എണ്ണയാട്ടുന്ന ചക്ക്
ചക്ക് സ്ഥാപിച്ചിരിക്കുന്ന ഇടം ചക്കളം.
എണ്ണയാട്ടുന്നത്
ചക്കാനും ചക്കാലത്തിയും.
സന്തോഷമായി.
പക്ഷെ,
ഏതു സന്തോഷത്തിലും
ചില പൊല്ലാപ്പുകള്‍ ഉണ്ടാവാം...
ഇരുവരും കലഹിക്കും...
ചോറു വെന്തില്ല...കുട്ടികളെ കുളിപ്പിച്ചപ്പോള്‍
തല നേരേ തുവര്‍ത്തിയില്ല...
പരസ്ത്രീഗമനം....
പിന്നെ അടിയാണു...
അടികൊണ്ട ചക്കാലത്തി കരഞ്ഞു വീട്ടിനകത്തേക്ക് ഓടിക്കയറും...
ചക്കാന്‍ എണ്ണതുടയ്ക്കുന്ന തുണിയുമായി പിന്നാലെ..
വീട്ടിനകത്ത് ബഹളം...
അടി....ഇടി...
എണ്ണത്തുണി പിഴിഞ്ഞ് ഭരണിയില്‍ ഒഴിച്ചുവെച്ച്
വീണ്ടും ഇരുവരും
ചക്കളത്തില്‍ എണ്ണയാട്ടല്‍ തുടരും..
വീണ്ടും കലഹം
അടി
എണ്ണത്തുണി
പിഴിഞ്ഞൊഴിക്കല്‍
എണ്ണ ആട്ടിക്കഴിഞ്ഞു
എണ്ണ അളന്നുകൊടുത്ത്
കൂലി വാങ്ങി
കലഹം മറന്നു,
വീട്ടിനകത്ത് ശേഖരിച്ച എണ്ണ
അളന്നെടുത്തുവെക്കും.
അതെ കലഹങ്ങളൊക്കെ
എണ്ണയുടെ അളവ്
വര്‍ദ്ധിപ്പിക്കും!
സ്നേഹം വളര്‍ത്തും.
സ്നേഹം എന്നതിനു എണ്ണയെന്നും അര്‍ഥം
പണ്ടേ ഉണ്ട്!
1 comment:
എണ്ണക്കുവേണ്ടിയുള്ള പോരാട്ടം, അല്ലേ?
കവിത നന്നായി.
Post a Comment