വിഷബാധ ഉണ്ടാക്കിയിരുന്നു. പാമ്പ് വിഷഹാരികൾ നാടുനീളെ ഉണ്ടായിരുന്നു.’കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന‘ വമ്പന്മാർ ഉണ്ടായിരുന്നു വെന്നാണു കഥകൾ.ഓരോ പ്രദേശത്തും വ്യത്യസ്ഥ ചികിത്സകൾ നിലവിലിരുന്നു.
വസൂരി, ചൊള്ള, മലമ്പനി തുടങ്ങിയവ
വസൂരി ഭയങ്കരം തന്നെയായിരുന്നു. വസൂരി പിടിച്ചാൽ രക്ഷപ്പെടുക അപൂർവമായിരുന്നു. വീട്ടിൽ നിന്നും അകലെ പുരകെട്ടി രോഗിയെ അതിലാക്കും. നോട്ടത്തിന്ന് ഒരാളെ ഏൽപ്പിക്കും.അതിന്റെയൊക്കെ കഥകൾ പേടിപ്പെടുത്തുന്നവയാണ്.
ചൊള്ള ശുശ്രൂഷകൊണ്ട് മാറുന്ന രോഗമായിരുന്നു. എന്നാലും പേടിയുണ്ടായിരുന്നു. പകരുന്ന രോഗങ്ങളെ ആളുകൾക്ക് ഭയമായിരുന്നു. വനമേഖലകളിൽ മലമ്പനി പ്രശ്നമുണ്ടാക്കുന്ന രോഗമായിരുന്നു. ചികിത്സ ഉണ്ടങ്കിലും ആളുകൾക്ക് ഭയമായിരുന്നു.
കുഷ്ഠം, മന്ത് തുടങ്ങിയ രോഗങ്ങൾ അപൂർവമായി ഉണ്ടായിരുന്നു. വേദനശമിക്കാനുള്ള മരുന്നുകൾ ഇതിനൊക്കെ ഉണ്ടായിരുന്നു.എന്നാൽ ഈ രോഗങ്ങളൊന്നും നിത്യവൃത്തിക്ക് തടസ്സം ഉണ്ടാക്കിയിരുന്നില്ല. ഇടതുകാലിൽ മന്തുള്ള നാറാണത്ത് പ്രാന്തനോട് ഭഗവതി എന്തു വരം വേണമെന്നു ചോദിച്ചപ്പോൾ ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിത്തരാൻ ആണു അപേക്ഷിച്ചതു. അത്രയേ അതിനെ പരിഗണിച്ചിരുന്നുള്ളൂ എന്നർഥം.
ആരോഗ്യശീലങ്ങൾ
ഇന്നത്തെപ്പോലെ ആരോഗ്യ സംവിധാനങ്ങൾ പണ്ടില്ലായിരുന്നു. ഇന്നത്തെപോലെ രോഗാതുരതയും ഇല്ലായിരുന്നു. രോഗം പിടിപെട്ടാൽ അതിനെ കുറിച്ചുള്ള ഉത്കണ്ഠയും ആചരണവും ഇല്ലായിരുന്നു. ആരോഗ്യസംബന്ധമായ ‘പരിഭ്രമം’ തീരെ ഇല്ലായിരുന്നു.
ആരോഗ്യശീലങ്ങൾ ഉയർന്നതായിരുന്നു. ശരീരശുദ്ധി, മന:ശുദ്ധി, വൈകാരികശുദ്ധി എന്നിവ നന്നായി ശ്രദ്ധിച്ചിരുന്നു.
ശരീരശുദ്ധി
സൂര്യോദയത്തിലും അസ്തമനത്തിലും എന്നും കുളി പതിവായിരുന്നു. കുളം, കിണർ, തോട്, പുഴ എന്നിവയിലെ തണുത്തവെള്ളത്തിലാണു കുളി. വളരെ കുറച്ചുപേർ ചൂടുവെള്ളം ഉപയോഗിച്ചിരുന്നു. ഒഴുകുന്ന വെള്ളത്തിൽ കുളിക്കണമെന്നായിരുന്നു പ്രമാണം. ഇതിന്നായി 15-20 മിനുട്ട് നടക്കാൻ മടിയുണ്ടായിരുന്നില്ല. കുളിക്കുമുൻപ് പല്ലുതേക്കലും നാക്കുവടിക്കലും നിർബന്ധമായിരുന്നു. ചെറിയകുട്ടികളടക്കം കുളികുമായിരുന്നു.പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോൾ കുളിയില്ല.അസുഖം മാറിയുള്ള ആദ്യകുളി മരുന്നിലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിലാവും.
തലയിലും ദേഹത്തും എണ്ണതേച്ചാണു കുളിക്കുക. ചിലപ്പോൾ കുഴമ്പും തേക്കും.വാകപ്പൊടി,ചെറുപയർപ്പൊടി,ചകിരി, ഇഞ്ച എന്നിവയിട്ട് മെഴുക്കിളക്കും. വാസനസോപ്പ് അത്ര പ്രചാരത്തില്ലായിരുന്നു. സ്ത്രീകൾ മഞ്ഞൾ തേക്കും. തലയിൽ താളി തേച്ചാണു കുളി.
കുളിക്കുന്നതോടൊപ്പം ഉടുത്ത വസ്ത്രങ്ങൾ തിരുമ്മും.കുളിക്കിടയിൽ മുതിർന്നവർപോലും ഒരൽപ്പം നീന്തും.കുട്ടികളാണെങ്കിൽ കുളം നീന്തിക്കലക്കും.അലക്കിവൃത്തിയായ വസ്ത്രങ്ങളേ ഉടുക്കൂ. പണിയെടുക്കുന്നവർ പണികഴിഞ്ഞാണു കുളിക്കുക. ഭക്ഷണത്തിനുമുൻപ് കുളിക്കും.
പുരുഷന്മാർ മുടിചീകൽ ഒന്നും പതിവില്ല. വിശേഷസന്ദർഭങ്ങളിൽ മുടി ചീകും.സ്ത്രീകൾ മുടി ഉണക്കി കെട്ടിവെക്കും. പൂക്കൾ ചൂടും. പുരുഷന്മാർ ഭസ്മവും ചന്ദനവും കുറിയിടും. സ്ത്രീകൾ ചന്ദനം സിന്ദൂരം എന്നിവയും. കണ്ണെഴുതും.മൈലാഞ്ചി ഇടും.
ചെരിപ്പ് അത്രപ്രചാരത്തിലില്ല. സമൂഹത്തിൽ ഉയർന്നവർ മാത്രമാണ് ചെരിപ്പ് അണിയുക. ‘കരയുന്ന ചെരിപ്പ്’ ഒരു അന്തസ്സായിരുന്നു. വീട്ടിൽ കയറുമ്പോൾ കാൽകഴുകിയേ അകത്തു കയറൂ.ഭക്ഷണത്തിന്നു മുൻപും പിൻപും കയ്യും വായയും കഴുകും. ഭക്ഷണം കഴിഞ്ഞാൽ ‘നാലുചാലു’ നടക്കും.ഒരൽപ്പനേരം ഇടതുവശം ചെറിഞ്ഞു കിടക്കും.
വെറും നിലത്ത് കിടക്കില്ല. പായ, കോസറി എന്നിവയിലൊന്നു വേണം. വെറും തോർത്ത് വിരിച്ചും കിടക്കും.വെറും നിലത്ത് ഇരിക്കുകയും ഇല്ല. ഇരിക്കാൻ ,തടുക്ക്,പുൽപ്പായ, പലക എന്നിവ ഉണ്ടാവും.ഇരിക്കാൻ ഈസിചെയർ,കസേര, ബഞ്ച് തുടങ്ങിയവ സമ്പന്നരുടെ വീട്ടിലേ കാണൂ.കിടക്കാൻ കട്ടില്പോലൊന്നു മിക്കവീട്ടിലും ഉണ്ടാവും.
യാത്ര മിക്കവാറും നടത്തമണു. 10 കി.മി വരെ നടക്കാൻ ഒരു കൂസലുമില്ലായിരുന്നു. കുട്ടികൾ സ്കൂളിൽ പോകുന്നതു 5-6 കി.മി അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടായിരുന്നു. പീടികയിൽ പോകാനും 2-3 കി.മി.നടക്കുമായിരുന്നു. വാഹനസൌകര്യം കുറവായിരുന്നതു മാത്രമല്ല കാരണം. നടക്കാൻ ഒട്ടും മടിയില്ലായിരുന്നു.
ഭക്ഷണശുദ്ധി
വീട്ടിൽ തന്നെ പുഴുങ്ങി കുത്തിയ അരിയായിരുന്നു (ചോറ്) പ്രധാന ഭക്ഷണം.തവിടുകളയാത്ത അരി. കഞ്ഞിവെള്ളം നല്ല ചുകന്ന നിറമായിരിക്കും. മിക്കവരും ചോറിനോടൊപ്പം കഞ്ഞിവെള്ളവും കഴിക്കും.വളപ്പിൽ നിന്നും കിട്ടുന്ന കായ്കറികൾ കൊണ്ടായിരിക്കും കൂട്ടാൻ (കറി). വലിയ സദ്യയൊക്കെ ഉണ്ടെങ്കിലേ ചന്തയിൽ നിന്നും കായ്കറികൾ വാങ്ങൂ. ചോറ് (പഴംചോറ്) ,കഞ്ഞി (പഴംകഞ്ഞി), ദോശ, ഇഡ്ഡലി, പുട്ട്, വെള്ളപ്പം, പത്തിരി എന്നിവയാണ് പ്രധാന വിഭവങ്ങൾ. ഉണ്ണിയപ്പം, അട, പായസം എന്നിവ ഇടയ്ക്ക് പതിവുണ്ട്.പിടി, അവലോസുണ്ട തുടങ്ങിയവയും.മാംസഭക്ഷണം ഇടയ്ക്കൊക്കെ ഉണ്ടാവും. മത്സ്യവും മാംസവും നിത്യവും പതിവില്ല. വിശേഷദിവസങ്ങളിൽ ഹിന്ദുക്കൾ മാംസ്യേതരവും അഹിന്ദുക്കൾ മാംസ്യഭക്ഷണവും ഉണ്ടാക്കും.പാൽ, മോരു, തൈരു,നെയ്യ് എന്നിവ ഭക്ഷണത്തിൽ ചേർക്കും.
രാവിലേയും ഉച്ചക്കും രാത്രിയും ആണ് ഭക്ഷണം.മിക്കവാറും മാസത്തിൽ രണ്ടോ മൂന്നോ ദിവസം നോമ്പുകൾ ആയിരിക്കും. ഉപവാസം.വയറിന്റെ/ ശരീരശുദ്ധിക്ക് ഇതു നല്ലതായിരുന്നു. മാസത്തിലൊരിക്കൽ വയറിളക്കും.
കള്ളും ചാരായവും അപൂർവം പേർ കഴിക്കുമായിരുന്നു. കള്ള്- കരിമ്പന, തെങ്ങ്, ഈറമ്പന എന്നിവയിൽ നിന്നു ചെത്തിയെടുത്തിരുന്നു.കള്ളുകുടിക്കുന്നത് രഹസ്യമായിട്ടായിരുന്നു. ‘കുടിച്ച്’മറ്റുള്ളവരുടെ മുൻപിൽ ചെല്ലില്ല. വെറ്റിലമുറുക്ക് ധാരാളമായി ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും മുറുക്കുമായിരുന്നു. ബീഡി വലി വളരെ കുറച്ചുപേർ മാത്രമായിരുന്നു.
കൊല്ലത്തിൽ 7 ദിവസം ശരീരരക്ഷക്ക് മരുന്നു കഞ്ഞി സേവിച്ചിരുന്നു. വ്രതങ്ങളും ഉപവാസങ്ങളും ഒന്നും വിടില്ല.ഭക്ഷണധൂർത്ത് ഇല്ലായിരുന്നു. ‘ഒരു വറ്റു കളഞ്ഞാൽ ആയിരം പട്ടിണി ‘ എന്നായിരുന്നു പ്രമാണം.
മന:ശ്ശുദ്ധി
മനശ്ശുദ്ധിയുള്ളവരായിരുന്നു അധികവും. നേരും നെറിയും ആവശ്യമുള്ള ഗുണമായിരുന്നു. പ്രായേണ സത്യസന്ധരായിരുന്നു ജനങ്ങൾ.ചതി കുറവായിരുന്നു. ദൈവഭയം, രാജഭയം, ധർമ്മഭയം എന്നിവ ഉള്ളവരായിരുന്നു.കാരുണ്യം ഉള്ളവരായിരുന്നു. പക്ഷിമൃഗാദികളെപ്പോലും സ്നേഹിച്ചിരുന്നു.”ഈശ്വരകാരുണ്യം ഉണ്ടാവണേ” എന്നായിരുന്നു എല്ലരുടേയും പ്രാർഥന.
വൈകാരിക ശുദ്ധി
വൈകാരികമായ പക്വത ഉയർന്നൈലയിൽ ഉണ്ടായിരുന്നു. സ്വന്തം കടമകളെ കുറിച്ചു അവകാസങ്ങലെ കുറിച്ചും ബോധ്യമുണ്ടായിരുന്നു. വർണ്ണാശ്രമധർമ്മങ്ങളിൽ അധിഷ്ഠിതമായിരുന്നു ജീവിതം.ബാല്യം, കൌമാരം, യവ്വനം,വാർധക്യം എന്നി ദശകളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു ഉറച്ച ധാരണ ഉണ്ടായിരുന്നു. കർത്തവ്യങ്ങളിൽ നിന്നു വ്യതിചലിച്ചിരുന്നില്ല.ബന്ധങ്ങൾക്ക് ധാർമ്മികതയും പവിത്രതയും കല്പിച്ചിരുന്നു. മുത്തശ്ശിമാരും മുത്തശ്ശന്മാരും പേരക്കുട്ടികളും ഒക്കെ ഒന്നിച്ചാണ് ജീവിച്ചിരുന്നതു. സ്നേഹവും ലാളനയും ഒക്കെ മുകളിൽ നിന്നു താഴോട്ടും, താഴെനിന്നു മുകളിലോട്ടും ഒഴുകിയിരുന്നു.മുതിർന്നവരെ ബഹുമാനിക്കുകയും അവർ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തിരുന്നു.സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീയും പുരുഷനും ഉത്തരവാദിത്വം ഉണ്ടായിരുന്നു. വിസേഷാവസരങ്ങളിൽ സ്ത്രീയും പുരുഷനും ഒരേപോലെ പങ്കെടുത്തു.
ഗാർഹിക ശുദ്ധി
വീടു എത്രവലുതാണെങ്കിലും ചെറുതാണെങ്കിലും എന്നും ‘അടിച്ചു തളിക്കും’ . ചപ്പുചവറുകൾ നശിപ്പിക്കും. വീടിന്റെ അകം മാത്രമല്ല പുറവും തൊടിയും വൃത്തിയുള്ളതായിരിക്കും.അകായ നിലം ചാണകം മെഴുകിയതാണെങ്കിലും എന്നും തുടച്ചു വൃത്തിയാക്കും.യാത്രകഴിഞ്ഞു വന്നാൽ ശുദ്ധിക്ക് കുളി നിർബന്ധമായിരുന്നു.വീട്ടിൽ കയറുന്നതിന്നു മുൻപ് കാലും മുഖവും കഴുകും. വീട്ടിനകത്ത് ഈശ്വരസാന്നിധ്യം ഉണ്ടായിരുന്നു. കാരണവന്മാരുടെ ആത്മാക്കൾ വീട്ടിനകത്തുണ്ടെന്നാണ് സങ്കൽപ്പം.
കൊല്ലത്തിൽ ഒന്നോരണ്ടൊ പ്രാവശ്യം വീടും വളപ്പും വൃത്തിയാക്കും. ചേട്ടയെ കളയൽ ഒരാചാരം മാത്രമല്ല. ഗാർഹികമായ ശുദ്ധിയുടെ തലംകൂടി ഇതിലുണ്ട്. ഓട് മേയുന്ന പുരകൾ പലപ്രാവശ്യം ചെതലും മാറാലയും തട്ടിയടിക്കും.പട്ടപ്പുരകൾ കൊല്ലവും പുതിയതായി മേയും.വളപ്പിൽ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കും. കന്നുകാലികളെ എന്നും കുളിപ്പിക്കും.
വീട്ടിലെ ആളുകൾ കുട്ടികളടക്കം കുളിച്ചേ അടുക്കളയിൽ കയറൂ. അശുദ്ധിയുള്ള ഒന്നും അടുക്കളയിൽ ഉണ്ടാവില്ല.
സാമൂഹ്യശുദ്ധി
നീതിന്യായവും ധാർമ്മികതയും ആണ് സാമൂഹ്യശുദ്ധിക്കടിത്തറ. ഭരണാധിപന്റെ അശുദ്ധി സമൂഹത്തിന്റെ അശുദ്ധിയായിരുന്നു.സമൂഹം അശുദ്ധമാകാതിരിക്കാൻ ഭരണാധിപൻ ശ്രദ്ധിക്കും.പാരമ്പര്യങ്ങൾ പ്രധാനമായിരുന്നു.കുറ്റവും ശിക്ഷയും ശക്തമായിരുന്നു.വിവാഹം പോലുള്ള വിശേഷാവസരങ്ങളിൽ എല്ലാരും സഹായിക്കുകയും പങ്കെടുക്കുകയും ചെയ്യും. നാട്ടിലെ ഉത്സവങ്ങൾ എല്ലാരുടേതുമായിരുന്നു. എല്ലാവരുടേയും ശ്രേയസ്സ് ആയിരുന്നു ലക്ഷ്യം.പങ്കാളിത്തം പ്രത്യേക ക്ഷണം കൊണ്ടായിരുന്നില്ല. പങ്കാളിത്തം അവകാശമായിരുന്നു. കടമയായിരുന്നു.ഓരോരുത്തർക്കും സമൂഹത്തിൽ പ്രത്യേക സ്ഥനവും പ്രാധാന്യവും ഉണ്ടായിരുന്നു. ഉത്തരവാദിത്തവും അവകാശവും കടമയും ഉണ്ടായിരുന്നു.
രാജ്യശുദ്ധി
സമാധാനവും ശാന്തിയും ഉള്ള രാജ്യത്തേ ആരോഗ്യമുള്ള ജനങ്ങൾ ഉണ്ടാവൂ. സാമ്പത്തികമായും സാമൂഹ്യമായും വളർച്ച പ്രധാനം തന്നെയാണ്.നാടിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭരണാധികാരി ശ്രദ്ധിച്ചിരുന്നു. രാജാധികാരം/ ഏകാധിപത്യം ഒക്കെ ആയിരുന്നെങ്കിലും ജനക്ഷേമം ഭരണാധികാരിക്ക് പ്രധാനപ്പെട്ടതായിരുന്നു.രാജാവ് പിഴച്ചാൽ നാടുമുടിയും എന്നു എല്ലാർക്കും അരിയാമായിരുന്നു. രാജക്ഷേമത്തിന്ന് യാഗങ്ങളും ,ബലികളും ഉണ്ടായിരുന്നു. വഴിയമ്പലങ്ങളും, തണ്ണീർപന്തലുകളും, ചുമടുതാങ്ങികളും വരെ ഉണ്ടായിരുന്നു.
ധർമ്മാസ്പത്രികൾ പലയിടങ്ങളിലായി ഒരുക്കിയിരുന്നു. ശരിയായ അർഥത്തിൽ ‘ധർമ്മാസ്പത്രികൾ’ തന്നെയായിരുന്നു ഇവയെല്ലാം.പിന്നീട് ഇതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി.ഒരു പത്തുകിലോമീറ്റർ ചുറ്റളവിൽ ധർമ്മാസ്പത്രികൾ പ്രവർത്തിച്ചിരുന്നു. വിദഗ്ധനായ ഒരു ഡോക്ടറും കമ്പൌൻഡറും അവിടെ ഉണ്ട്.മരുന്നുകൾ എല്ലാർക്കും സൌജന്യമായി ലഭിച്ചിരുന്നു.വീട്ടുചികിത്സകൊണ്ടും നാട്ടുചികിത്സ കൊണ്ടും മാറാത്ത രോഗങ്ങൾക്കായിരുന്നു ആസ്പത്രികൾ. അവിടെയുള്ള മരുന്നു ‘ചുകന്നവെള്ളം’ (കാർമിനേറ്റീവ് മിക്ചർ) കഴിച്ചാൽ എല്ലാ രോഗവും മാറുമായിരുന്നു. പാരസറ്റമൊളും കൊടുത്തിരുന്നു.
വളരെ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ ഡോക്ടറും കമ്പൌണ്ടറും കൂടി വീട്ടിൽ ചെന്നു നോക്കുമായിരുന്നു.ഒരു നാട്ടിലേക്ക് ഇവരുടെ വരവ് പരിഭ്രമവും സമാധാനവും നൽകിയിരുന്നു.‘കുഴൽവെച്ച്നോക്കിയാൽ‘ തന്നെ മിക്കരോഗങ്ങളും ‘പമ്പ കടക്കും. ‘സൂചി വെക്കൽ‘ എല്ലാർക്കും പേടിയായിരുന്നു. ഗോവസൂരിപ്രയോഗത്തിന്റെ സൂചിവെക്കലിൽ നിന്നു ഓടി രക്ഷപ്പെട്ട സ്കൂൾ കുട്ടികൾ ഉണ്ട്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ മറ്റൊരു പ്രധന പ്രവർത്തനം കുടുംബാസൂത്രണമായിരുന്നു. ഇതിന്റെ പ്രചാരണവും പ്രവർത്തനവും ശക്തമായിരുന്നു. വന്ധ്യം കരണമായിരുന്നു പ്രധാന പരിപാടി. പുരുഷന്മാരേക്കാൾ സ്ത്രീകളാണു വന്ധ്യംകരണം അധികം സ്വീകരിച്ചത്.പ്ലാസ്റ്റിക് ബക്കറ്റുകൾ വന്ന കാലം. വന്ധ്യം കരിച്ചവർക്ക് ഒരു ബക്കറ്റും പണവും സമ്മാനമയി നൽകിയിരുന്നു. (ചുകന്ന ഒരു ബക്കറ്റും തൂക്കി ആളുകൾ വരുന്നതുകണ്ടാൽ ജനം ചിരിച്ചിരുന്നു!)എന്തായാലും പഞ്ചവത്സരപദ്ധതികളും ധവളവിപ്ലവവും ഹരിതവിപ്ലവവും ഒക്കെ വിജയിക്കുന്നതിൽ കുടുംബാസൂത്രണയ്ജ്ഞത്തിനും വലിയ പങ്കുണ്ട്.
പഴമക്കാരുമായി സംസാരിച്ചതിൽ നിന്ന്

പഴമക്കാരുമായി സംസാരിച്ചതിൽ നിന്നു

08 October 2009
വീട് ഒരു സാംസ്കാരിക ചിൻഹം
എസ്.വി.രാമനുണ്ണി,സുജനിക
വീട് ഒരു സാംസ്കാരിക ചിൻഹം
മനുഷ്യകുലത്തിന്റെ വികാസം പിന്തുടരുന്ന ഒരാൾക്ക് നല്ലൊരു പാഠ്യവസ്തുവാണ് പാർപ്പിടം. മനുഷ്യന്റെ അവശ്യവസ്തുക്കളിൽ മൂന്നാമത്തേതാണ് വീട്. ആദ്യത്തേതു ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം എന്നാണ് ക്രമം.വികാസത്തിന്റെ ഓരോകാലത്തും അവശ്യവസ്തുക്കളുടെ നിര വർദ്ധിച്ചുവന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ പ്രാഥമികാവശ്യങ്ങൾ വളരുകയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിശ്രമം, വിനോദം, വിജ്ഞാനം, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, ജനാധിപത്യം…..എന്നിങ്ങനെ കൂടിക്കൂടി വരികയും ചെയ്യുന്നു.
വീട്
വീടിന്റെ നിർമ്മിതിയിലൂടെ മനുഷ്യൻ സാധിച്ചത് ആവാസയോഗ്യമയ ഒരു സൂക്ഷമപരിസ്ഥിതി ഉണ്ടാക്കിയെടുക്കലണ്.ഇതാദ്യം മരച്ചുവടുകൾ, വള്ളിക്കുടിലുകൾ എന്നിങ്ങനെ ഗുഹകൾ, കുടിലുകൾ, ചെറുവീടുകൾ എന്നിങ്ങനെ വളർന്ന് വലിയകൊട്ടാരങ്ങളും കൊത്തളങ്ങളും വരെ എത്തി. ഭൂമിവിട്ട് ശൂന്യാകാശത്തുവരെ ആവാസഗൃഹങ്ങൾ നിർമ്മിക്കുന്ന ശാസ്ത്രനേട്ടങ്ങൾ നമുക്കഭിമനിക്കാനുണ്ട്.
ചെറിയവീട്എന്നനിലയിൽനാംആരംഭിക്കുന്നതു‘ഒറ്റപ്പുരകൾ‘നിർമ്മിച്ചുകൊണ്ടാണ്.ഒരുമുറി,ഒരടുക്കള,ഒരിടനഴി, ചെറിയൊരുപൂമുഖം.ഇത്രയേ ഒറ്റപ്പുരയ്ക്കുള്ളൂ.അടുക്കള, പൂമുഖം എന്നിവ ‘പുരയിറക്കിമേഞ്ഞു‘ തയ്യാറാക്കും.മുറികൾ, ചുറ്റും ചുവർ എന്നിവ ഇതിനൊന്നും ഇല്ല. അടച്ചുറപ്പുള്ള ഒരു മുറി മാത്രം കാണും.’ഒറ്റമേച്ചിൽ’ ആണ്. രണ്ടു‘കോടി‘ ചിലപ്പോൾ 4 ‘കോടി.‘.മാളിക (upstair) ഇല്ല. മിക്കവറും കിഴക്കോട്ട് മുഖം.ചിലതിനു വടക്കോട്ട് മുഖം. അതു വളപ്പ്, വഴി എന്നിവയുടെ സൌകര്യം കണക്കാക്കിയാവും.പൂമുഖം ഒരു വരാന്തയാവും. മേൽപ്പുര ഇറക്കിമേഞ്ഞു ഇതു ഉണ്ടാക്കും. മേച്ചിൽ ഓല, വൈക്കോൽ,ഓട് എന്നിവയിലൊന്ന്.തട്ട് ഉണ്ടാവാം.ഇതു മണ്ണിടാതെ ‘പന്തപ്പാക്ക്’ആയും മണ്ണിട്ട് ബലപ്പെടുത്തിയും ആവാം.മണ്ണ്, ഇല്ലി/ഓട/ വയണ/തേക്ക് എന്നിവയുടെ ഇലനിരത്തി ചെയ്യും.നിലം കരി, ചണകം,കാവി എന്നിവയിലൊന്നുപയോഗിച്ച് മിനുക്കിയിരിക്കും.തറയും ചുമരും കല്ലോ മണ്ണോ ആവും . പൂർണ്ണമായും സമീപങ്ങളിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കും. അദ്ധ്വാനവും മിക്കപ്പോഴും വീട്ടുകാരുടേതുതന്നെ.
ഒറ്റപ്പുരകൾ ഒരൽപ്പം കൂടി വിപുലപ്പെടുത്തി ‘പടിഞ്ഞാറ്റി’ രൂപത്തിൽ ചെയ്യും.സാമ്പത്തികശേഷിയും സമൂഹത്തിലെ പദവിയും ഒക്കെ ആണ് ഇതിനു അടിസ്ഥാനം.പൂമുഖം, വരാന്ത, ഇടനാഴി, 4-5 മുറികൾ,അടുക്കള,മച്ച്,കലവറ,കോണിത്തട,വരാന്തയുടെഒരറ്റത്ത്ചെറിയൊരുമുറി…എന്നിങ്ങനെസംവിധാനങ്ങൾ താഴെ കാണും.മിക്കവാറും മാളിക ഉണ്ടാവും.മളികയിൽ താഴെയുള്ളപോലെ മുറികൾ, തളം, വരാന്ത എന്നിവ ഉണ്ട്.വീട്ടിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകം മുറികൾ എന്ന സങ്കൽപ്പം ഇല്ല. ദമ്പതികൾക്ക് മുറി ഉണ്ട്. കുട്ടികൾ വലുതായാൽ അതും ഇല്ല.പൊതുവെ മുറികൾ ചെറുതാവും. ഇന്നത്തെപോലെ 12-12/ 10-12 ഒന്നും ഇല്ല. 8-8/ 8-10 ഒക്കെയാണ് വലിപ്പം.രാത്രി ഉറങ്ങാൻ മാത്രമാണ് മുറി. ബാക്കിസമയമൊക്കെ അടുക്കളയിലും തളത്തിലും പൂമുഖത്തും വരാന്തയിലും കഴിയും.ഒന്നുകിൽ അകായിൽ അല്ലെങ്കിൽ കോലായിൽ.പടിഞ്ഞാറ്റി തന്നെ വിപുലപ്പെടുത്തി L ആകൃതിയിലും U ആകൃതിയിലും നിർമ്മിക്കും. ഇതിനെ “ത്രിശാല’ ചതുശ്ശാല’ എന്നൊക്കെ വിളിക്കും.പ്രധാന കെട്ടിടത്തിൽ നിന്നു പുറത്തേക്ക് തള്ളിനിൽക്കുന്ന രൂപത്തിൽ പൂമുഖവും അടുക്കളയും ഒരുക്കിയിരിക്കും.അടുക്കളയോടു ചേർന്ന് കിണർ ഉണ്ടാവും. കുറേ അകലെയായി ‘കുഴിപ്പുര’ (കക്കൂസ്) നിർമ്മിക്കും. വളപ്പിൽ കുളം ഉണ്ടാവും.കുളിമുറി പ്രത്യേകം ഇല്ല. കുളത്തിൽ മഴയും വെയിലും കൊള്ളതെ കുളിക്കാൻ ‘കുളപ്പുര’ കെട്ടും.
നാലുകെട്ട്
ഒറ്റപ്പുരയേക്കാളും ത്രിശാലകളെക്കാളും വലിയ സംവിധാനമണു ‘നാലുകെട്ട്‘. കേരളത്തിലെ ഗൃഹനിർമ്മാണശൈലിയുടെ മികച്ച രൂപമാണു ഇതു. ലോകപ്രസിദ്ധിനേടിയ വാസ്തുസങ്കൽപ്പം.അടഞ്ഞരൂപം ആയതുകൊണ്ട് ആവാസസുഖവും സുരക്ഷയും കുടുംബഭദ്രതയും ഊർജ്ജലാഭവും ആരോഗ്യപ്രദമായ പരിസ്ഥിതിയും നാലുകെട്ടുകൾക്കുണ്ട്. പ്രകൃതിയിലെ രൂക്ഷമായ കാലവസ്ഥാവ്യതിയാനങ്ങൾ ഏൽപ്പിക്കുന്ന പരിക്കുകൾ നാലുകെട്ടുകളെ സാരമായി ബാധിക്കില്ല. എല്ലാ തരത്തിലും ഏറ്റവും ഉയർന്ന സുരക്ഷ തന്നെയാണ് ഇവ നൽകുന്നതു.
45-45 അടി ചുറ്റളവിലാണ് സാധാരണ ഒരു നാലുകെട്ട് ഉണ്ടാവുക. വീട്ടുകാരുരുടെ ആവശ്യാനുസരണം മൂത്താശാരി അളവിൽ വർദ്ധനവു ചെയ്തുകൊടുക്കും.പൂമുഖം, ഇടനാഴി, തെക്കിനി,കിഴക്കിനി,വടക്കിനി,പറ്റിഞ്ഞാറ്റി എന്നിവയും നടുക്ക് നടുമുറ്റവും ഉണ്ട്.മാളിക ഉണ്ടാവും.ആവശ്യാനുസരണം മുറികൾ/ അറകൾ അധികവും മാളികയിൽ നിർമ്മിക്കും.കിഴക്കോട്ടാവും മുഖം. വടക്കോട്ടും പടിഞ്ഞാട്ടും മുഖമായുള്ളവയും ഉണ്ട്.
പൂമുഖത്തുനിന്നു അകത്തേക്കു കടക്കാൻ കൊത്തുപണികളും പിച്ചളക്കെട്ടും മഞ്ചാരിയും ഉള്ള ബലമുള്ള വാതിലുകൾ ഉണ്ട്.വാതിൽ കടന്നാൽ ചെറിയ ഒരിടനാഴി.ഇടനാഴിക്ക് ഇടതുവശത്ത് ‘തെക്കിണിത്തറ‘.മൂന്നുഭാഗവും ചുമർവെച്ച ഒരു വലിയ ഹാൾ പോലെയാണിത്.തെക്കിണിത്തറയുടെ പറ്റിഞ്ഞാറ് കിഴക്കോട്ട് മുഖമായി ‘മച്ച്‘.ഈശ്വരസാന്നിധ്യം മച്ചിലാണ്.ദേവീദേവന്മാരുടെ പ്രതിഷ്ഠ ഇവിടെ പതിവാണ്.’മച്ചകത്തമ്മയെ’ ധ്യാനിച്ചാണു കുടുംബാങ്ങൾ പ്രവർത്തികൾക്കൊരുങ്ങുക.തെക്കിണിത്തറ അതുകൊണ്ടുതന്നെ കുടുംബത്തിലെ വിശേഷക്രിയകൽക്കുള്ള സ്ഥാനം ആണ്. വിവാഹം, ചോറൂണ് , പ്രശ്നംവെക്കൽ, കാര്യം തീരുമാനിക്കൽ..….തുടങ്ങിയവ തെക്കിണിയിലാണ്.ഇടനഴി വീതികുറഞ്ഞു തെക്കിനിത്തറക്കു താഴേനീണ്ടു പോകും.മുൻപിൽ ‘കിഴക്കിണി’ എന്ന ഭാഗം ആണ്.കലവറ, പത്തായങ്ങൾ എന്നിവ കിഴക്കിണിയിലാണു.കിഴക്കിനിയിൽ നിന്നു ‘വടക്കിനി‘യിലേക്ക് കടക്കാം.അടുക്കള, മേലടുക്കള, ഭക്ഷണശാല എന്നിവ ഇവിടെയാണ്.വടക്കിനിയിൽ നിന്നു ‘പടിഞ്ഞാറ്റിയിലേക്ക്’ കടക്കാൻ വാതിലുകൾ ഉണ്ട്. കിടപ്പുമുറികൾ ഇവിടെയാണ്.പടിഞ്ഞാറ്റിക്കാണ് മാളിക. ഇവിടെയും കിടപ്പുമുറികളാണ്.3-4 അറകൾ പടിഞ്ഞാറ്റിയിൽ താഴെയും അത്രയും തന്നെ മുകളിലും കാണും.കോണിത്തടയും കോണിയും ഉണ്ട്.കോണികയറിച്ചെല്ലുന്നിടത്തു കോണിത്തളം.ഒരു നീണ്ട വരാന്ത.മുറികൾ നിരയായി ചെയ്തിരിക്കും.
നടുമുറ്റം പരിശുദ്ധമായ സ്ഥലം ആണ്. കെട്ടിടത്തിന്റെ നടുക്ക് തുറസ്സായ ഒരിടം. വായുസഞ്ചാരം നിയന്ത്രിച്ച് ഉൾഭാഗം എയർ കണ്ടീഷൻ ചെയ്യുന്നതു നടുമുറ്റം ആണ്.തുളസിത്തറ, മുല്ലത്തറ എന്നിവ നടുമുറ്റത്തു ഉണ്ടാവും.ചുറ്റും കരിങ്കല്ലിലോ വെട്ടുകല്ലിലോ കെട്ടിയിരിക്കും.നിലത്ത് കല്ലുപാകിയിരിക്കും.മേൽപ്പുരയിൽ നിന്നു വീഴുന്ന മഴവെള്ളം ഒലിച്ചുപോകാൻ ‘ഓവ്‘ ഉണ്ട്.
ചുമരുകൾ വെട്ടുകല്ലിൽ തീർത്തവയാകും.10-12 വണ്ണം ഉണ്ടാവും.മണ്ണ് കൊണ്ടോ കുമ്മായക്കൂട്ടുകൊണ്ടോ ആണു കല്ലുകെട്ടുക. ചോരഭയം കൊണ്ട് ഇരട്ടച്ചുമരും നടുക്ക് മണൽച്ചുമരും പതിവുണ്ട്. ഏത്ര ഉഷ്ണകലത്തും വെയിലും ചൂടും അകത്തു കയറില്ല. തണുപ്പുകലത്ത് അധികം തണുപ്പും ഉണ്ടാവില്ല. മിതശീതോഷണം.തറ മുഴുവൻ മണ്ണിട്ട് ഉറപ്പിച്ചിരിക്കും. അതിനു മുകളിൽ ചാണകം, കരി, കാവി എന്നിവയിലൊന്നുകൊണ്ട് മിനുക്കിയിരിക്കും. ഇതിൽ വൈദഗ്ധ്യം ഉള്ള സ്ത്രീകൾ അന്നുണ്ടായിരുന്നു. തറമിനുക്കാൻ പെണ്ണുങ്ങളാണ്. (ഈ വിദഗ്ധതൊഴിൽ കാലക്രമത്തിൽ സ്ത്രീകളിൽ നിന്നു പുരുഷന്മാർ തട്ടിയെടുത്തു!)
മാളികയിലും (Upstair) പടിഞ്ഞാറ്റിയിലും ആണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുക. ദമ്പതിമാർക്കാണ് കിടപ്പുമുറികൾ. വിവാഹപ്രായമാകുന്നവരെ കുട്ടികൾക്ക് കിടക്കാൻ തളം ആണ്. കോണിച്ചുവട്, വരാന്തകൾ എന്നിവിടേയൊക്കെ അവർ കിടക്കും. വീട്ടിലെ പണിക്കാരികളും ഇവരുടെ ഒപ്പം കൂടും.അറകൾ നനായി ഒരുക്കും. എല്ലാ അറയിലും ഒരു ‘പൂട്ടറയും’ ഒരു ‘ഓവറയും’ ഉണ്ടാവും.പൂട്ടറയിൽ വസ്ത്രങ്ങൾ, അലങ്കാരസാമഗ്രികൾ എന്നിവ സൂക്ഷിക്കും. ഓവറയിൽ നിന്നു വലിയ കരിങ്കൽ ഓവുകൾ പുറമേക്ക് നീണ്ടുനിൽക്കും.
പ്രസവിച്ചു കിടക്കാൻ പ്രത്യേകമുറികൾ ഉണ്ട്. വലിയതറവാടുകളിൽ എന്നും ഈ മുറി സജീവമയിരിക്കും. അമ്മയും മകളും ഒരുമിച്ചു പ്രസവിക്കുക അപൂർവമല്ല.പടിഞ്ഞാറ്റിയിൽ താഴെ നിലയിലാകും ‘പേറ്ററ‘.
വലിയ തറവാടുകളിൽ നാലുകെട്ടിന്നു പുറമേ പടിപ്പുര,പത്തായപ്പുര, അതിഥി മന്ദിരങ്ങൾ എന്നിവ ഉണ്ടാകും.നാലുകെട്ടുകൾ ഇരട്ടിച്ചു എട്ടുകെട്ടുകളും പതിനാറുകെട്ടുകളും ഉണ്ട്.എട്ടുകെട്ടിന്ന് രണ്ട് നടുമുറ്റവും പതിനാറുകെട്ടിന്ന് നല് നടുമുറ്റവും ഉണ്ടായിരിക്കും. പതിനാറുകെട്ടുകളിൽ 50-60 അംഗങ്ങൾ സ്ഥിരതാമസക്കാരുണ്ടാകും.വലിയതറവാടുകളിൽ കൃഷിസ്ഥലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ‘കളങ്ങൾ’ ഉണ്ട്. കളങ്ങളിൽ കാര്യസ്ഥന്മാർ ഉണ്ടാവും.5-8 കളങ്ങൾ ഒക്കെയുള്ള വീടുകൾ ഉണ്ട്.അത്രയധികം കൃഷിയും സ്വത്തും ഉണ്ടന്നു മനസ്സിലാക്കണം.
കോവിലകങ്ങൾ ,കൊട്ടാരങ്ങൾ എന്നിവ വലിയ 4-8-16 കെട്ടും അനുബന്ധ കെട്ടിടങ്ങളും ഒക്കെയായി ബൃഹദാകാരമാർന്നവയണ്. അതിഥി മന്ദിരങ്ങൾ, കളപ്പുരകൾ, കച്ചേരികൾ, മണ്ഡപങ്ങൾ, ആന-കുതിരപ്പന്തികൾ, തൊഴുത്തുകൾ, ധാന്യപ്പുരകൾ, ആയുധപ്പുരകൾ….എന്നിങ്ങനെ നിരവധി എടുപ്പുകൾ കാണും.
മറ്റുവീടുകൾ
ഹിന്ദുവീടുകൾപോലെ തന്നെ മുസ്ലിം കൃസ്ത്യൻ വീടുകളും നല്ലരീതിയിൽ വാസ്തുരൂപം ഉള്ളവയായിരുന്നു. മൂസ്ലിം വീടുകൾ പാശ്ചാത്യസ്വാധീനമുള്ള വാസ്തു നിർമ്മിതികൾ ചേർന്നവയായിരുന്നു. ആർച്ചുകളും വലിയ ജനലുകളും ജനൽക്കമ്പികളും ചില്ലുജാലകങ്ങളും ഒക്കെ ഇതിനുദാഹരണം. നാലുകെട്ടുകൾ പതിവില്ല. എന്നാൽ പടിപ്പുരയും പത്തായപ്പുരയും ഒക്കെയുള്ള വലിയവീടുകൾ അഹിന്ദുക്കൾ ഉപയോഗിച്ചിരുന്നു.സമ്പത്തിന്റേയും സാമൂഹ്യമായസ്ഥാനത്തിന്റേയും ഒക്കെ അടിസ്ഥനത്തിലായിരുന്നു വീടുകളുടെ ഘടനയും വലിപ്പവും ഒക്കെത്തന്നെ.
വീട്ടുകാരൻ-വീട്ടുകാരി
വലിയ കുടുംബങ്ങളായിരുന്നല്ലോ പണ്ട്.ഏതു കുടുംബത്തിനും കുടുംബനാഥൻ ‘കാരണവർ’ ഉണ്ടാവും. കുടുംബത്തിന്റെ പരമാധികാരി. മക്കത്തായം സാധാരണമാകുന്നതിന്നു മുൻപ് മരുമക്കത്തയത്തിൽ സ്തീകൾക്കായിരുന്നുവീടിന്റെഅവകാശം.പുരുഷന്മാരുടെഭര്യമാർഭാര്യാഗൃഹങ്ങളിലായിരിക്കും.സംബന്ധത്തിന്നു അങ്ങോട്ടുപോവുകയാണു പതിവ്. കാരണവർ എല്ലാവർക്കും വേണ്ടുന്ന കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തുകൊടുക്കുകയും ചെയ്യും.ഭക്ഷണം, വസ്ത്രം, വിശേഷദിവസങ്ങൾ, അടിയന്തിരങ്ങൾ ഒക്കെ കാരണവരുടെ മേൽനോട്ടത്തിലാണ്. കാരണവർ കാര്യങ്ങൾ ചർച്ചചെയ്യുക മൂത്ത സഹോദരിയോടാണ് (പെങ്ങൾ). പെങ്ങളുടെ അഭിപ്രായത്തിന്ന് വിലയുണ്ടായിരുന്നു.
കുടുംബത്തിൽ എല്ലാവരും ജോലിചെയ്തിരുന്നു. കൃഷിപ്പണിയായിരുന്നലോ പ്രമുഖം.തൊടിയിലും പടത്തും പണികൾ, കച്ചവടം തുടങ്ങിയ പണികൾ ചെയ്യുന്നതുകൊണ്ട് എല്ലാവരുടെ കയ്യിലും ‘സ്വകാര്യ സമ്പാദ്യം’ ഉണ്ടായിരുന്നു.സ്ത്രീകൾക്കും കയ്യിൽ പണം ഉണ്ടായിരുന്നു. പാൽ, മോരു, നെയ്യ് വിൽപ്പന..കുറി..എന്നിവ വഴി. സമ്പന്നരായ ഭർത്താന്മാരുള്ളവർ സമ്പന്നകളായിരുന്നു. ഭാര്യവീട്ടിൽ സംബന്ധത്തിന്നു എത്തുന്ന പുരുഷന്മാർ ഒരു തരത്തിൽ ‘സുഖിമാന്മാ‘രായിരുന്നു.ഉത്തരവാദിത്തങ്ങളില്ല. കുട്ടികളുടെ ചുമതല മുഴുവൻ അമ്മക്കാണല്ലോ.
കൂട്ടുകുടുമ്പം
വലിയകുടുംബങ്ങളായിരുന്നു. 12-16 മുതൽ 50-60 അങ്ങൾ വരെ കാണും. 100ലധികം അങ്ങളുള്ള കുടുംബങ്ങളും ഉണ്ട്. പലപ്രായത്തിലുള്ള നിരവധി ആളുകൾ. കുട്ടികളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും വലിയ കൂട്ടുകുടുംബങ്ങൾ വളരെ ഗുണകരമായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണു ഇതു മനസ്സിലാകുക. കുട്ടികളിൽ സാമൂഹ്യബോധം ഏറ്റവും ഉയർന്ന നിലയിലായിരുന്നു.എല്ലാവരുടേയും ആവശ്യങ്ങൾ വലിയഒരളവോളം കുടുംബത്തിൽതന്നെ വെച്ച് സാധിച്ചിരുന്നു. ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, തൊഴിൽ….തുടങ്ങിയ മേഖലകളിലൊക്കെതാരതമ്യേന ചെലവും കുറവായിരുന്നു. സ്വയം പര്യാപ്തമായ സമൂഹ സംവിധാനം.
വീടും തൊടിയും
വീടു അതെത്ര ചെറുതായാലും വലുതായാലും അതിനനുസരിച്ച ‘തൊടി’ (വളപ്പ്) ഉണ്ടായിരുന്നു. എല്ലാ തരം ഫലവൃക്ഷങ്ങളും സുലഭമായിരുന്നു. വീടുപണിക്കാവശ്യമായ മരത്തരങ്ങൾ വരെ വളപ്പിൽ ഉണ്ടാവും. പലചരക്ക് സാധനങ്ങൾ (ഉപ്പ്, മുളക്, കായം,പരിപ്പ്, മല്ലി,ശർക്കര, പഞ്ചസാര, ചായപ്പൊടി…തുണി..) വളരെ കുറച്ചുമാത്രമേ കടയിൽനിന്നും വങ്ങേണ്ടതുള്ളൂ. ആഴ്ച്ചയിലൊരിക്കൽ നടക്കുന്ന ചന്തകളിൽ ചെന്നു ഇതൊക്കെ വാങ്ങും. വളപ്പിൽ നിന്നുള്ള സാധനങ്ങൾ (കുരുമുളക്, അടയ്ക്ക, നാളികേരം,ചേന, പുളി….) ചന്തയിൽ കൊണ്ടുവിൽക്കും.പകരം സാധങ്ങൾ വാങ്ങും.
തൊടിയിൽ കുളം, കിണർ എന്നിവ ഉണ്ടാവും. ഒന്നിലധികം കിണറുകൾ ഉണ്ടാവും. വീടുപണിക്കാവശ്യമായ മരം, കല്ല്, മണ്ണ്, കരിമ്പന/തെങ്ങ്/കവുങ്ങ് പട്ട, മുള…ഒക്കെ തൊടിയിൽ തന്നെ ഉണ്ട്. സമ്പൂർണ്ണ സ്വാശ്രയത്വം.തൊടിയിൽ തോട്ടം (തെങ്ങ്,കവുങ്ങ്,കുരുമുളക്,വെറ്റില…) തീർച്ചയായും ഉണ്ടാവും.തൊടിക്കനുസരിച്ചു വലിപ്പച്ചെറുപ്പം കാണും. വളപ്പിൽ ദൈവപ്രതിഷ്ഠകൾ, സർപ്പക്കാട് (കാവ്)എന്നിവ ഉണ്ട്.
പാരിസ്ഥിതികമായ സന്തുലനം ചെയ്തുകൊണ്ടാണ് ഓരോ വീടും പുലർന്നിരുന്നതു.പടിക്കൽതന്നെ കൃഷിയിടങ്ങൾ നിരന്നുകിടക്കും. കൃഷിക്കുവേണ്ട പച്ചിലവളം തൊടിയിൽ നിന്നോ വീടിന്റെ പിൻപുറത്തുള്ള കാട്ടിൽ നിന്നോ യഥേഷ്ഠം ലഭിച്ചിരുന്നു. ആട്, കോഴി, പശു, പോത്ത് , നായ (പട്ടി) തുടങ്ങിയ വളർത്തുമൃഗങ്ങൾ ഓരോ വീട്ടിലും ഉണ്ടാകും.പ്രഭുക്കന്മാർ ആനയെ പരിപലിച്ചിരുന്നു.
നാടും വീടും
വീടും തൊടിയും തമ്മിലുള്ള പരിസ്ഥിതി സൌഹൃദം പോലെ വീടും നാടും തമ്മിൽ സാമൂഹ്യസൌഹൃദം ശക്തമായിരുന്നു.ജാതി-വർണ്ണ ബന്ധങ്ങളിലുള്ള ‘മേലുംകീഴും ഒക്കെ ഉണ്ടായിരുന്നെങ്കിലും സാമൂഹ്യമായ ബന്ധം എല്ലായിടത്തും കണ്ടിരുന്നു.പരസ്പര സഹകരണം, ബഹുമാനം, സ്നേഹം എന്നിവ സജീവമായിരുന്നു. ആതമാർഥപൂർണ്ണമായിരുന്നു. വിവാഹം, അടിയന്തിരങ്ങൾ തുടങ്ങിയ ഗാർഹികവിഷയങ്ങളിൽ എല്ലരും എത്തിച്ചേരുമായിരുന്നു. എല്ലാരുടെയും പങ്കാളിത്തം ഉള്ളതുകൊണ്ട് എല്ലാ ആഘോഷങ്ങളും ഭാരം കുറഞ്ഞവയായിരുന്നു. സദ്യകൾക്ക് എല്ലാരേയും പ്രത്യേകം ക്ഷണിക്കുമായിരുന്നു. പന്തൽപ്പണി മുതൽ സദ്യ ഉണ്ടാക്കലും, വിളമ്പലും, ഊണും, വൃത്തിയാക്കലും ഒക്കെ എല്ലാരും കൂടെയായിരുന്നു. പ്രശ്നങ്ങളിൽ എല്ലാരുടേയ്മ് ഇടപെടലും പരിഹാരം സാധിക്കലും ഉണ്ടായിരുന്നു.
സാമൂഹ്യമായ ആഘോഷങ്ങൾ യഥാർഥത്തിൽ ‘സാമൂഹ്യം’ തന്നെ യായിരുന്നു. ജതി-മത വിലക്കുകളില്ലാതെ എല്ലാരുടേയും പങ്കാളിത്തം ഉറപ്പായിരുന്നു. ഉത്സവങ്ങൾ, സാമൂഹ്യമായ ചടങ്ങുകൾ-പരിപാടികൾ ഒക്കെ ധാരാളം നടന്നിരുന്നു. പരസ്പര സഹായം ഏറ്റവും എടുത്തുപറയേണ്ടതുതന്നെ. ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾ മറ്റൊരു വിഭാഗമെന്ന് ആരും കരുതിയിരുന്നില്ല. മതേതരത്വം പൂർണ്ണാർഥത്തിൽ നിലവിലുണ്ടായിരുന്നു.ക്ഷേത്ത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളിലും പള്ളിനേർചകളിലും എല്ലാരുടെയും പങ്കാളിത്തമുണ്ടായിരുന്നു. മിക്കവയും ദേശീയോത്സവങ്ങളായിരുന്നു.എല്ലാർക്കും ആചരിക്കാനുള്ള ഘടകങ്ങളുണ്ടായിരുന്നു.‘തങ്ങൾക്കും‘, അയ്യപ്പനും’,വേളാങ്കണ്ണിക്കും’ ഒരേപോലെ പ്രാർഥനകൾ-വഴിപാടുകൾ എല്ലാ കുടുംബങ്ങളിൽ നിന്നും ഉണ്ടായിരുന്നു.
വ്യക്തി-വീടു-നാട്-ദേശം-രാഷ്ട്രം-ലോകം എന്ന ശൃംഖലാബന്ധം(മുന്നോട്ടും-പിന്നോട്ടും) മാതൃകാപരം തന്നെയായിരുന്നു.
മണ്ണാർക്കാട്ടെ ശ്രീകുമാരനുണ്ണിയേട്ടൻ പറഞ്ഞുതന്നകാര്യങ്ങൾ സ്വന്തം ഭാഷയിൽ എഴുതിയത്.നന്ദി

Subscribe to:
Posts (Atom)