ഓണപ്പതിപ്പില്‍
ഒരു കപിയുടെ നൂറ് പ്രണയകവിതകള്‍!
ഒരെണ്ണം പോലും വായിക്കാന്‍ കഴിഞ്ഞില്ല
ആയിരം പരസ്യങ്ങള്‍ക്കിടയില്‍
കവിയും
പ്രണയിനിയും
കവിതയും
ചതഞ്ഞുകിടക്കുന്നു.
‘പ്രണയ‘ത്തിന്റെ പര്‍തിഫലം
ചെക്കു വന്നില്ലേ?
ഓണത്തിന്ന് ഒരു ഫുള്‍.
അതും അവളുടെ പേരില്‍.
പുല്ല്.
2.ഓണസ്സദ്യയില്‍ പായസം വിളമ്പുന്നത്
പായസം കഴിക്കുന്നത്
നാക്കിലയില്‍ തന്നെ വേണം.
ചൂടോടെ പരത്തിയൊഴിച്ചു
ഇലനിറയെ പരന്ന്
കൈകൊണ്ട്
തടവെച്ചു
മുഴുവന്‍ കോരിക്കുടിക്കുക.
ഇനിയും വിളമ്പിക്കുക.
പക്ഷെ ,
കവിത പ്രസിദ്ധീകരിക്കുന്നത്
മലബന്ധം-മൂലക്കുരു-ആശ്വാസം
എന്ന പരസ്യപ്പലകയില്‍?
പായസം
സ്വര്‍ണ്ണ ക്കോളാമ്പിയില്‍ കൊടുത്താലും
നമ്മുടെ കപികള്‍ നക്കിനക്കി ക്കുടിക്കും.
3 comments:
kapitha
കല്ലില്‍ കൊത്തി വച്ച കവി(പി)തേ നിന്‍റെ...
ആ നൂറു പ്രണയകവിതയ്ക്കിടയ്ക്ക് ഞാനും ഒന്നു ചതഞ്ഞു:)
Post a Comment