31 January 2009

മായ്ച്ചു കളയുന്നത്

(കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്ന്)

'ഇവിടെ നല്ല മീന്‍ വില്‍ക്കപ്പെടും' എന്നൊരു ബോര്‍ഡ് കടക്കുമുന്നില്‍ സ്ഥാപിച്ചു കച്ചവടക്കാരന്‍. ഒരല്‍പ്പം ചിന്തയുള്ളവനാണല്ലോ കടക്കാരന്‍.
ചിന്ത ഉയര്‍ന്നു....ഈ ബോര്‍ഡില്‍ എന്തിനാ 'ഇവിടെ ' എന്ന പദം.
ഇവിടെ അല്ലതെ പിന്നെവിടെയാ...അതിനല്ലെ ഇവിടെ ബോര്‍ഡ് വെക്കുന്നതു.....
ഒട്ടും സംശയിച്ചില്ല....ബോര്‍ഡിലെ ' ഇവിടെ' മായ്ച്ചു.
ചിന്ത പിന്നെയും നുരച്ചു പൊന്തി..
'നല്ല മീന്‍'എന്നെന്തിനു...നല്ല മീന്‍ അല്ലെ ഇവിടുള്ളൂ...ചീത്ത മീന്‍ വില്‍ക്കും എന്നു ആരും പരസ്യപ്പെടുത്തില്ലല്ലോ....
അതും മായ്ച്ചു.
പിന്നെ കടക്കുമുന്നില്‍ 'വില്‍ക്കപ്പെടും' എന്നെഴുതുന്നതില്‍ എന്തു യുക്തി?...
കടയില്‍ വില്‍പ്പനയല്ലാതെ പിന്നെന്തു?
അതും മായ്ച്ചു..... ഇനി കാര്യങ്ങള്‍ ഉഷാര്‍.....

പ.ലി
അച്ചുതാനന്ദനോട്
ആള്‍ദൈവമാകാന്‍ നോക്കണ്ട.....എന്നു കുഞ്ഞഹമ്മദ്.
പിന്നെ മൂപ്പരു ചിന്തിച്ചു പറഞ്ഞു....
ആളാകാന്‍ നോക്കണ്ട...എന്നു
ഇനി....നോക്കണ്ട എന്നുവരെ മായ്ക്കും.
കുഞ്ഞഹമ്മദിന്റെ പീടികയുടെ മുന്നിലെ ബോര്‍ഡാണല്ലോ സഖാവ് അച്ചുതാനന്ദന്‍!

28 January 2009

മക്കൾ

(ബിന്ദുവിന്ന്)

ഒരിക്കല്‍ ഒരു കൃഷിക്കാരന്‍
ജോലിയൊക്കെ കഴിഞ്ഞു നിദ്രയില്‍ ഒരു സ്വപ്നം കണ്ടു....
തന്റെ ഏഴു മക്കള്‍.....
സുഖം സമൃദ്ധി...
ഉറങ്ങുന്ന ഭര്‍ത്താവിനെ ഭാര്യ നിലവിളിച്ചുണര്‍ത്തി
"പട്ടാളത്തില്‍ വെച്ചു ഏകമകന്‍ മരിച്ചു."
ഉണര്‍ന്ന കര്‍ഷകന്‍ ദു:ഖിച്ചു .
ഒരു മകന്‍ നഷ്ടപ്പെട്ടതിലല്ല
സ്വപ്നത്തിലെ ഏഴു മിടുക്കന്മാര്‍ നഷ്ടപ്പെട്ടതില്‍.

(ടോള്‍സ്റ്റൊയിയോട് കടപ്പെട്ടിരിക്കുന്നു)

24 January 2009

ശിക്ഷ

ഒരിക്കല്‍....
ടീച്ചര്‍ ക്ളാസെടുക്കുകയാണ്...
ഇടയ്ക്ക് ഒരു കുട്ടി വാപൊത്തി ചിരിക്കുന്നത് ടീച്ചര്‍ കണ്ടു.
സ്റ്റാന്‍ഡപ്പ്....കുട്ടി എഴുന്നേറ്റു നിന്നു..
ചോദ്യം ചെയ്യല്‍....
മടിചു മടിച്ചു കുട്ടി ചിരിവരാന്‍ കാരണം പറഞ്ഞു..
ടീച്ചറുടെ ബ്രാസ്സിയറിന്റെ ഒരു വള്ളി പുറത്തു കണ്ടു.
കോപം കൊണ്ടു വിറച്ച ടീച്ചര്‍ ഒരാഴ്ച്ചക്ക് കുട്ടിയെ പുറത്താക്കി...
ക്ളാസ് തുടര്‍ന്നു.
കുറച്ചു കഴിഞ്ഞ്പ്പോള്‍ മറ്റൊരു കുട്ടി ചിരിക്കുന്നു..
ചോദ്യം ചെയ്തു....
ആ കുട്ടി ടീച്ചറുടെ ബ്രസ്സിയറിന്റെ രണ്ടാമത്തെ വള്ളി കണ്ടു..
ടീച്ചര്‍ക്ക് കോപവും സങ്കടവും വന്നു...
കുട്ടിയെ രണ്ടാഴച്ച്ത്തേക്ക് പുറത്താക്കി.
ക്ളാസ് തുടര്‍ന്നു....
അതിനിടയ്ക്ക് ഒരു കുട്ടി പുസ്തകങ്ങളുമായി പുറത്തേക്ക് ഓടി...
അന്വേഷിച്ചു....
ടീച്ചര്‍ നിലത്ത് വീണ ചോക്ക് എടുക്കാന്‍ കുനിഞ്ഞപ്പോള്‍.....
ഒരുമാസം ക്ളാസില്‍നിന്നു പുറത്താക്കാനുള്ളതു മുഴുവന്‍ അവന്‍ കണ്ടിരുന്നു..

06 January 2009

സാക്ഷി

ഒരിക്കല്‍ ഒരു ശുനകന്‍ (പട്ടി)
ബ്രഹ്മാവിനെ കണ്ട് പരാതിപ്പെട്ടു.....
വയ്യ....ഇങ്ങനെ വയ്യ.....
എന്തേ?.......: ബ്രഹ്മാവ്
ആളുകള്‍ ഞങ്ങളെ കണ്ടാല്‍ അപ്പോ കല്ലെറിയും.....ഒന്നും ചെയ്തില്ലെങ്കിലും.....ഇതു സഹിക്കാന്‍ വയ്യ.....
ശരി...ബ്രഹ്മാവു പറഞ്ഞു......ശരി....
ഇതു നീയ്യ് മാത്രം പറഞ്ഞാല്‍ പോരാ...സാക്ഷി വേണം.....
സാക്ഷിയുമായി വാ....
പട്ടി സമ്മതിച്ചു.....
സാക്ഷിയായി ഒരു പട്ടിയെ കിട്ടണം.... കണ്ടു....അടുത്തു ചെന്നു വിവരം പറയാന്‍ തുടങ്ങിയപ്പോഴേക്കും....കടിപിടിയായി....
ഹോ.... കണ്ടപട്ടികളൊക്കെ .....കണ്ട ഉടനെ....കുര...കടിപിടി..... തോറ്റു.....
പരാതിക്കാരന്‍ പട്ടി...
സാക്ഷിയെ അന്വേഷിച്ചു.....നടക്കുകയാണിപ്പൊഴും...