27 April 2008

അറിവ്

1.സ്വന്തം

ഒഴിഞ്ഞിരിക്കയായിരുന്നു
പാട്ടുകേട്ട് മയങ്ങിപ്പോയി
മോഹിച്ചു
സ്വന്തമാക്കി
പിന്നെ പാടാന്‍/കേള്‍ക്കാനും
പറ്റിയിട്ടില്ല.
തിരക്കൊഴിയേണ്ടേ............

2.എഴുത്ത്

എഴുത്തു
ഇടത്തുനിന്നു വലത്തോട്ട്
മായ്ക്കല്‍ (സ്ളേറ്റ്)
വലതു നിന്നു ഇടത്തോട്ട്

3.വളര്‍ച്ച

വായന
ഇടത്തു നിന്നു വലത്തോട്ട്
എഴുത്തു
ഇടത്തു നിന്നു വലത്തോട്ട്
എഴുതി/വായിച്ച് വളര്‍ന്നതു
വലതു നിന്നു ഇടത്തോട്ട്

4. ദുശ്ശീലം

ഉപദേശം...കരച്ചില്‍.....
ലഹള..........
അവസാനം ഒക്കെ എടുത്തു തോട്ടിലെറിഞ്ഞു.
അതെ സിഗരറ്റ് വലി ശരിക്കും നിര്‍ത്തി.
ലഹളയൊക്കെ അവസാനിച്ചു!
സന്തോഷം
സുഖം
പിന്നെ.......
ഒരു പാക്കറ്റ് സിഗരറ്റ്,തീപ്പെട്ടി,ആഷ്ട്രെ
എല്ലാം വാങ്ങി.

19 April 2008

വേണ്ടതു...വേണ്ടാത്തതു

വേണ്ടതു...വേണ്ടാത്തതു

ഇരുന്നു ഉണ്ണരുതു
(ഉണ്ടിട്ടു ഇരിക്കരുതു)
നടന്നു ഉണ്ണരുതു
(ഉണ്ടിട്ടു നടക്കണം)
പാത്രത്തില്‍ ഉണ്ണരുതു
(പത്രത്തിലുണ്ണണം)
മോരൊഴിച്ചു ഉണ്ണരുതു
(മൂത്രം ഒഴിച്ചു ഉണ്ണണം)
കിടന്നുറങ്ങരുതു
(ഉറങ്ങി കിടക്കരുതു)
സ്വപ്നത്തില്‍ ഉറങ്ങരുതു
ഉറക്കത്തില്‍ സ്വപ്നം അരുതു
ഉറങ്ങിണീട്ടാല്‍ സ്വപ്നം കാണണം
ചോദിച്ചു വാങ്ങരുതു
(വാങ്ങിയതു ചോദിക്കരുതു)
അമ്മക്കുകൊടുക്കരുതു
(ഭാര്യക്കു കൊടുക്കണം)
(കൊടുത്തതു ചോദിക്കരുതു)

12 April 2008

വിഷു ആശംസകള്‍

വിഷുക്കണി

ഏതാദ്യം കണികാണണം തെളിയുംഈമംഗല്യ വസ്തുക്കളില്‍
പൂവ്വോ പൂംകതിര്‍തൂകിടും നിലവിളക്കാകും പ്രഭാതാര്‍ക്കനോ?
എന്നാല്‍ എന്‍പ്രിയ കൈപിടിച്ചു കണികാണിക്കുന്ന നേരത്തു ഞാന്‍
മറ്റൊന്നും തിരയില്ല,മെല്ലെ ഒരു കണ്‍ ചീമ്മീട്ടു നോക്കും മുഖം.